സമാജം ഏകാങ്ക നാടക മത്സരം മാര്‍ച്ചില്‍

February 15th, 2015

drama-fest-alain-isc-epathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മത്സരം, 2015 മാര്‍ച്ച് 12, 13 തിയ്യതി കളില്‍ മുസ്സഫയിലെ സമാജം ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫിബ്രവരി 15 നു മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്തു സ്ക്രിപ്റ്റ് സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക്: 050 570 21 40, 02 55 37 600

- pma

വായിക്കുക: , ,

Comments Off on സമാജം ഏകാങ്ക നാടക മത്സരം മാര്‍ച്ചില്‍

ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

February 13th, 2015

singer-sudheer-paravur-for-guinness-book-record-ePathram
അബുദാബി : നൂറ്റി പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി 1500 സിനിമാ പാട്ടുകള്‍ പാടി ക്കൊണ്ട് പുതിയ ഒരു ലോക റെക്കോര്‍ഡ് സ്ഥാപി ക്കാനുള്ള ഒരുക്ക ത്തിലാണ് പറവൂര്‍ സ്വദേശി സുധീര്‍. അഞ്ചര ദിവസം നീളുന്ന പരിപാടി ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വേദി യാവുന്നു.

ഫെബ്രുവരി16 മുതല്‍ 21 വരെ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ സുധീര്‍ ആലപിക്കുന്ന ത്തില്‍ ഏറെയും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകള്‍ ആയിരിക്കും എന്നത് മറ്റൊരു സവിശേഷതയാണ് എന്നും തിങ്കളാഴ്ച രാത്രി 7 മണിക്ക് സംഗീത യജ്ഞം ആരംഭിക്കും എന്നും I S C യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി യായ സുധീര്‍ തന്‍റെ പതിനൊന്നാം വയസ്സി ലാണ് പാടി തുടങ്ങിയത്.

കേരള ത്തില്‍ നിരവധി വേദികളില്‍ പാടി ശ്രദ്ധേയനായി കഴിഞ്ഞ തിനു ശേഷ മാണ് ഗിന്നസ് ബുക്കിലേക്ക് പ്രവേശന ത്തിനു ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി 2011 ല്‍ തൃശൂര്‍ ജില്ല യിലെ മാള മഹോത്സവ ത്തില്‍ തുടര്‍ച്ച യായി 12 മണിക്കൂര്‍ കൊണ്ട് 185 പാട്ടുകള്‍ പാടുകയും ചെയ്തു. 2012 ജനുവരി 1 ന് സ്വദേശ മായ പറവൂരില്‍ വെച്ച് 385 സിനിമാ ഗാനങ്ങള്‍ 24 മണിക്കൂര്‍ തുടര്‍ച്ച യായി പാടി ക്കൊണ്ട് അതിന്റെ വീഡിയോ ഗിന്നസ് ബുക്ക്‌ അധികൃതര്‍ക്ക് അയച്ചു കൊടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി

നിലവില്‍ ഏറ്റവും കൂടുതല്‍ സമയം പാട്ടു പാടി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ പാടിയ നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ എന്ന ഗായകനാണ്.

ഈ റെക്കോര്‍ഡിനെ മറികടക്കാനായി നൂറ്റി പത്ത് മണിക്കൂര്‍ പാടുവാനായി സുധീര്‍ ഒരുങ്ങുമ്പോള്‍ എല്ലാ സഹായ സഹകരണ ങ്ങളും നല്‍കി അബുദാബി യില്‍ വേദി ഒരുക്കി യിരിക്കുന്നത് എവര്‍ സെയ്ഫ് ഗ്രൂപ്പ് എം. കെ. സജീവനും ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററും ചേര്‍ന്നാണ്.

I S C വൈസ് പ്രസിഡന്റ് ബിജി. എം. തോമസ്‌, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ് മാത്യു, എവര്‍സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. കെ. സജീവന്‍, ഗായകന്‍ സുധീര്‍, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ കെ. കെ. അബ്ദുള്ള, മുഹ്സിന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

ബ്ലൂസ്റ്റാര്‍ കലാസാഹിത്യ മേള

February 11th, 2015

അല്‍ഐന്‍ : പ്രവാസി കൂട്ടായ്മയായ ബ്ലൂസ്റ്റാര്‍ സംഘടിപ്പിക്കുന്ന കലാ സാഹിത്യ മേള ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 9.30 വരെ അല്‍ഐന്‍ ജൂനിയേഴ്‌സ് സ്‌കൂളിൽ വെച്ച് നടക്കും.

കുട്ടി കള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി സൗജന്യ ആരോഗ്യ പരിശോധന, ദന്ത പരിശോധന, ആരോഗ്യ സെമിനാര്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. സമാപന ചടങ്ങില്‍ പ്രവാസി ഭാരതീയ അവാര്‍ഡ് ജേതാക്കളായ അഷറഫ് താമരശ്ശേരി, ഭരത് ഷാ എന്നിവരെ ആദരിക്കും.

വിവരങ്ങള്‍ക്ക്: 050 59 39 233, 050 64 37 005.

- pma

വായിക്കുക: , ,

Comments Off on ബ്ലൂസ്റ്റാര്‍ കലാസാഹിത്യ മേള

മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന്

February 10th, 2015

poster-malayala-nadu-gramika-2015-ePathram
ദുബായ് : മലയാളനാട് യു എ ഇ ചാപ്റ്റർ അഞ്ചാം വാർഷിക ആഘോഷങ്ങൾ ‘ഗ്രാമിക’ എന്ന പേരില്‍ ഷാര്‍ജ യില്‍ വെച്ച് നടത്തുന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയില്‍ വിശിഷ്ടാതിഥിയായി ഇഞ്ചക്കാട് ബാലചന്ദ്രന്‍ സംബന്ധിക്കും.

ഹരിത ദര്‍ശനം – എന്ത്, എന്തിന്? എന്ന വിഷയം ആധാരമാക്കി നടത്തുന്ന സെമിനാറില്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രഞ്ജന്‍ ഡോ. അബ്ദുള്‍ ഖാദർ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഫോട്ടോ പ്രദര്‍ശനം, പുസ്തക പ്രകാശനം, മലയാള നാട് കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടാവും.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ യു എ ഇ മലയാളികളുടെ പ്രിയപ്പെട്ട കൂട്ടായ്മ യായി മാറിയ മലയാളനാട്, കുടുംബ സംഗമവും വിവിധ കലാ സാംസ്കാരിക പരിപാടി കളും ഉള്‍പ്പെടുത്തി യാണ് ‘ഗ്രാമിക’ അവതരി പ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 055 38 400 38, 050 93 911 28 എന്നീ നമ്പറു കളിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , ,

Comments Off on മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന്

ബാഡ്മിന്റൻ ടൂർണമെന്റിനു തുടക്കമായി

February 8th, 2015

badminton-epathram

അബുദാബി : ഇന്ത്യ സോഷ്യൽ സെന്ററില്‍ മുപ്പത്തി എട്ടാമത് ഐ. എസ്. സി. അപ്പെക്സ് ബാറ്റ്മിന്റൻ ടൂർണമെന്റിനു തുടക്ക മായി. വിവിധ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറോളം കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്‍റ് രണ്ടു വിഭാഗ ങ്ങളില്‍ ആണ് നടക്കുക.

ഇന്ത്യ, യൂറോപ്പ്, ബഹ്‌റൈന്‍, ഖത്തര്‍, ഇന്തോനീഷ്യ, മലേഷ്യ, ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ പങ്കെടുക്കുന്ന ‘സൂപ്പർ സീരിസ്’ എന്ന പേരി ലുള്ള അന്താരാഷ്ട്ര നിലവാര ത്തിലുള്ള ടൂര്‍ണ്ണമെന്റും യു. എ. ഇ. നിവാസി കൾക്കായി ‘ ഓപ്പണ്‍ യു. എ. ഇ. സീരിസ് ‘ എന്ന പേരി ലുള്ള മത്സരവും വരും ദിവസ ങ്ങളിലായി നടക്കും.

യു. എ. ഇ. നിവാസികൾക്ക് അന്താരാഷ്‌ട്ര കളിക്കാരുമായി മത്സരി ക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ടൂർണമെന്റിന്റെ പ്രത്യേകത.

ജേതാക്കള്‍ക്കായി മൊത്തം എഴുപതിനായിരം ദിർഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കും. ഫെബ്രുവരി 20 നു നടക്കുന്ന സമാപന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലുവിൽ ഈജിപ്ഷ്യൻ ഫെസ്റ്റിവലിന് തുടക്കമായി
Next »Next Page » മലയാളനാട് ഗ്രാമിക ഫെബ്രുവരി 13ന് »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine