കേരളത്തിൽ അടുത്ത നാലുദിനം അതിതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

August 6th, 2019

rain-in-kerala-monsoon-ePathram

സംസ്ഥാനത്ത് ഓഗസ്റ്റ് 10 വരെ വിവിധ ജില്ലകളില്‍ അതിതീവ്രമായതോ അതിശക്തമായാതോ ആയ മഴക്കുള്ള സാധ്യത. ഇതു മുന്‍നിര്‍ത്തി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

ഓഗസ്റ്റ് ഏഴിന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും
ഓഗസ്റ്റ് എട്ടിന് തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓഗസ്റ്റ് ഒമ്പതിന് ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

Comments Off on കേരളത്തിൽ അടുത്ത നാലുദിനം അതിതീവ്രമഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ

July 20th, 2019

rain-in-alain-on-august-ePathram
അല്‍ ഐന്‍ : നാടും നഗരവും കനത്ത വേനല്‍ ചൂടില്‍ വെന്തുരുകു മ്പോള്‍ ഹരിത നഗരി യായ അല്‍ ഐനില്‍ വെള്ളി യാഴ്ച കനത്ത മഴ യും കാറ്റും ഇടി മിന്നലും ഉണ്ടായി. കൂടെ ആലിപ്പഴ വര്‍ഷവും.

വെള്ളിയാഴ്ച രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്ത രീക്ഷം ആയിരുന്നു. ഉച്ച യോടെ ചെറിയ ചാറ്റല്‍ മഴ തുടങ്ങി പിന്നീട് മഴ ശക്ത മാവുക യായി രുന്നു. കൂടെ ആലിപ്പഴ വര്‍ഷവും.

അൽ ഹിലി, അൽ ഹൈര്‍, സാഖിര്‍ തുടങ്ങിയ സ്ഥല ങ്ങളില്‍ മഴ ശക്ത മായിരുന്നു. റോഡു കളിലും റൗണ്ട് എബൗട്ടു കളിലും വെള്ളം നിറഞ്ഞു. ഗതാഗത തടസ്സവും ഉണ്ടായി.

കനത്ത ചൂടിൽ ലഭിച്ച മഴ ആളുകളെ ആഹ്ലാദ ഭരിത രാക്കി. മഴ ആസ്വ ദിക്കു വാനായി കുട്ടികളും മുതിര്‍ന്ന വരും വീടിന് പുറത്തിറങ്ങി. വരും ദിവസ ങ്ങ ളിലും രാജ്യത്തിനെ വിവിധ ഭാഗ ങ്ങളിൽ കനത്ത മഴ പെയ്യു വാൻ സാധ്യത ഉണ്ട് എന്ന കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ

വരും ദിവസ ങ്ങളില്‍ ശക്ത മായ മഴക്കു സാദ്ധ്യത

July 16th, 2019

rain-in-kerala-monsoon-ePathram
തിരുവനന്തപുരം : വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്കു സാദ്ധ്യത ഉള്ളതി നാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

ജൂലായ് 18 ന് മലപ്പുറം ജില്ല യിലും 19 ന് ഇടുക്കി ജില്ല യിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപി ച്ചിട്ടുണ്ട്.

അറബിക്കടലിൽ തെക്കു പടിഞ്ഞാറൻ ദിശ യിൽ മണി ക്കൂറിൽ 50 കിലോമീറ്റർ വരെ വേഗ ത്തിൽ കാറ്റു വീശാന്‍ സാദ്ധ്യത യുള്ളതിനാല്‍ തീര ദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.

- pma

വായിക്കുക: , ,

Comments Off on വരും ദിവസ ങ്ങളില്‍ ശക്ത മായ മഴക്കു സാദ്ധ്യത

കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

Comments Off on കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

July 9th, 2019

america-rain-flood-in-washington-ePathram
വാഷിംഗ്ടണ്‍ : തിങ്കളാഴ്ച മുതല്‍ അമേരിക്ക യില്‍ പെയ്ത കനത്ത മഴ യെ തുടര്‍ന്ന് തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ള പ്പൊക്കം. ഭരണ സിരാ കേന്ദ്ര മായ വൈറ്റ് ഹൗസില്‍ വെള്ളം കയറി എന്ന് റിപ്പോര്‍ട്ട്.

മേഘ വിസ്ഫോടനം കൊണ്ടാണ് തുടർച്ച യായ മഴ പെയ്യാൻ കാരണം ആയത്. വൈദ്യുതി വിതരണ ത്തെയും മഴ ബാധിച്ചു. റെയില്‍ – റോഡ് ഗതാഗതം താറു മാറായി. പോടോമാക് നദി കര കവിഞ്ഞ് ഒഴുകുന്നതാണ് വെള്ള പ്പൊക്ക ത്തിന് കാരണ മായത്. ചൊവ്വ, ബുധന്‍ ദിവസ ങ്ങളിലും മഴ തുടരും എന്നാണ് കാലാ വസ്ഥാ പ്രവചനം.

- pma

വായിക്കുക: , , ,

Comments Off on കനത്ത മഴ : വാഷിംഗ്ടണ്‍ ഡി സി യിൽ വെള്ളപ്പൊക്കം

Page 14 of 23« First...1213141516...20...Last »

« Previous Page« Previous « സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം
Next »Next Page » കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha