കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ

March 2nd, 2026

logo-uae-public-prosecution-ePathram
അബുദാബി : രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത് എന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളും വീഡിയോ കളും മാത്രമേ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെക്കാൻ പാടുള്ളൂ.

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുവാനും രാജ്യത്തിൻറെ സുരക്ഷ യേയും സ്ഥിരതയെയും ബാധിക്കുവാനും ഇടയാക്കും. ഇത്തരം പ്രചരണങ്ങൾക്ക് കടുത്ത പിഴയും ശിക്ഷയും നൽകും. അതോടൊപ്പം തന്നെ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പൊതു ജനങ്ങൾ പ്രവർത്തിക്കണം.

രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് ലക്ഷ്യം എന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമുകളിലൂടെയോ ഏതെങ്കിലും വിവര സാങ്കേതിക മാർഗ്ഗങ്ങളിലൂടെയോ ലഭിക്കുന്ന കിംവദന്തികൾ, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുവാനോ പ്രചരിപ്പിക്കുവാനോ പാടില്ല എന്ന് യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. W A M & Twitter X

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്

March 2nd, 2026

dubai-police-warning-for-bike-users-ePathram
ദുബായ് : ജനവാസ മേഖലകളിലും പൊതു നിരത്തു കളിലും കൗമാര പ്രായക്കാർ ബൈക്ക് സ്റ്റണ്ട്  നടത്തുന്നതിന് എതിരെ ജാഗ്രത നിർദ്ദേശവും നിയമ നടപടികളെ കുറിച്ചുള്ള മുന്നറിയിപ്പും നൽകി ദുബായ് പോലീസ്.

ഇത്തരം അപകടകരമായ ബൈക്ക് റൈഡിങ്, ഇത് ഓടിക്കുന്നവരുടെയും കാൽനട യാത്രക്കാരുടെയും മറ്റു വാഹന യാത്രക്കാരെയും അപകടത്തിലാക്കും. മാതാ പിതാക്കളും രക്ഷിതാക്കളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. കഠിനമായ ശബ്ദ കോലാഹലവും നിയന്ത്രണം ഇല്ലാത്ത ബൈക്ക് സ്റ്റണ്ടും പ്രദേശ വാസികളുടെ സമാധാന ജീവിത ത്തെയും സുരക്ഷയെയും ബാധിക്കും. നിയമ ലംഘനങ്ങൾക്ക് ട്രാഫിക് പിഴ അടക്കമുള്ള ശിക്ഷയും വാഹനം കണ്ടു കെട്ടുകയും ചെയ്യും. Instagram 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

February 24th, 2026

crescent-moon-ePathram
അബുദാബി : യു. എ. ഇ. യിൽ ഈദുൽ ഫിത്വർ  പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 19 (റമദാൻ 30) വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെ പെരുന്നാൾ അവധി.

ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം സർക്കാർ മേഖല യിലെ ജീവനക്കാർക്ക് നാല് ദിവസവും സ്വകാര്യ സ്ഥാപന ങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസവുമാണ് അവധി.

എന്നാൽ മാർച്ച് 18 നു ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല എങ്കിൽ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20 വെള്ളി യാഴ്ച ചെറിയ പെരുന്നാൾ ദിനം എങ്കിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും ഞായർ അടക്കം നാല് ദിവസത്തെ അവധി ലഭിക്കും.

മാർച്ച് 23 തിങ്കളാഴ്ച മുതൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കും. MOHRE_UAE

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ

February 23rd, 2026

dubai-police-warning-for-bike-users-ePathram
ദുബായ് : പൊതു നിരത്തിലൂടെ വാഹനം ഓടിക്കുവാൻ കുട്ടികളെ അനുവദിച്ച രക്ഷിതാവിന് എതിരെ നിയമ നടപടിയുമായി ദുബായ് പോലീസ്. കുട്ടികളുടെ ജീവൻ അപകടത്തിലാവും വിധം ഗുരുതരമായ കുറ്റമാണ് ഇത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളുടെ അറിവില്ലായ്മ വിട്ടു വീഴ്ചയ്ക്ക് കാരണമാകില്ല അത് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. ഒരു കാരണ വശാലും കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

വിനോദ ഉപാധികൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, അവക്കായി അനുവദിച്ച സ്ഥലങ്ങളിലും സുരക്ഷിതവും നിയന്ത്രിതവുമായ ഇടങ്ങളിലും മാത്രം ഉപയോഗിക്കുക.

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിക്കുകയോ ദുബായ് പോലീസിന്റെ POLICE EYE App  വഴിയോ റിപ്പോർട്ട് ചെയ്യണം.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ജലീൽ രാമന്തളി വിടവാങ്ങി

February 23rd, 2026

ima-founder-jaleel-ramanthali-passed-away-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാവും എഴുത്തുകാരനുമായ   ജലീൽ രാമന്തളി (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് പൊന്നിച്ചി അബ്‌ദുൾ റഹിമാൻ- ഇറയത്ത് വടക്കേ പുരയിൽ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത്ത് ജലീൽ എന്ന ജലീൽ രാമന്തളി.

തിങ്കളാഴ്ച പുലർച്ചെ രാമന്തളിയിലുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ചന്ദ്രിക പത്രത്തിന്റെ അബുദാബി ലേഖകനും നിരവധി ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവും കൂടിയായ ജലീൽ രാമന്തളി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്തത്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ സമ്പൂർണ്ണ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായന ക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തക ങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ : റഹ്മത്ത്, മക്കൾ : സാമിയ, അമീന, സൽവ. മരുമക്കൾ : അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അറഫാത്ത്. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. FB PAGE

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

16 of 1,377101516172030»|

« Previous Page« Previous « സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
Next »Next Page » കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine