മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്കാരം റാഷിദ് പൂമാടത്തിനു സമ്മാനിച്ചു

April 28th, 2015

mehaboobe-millath-award-to-rashid-poomadam-ePathram
അബുദാബി : ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്‍റര്‍ അബുദാബി ചാപ്റ്ററി ന്റെ വാര്‍ഷിക ആഘോഷം അബൂദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ചു. വിപുല മായ പരിപാടി കളോടെ ‘ഇശല്‍ രാവ്’ എന്ന പേരില്‍ ഒരുക്കിയ ഐ. എം. സി. സി യുടെ ഇരുപത്തി രണ്ടാമത് വാര്‍ഷിക ആഘോഷ ത്തില്‍ എന്‍. എം.അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.

എം. എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഐ. എന്‍. എല്‍. ദേശീയ കൌണ്‍സില്‍ അംഗം കുഞ്ഞാവുട്ടി അബ്ദുള്‍ ഖാദര്‍ മുഖ്യ അതിഥി ആയിരുന്നു. ടി. സി. എ. റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ. എം. സി. സി. പ്രസിഡന്റ് ടി. എസ്. ഗഫൂര്‍ ഹാജി കേരളാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മധു പരവൂര്‍, കുഞ്ഞികൃഷ്ണന്‍, കുഞ്ഞി മൊയ്തീന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നിര്‍വ്വഹിച്ചു.

ഇന്ത്യന്‍ നാഷണല്‍ ലീഗ് സ്ഥാപക നേതാവായ ഇബ്രാഹിം സുലൈ മാന്‍ സേട്ടിന്റെ സ്മരണാര്‍ത്ഥം ഐ. എം. സി. സി. അബുദാബി ചാപ്റ്റർ ഏര്‍പ്പെടുത്തിയ പ്രഥമ മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്‌ക്കാരം സിറാജ് ദിനപ്പത്രം അബുദാബി ബ്യൂറോ ഇന്‍ ചാര്‍ജ് റാഷിദ് പൂമാട ത്തിനു സമര്‍പ്പിച്ചു.

പ്രവാസി ഭാരതിയ സമ്മാന്‍ പുരസ്കാര ജേതാവ് അഷ്‌റഫ്‌ താമരശേരിയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പ്രമുഖ ഗായകര്‍ അണി നിരന്ന ഗാനമേള യും വിവിധ കലാ പരിപാടി കളും അരങ്ങേറി.

നൌഷാദ് ഖാന്‍ പാറയില്‍, അഷ്‌റഫ്‌ വലിയ വളപ്പില്‍, സമീര്‍ ശ്രീകണ്ടാപുരം, റിയാസ്‌ കൊടുവള്ളി, പി. എം. ഫാറൂഖ്‌, നബീല്‍ അഹമ്മദ്‌ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

Comments Off on മെഹബൂബെ മില്ലത്ത് മാധ്യമ പുരസ്കാരം റാഷിദ് പൂമാടത്തിനു സമ്മാനിച്ചു

ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം ഷിബു വര്‍ഗീസിനു സമ്മാനിച്ചു

April 28th, 2015

umma-award-to-shibu-varghese-ePathram
അബുദാബി : യൂണിയന്‍ ഓഫ് മലയാളം മ്യൂസിക് ആന്‍ഡ് ആര്‍ട്സ് (ഉമ്മ അബുദാബി) എന്ന സാംസ്കാരിക കൂട്ടായ്മ യുടെ പതിനഞ്ചാം വാർഷിക ആഘോഷ ങ്ങൾ ‘മിസിരിപ്പട്ട്’ എന്ന പേരിൽ വിവിധ പരിപാടി കളോടെ അബുദാബി കേരളാ സോഷ്യൽ സെന്ററിൽ നടന്നു.

കെ. എസ്. സി. പ്രസിഡന്റ് എന്‍.വി. മോഹനന്‍ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളന ത്തില്‍ ടി. എ. നാസര്‍ അദ്ധ്യക്ഷത വഹിച്ചു.

മികച്ച സാമൂഹിക പ്രവര്‍ത്ത കനുള്ള ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം മലയാളി സമാജം മുന്‍ പ്രസിഡന്റ് ഷിബു വര്‍ഗീസിനു സമ്മാനിച്ചു. കേരള ത്തിലെ പഴയ കാല പിന്നണി ഗായികയും മാപ്പിളപ്പാട്ട് ഗാന ശാഖ യിലെ ശ്രദ്ധേയ കലാ കാരി യുമായ ആബിദ റഹ്മാനെ ചടങ്ങില്‍ ആദരിച്ചു.

ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു, യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ ചടങ്ങില്‍ മുഖ്യാഥിതി കള്‍ ആയിരുന്നു.

ഉമ്മ പ്രസിഡന്റ് ബഷീര്‍ പൊന്മള, ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, സമാജം പ്രസിഡന്റ് ബി. യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ്കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, പി. ടി. റഫീഖ്, ടി. എം. സലിം, ഐ. എസ്. സി. മുന്‍ സെക്രട്ടറി ആര്‍. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കേരള ത്തിലെയും യു. എ. ഇ. യിലെയും കലാകാരന്മാര്‍ അണി നിരന്ന ഗാന മേളയും ആകര്‍ഷക ങ്ങളായ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ചിറയിന്‍കീഴ് അന്‍സാര്‍ സ്മാരക പുരസ്കാരം ഷിബു വര്‍ഗീസിനു സമ്മാനിച്ചു

കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

April 25th, 2015

kmcc-dubai-kasaragod-committee-2015-ePathram
ദുബായ് : കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാര വാഹി കളായി സലാം കന്യപ്പാടി (പ്രസിഡന്റ്), നൂറുദ്ദീന്‍ ആറാട്ടു കടവ് (ജനറല്‍ സെക്രട്ടറി), ഫൈസല്‍ പട്ടേല്‍ (ട്രഷറർ), സലീം ചേരങ്കൈ, ഇ. ബി. അഹമ്മദ് ചെടയംകാല്‍, ഐ. പി. എം. ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാല്‍പുത്തൂര്‍ (വൈസ് പ്രസിഡണ്ടുമാർ), സത്താര്‍ ആലം പാടി, സിദ്ദീഖ് ചൌക്കി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, റഹ്മാന്‍ പടിഞ്ഞാര്‍ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ഉപദേശക സമിതി ചെയര്‍മാന്‍: യഹ്യ തളങ്കര, വൈസ് ചെയര്‍ മാന്‍മാര്‍ : ഹസൈ നാര്‍ തോട്ടും ഭാഗം, ഹനീഫ് ചെര്‍ക്കള, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍ എന്നിവരുമാണ് കമ്മിറ്റിയില്‍.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

കേരളാ സോഷ്യല്‍ സെന്ററില്‍ ‘മിസരിപ്പട്ട്’

April 24th, 2015

umma-abudhabi-misarippattu-ePathram
അബുദാബി : സംഗീത പ്രേമികളുടെ കൂട്ടായ്മയായ ‘ഉമ്മ അബുദാബി'(യൂണിയന്‍ ഓഫ് മലയാളം മ്യൂസിക് ആന്‍ഡ് ആര്‍ട്സ്) ഒരുക്കുന്ന സംഗീത – നൃത്ത നിശ’മിസരിപ്പട്ട്’ ഏപ്രില്‍ 24 വെള്ളി യാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.

യു. എ. ഇ. യിലെ പ്രമുഖ ഗായകരായ യൂസുഫ് കാരക്കാട്, ബഷീര്‍ പൊന്മള, നിത്യാ ബാലഗോപാല്‍, ലിനിതാ എബ്രഹാം, ഉന്‍മേഷ് ബഷീര്‍, സിറാജ് പാലക്കാട്, ആന്‍സി, യൂനുസ്, ജയ്സി തോമസ്, അമല്‍ ബഷീര്‍ കാരൂത്ത്, പ്രീതാ മോഹന്‍ തുടങ്ങിയ വരോ ടൊപ്പം മാപ്പിളപ്പാട്ട് രംഗത്തെ പഴയ കാല ഗായിക ആബിദ റഹ്മാന്‍ പരിപാടി യില്‍ മുഖ്യ അതിഥി ആയിരിക്കും.

മിസരിപ്പട്ടിനു മുന്നോടി യായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരേതനായ ചിറയിന്‍കീഴ്‌ അന്‍സാര്‍ സ്മരണാര്‍ത്ഥം ഉമ്മ അബുദാബി ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്ത കനുള്ള ഈ വര്‍ഷ ത്തെ പുരസ്കാരം അബുദാബി മലയാളി സമാജം മുന്‍ പ്രസിഡന്‍റ് ഷിബു വര്‍ഗ്ഗീ സിന് സമ്മാനിക്കും.

- pma

വായിക്കുക: , , ,

Comments Off on കേരളാ സോഷ്യല്‍ സെന്ററില്‍ ‘മിസരിപ്പട്ട്’

മെഹബൂബെ മില്ലത്ത് മാധ്യമശ്രീ പുരസ്‌ക്കാര സമര്‍പ്പണം വ്യാഴാഴ്ച

April 23rd, 2015

അബുദാബി : മെഹബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ടു വിന്റെ സ്മരണക്കായി ഇന്ത്യന്‍ മുസ്ലിം കള്‍ചറല്‍ സെന്റര്‍ (ഐ. എം. സി. സി.) അബുദാബി ചാപ്റ്റർ ഏര്‍പ്പെടുത്തിയ പ്രഥമ സേട്ട് സാഹിബ് മാധ്യമശ്രീ പുരസ്‌ക്കാര ത്തിന് സിറാജ് ദിനപ്പത്രം അബുദാബി ബ്യൂറോ ഇന്‍ചാര്‍ജ് റാഷിദ് പൂമാടവും ഏഷ്യാനെറ്റ് ന്യൂസ് അബുദാബി റിപ്പോര്‍ട്ടര്‍ സിബി കടവിലും അര്‍ഹരായി.

ഏപ്രിൽ 23 വ്യാഴാഴ്ച രാത്രി അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ധ്വനി ഇശല്‍ രാവ് എന്ന പരി പാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

Comments Off on മെഹബൂബെ മില്ലത്ത് മാധ്യമശ്രീ പുരസ്‌ക്കാര സമര്‍പ്പണം വ്യാഴാഴ്ച


« Previous Page« Previous « സിവില്‍ സര്‍വീസ് പരിശീലനം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍
Next »Next Page » സ്പോർട്ട്സ് മെഡിസിൻ യൂണിറ്റ് »



  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine