ഇസ്‌ലാമിക് സെന്ററിൽ ‘ഇൻസൈറ്റ് 2018’ വ്യാഴാഴ്ച തുടക്കമാവും

July 4th, 2018

logo-indian-islamic-center-abudhabi-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ കുട്ടി കള്‍ ക്കായി ഒരുക്കുന്ന വേനലവധി ക്യാമ്പ് ‘ഇൻ സൈറ്റ് 2018’ ജൂലായ് 5 വ്യാഴാഴ്ച തുടക്ക മാവും.

നഴ്സറി തലം മുതല്‍ പത്താം തരം വരെ യുള്ള വിദ്യാർ ത്ഥികള്‍ ക്കായി ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ദിവസ വും വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി പത്തു മണി വരെ ആയിരിക്കും.

കുട്ടികളുടെ വൈജ്ഞാനിക – കലാ – കായിക മായ കഴിവു കളെ കണ്ടെത്തി മികച്ച രീതിയില്‍ വളര്‍ത്തി കൊണ്ടു വരുന്നതിന് ഉതകുന്ന വിധമാണ് ക്യാമ്പിനു രൂപം കൊടു ത്തിരി ക്കുന്നത് എന്ന് സെന്റര്‍ ഭാര വാ ഹി കള്‍ അറിയിച്ചു.

മലപ്പുറം ജില്ലാ പഞ്ചാ യത്ത് വിജയ ഭേരി കോഡിനേറ്റ റും പരി ശീല കനു മായ ടി. സലീം നേതൃത്വം നൽകും. ജൂലായ് 13 നു ‘ഇൻസൈറ്റ് 2018’ സമാപിക്കും.

വിവരങ്ങൾക്ക്: 02 642 44 88

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം

July 1st, 2018

gandhi-sheikh-zayed-digital-museum-ePathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഇന്ത്യ യുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി  എന്നിവരെ ക്കുറിച്ചുള്ള മ്യൂസിയം ഒരുങ്ങുന്നു.

ഇവരുടെ ജീവിത ത്തിലെ പ്രധാന മുഹൂർത്ത ങ്ങള്‍ വിവ രി ക്കുന്ന അപൂർവ്വ ചിത്ര ങ്ങളും വീഡിയോ കളും ഉള്‍ ക്കൊ ള്ളിച്ചു കൊണ്ട് തലസ്ഥാന നഗരി യില്‍ ‘സായിദ് – ഗാന്ധി ഡിജിറ്റൽ മ്യൂസിയം’ ഒരുക്കും എന്ന് യു. എ. ഇ. വിദേശ കാര്യ – രാജ്യാ ന്തര സഹ കരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അറിയിച്ചു.

ശൈഖ് അബ്ദുല്ലയുടെ ഇന്ത്യാ സന്ദർശന വേള യിലാണ് ഇത് സംബന്ധിച്ച പ്രഖ്യാ പനം നടത്തി യത്.

‘ഇയര്‍ ഓഫ് സായിദ്’  ആചരണ ത്തിന്റെ ഭാഗ മായി ട്ടാണ് ഈ ഡിജിറ്റല്‍ മ്യൂസിയം ഒരുക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്‌ലാമിക് സെന്റർ ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളിയാഴ്ച

June 29th, 2018

kerala-students-epathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സംഘടി പ്പിക്കുന്ന ‘അക്കാദമിക്ക് ടോപ്പേഴ്സ് ഡേ’ വെള്ളി യാഴ്ച വൈകു ന്നേരം എട്ടു മണി ക്ക് സെന്റർ അങ്കണ ത്തിൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് പത്ത്, പന്ത്രണ്ട് ക്ലാസ്സു കളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർ ത്ഥിക ളെയും ഇസ്‌ലാമിക് സെന്റർ മെംബർ മാരുടെ മക്കളിൽ 10, 12, ഡിഗ്രി ക്ലാസ്സു കളിൽ വിജ യിച്ച കുട്ടിക ളെയും ആദരിക്കും.

ഇന്ത്യൻ എംബസി കൗൺ സിലർ രാജ മുരു കൻ, എൻ. എം. സി. ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് സീമ ഷെട്ടി, സിവിൽ സർവീസ് പരീക്ഷ യിൽ ഉന്നത വിജയം നേടിയ ഷാഹിദ് തിരു വള്ളൂർ എന്നിവർ പരി പാടി യിൽ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.

June 28th, 2018

best-cargo-opening-in-abudhabi-ePathram
അബുദാബി : മിഡിൽ ഈസ്റ്റിലെ കാർഗോ രംഗത്തെ പ്രമുഖ രായ ബെസ്റ്റ് കാർഗോ യുടെ യു. എ. ഇ. യിലെ രണ്ടാമത്തെ ശാഖ അബു ദാബി ഹംദാൻ സ്ട്രീറ്റി ൽ പ്രവർത്തനം ആരംഭിക്കും. ജൂൺ 29 വെള്ളി യാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ ശാഖ യുടെ ഉദ്‌ഘാടനം നിർവ്വഹിക്കും.

കേരളത്തിൽ എവിടെയും 5  മുതല്‍ 7 ദിവസം കൊണ്ടും മറ്റ് ഇന്ത്യൻ സംസ്ഥാന ങ്ങ ളിൽ 10 ദിവസം കൊണ്ടും കാർഗോ എത്തിച്ചു കൊടുക്കാൻ ബെസ്റ്റ് കാർഗോക്ക് കഴിയും എന്ന് മാനേജ്‌മെന്റ് പ്രതി നിധി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

best-cargo-inaguration-press-meet-ePathram

സൗദി അറേബിയയിൽ കഴിഞ്ഞ 25 വർഷമായി പ്രവർ ത്തിച്ചു വരുന്ന ബെസ്റ്റ് കാർഗോക്ക് എല്ലാ ജി. സി. സി. രാജ്യ ങ്ങളി ലുമായി 15 ശാഖ കളുണ്ട്. ഇന്ത്യയിൽ കാർഗോ ഡെലിവറി ക്കു മാത്ര മായി 20 ശാഖ കളും പ്രവർത്തിക്കുന്നു.

മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി അബു ദാബി യിൽ നിന്നും എക്സ്സ് പ്രസ്സ് പിക്ക് അപ്പ് – ഓൺ ലൈൻ ട്രാക്കിംഗ് സംവിധാനവും ഒരുക്കി യിട്ടുണ്ട്. ബെസ്റ്റ് കാർ ഗോ ക്കു മാത്രം അവ കാശ പ്പെടാ വുന്ന എക്സ്സ് പ്രസ്സ് പിക്ക് അപ്പി നോടോപ്പം പുതിയ ശാഖ യിൽ നിന്നും കാർഗോ അയക്കുന്ന ആദ്യ നൂറ് പേർക്ക് ഗിഫ്റ്റ് വൗച്ച റുകൾ അടക്കം നിരവധി സമ്മാന ങ്ങളും നൽകും.

വാർത്താ സമ്മേളന ത്തിൽ ബെസ്റ്റ് കാർഗോ ഇന്റർ നാഷണൽ ഓപ്പ റേഷൻസ് മാനേജർ യൂനുസ്. പി., ഓപ്പ റേഷൻസ് മാനേജർ ഫിറോസ്. എം., ബിസിനസ്സ് ഡവലപ്പ് മെന്റ് മാനേജർ അലി. വി., സീനിയർ സെയിൽസ് എസ്കി ക്യൂട്ടീവ് സഫ്‌വാൻ പി. ബി., കോഡിനേറ്റര്‍ അഷ്റഫ് പട്ടാമ്പി എന്നിവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി സാംസ്കാരിക വേദിക്കു പുതിയ നേതൃത്വം

June 28th, 2018

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : കലാ – സാംസ്കാരിക – ജീവ കാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യ മായ ‘അബു ദാബി സാംസ്കാരിക വേദി’ യുടെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

അനൂപ് നമ്പ്യാർ (പ്രസിഡണ്ട്), ടി. വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), സാബു അഗസ്റ്റിൻ (ട്രഷറർ) എന്നിവ രുടെ നേതൃത്വ ത്തിലാണ് പുതിയ ഭരണ സമിതി അധി കാരം ഏറ്റെടുത്തത്.

managing-committe-members-abu-dhabi-samskarika-vedhi-2018-ePathram

അബുദാബി സാംസ്കാരിക വേദി യുടെ പുതിയ കമ്മിറ്റി -2018

മൊയ്തീൻ അബ്ദുൽ അസീസ് (വർക്കിംഗ് പ്രസിഡണ്ട്), മുജീബ് അബ്ദുൽ സലാം, രാജീവ് വത്സൻ, ബാബു അയ്യ പ്പൻ (വൈസ് പ്രസി ഡണ്ടു മാർ), എം. രാജേഷ് കുമാർ. ഓ. പി. സഗീർ, അൻസാർ വെഞ്ഞാറമൂട് (ജോയിന്റ് സെക്രട്ടറി മാർ), വി. വി. രവി, (ജോയിന്റ് ട്രഷറർ), അനീഷ് ഭാസി, ഇ. പി. സന്തോഷ് കുമാർ (കോഡിനേ റ്റര്‍ മാര്‍), സലിം നൗഷാദ് (ആർട്സ് സെക്ര ട്ടറി), ഹാറൂൺ മുരുക്കും പുഴ (സ്പോർട്സ് സെക്ര ട്ടറി), സുരേഷ് കാന (ജീവ കാരുണ്യ വിഭാഗം)  എന്നിവ രാണ് മറ്റു ഭാര വാഹികള്‍.

എ. സി. അലി, ജിൽസൺ കൂടാളി, രാജേഷ് കുമാർ, സുവീഷ് ഭാസി, ശീലു മാത്യു, ബിമൽ കുമാർ, ഇ. എം. മനോജ് കുമാർ, അബ്ദുൽ വഹാബ്, അബ്ദുൽ ഗഫൂർ എന്നിവരെ ‘സാംസ്കാരിക വേദി‘ യുടെ എക്സി ക്യൂട്ടീവ് അംഗ ങ്ങളാ യും തെരഞ്ഞെടുത്തു.

അബു ദാബി മലയാളി സമാജം മുൻ പ്രസിഡണ്ട് മനോജ് പുഷ്കർ മുഖ്യ രക്ഷാധി കാരി യും ചന്ദ്ര സേനൻ പിള്ള, ഇ. പി. നിസാറു ദ്ധീൻ, ഹരി കുമാർ, മത്താർ മോഹനൻ, കേശവൻ ലാലി എന്നിവർ രക്ഷാ ധികാരി കളുമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇയര്‍ ഓഫ് സായിദ് സീലുകൾ പാസ്സ് പോർട്ടിൽ പതിച്ചു തുടങ്ങി
Next »Next Page » ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു. »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine