വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു

May 1st, 2024

rain-in-dubai-ePathram

അബുദാബി : രാജ്യത്ത് ബുധനാഴ്ച (മെയ്  1) രാത്രി മുതൽ വീണ്ടും മഴ ശക്തമാവും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല മഴക്കു മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. ഈ അസ്ഥിര കാലാവസ്ഥ വ്യാഴം, വെള്ളി ദിവസങ്ങളിലും തുടരും. ഇടി മിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവും ഉണ്ടാവാൻ സാദ്ധ്യത ഉണ്ട് എന്നും ജാഗ്രതാ നിർദ്ദേശത്തോട് കൂടിയ മുന്നറിയിപ്പിൽ പറയുന്നു.

യു. എ. ഇ. യുടെ പടിഞ്ഞാറൻ മേഖലയിൽ ഒറ്റപ്പെട്ട മഴയായി തുടങ്ങി വ്യാഴാഴ്ച രാവിലെ മുതൽ മറ്റു മേഖലകളിലും മഴയും കാറ്റും ശക്തമാവും. ഈ സാഹചര്യത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺ ലൈൻ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഏത് പ്രതികൂല സാഹചര്യത്തെ നേരിടാനും എല്ലാ വിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

ഏപ്രിൽ 16 ന് രാജ്യത്തു പെയ്തതു പോലെ ഇത്തവണ അതിശക്ത മഴ ഉണ്ടാവുകയില്ല എന്നും പൊതു ജനങ്ങൾ ആശങ്കപ്പെടേണ്ടതായ സാഹചര്യം നിലവിലില്ല എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂന മർദ്ദം കാരണം യു. എ. ഇ. കൂടാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും ശക്തമായ കാറ്റോടു കൂടിയ മഴ പെയ്യും എന്നും അധികൃതർ  അറിയിച്ചു. Twitter

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ

April 30th, 2024

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാംസ്‌കാരിക കൂട്ടായ്മ ‘മെഹ്ഫിൽ’ സംഘടിപ്പിച്ച യു. എ. ഇ. റീജ്യണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവെൽ വിജയി പ്രഖ്യാപനവും അവാർഡ് ദാനവും മാധ്യമ പ്രവർത്തന മികവിനുള്ള പ്രഥമ മെഹ്ഫിൽ പുരസ്‌കാര വിതരണവും ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

2024 മെയ്‌ 12 ഞായറാഴ്ച വൈകുന്നേരം ആറു മണിക്ക് നടക്കുന്ന പരിപാടിയിൽ യു. എ. ഇ. യിലെ കലാ സാംസ്‌കാരിക മാധ്യമ സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വിവിധ കലാ പരിപാടികൾ അരങ്ങേറും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു

April 30th, 2024

kmcc-leader-madathil-musthafa-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ, കെ. എം. സി. സി. എന്നിവയുടെ പ്രവർത്തകനായിരുന്ന അന്തരിച്ച മഠത്തിൽ മുസ്തഫയുടെ ചിത്രം സെൻ്റർ ലൈബ്രറിയിൽ സ്ഥാപിച്ചു.

സെൻ്റർ ഓഡിറ്റോറിയത്തിൽ നടന്ന മഠത്തിൽ മുസ്തഫ അനുസ്മരണ ചടങ്ങിൽ വെച്ച് ഫോട്ടോ അനാച്ഛാദനം ചെയ്തു. സെൻ്റർ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, സെൻ്റർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹിദായത്തുള്ള, ജലീൽ കാര്യാടത്ത്, ഹൈദർ ബിൻ മൊയ്തു, കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, സി. എച്ച്. യൂസുഫ് മാട്ടൂൽ, വി. പി. കെ. അബ്ദുല്ല, ശാദുലി വളക്കൈ, ശറഫുദ്ധീൻ കുപ്പം, സ്വാലിഹ് വാഫി, അബ്ദുറഹിമാൻ കമ്പള എന്നിവർ സംബന്ധിച്ചു.

madathil-musthafa-photo-in-islamic-center-library-ePathram

മഠത്തിൽ മുസ്തഫയുടെ കൂടെ മത-സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളായ, ഇസ്ലാമിക് സെൻ്റർ, സുന്നി സെൻ്റർ, കെ. എം. സി. സി. എന്നീ സംഘടനകളുടെ പ്രവർത്തകരും നേതാക്കളും അദ്ദേഹവും ഒത്തുള്ള പ്രവർത്തന കാലത്തെ അനുഭവങ്ങൾ പങ്കു വെച്ചു.

സെൻ്റർ സാഹിത്യ വിഭാഗം സെക്രട്ടറി യു. കെ. മുഹമ്മദ് കുഞ്ഞി സ്വാഗതവും അക്ഷര സാഹിത്യ ക്ലബ്ബ് കൺവീനർ മുഹമ്മദലി മാങ്കടവ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്

April 18th, 2024

dubai-airport-epathram

ദുബായ്: ടെർമിനൽ ഒന്നിൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ച് കൊണ്ട് ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് വരുന്ന പ്രക്രിയ ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 884 ഫ്ലൈറ്റുകൾ ആണ് റദ്ദാക്കിയിരുന്നത്.

വ്യാഴാഴ്ച്ച മുതൽ ആഗമന സർവ്വീസുകൾ ഭാഗികമായി പുനസ്ഥാപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊർജ്ജിതമായ പ്രവർത്തന കൊണ്ട് അടുത്ത 24 മണിക്കൂറിനകം വെള്ളപ്പൊക്കം മൂലമുണ്ടായ തടസ്സങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ ആണ് അധികൃതർ ലക്ഷ്യമിട്ടിരിക്കുന്നത്.

75 വർഷങ്ങൾക്ക് ഇടയിൽ ഉണ്ടായ ഏറ്റവും വലിയ മഴയാണ് ചൊവ്വാഴ്ച്ച രാജ്യത്ത് ലഭിച്ചത്. ഇത് മൂലം ദുബായ്, അബു ദാബി, ഷാർജ്ജ എന്നിവിടങ്ങളിലെ റോഡുകളിൽ വെള്ളപ്പൊക്കം മൂലം യാത്രാ തടസ്സങ്ങൾ ഉണ്ടാവുകയും ജന ജീവിതം നിശ്ചലമാവുകയും ഉണ്ടായി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി

April 16th, 2024

malappuram-kmcc-shawwal-nilav-eid-show-2024-ePathram

അബുദാബി : ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അബുദാബി മലപ്പുറം ജില്ലാ കെ. എം. സി. സി. കമ്മിറ്റി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ ഒരുക്കിയ ‘ശവ്വാൽ നിലാവ്’ എന്ന സംഗീത നിശ, സംഘാടക മികവ് കൊണ്ടും ജന ബാഹുല്യം കൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.

പ്രശസ്ത പിന്നണി ഗായകരായ അൻസാർ കൊച്ചി, ദാന റാസിക്ക്, ബാദുഷ (പതിനാലാം രാവ് വിജയി), നൗഷാദ് തിരൂർ (പട്ടുറുമാൽ വിജയി), കാവ്യ, റിയാസ് ദുബായ് എന്നിവർ ശവ്വാൽ നിലാവിൽ അണി നിരന്നു.

പ്രോഗ്രാമിൽ കാണികളായി എത്തിയവരെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിൽ വിജയികൾ ആയവർക്ക് സമ്മാനങ്ങൾ നൽകി. അലിഫ് മീഡിയ മുഹമ്മദലി, കളപ്പാട്ടിൽ അബു ഹാജി, കെ. എ. മുട്ടിക്കാട് എന്നിവരെ ആദരിച്ചു.

ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അസീസ് കാളിയാടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൗഷാദ് തൃപ്രങ്ങോട് സ്വാഗതവും അഷ്റഫ് അലി പുതുക്കൊടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

21 of 1,309102021223040»|

« Previous Page« Previous « വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
Next »Next Page » ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക് »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine