ഗിന്നസ് ബുക്കിൽ ഇടം പിടിച്ച അറബിക് പുസ്തകം അബുദാബി യിൽ പ്രദർ ശിപ്പിക്കുന്നു

June 1st, 2017

world-s-largest-book-this-is-mohammed-on-display-in-abu-dhabi-ePathram
അബുദാബി : ലോകത്തെ ഏറ്റവും വലിയ പുസ്തകം എന്ന നില യിൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ച ആദ്യ അറബി ഗ്രന്ഥ മായ ‘ഹാദാ മുഹമ്മദ്​’ എന്ന പുസ്തകം അബു ദാബി യിൽ പ്രദർശിപ്പി ക്കുന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ ഉപ ദേശ ങ്ങൾ അടങ്ങിയ 1500 കിലോ ഗ്രാം ഭാര മുള്ള പുസ്തകം അബു ദാബി യിലെ അൽ വാഹ്ദാ മാളി ലാണ് പ്രദർശി പ്പിച്ചി രി ക്കുന്നത്. 429 പേജുകളുള്ള ഗ്രന്ഥ ത്തിന്​ അഞ്ച്​ മീറ്റർ നീളവും എട്ട്​ മീറ്റർ വീതി യുമുണ്ട്​. പുസ്തക ത്തിന്റെ വലിപ്പം, നീളം, വീതി, ഭാരം, വില എന്നിവ ക്കാണ് ഗിന്നസ് റെക്കോ ഡുള്ളത്.

മുഹമ്മദ് നബിയുടെ ജീവിത ത്തെ കുറിച്ച് വിശദീ കരി ക്കുന്ന ഗ്രന്ഥം അബ്ദുല്ല അബ്ദുൽ അസീസ് ആൽ മുസ്ലിഹ് ആണ് രചിച്ചത്. അറബി ഭാഷ യിൽ നിന്നും പിന്നീട്​ ഇറ്റാലി യൻ, ഡാനിഷ്​ ഉൾ പ്പെടെ നാലോളം ഭാഷ കളിലേക്ക്​ വിവർ ത്തനം ചെയ്​തു. റമദാൻ മാസം മുഴുവനും ഈദ് ദിന ങ്ങളിലും ഗ്രന്ഥം അൽ വാഹ്‌ദാ മാളിൽ പ്രദർശി പ്പിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റമദാനിലെ യാചകർക്ക് എതിരെ കർശന നടപടി കളുമായി അബു ദാബി പോലീസ്

June 1st, 2017

anti-begging-campaign-launched-in-abu-dhabi-ePathram
അബുദാബി : പരിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രതയെ ചൂഷണം ചെയ്യുന്ന യാചകർക്ക് എതിരെ കർശന നടപടി കളുമായി പോലീസ് രംഗത്ത്. പൊതു സ്ഥല ങ്ങളിൽ ഭിക്ഷാടനം നടത്തു ന്നവരെ ശ്രദ്ധ യിൽ പെട്ടാൽ പോലീസിനെ വിവരം അറിയിക്കണം എന്നും അധി കൃതർ.

ഭിക്ഷാടനം രാജ്യത്ത് നിരോധി ച്ചിട്ടുള്ള താണ്. യാചന ഇല്ലാതാക്കു വാൻ ഇസ്‌ലാമിക കാര്യ വിഭാഗം, താമസ കുടിയേറ്റ കാര്യ വകുപ്പ്, നഗര സഭ എന്നിവയുടെ സഹ കരണ ത്തോടെ ശ്രമങ്ങൾ നടത്തി വരിക യാണ്.

ജന ങ്ങളുടെ സന്മനസ്സിനെ ദുരുപയോഗം ചെയ്തു കൊണ്ട് നടത്തുന്ന യാചന അംഗീ കരി ക്കുവാനാവില്ല എന്നും പൊതു സ്ഥല ങ്ങളിലും തെരുവു കളിലും നടത്തുന്ന ഭിക്ഷാടനം രാജ്യത്തിന്റെ നിയമ ത്തിനെ ചോദ്യം ചെയ്യുന്ന തോടൊപ്പം റമദാനിന്റെ പവിത്ര തക്ക് കോട്ടം തട്ടുന്ന പ്രവർത്തി യാണ് എന്നും വ്രതാനുഷ്ഠാന ത്തിന്റെ വിശുദ്ധി കാത്തു സൂക്ഷി ക്കുവാൻ യാചകരെ കുറിച്ച് വിവരം ലഭിക്കുന്ന പൗര ന്മാരും താമസ ക്കാരും അബു ദാബി പോലീസിന്റെ അടിയന്തര ഫോൺ നമ്പറായ 999 ൽ വിളിച്ചു വിവരം അറി യിക്കണം എന്നും അധി കൃതർ അറിയിച്ചു.

യാചകര്‍ കൂടുത ലായി തങ്ങുന്ന പള്ളി കള്‍, ഇഫ്താർ ടെന്റുകള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ,  മാര്‍ക്കറ്റുകള്‍, ബാച്ചലർമാരുടെ താമസ കേന്ദ്ര ങ്ങള്‍ തുടങ്ങിയ പ്രദേശ ങ്ങളില്‍ സിവി ലിയന്‍ പട്രോള്‍ സംഘ ങ്ങളെ വിന്യസിക്കും.

ആവശ്യക്കാർക്ക് സഹായം നല്‍കു വാന്‍ വ്യക്തി കളും ജീവ കാരുണ്യ സംഘടന കളും മടി കാണിക്കാറില്ല. അത് കൊണ്ട് തന്നെ സഹായം ആവശ്യമുള്ള വരെ കണ്ടെ ത്തി യാൽ അംഗീ കൃത മായ സംഘടന കളു മായി ബന്ധ പ്പെടാന്‍ നിര്‍ദേശി ക്കണം എന്നും പോലീസ് പൊതു ജന ങ്ങളെ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സെന്റ് തോമസ് കോളജ് അലൂംനിക്ക് പുതിയ ഭരണ സമിതി

May 31st, 2017

tm-mathew-anil-c-idiculla-kozhanchery-st-thomas-collage-alumni-ePathram

അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളജ് അലൂംനി അബു ദാബി ചാപ്റ്റർ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ടി. എം. മാത്യു (പ്രസിഡണ്ട്), അനിൽ സി. ഇടിക്കുള (ജനറൽ സെക്ര ട്ടറി), വിഷ്ണു മോഹൻ (ട്രഷറർ), വത്സ വർഗ്ഗീസ് (വൈസ് പ്രസി ഡണ്ട്), രഞ്ചു മാത്യൂസ് ജോർജ് (ജോയിന്റ് സെക്ര ട്ടറി), വിവേക് തോമസ് (ജോയിന്റ് ട്രഷറർ) എന്നിവ രേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗ ങ്ങളായി വി. ജെ. തോമസ്, ഏബ്രഹാം മാത്യു, ജോൺ വി. തോമസ്, കെ. എസ്. വർഗീസ്, സജി തോമസ്, എമിലി അലക്സ് മാത്യു, തോമസ് ജോൺ, നിബു സാം ഫിലിപ്പ് എന്നിവ രേയും തെരഞ്ഞെ ടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം

May 31st, 2017

-harvest-fest-2016-st-george-orthodox-church-ePathram
അബുദാബി : സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രൽ കേന്ദ്ര മാക്കി പ്രവർ ത്തിക്കുന്ന പതിനേഴ് പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേ ളനം സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീ ഡ്രലിൽ നടന്നു. ഇട വക വികാരി റവ. ഫാ. മത്തായി മാറഞ്ചേരിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളന ത്തിൽ അബു ദാബി മാർത്തോമാ ഇടവക സഹ. വികാരി റവ. സി. പി. ബിജു മുഖ്യ പ്രഭാഷകൻ ആയിരുന്നു.

സമ്മേളനത്തിൽ പ്രാർത്ഥനാ യോഗ ങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരി പ്പിച്ചു. ഇട വക വികാരി റവ. ഫാ. ഷാജൻ വർഗീസ് ആശം സയും സെക്ര ട്ടറി സന്തോഷ് പവിത്ര മംഗലം സ്വാഗതവും ട്രസ്റ്റി സ്റ്റീഫൻ മല്ലേൽ നന്ദിയും രേഖപ്പെടുത്തി. അംഗ ങ്ങൾ വിവിധ കലാ പരി പാടി കൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

May 31st, 2017

samadani-iuml-leader-ePathram
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക്  മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി  യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇശൽ ബാൻഡ് അബുദാബി കമ്മിറ്റി പുനസ്സംഘടിപ്പിച്ചു
Next »Next Page » പ്രാർത്ഥനാ യോഗ ങ്ങളുടെ സംയുക്ത സമ്മേളനം »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine