അനാവശ്യമായി റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ നടപടി

August 10th, 2024

heavy-vehicles-banned-in-abu-dhabi-roads-on-ramadan-peak-hours-ePathram

അബുദാബി : അടിയന്തര ഘട്ടങ്ങളിൽ നിർത്തി ഇടാനുള്ള എമർജൻസി പാർക്കിംഗ് ഏരിയയിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തിയിട്ടാൽ നടപടി എടുക്കും എന്ന്  പോലീസ് മുന്നറിയിപ്പ്.

പ്രധാന ഹൈവേ കളിൽ റോഡുകളുടെ അരികു ചേർന്നുള്ള എമർജൻസി ലൈനിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നത് അപകടങ്ങളുണ്ടാക്കും. ഇത്തരം വാഹന അപകടങ്ങളുടെ ദൃശ്യങ്ങൾ പങ്കു വെച്ചാണ് അബുദാബി പോലീസ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ബ്രെയ്ക് ഡൗൺ ആവുന്ന വാഹനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം എന്നും പോലീസ് ഓർമ്മിപ്പിച്ചു  FB Post & Instagram

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാ​ഹ​ന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റ്​ മറക്കരുത്

August 10th, 2024

recovery-vehicles-drivers-will-be-fined-abudhabi-police-warning-ePathram

അബുദാബി : റിക്കവറി വാനുകളിൽ എടുത്തു കൊണ്ടു പോകുന്ന തകരാറിലായ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറച്ചു വെക്കരുത് എന്ന് പോലീസ് മുന്നറിയിപ്പ്.

ട്രാഫിക് നിയമ പ്രകാരം 400 ദിർഹം വരെ പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയന്‍റും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

റിക്കവറി വാഹനങ്ങളിൽ കെട്ടി വലിച്ച് കൊണ്ടു പോകുന്ന തകരാറിലായ വാഹനങ്ങളുടെ നമ്പർ മറച്ചു വെക്കുന്നതായി പലപ്പോഴും കാണാം. ഇത്തരം നടപടികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അനു സിനുബാൽ അനുസ്മരണം ഞായറാഴ്ച

August 10th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
അജ്മാൻ : അന്തരിച്ച എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനു സിനുബാലിൻ്റെ (അനു വാരിയർ) മരണത്തിൽ അജ്മാനിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെൻ്ററിൽ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗ ത്തിലേക്ക് അനു വാര്യരുടെ എല്ലാ സുഹൃത്തുക്കളും സംബന്ധിക്കണം എന്ന് സംഘാടകർ ആവശ്യപ്പെട്ടു.

ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനുവാര്യര്‍ അർബുദ രോഗം ബാധിച്ച് ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം.

വിവരങ്ങൾക്ക് : 052 977 1585 (അരുൺ കെ. ആർ.)

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം : മലബാർ പ്രവാസി

August 10th, 2024

logo-pravasi-koottayma-ePathram
ദുബായ് : വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് മലബാർ പ്രവാസി (യു. എ. ഇ.) ആവശ്യപ്പെട്ടു. കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പ്രകൃതി ദുരന്തമാണ് മുണ്ടക്കൈയിൽ നടന്നത്.

ഒരു ഗ്രാമത്തെ ഒട്ടാകെ ഇല്ലാതാക്കിയ ഉരുൾ പൊട്ടൽ, ദേശീയ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

പുനരധിവാസ പ്രവർത്തികൾക്ക് വിദേശ രാഷ്ട്ര ങ്ങളുടെയും, അന്തരാഷ്ട്ര സംഘടന കളുടെയും സഹായങ്ങൾ ലഭ്യമാകാൻ അത് പ്രയോജന പ്രദമാകും. സ്ഥലത്തെത്തുന്ന പ്രധാന മന്ത്രിയുടെ സന്ദർശന വേളയിലെങ്കിലും ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടാവും എന്നുള്ള പ്രതീക്ഷയിലാണുള്ളത് എന്നും മലബാർ പ്രവാസി ഭാരവാഹികൾ പറഞ്ഞു.

ഇത്തരം പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനും മുൻകരുതലുകൾ എടുക്കാനുമുള്ള ജാഗ്രത കൈ ക്കൊള്ളാൻ കേന്ദ്ര-സംസ്ഥാന സർക്കാരു കളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാരും മുൻ കൈ എടുക്കണം എന്നും യോഗം അഭ്യർത്ഥിച്ചു.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മലയിൽ മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അൽ ദഫ്രയിലെ ആദ്യ ഡേ സർജറി സെൻ്റർ തുറന്ന് ബുർജീൽ ഹോൾഡിംഗ്സ്

August 8th, 2024

burjeel-day-surgery-center-in-aldhafra-region-ePathram

അബുദാബി : യു. എ. ഇ. യുടെ പടിഞ്ഞാറൻ മേഖല, അൽ ദഫ്രയിലെ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുവാൻ ആദ്യ ഡേ സർജറി സെൻ്റർ സ്ഥാപിച്ച് MENA യിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സ്‌.

മദീനത്ത് സായിദിലെ അൽ ദഫ്ര മാളിൽ തുടങ്ങിയ ആരോഗ്യ കേന്ദ്രം, അൽ ദഫ്ര റീജ്യണിലെ ഭരണാധി കാരിയുടെ പ്രതിനിധി  നാസർ മുഹമ്മദ് അൽ മൻസൂരി ഉദ്ഘാടനം ചെയ്തു.

ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഷംഷീർ വയലിൽ, അൽ ദഫ്ര മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അലി അൽ മൻസൂരി, അൽദഫ്ര പോലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ഹംദാൻ സെയ്ഫ് അൽ മൻസൂരി, ബുർജീൽ ഹോൾഡിംഗ്സ് സി. ഇ. ഒ. ജോൺ സുനിൽ, ബോർഡ് അംഗങ്ങളായ ഒമ്രാൻ അൽ ഖൂരി, ഡോ. ഗുവായ അൽ നെയാദി എന്നിവർ പങ്കെടുത്തു.

അൽ ദഫ്ര മേഖലയിലെ വർദ്ധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുവാനാണ് ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്സ്‌ സി. ഇ. ഒ. ജോൺ സുനിൽ പറഞ്ഞു. അബുദാബിയിലെ ബുർജീൽ ഹോൾഡിംഗ്സിൻ്റെ നാലാമത്തെ ഡേ സർജറി സെൻ്റർ ആണിത്.

അൽ ദഫ്രയിലെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി രൂപീകരിച്ചിരിക്കുന്നു. നൂതന പരിശോധന – ചികിത്സ സംവിധാന ങ്ങളിലൂടെ രോഗികൾക്ക് ഉന്നത നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നു. സർജറികൾക്ക് ശേഷം ആശുപത്രി വാസം ഒഴിവാക്കി വേഗത്തിലുള്ള രോഗ മുക്തി ഉറപ്പാക്കുകയാണ് ലക്‌ഷ്യം.

കാർഡിയോളജി, ഫാമിലി മെഡിസിൻ, എൻഡോ ക്രൈനോളജി തുടങ്ങി 13 സ്പെഷ്യാലിറ്റികളിൽ സമഗ്രമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര ത്തിൽ അത്യാധുനിക മെഡിക്കൽ സാങ്കേതിക വിദ്യകൾക്കൊപ്പം, സി. ടി സ്കാനുകൾ, എക്സ്റേകൾ, അൾട്രാ സൗണ്ട്, ഫിസിയോ തെറാപ്പി, പീഡിയാട്രിക് വാക്സിനേഷനുകൾ തുടങ്ങിയവ ലഭ്യമാണ്.

ഗ്രൂപ്പിൻ്റെ മുൻനിര ഹോസ്പിറ്റലായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബി. എം. സി.) കീഴിലുള്ള അഡ്‌നോക്കിൻ്റെ അൽ ദന്ന ഹോസ്പിറ്റലുമായി ചേർന്ന് കേന്ദ്രം പ്രവർത്തിക്കും. Twitter X

ഫോബ്‌സ് പട്ടിക യില്‍ ഡോക്ടര്‍. ഷംഷീര്‍ വയലില്‍ ഒന്നാമത്

ആരോഗ്യ സേവനങ്ങള്‍ : ബുർജീലും അബുദാബി പോലീസും കൈകോര്‍ത്തു

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 1,309101415162030»|

« Previous Page« Previous « മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു
Next »Next Page » വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം : മലബാർ പ്രവാസി »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine