അബുദാബി : ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ച 866 പേരെ കഴിഞ്ഞ വര്‍ഷ ത്തില്‍ പിടികൂടി എന്ന് അബു ദാബി പോലീസ്.
ഡ്രൈവിംഗ് ലൈസൻസ്, കാർ റജിസ്‌ട്രേഷൻ എന്നിവ യുടെ കാലാവധി തീരുന്നതിനു മുമ്പേ അവ പുതുക്കുവാ നുള്ള ഓർമ്മ പ്പെടു ത്തൽ സന്ദേശം എല്ലാ ഡ്രൈവർ മാർക്കും കാര്‍ ഉടമ കള്‍ക്കും മുൻ കൂട്ടി ത്തന്നെ നൽകു ന്നുണ്ട്. ആയതിനാൽ കൃത്യ സമയ ങ്ങളിൽ അവ പുതു ക്കണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
രാജ്യത്തെ ഡ്രൈവിംഗ് നിയമ ങ്ങള്‍ പാലിച്ചു കൊണ്ട് വാഹനം ഓടിക്കണം. ട്രാഫിക് പട്രോളിംഗ് പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യ പ്പെട്ടാൽ ലൈസൻസും അനുബന്ധ രേഖ കളും ഡ്രൈവർ മാർ കാണിക്കണം.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കു ന്നവര്‍ക്ക് പരമാവധി മൂന്നു മാസത്തെ തടവും കുറഞ്ഞത് 5,000 ദിർഹം പിഴയും നല്‍കും എന്നും അബുദാബി പൊലീസ് സെൻട്രൽ ഓപ്പ റേഷൻസ് ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേ ഡിയർ അഹ്മദ് അൽ ഹൻതുബി അറിയിച്ചു.
അപകട ങ്ങൾ ഒഴിവാക്കു ന്നതിനും സാമൂഹിക സുരക്ഷി തത്വം ഉറപ്പു വരുത്തുന്നതിനും കുട്ടികൾ ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കു ന്നതു മാതാപിതാക്കൾ കർശ്ശന മായും നിയന്ത്രിക്കണം എന്നും പ്രായ പൂർത്തി യാകാത്ത കുട്ടി കൾക്കു ഡ്രൈവിംഗി നു അവസരം നല്‍കു ന്നതിലൂടെ മറ്റുള്ള വരു ടേയും ജീവനും സുരക്ഷ യും അപകടത്തില്‍ ആക്കുന്നു എന്നതി നാല്‍ ഉത്തര വാദിത്വ ലംഘന ത്തിനു മാതാ പിതാ ക്കൾക്ക് എതിരെ നിയമ നടപടി ഉണ്ടാവും എന്നും അധികൃതർ മുന്നറി യിപ്പു നല്‍കി.