ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

April 19th, 2018

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : രാജ്യത്ത് യാചന നടത്തിയാല്‍ മൂന്നു മാസം ജയില്‍ ശിക്ഷയും 5,000 ദിര്‍ഹം പിഴയും വിധി ക്കുന്ന ‘ഭിക്ഷാടന നിരോധന’ നിയമ ത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍ സി ലിന്റെ (എഫ്. എന്‍. സി.) അംഗീ കാരം.

ഔദ്യോഗിക ഗസറ്റില്‍ പ്രഖ്യാപിച്ച് ഒരു മാസ ത്തിനു ശേഷം നിയമം പ്രാബല്യത്തില്‍ വരും.

യാചന വരുമാനം ആക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധി ക്കുന്ന നിയമം അനുസരിച്ച് ഭിക്ഷ ക്കാര്‍ക്കും ഇട നില ക്കാ ര്‍ക്കും ശിക്ഷ നല്‍കുന്ന തോ ടൊപ്പം യാചകരെ സംഘ ടിപ്പി ക്കുന്ന മാഫിയ പോലുള്ള ക്രിമി നല്‍ ഗ്രൂപ്പു കള്‍ക്ക് ആറു മാസം തടവ് ശിക്ഷ യും ഒരു ലക്ഷം ദിര്‍ഹ ത്തില്‍ കുറ യാ ത്ത പിഴയും ലഭിക്കും. ഭിക്ഷാടകരുടെ പണവും മറ്റു വസ്തുക്കളും കണ്ടു കെട്ടുകയും ചെയ്യും.

ഭിക്ഷാടനം നടത്തുന്ന തിന് ജനങ്ങളെ കൊണ്ടു വരുന്ന വര്‍ക്ക് ഒരേ ശിക്ഷ തന്നെ ബാധക മായി രിക്കും എന്ന് കരട് നിയമം അനുശാസി ക്കുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഭിക്ഷാടന നിരോധനം : യു. എ. ഇ. യില്‍ കരട് നിയമ ത്തിന് അംഗീകാരം

യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

April 16th, 2018

rain-in-dubai-ePathram

അബുദാബി : രാജ്യത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നേരിയ മഴ പെയ്തു. ഞായറാഴ്ച വൈകുന്നേരം തുട ങ്ങി യ ചാറ്റല്‍ മഴ ഇന്നും തുടരു ന്നതായും ചാറ്റല്‍ മഴ കൂടുതല്‍ ശക്ത മായേക്കും എന്നും ദേശീയ കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം (എൻ. സി. എം.) അറിയിച്ചു.

പൊടിക്കാറ്റിന്നു സാദ്ധ്യത ഉള്ള തിനാല്‍ വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ദൂരക്കാഴ്ച കുറയുന്ന തിനാല്‍ അപകട ങ്ങള്‍ വരാതെ ശ്രദ്ധിക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യിൽ ചാറ്റല്‍ മഴ – കൂടുതൽ മഴക്ക് സാദ്ധ്യത

ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി

April 12th, 2018

crescent-moon-ePathram
അബുദാബി : ഇസ്‌റാഅ് വൽ മിഅ്‌റാജ് ദിന മായ ശനി യാഴ്ച (ഏപ്രില്‍ – 14) യു. എ. ഇ. യിലെ പൊതു മേഖല യോ ടൊപ്പം സ്വകാര്യ മേഖല ക്കും അവധി  ആയി രിക്കും.

എന്നാല്‍ അടിയന്തിര സര്‍ക്കാര്‍ സ്ഥാപന ങ്ങളും സേവന കേന്ദ്ര ങ്ങളും ശനിയാഴ്ച തുറന്ന് പ്രവര്‍ ത്തിക്കും.

- pma

വായിക്കുക: , ,

Comments Off on ഇസ്‌റാഅ് മിഅ്‌റാജ് – ശനി യാഴ്ച സ്വകാര്യ മേഖലക്കും അവധി

ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ

April 11th, 2018

new-card-system-in-abudhabi-bus-for-payment-ePathram
അബുദാബി : തലസ്ഥാനത്തെ ബസ്സ് യാത്ര ക്കാര്‍ക്ക് ഏറെ സൌകര്യ പ്രദമായ രീതി യില്‍ ഇനി മുതല്‍ ‘ഹാഫി ലാത്ത്’ റീച്ചാര്‍ജബിള്‍ ഇലക്ട്രോ ണിക് കാർഡു കൾ ബസ്സു കളില്‍ തന്നെ ലഭിക്കും.

ഇതു വരെ ബസ്സ് സ്റ്റേഷനു കളിലും വെയി റ്റിംഗ് ഷെഡ്ഡു കളിലും മാത്ര മായി രുന്നു കാർഡു കൾ കിട്ടിയി രുന്നത്.

നില വിൽ 50 ബസ്സു കളി ലാണ് അബുദാബി ഗതാഗത വകുപ്പ് ഈ സംവിധാനം ഒരുക്കി യിരി ക്കുന്നത്. ഇതിലൂ ടെ ബസ്സില്‍ വെച്ചു തന്നെ കാർഡു കൾ റീചാർജ്ജ് ചെയ്യു വാന്‍ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ

സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

April 10th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : വാഹനം ഓടിക്കുമ്പോള്‍ ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു മുന്നറിയിപ്പു നൽകാതെ റോഡ് ലൈൻ മാറ്റി യാൽ ഡ്രൈവര്‍ക്ക് 400 ദിർഹം പിഴ നല്‍കും എന്ന് അബു ദാബി പോലീസ് മുന്നറി യിപ്പ്.

ഇടത്തോട്ടോ വലത്തോട്ടോ റോഡ്‌ ലൈൻ മാറ്റു ന്നതിനും വാഹനം തിരിക്കുന്നതിനും മുൻപ് ഇൻഡി ക്കേറ്റർ ലൈറ്റ് ഇട്ടു കൊണ്ട് തങ്ങളു ടെയും മറ്റുള്ള വരുടേ യും സുരക്ഷ ഉറപ്പു വരുത്തണം.

നിയമം ലംഘിച്ചവര്‍ക്ക് 2017 ജൂലായ് ഒന്ന് മുതൽ 2017 ഡിസംബർ 31വരെ 10,766 പേർക്ക് 400 ദിർഹം വീതം പിഴ വിധി ച്ചതായും അബു ദാബി പൊലീസ് ട്വിറ്ററില്‍ അറി യിച്ചു.

രജിസ്ട്രേഷൻ പുതുക്കാത്ത വാഹനങ്ങളും ഏപ്രിൽ 15 മുതൽ ക്യാമറ കളില്‍ പതിയും എന്നും രജിസ്ട്രേഷൻ പുതുക്കാത്ത വാഹന ങ്ങൾ റോഡില്‍ ഇറക്കിയാൽ 500 ദിർഹം പിഴയും ഡ്രൈവര്‍ക്ക് ലൈസന്‍ സില്‍ നാലു ബ്ലാക്ക് പോയിൻറും നല്‍കുകയും വാഹനം ഏഴു ദിവസം പിടിച്ചിടുകയും ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on സിഗ്നല്‍ നൽകാതെ ലൈൻ മാറ്റിയാൽ ഡ്രൈവർക്ക് 400 ദിർഹം പിഴ

Page 94 of 157« First...102030...9293949596...100110120...Last »

« Previous Page« Previous « ജ്വാല അഞ്ചാം വാർഷികം ആഘോഷിച്ചു
Next »Next Page » ഹാഫിലാത്​ കാർഡുകൾ ഇനി മുതല്‍ ബസ്സു കളിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha