മാർത്തോമ്മാ യുവജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

August 16th, 2017

india-flag-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങ ളുടെ ഭാഗ മായി അബു ദാബി മാർത്തോമാ യുവ ജന സഖ്യം സംഘടി പ്പിക്കുന്ന പരി പാടി കൾ ആഗസ്ത് 18 വെള്ളി യാഴ്ച മുസ്സഫ മാർത്തോമ്മാ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

വിവിധ കലാ രൂപ ങ്ങൾ അണി നിരത്തുന്ന ഘോഷ യാത്ര യോടെ രാവിലെ 11 മണി മുതൽ പരി പാടി കൾക്ക് തുടക്ക മാവും.

തുടർന്ന് നടക്കുന്ന പൊതു സമ്മേളന ത്തിൽ ഇടവക വികാരിയും സഖ്യം പ്രസിഡണ്ടു മായ റവ. ബാബു പി. കുലത്താക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര ത്തിലെ മുഹൂർത്ത ങ്ങൾ കോർത്തി ണക്കി സഖ്യം പ്രവർത്ത കർ തയ്യാ റാക്കിയ ‘വേലുത്തമ്പി ദളവ’ എന്ന സംഗീത നാടക വും അവതരിപ്പിക്കും എന്ന് സംഘാ ടകർ അറിയിച്ചു

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മജ്‌ലിസു റഹ്മ : ബ്രോഷര്‍ പ്രകാശനം ചെയ്തു

August 16th, 2017

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റ റില്‍ വെച്ച് സെപ്റ്റംബര്‍ 8 ന് എസ്. കെ. എസ്. എസ്. എഫ്. അബു ദാബി – കാസറ ഗോഡ് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ‘മജ്‌ലിസു റഹ്മ’ സ്വലാത്ത് വാര്‍ഷികം വിപുല മായ പരിപാടി കളോടെ ആഘോഷിക്കും എന്നു സംഘാ ടകര്‍ അറിയിച്ചു.

പരിപാടി യുടെ പ്രചാരണ പ്രവര്‍ ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് നടന്ന യോഗ ത്തില്‍ പരി പാടി യുടെ ബ്രോഷര്‍ സംഘടന യുടെ ആക്ടിംഗ് പ്രസിഡണ്ട് അഷ്റഫ്, ഫാല്‍കോ മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റ റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. കെ. അഹ്മദ് ബാല്ലാ കടപ്പുറം, മുഹമ്മദ് ആറങ്ങാടി, മന്‍സൂര്‍ ഫാല്‍കോ, ഇസ്മാ യില്‍ ഉദിനൂര്‍, അബ്ദു സത്താര്‍ കുന്നും കൈ, ശരീഫ് പള്ളത്തെ ടുക്ക, ഫവാസലി ഫൈസി, മുഹമ്മദ് സവാദ് ഹനീഫി എന്നി വര്‍ സംബന്ധിച്ചു.

‘മജ്‌ലിസു റഹ്മ’ സ്വലാത്ത് വാര്‍ഷിക ത്തിനോടൊപ്പം മാസ്റ്റര്‍ സ്വാലിഹ് ബത്തേരി യുടെ പ്രഭാഷണ സദസ്സും ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യ ദിന ത്തിൽ ഒരുക്കിയ ‘ഭാരത് – ഇ – ഇമാറാത്’ ശ്രദ്ധേയ മാവുന്നു

August 15th, 2017

bharath-e-emarat-cinex-independence-day-ePathram
അബുദാബി : ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വ്യത്യസ്ത മായ രീതി യിൽ ആഘോഷി ക്കുക യാണ് അബു ദാബി യിലെ ഒരു കൂട്ടം പ്രവാസി കലാകാരന്മാർ. ഇന്തോ – അറബ് സൗഹൃദ ബന്ധ ത്തിന്റെ ഏറ്റവും പുതിയ ആവിഷ്കാര മാണ് ‘ഭാരത് – ഇ – ഇമാറാത്’ എന്ന പേരിൽ ഒരുക്കി സോഷ്യൽ മീഡിയ യിൽ റിലീസ് ചെയ്ത രണ്ടു മിനിറ്റു ദൈർഘ്യം മാത്രമുള്ള സിനക്സ് മീഡിയ യുടെ ഈ ദൃശ്യാനുഭവം.

ആശയം : അബ്ദുൽ സലാം, ഛായാഗ്രഹണം : മെഹ്‌റൂഫ് അഷ്‌റഫ്, എഡിററിംഗ് : മുഹമ്മദ് സക്കീർ, സംഗീതം : രഞ്ജു രവീന്ദ്രൻ, സ്റ്റുഡിയോ : സിനക്സ് മീഡിയ. സംവിധാനം : നാസ്സർ അയിരൂർ.

മാതൃരാജ്യ ത്തിന്റെ ആഘോഷ ങ്ങളിൽ പ്രവാസ ഭൂമിക യിൽ ഇരുന്നു കൊണ്ട് പങ്കാളി കൾ ആവുന്ന തിനായി തങ്ങൾ പ്രവർത്തി ക്കുന്ന മേഖല തന്നെ തെര ഞ്ഞെ ടുത്തിരി ക്കുകയാണ് സിനക്സ് മീഡിയ യിലെ സാങ്കേതിക വിദഗ്ദരും കലാ കാരന്മാരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ

August 15th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : ബറാഖ ആണവോർജ്ജ നിലയ ത്തിലെ നാലാ മത്തെ യൂണിറ്റിൽ നീരാവി ജനറേറ്റ റുകൾ സ്ഥാപി ക്കുകയും റിയാക്ടർ വെസ്സൽ ഘടിപ്പിക്കുക യും ചെയ്ത തോടെ നാലാം യൂണിറ്റി ന്റെ നിർമ്മാണം 52 ശത മാനം പൂർത്തി യായ തായി അധി കൃതര്‍.

ആണവ നിലയം മൊത്ത ത്തിൽ 82 ശത മാനം പൂർത്തീ കരിച്ചിട്ടുണ്ട്. നാല് യൂണിറ്റു കളുടേ യും നിര്‍മ്മാണം പൂർത്തി യാകുന്ന തോടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീ കരണം ഒഴിവാക്കു വാന്‍ കഴിയും.

എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പ റേഷൻ (എനക്), കൊറിയ ഇലക്‌ട്രിക് പവ്വർ കോർപ്പ റേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട പ്രതിനിധി സംഘ ത്തിന്റെ സാന്നിദ്ധ്യ ത്തില്‍ നാലു യൂണിറ്റു കളിലും സന്ദർശനം നടത്തി പ്രവര്‍ത്ത നങ്ങള്‍ വിലയി രുത്തി.

അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾ പൂര്‍ണ്ണ മായും പാലിച്ചു കൊണ്ട് നിർമ്മി ക്കുന്ന ബറാഖ പദ്ധതി യുടെ ഓരോ ഘട്ടവും മികവിന്റെ മാതൃക യാണ് എന്നും പ്രതിനിധി സംഘം അറിയിച്ചു.

-W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ര​ക്ത ​ദാ​ന ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു

August 15th, 2017

blood-donation-epathram
അബുദാബി : മാർത്തോമ്മാ യുവജന സഖ്യം, അബു ദാബി ബ്ലഡ് ബാങ്കിന്റെ സഹകരണ ത്തോടെ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. ഇടവക അംഗ ങ്ങളായ 130 പേർ രക്തം ദാനം ചെയ്തു.

ഇടവക വികാരിയും സഖ്യം പ്രസിഡണ്ടു മായ റവ. ബാബു പി. കുലത്താക്കൽ, സഹ വികാരി റവ. ബിജു സി. പി, വൈസ് പ്രസിഡണ്ട് സിമി സാം മാമ്മൻ, സെകട്ടറി ഷെറിൻ ജോർജ്ജ്, കൺ വീനർ മാരായ ടീന സുജീവ്, പുഷ്പ എബി എന്നിവർ നേതൃത്വം നൽകി

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഫിൻ ടെക് ഇക്കോ സിസ്റ്റം : സാങ്കേതിക സഹ കരണ കരാർ ഒപ്പു വെച്ചു
Next »Next Page » ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine