ന്യൂനമർദ്ദം : കേരള ത്തില്‍ ശക്തമായ മഴക്കു സാദ്ധ്യത

August 13th, 2019

india-meteorological-department-imd-ePathram
ന്യൂഡൽഹി : ബംഗാള്‍ ഉൾ ക്കടലിനു വടക്കു പടിഞ്ഞാ റൻ ഭാഗത്തു ന്യൂന മർദ്ദം രൂപ പ്പെട്ട തി ന്റെ ഫല മായി ചൊവ്വാഴ്ച മുതല്‍ കേരള ത്തിലും രാജ്യ ത്തിന്റെ മധ്യ ഭാഗത്തും ശക്ത മായ മഴ പെയ്യും എന്ന് കേന്ദ്ര കാലാ വസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. കേരള ത്തിന്റെ തെക്കൻ ജില്ല കളിൽ ഇന്നും നാളെ യും അതി ശക്ത മായ മഴ യാണു പ്രവചി ക്കുന്നത്.

എറണാ കുളം, ആലപ്പുഴ, ജില്ലകളില്‍ അതി ശക്തമായ മഴ  പെയ്യും എന്നും ജാഗ്രതാ മുന്നറി യിപ്പു നല്‍കി യിട്ടുണ്ട്.

ആഗസ്റ്റ് 13, 14 തിയ്യതി കളില്‍ കേരള ത്തിലും രാജ്യത്തി ന്റെ മധ്യ ഭാഗ ങ്ങളി ലും കിഴ ക്കന്‍ പ്രദേശ ങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപി ച്ചി ട്ടുണ്ട്. തെക്കൻ ജാർ ഖണ്ഡ്, വട ക്കൻ ഒഡിഷ, വടക്കൻ ഛത്തീസ് ഗഡ്, കിഴക്കൻ മധ്യ പ്രദേശ് എന്നി വിട ങ്ങളിൽ അടുത്ത 48 മണിക്കൂറിൽ മഴ പെയ്യും.

ആഗസ്റ്റ് 12 മുതൽ 14 വരെ കേരള ത്തിൽ ഒറ്റ പ്പെട്ട ഇടങ്ങളിൽ കനത്ത മഴ പെയ്യും എന്നും ദേശീയ കാലാ വസ്ഥാ വകുപ്പ്‌ (The India Meteorological Department – I M D) അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ന്യൂനമർദ്ദം : കേരള ത്തില്‍ ശക്തമായ മഴക്കു സാദ്ധ്യത

ബംഗാള്‍ ഉള്‍ ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം : മഴ കൂടുതല്‍ ശക്തമാവും

August 10th, 2019

rain-in-kerala-monsoon-ePathram
കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച യോടെ വീണ്ടും ന്യൂന മര്‍ദ്ദം രൂപ പ്പെടാന്‍ സാദ്ധ്യത ഉള്ള തിനാല്‍ കൂടുതല്‍ ജാഗ്രത പാലി ക്കണം എന്ന് കാലാ വസ്ഥാ വകുപ്പ് മുന്നറി യിപ്പു നല്‍കി.

ന്യൂന മര്‍ദ്ദം രൂപപ്പെടുന്ന തോടെ സംസ്ഥാനത്ത് ആഗസ്റ്റ് 15 വരെ വീണ്ടും കനത്ത മഴക്കു സാദ്ധ്യത യുണ്ട്. മണി ക്കൂറില്‍ 40 മുതല്‍ 50 വരെ കിലോ മീറ്റര്‍ വേഗ ത്തില്‍ കാറ്റു വീശാന്‍ സാദ്ധ്യത ഉള്ള തിനാല്‍ മത്സ്യ ത്തൊഴി ലാളി കള്‍ കടലില്‍ പ്പോകരുത് എന്നുള്ള മുന്നറി യിപ്പുണ്ട്.

ഇനി രൂപം പ്രാപിച്ചേ ക്കാ വുന്ന ന്യൂന മര്‍ദ്ദ ത്തി ന്റെ തീവ്രത യും സ്വഭാവ വും കാലാ വസ്ഥാ വകുപ്പ് പ്രവചി ച്ചിട്ടില്ല. വരും ദിവസ ങ്ങളില്‍ ഇത് വ്യക്ത മാവും എന്നു കരുതുന്നു.

- pma

വായിക്കുക: , ,

Comments Off on ബംഗാള്‍ ഉള്‍ ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദം : മഴ കൂടുതല്‍ ശക്തമാവും

കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

August 10th, 2019

pinarayi-vijayan-epathram
തിരുവന്തപുരം: കാല വര്‍ഷ ക്കെടുതി നാടൊ ന്നിച്ച് നേരിടും. കാല വര്‍ഷം ശക്തി പ്പെട്ട എല്ലാ ജില്ല കളിലും സമഗ്ര മായ ദുരിതാശ്വാസ പ്രവര്‍ ത്തന ങ്ങള്‍ നടന്നു വരികയാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ എട്ടു ജില്ല കളിലായി 80 ഓളം ഉരുള്‍ പ്പൊട്ടലു കളാണ് രണ്ട് ദിവ സത്തി നിടെ ഉണ്ടാ യത്. കവളപ്പാറ ഭൂതാനം കോളനി യിലും വയനാട് മേപ്പാടി പുത്തു മലയിലു മാണ് വലിയ ആഘാതം ഉണ്ടാക്കിയ ഉരുള്‍ പൊട്ടലു കള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതി വില യിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗ ത്തിന് ശേഷം നടത്തി യ വാര്‍ത്താ സമ്മേളന ത്തില്‍  വെച്ചാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. തെറ്റായ പ്രചാരണങ്ങള്‍ നടത്തി ആളുകളെ ഭീതി പ്പെടു ത്തരുത്.

ഇത്തരം സന്ദേശ ങ്ങള്‍ പ്രചരി പ്പിക്കുന്നവർക്ക് എതിരെ കർശ്ശന നടപടി എടുക്കും എന്നും നാടിന്‍റെ ദുരിത ങ്ങളില്‍ ഭാഗ ഭാക്കാ വാതെ പ്രശ്ന ങ്ങളെ സങ്കീര്‍ണ്ണമാക്കുന്ന ഇത്തരക്കാരെ കണ്ടെത്താനും ഒറ്റപ്പെടു ത്താനും നമുക്ക് കഴി യണം എന്നും  മുഖ്യമന്ത്രി പറഞ്ഞു.

കേരളം അതി ജീവിക്കും : മുഖ്യമന്ത്രി പിണറായി വിജയൻ 

 

- pma

വായിക്കുക: , , , , ,

Comments Off on കാലവര്‍ഷ ക്കെടുതി നാടൊന്നിച്ച് നേരിടും : മുഖ്യമന്ത്രി

കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും : നിരവധി മരണം

August 10th, 2019

kerala-flood-2018-ePathram

കോഴി ക്കോട് : സംസ്ഥാനത്ത് വിവിധ മേഖല കളില്‍ കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും മണ്ണി ടിച്ചിലും 33 പേര്‍ മരിച്ചു. കോഴി ക്കോട് വടകര വിലങ്ങാട് ആലി മല യില്‍ ഉണ്ടായ ഉരുള്‍ പൊട്ട ലിൽ ഒരു കുടുംബ ത്തിലെ മൂന്നു പേർ മരിച്ചു.

കുറ്റി ക്കാട്ടില്‍ ബെന്നി, ഭാര്യ മേരി ക്കുട്ടി, മകന്‍ അതുല്‍ എന്നി വരാണ് മരി ച്ചത്. തകര്‍ന്ന വീടി ന്റെ കട്ടിലിന്ന് അടി യിൽ നിന്നാണ് മൃതദേഹ ങ്ങള്‍ കണ്ടെ ത്തി യത്.

നിലമ്പൂര്‍ കവള പ്പാറ യില്‍ പത്തു പേരും വയ നാട് പുത്തു മലയില്‍ ഒമ്പതു പേരും മരിച്ചു. ദുരന്ത ത്തില്‍ രണ്ടായിര ത്തോ ളം കുടുംബങ്ങൾ ഒറ്റപ്പെട്ടു 1500 പേരെ വിവിധ ദുരിതാ ശ്വാസ കേന്ദ്ര ങ്ങളി ലും ബന്ധു വീടു കളി ലേക്കും മാറ്റി പ്പാര്‍പ്പിച്ചു.

വൈദ്യുതി ടവറിന്‍റെ അറ്റ കുറ്റ പണി കള്‍ ക്കായി പോകു മ്പോള്‍ ചാവക്കാട് താലൂക്കിലെ പുന്നയൂർ ക്കുളത്ത് തോണി മറിഞ്ഞ് കെ. എസ്. ഇ. ബി. യിലെ അസ്സിസ്റ്റന്റ് എഞ്ചി നീയര്‍ മുങ്ങി മരിച്ചു.

ചാലിയാർ പുഴ യിൽ ജല നിരപ്പ് ക്രമാ തീത മായി ഉയർന്ന തിനാല്‍ കോഴി ക്കോട് നിന്ന് ഷൊർണ്ണൂർ ഭാഗ ത്തേക്കുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചു. ഇതു വഴിയുള്ള പാസ ഞ്ചര്‍ വണ്ടി കളും റദ്ദാ ക്കിയി ട്ടുണ്ട്. ആലപ്പുഴ വഴി യുള്ള ട്രെയിൻ ഗതാഗതം നിർത്തി വെച്ചതായി റെയിൽവേ അറിയിച്ചു.

വിമാന സർവ്വീസുകൾ വീണ്ടും ആരംഭി ക്കുന്ന തിന്‍റെ ഭാഗ മായി കൊച്ചി യിലെ നാവിക സേനാ വിമാന ത്താവളം തുറക്കും. റൺവേ യിൽ വെള്ളം കയറി യതിനാല്‍ നെടുമ്പാശേരി എയർ പോർട്ട് ഞായറാഴ്ച വരെ അടച്ചിട്ട സാഹ ചര്യ ത്തില്‍ ആണ് ഈ തീരുമാനം.

- pma

വായിക്കുക: , , , ,

Comments Off on കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും : നിരവധി മരണം

എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി

August 8th, 2019

rain-in-kerala-monsoon-ePathram
കോഴിക്കോട് : കനത്ത മഴക്കുള്ള സാദ്ധ്യതയുള്ള തിനാല്‍ സംസ്ഥാനത്തെ എട്ടു ജില്ല കളിലെ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ക്ക് വെള്ളിയാഴ്ച അവധി നല്‍കി. അതാതു ജില്ല കളി ലേയും കളക്ടര്‍ മാരാണ് അവധി പ്രഖ്യാപിച്ചത്.

ഇടുക്കി, പത്തനം തിട്ട, കോട്ടയം, എറണാ കുളം, തൃശ്ശൂര്‍, മലപ്പുറം, കോഴി ക്കോട്, കണ്ണൂർ ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ ക്കാണ് അവധി പ്രഖ്യാ പിച്ചത്.

പത്തനം തിട്ട ജില്ല യിലെ പ്രൊഫഷണല്‍ കോളേ ജുകള്‍ മുതല്‍ അങ്കണ വാടികള്‍ ഉള്‍ പ്പെടെ യുള്ള എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്കും വെള്ളി യാഴ്ച അവധി പ്രഖ്യാപിച്ചതിനു പിന്നാലെ യാണ് മറ്റു ജില്ല കളി ലേയും അവധി പ്രഖ്യാപനം വന്നത്.

സംസ്ഥാനത്ത് വിവിധ ഭാഗ ങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടായി. ഇടുക്കിയില്‍ എട്ടു സ്ഥല ങ്ങളില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മല യോര മേഖല കളി ലേക്ക് യാത്ര ചെയ്യുന്ന വർക്കും തീര പ്രദേശ ങ്ങളില്‍ ശക്തമായ കാറ്റിനു സാദ്ധ്യത ഉള്ള തിനാൽ മത്സ്യ ബന്ധന തൊഴി ലാളി കള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നൽകി യിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on എട്ടു ജില്ലകളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്ക് വെള്ളി യാഴ്ച അവധി

Page 13 of 23« First...1112131415...20...Last »

« Previous Page« Previous « ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന
Next »Next Page » കനത്ത മഴ യും വെള്ള പ്പൊക്കവും ഉരുള്‍ പൊട്ടലും : നിരവധി മരണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha