ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്കു ഗുണ മേന്മ അംഗീകാരം

November 28th, 2016

dr-shamseer-vps-cancer-hospital-ePathram
അബുദാബി : വി. പി. എസ്. ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ അബു ദാബി ബനി യാസിൽ പ്രവർത്തി ക്കുന്ന ലൈഫ് കെയർ ഹോസ്പിറ്റ ലിന്റെ ലബോറട്ടറിക്കു ദുബായ് അക്രെഡി റ്റേഷൻ സെന്റ റിന്റെ ഗുണ മേന്മ അംഗീ കാര മായ ഐ. എസ്. ഒ. 15189 – 2012 ലഭിച്ചു.

അന്താരാഷ്‌ട്ര നിലവാര ത്തിന് അനു സരിച്ചുള്ള സുരക്ഷിത ത്വത്തിലും പരിശോധന ഫല ത്തിലെ കൃത്യ തയും മാന ദണ്ഡ മായി നട ത്തുന്ന നിലവാര പരി ശോധന കളിലും ഉന്നത പദവി ലഭിച്ച തിലൂടെ യാണ് ഐ. എസ്. ഒ. 15189 – 2012 അംഗീകാരം സമ്മാ നിച്ചു കൊണ്ട് ദുബായ് അക്രെഡിറ്റേഷൻ സെന്റർ ഡയറക്ടർ ഡോക്ടർ ആമിന അഹമ്മദ് മുഹമ്മദ് അറിയിച്ചു.

ലൈഫ് കെയർ ഓപ്പറേഷൻസ് ഡയറക്ടർ ഡോക്ടർ ബാസ്സം ഹംദാൻ, വി. പി. എസ്. സീനിയർ ഡയറക്ടർ ഡോക്ടർ ചാൾസ് സ്റ്റാൻഡ്‌ ഫോർഡ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊറിയൻ ഭക്ഷ്യമേള സംഘടിപ്പിച്ചു

November 5th, 2016

food-festival-inaugurate-korean-ambassador-park-kang-ho-ePathram.jpg
അബുദാബി : യു. എ. ഇ.യിലെ കൊറിയൻ എംബ സിയും, മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സും സംയുക്ത മായി അബു ദാബിയില്‍ കൊറിയന്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. യു. എ. ഇ. യിലെ കൊറിയൻ അംബാ സിഡർ പാർക്ക്- കാംഗ്- ഹോ മേള ഉദ്ഘാടനം ചെയ്തു.

നവംബർ 3 – 4 (വ്യാഴം, വെള്ളി) ദിവസ ങ്ങളിൽ അബു ദാബി കോർണി ഷിൽ ഒരുക്കിയ ഭക്ഷ്യ മേളയിൽ റെഡ് ജിൻ സെംഗ് എന്ന കൊറിയ ക്കാരുടെ പ്രിയ വിഭവ ത്തി ന്റെ വിവിധ ഉപ യോഗ ക്രമ ങ്ങളെ ക്കുറിച്ച് ക്ലാസു കളും ഉണ്ടായിരുന്നു.

പ്രമേഹം, ഹൃദ്രോഗം എന്നീ രോഗ ങ്ങള്‍ ക്കുള്ള മികച്ച ഔഷധമാണ് ഇത്.

മാത്രമല്ല ശാരീരിക – മാനസിക ആരോഗ്യ ത്തിനും രോഗ പ്രതിരോധ ശക്തി വർദ്ധന ക്കും ജിൻ സെംഗ് ഉത്തമം ആണെന്നും ഇതിന്റെ സവി ശേഷ ഗുണ ങ്ങൾ സന്ദർ ശകർ ക്കായി ഒരു ക്കുവാൻ കഴി ഞ്ഞ തിൽ തനിക്ക് വളരെ സന്തോഷം ഉണ്ടന്നും കൊറി യൻ ഭക്ഷ്യ ഉത്പന്ന ങ്ങൾ യു. എ. ഇ. നിവാസി കൾക്കു മുന്നിൽ കൊണ്ടു വരാൻ സഹായിച്ച യു. എ. ഇ. ഗവൺ മെന്റി നോട് ഏറേ നന്ദി ഉണ്ട് എന്നും അംബാ സിഡർ പാർക്ക്- കാംഗ് – ഹോ പറഞ്ഞു.

കൂടാതെ കിംചി, ബിബിം ബാപ്പ്, ബുള്ഗോഗി, ജാപ്ചായ് തുടങ്ങി വിവിധ ങ്ങളായ കൊറിയൻ വിഭവ ങ്ങൾ സന്ദ ർശ കർ ക്കായി ഒരു ക്കി യിരുന്നു.

ഭക്ഷ്യ വിഭവ ങ്ങ ളോ ടൊപ്പം കൊറി യന്‍ സാംസ്കാരിക പാര മ്പര്യം മറ്റു രാജ്യ ങ്ങളു മായി പങ്കു വെക്കു വാനും ഈ മേള അവസരം ഒരുക്കി. കൊറിയ യുടെ പരമ്പരാ ഗത മൽസര ഇന ങ്ങളും അരങ്ങേറി.

കൊറിയൻ കര കൗശല വസ്തു ക്കളുടെ തല്‍സമയ നിര്‍ മ്മാണം ഈ മേളയുടെ മറ്റൊരു ആകര്‍ഷക ഘടക മായി രുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി

November 5th, 2016

logo-universal-hospital-abudhabi-ePathram
അബുദാബി : ഒരു മാസം നീണ്ടു നിൽക്കുന്ന പ്രമേഹ ബോധ വത്കരണ ക്യാമ്പിന് അബുദാബി യൂണി വേഴ്‌സല്‍ ഹോസ്​പി റ്റലില്‍ തുടക്ക മായി.

ഇന്റര്‍ നാഷണല്‍ ഡയബെറ്റ്‌സ് ഫൗണ്ടേഷന്റെ കണക്കു കള്‍ പ്രകാരം ലോകത്ത് 46 ലക്ഷം ആളുക ളാണ് പ്രതി വര്‍ഷം പ്രമേഹ രോഗ ത്താല്‍ മരിക്കുന്നത്.

ശാരീരിക വൈകല്യ ങ്ങള്‍ക്ക് കാരണം ആവുന്ന ആദ്യത്തെ പത്ത് കാരണ ങ്ങളില്‍ ഒന്ന് കൂടി യാണ് പ്രമേഹം. അതിനാല്‍ പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സ യും ഏറെ പ്രാധാന്യം അർഹി ക്കുന്ന താണ് എന്ന് യൂണി വേഴ്‌സല്‍ ഹോസ്​പിറ്റല്‍ എം. ഡി. ഷബീര്‍ നെല്ലിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡോ. ഷംഷീര്‍ വയലില്‍ : സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

September 24th, 2016

forbes-magazine-cover-page-ePathram
അബുദാബി : ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടിക യില്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി യായി ഡോ. ഷംഷീര്‍ വയലില്‍ സ്ഥാനം നേടി.

മിഡില്‍ ഈസ്റ്റി ലും ഇന്ത്യയിലും ആരോഗ്യ രംഗ ത്തെ പ്രമുഖ ആരോഗ്യ സംര ക്ഷണ വിഭാഗ മായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക നാണ്. ഫോബ്സ് പട്ടിക യില്‍ ഇടം നേടിയ ആകെ യുള്ള എട്ട് മലയാളി കളില്‍, ഏറ്റവും പ്രായം കുറ ഞ്ഞ വ്യക്തിയും പട്ടിക യിലെ നൂറ് ഇന്ത്യ ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വരില്‍ മൂന്നാമനു മാണ് ഡോ. ഷംഷീര്‍.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ്, അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം എന്നിവ പുറത്തിറ ക്കിയ മികച്ച ഇന്ത്യന്‍ സമ്പന്നര്‍, ഇന്ത്യന്‍ ലീഡേഴ്‌സ് എന്നീ പട്ടിക യിലും ഡോ. ഷംഷീര്‍ സ്ഥാനം നേടിയിരുന്നു.

ആരോഗ്യ –  ജീവ കാരുണ്യ മേഖല യിലെ സമഗ്ര സംഭാ വന കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഡോ. ഷംഷീറിനു 2014 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സെന്റ് പോൾസ് ദേവാല യത്തിലെ സമ്മർ ക്യാമ്പ് സമാപിച്ചു

August 27th, 2016

അബുദാബി : മുസ്സഫ യിലെ സെന്റ് പോൾസ് ഇട വക ദേവാല യത്തിന്റെ കീഴിൽ സംഘടി പ്പിച്ച സമ്മർ ക്യാമ്പി നു സമാപന മായി. ഇടവകാംഗ ങ്ങളുടെ കുട്ടി കൾക്ക് വേണ്ടി പത്തു ദിവസ ങ്ങളി ലായി നടത്തിയ ക്യാമ്പിൽ മുന്നോറോളം കുട്ടികൾ പങ്കെടുത്തു.

ആത്മീയ വിഷയ ങ്ങളിലുള്ള അറിവ് വർദ്ധി പ്പിക്കുക എന്നതി നോടൊപ്പം കുട്ടി കളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹി പ്പിക്കുവാനും കുട്ടി കളിൽ നന്മയും സ്നേഹ വും ഐക്യവും ഊട്ടിയുറ പ്പിക്കു വാനും ഈ ക്യാമ്പ് സഹായക മായി എന്ന് ഇടവക വികാരി റവ. ഫാദർ ജോണി പറഞ്ഞു.

മുസ്സഫ യിലെ എൽ. എൽ. എച്ച്. ആശുപത്രി യുടെ സഹകരണ ത്തോടെ കുട്ടി കൾക്ക് ദന്ത പരി ശോധനയും കണ്ണു പരി ശോധനയും ആരോഗ്യ പരിരക്ഷയെ ക്കുറിച്ച് ഡോക്ടർ. രാമ നാഥിന്റെ ബോധ വൽക്കരണ ക്ലാസ്സു കളും നടന്നു.

ഇടവക സഹ വികാരി അശോക് ഗോൺ സാൽവസ്, എൽ. എൽ. എച്ച്. ഓപ്പറേഷൻസ് മാനേജർ തുഹീൻ സെൻ ഗുപ്ത തുടങ്ങിയവർ സമാപന പരിപാടി കൾക്ക് നേതൃത്വം നൽകി.

തുടർച്ചയായ രണ്ടാം വർഷ മാണ് വിജയ കരമായ രീതി യിൽ ഈ സമ്മർ ക്യാമ്പ് നടത്തുന്നത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അഹല്യ സമ്മര്‍ ഫിയസ്റ്റ 2016
Next »Next Page » സാഹിത്യ സംവാദം ശ്രദ്ധേയമായി »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine