ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ

June 13th, 2025

world-of-happiness-abu dhabi-eid-malhar-3-ePathram

അബുദാബി : സാമൂഹിക സാംസ്കാരിക കൂട്ടായ്മ ‘വേൾഡ് ഓഫ് ഹാപ്പിനസ്’ ഒരുക്കുന്ന ഈദ് മൽഹാർ സീസൺ-3 വൈവിധ്യമാർന്ന പരിപാടികളോടെ 2025 ജൂൺ 14 ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി മുതൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ പ്രധാന വേദിയിൽ അരങ്ങേറും.

പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫിന്റെ നേതൃത്വ ത്തിൽ നടക്കുന്ന ‘ഇശൽ സന്ധ്യ’ ഈ പ്രോഗ്രാമിന്റെ മുഖ്യ ആകർഷകമായിരിക്കും. സജിലാ സലിം, അസിൻ വെള്ളറ, സാഖി, ശ്യാം ലാൽ, സന്ധ്യ എന്നിവരും യു. എ. ഇ. യിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന പ്രവാസി കലാ പ്രതിഭകളായ നസ്മിജ ഇബ്രാഹിം, ഡോക്ടർ ഷാസിയ, റാഫി പെരിഞ്ഞനം, സുഹൈൽ ഇസ്മായിൽ, അൻസർ വെഞ്ഞാറമൂട്, അജ്മൽ, നജ്മീർ തുടങ്ങിയവരും മറ്റു പ്രവാസി കലാകാരന്മാരും ഈദ് മൽഹാറിൽ ഭാഗമാവും.

ഷഫീൽ കണ്ണൂർ പരിപാടികൾക്ക് നേതൃത്വം നൽകും. ഫാത്തിമ ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ കെ. പി. ഹുസൈൻ മുഖ്യ അതിഥിയായി സംബന്ധിക്കും.

പ്രോഗ്രാമിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു

May 27th, 2025

abudhabi-kmcc-history-book-by-shareef-sagar-ePathram
അബുദാബി : കെ. എം. സി. സി. സംസ്ഥന കമ്മിറ്റി പ്രസിദ്ധീകരിച്ച ‘അന്നൊരു അബുദാബിക്കാലത്ത്’ ചരിത്ര പുസ്തകം റിലീസ് ചെയ്തു. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുല്‍ ആബിദീന്‍ പുസ്തകം പ്രകാശനം ചെയ്തു.

നിരവധി സാമൂഹിക-സംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന കെ. എം. സി. സി. യുടെ സേവനം ഒരു പുസ്തകമായി ക്രോഡീകരിച്ച അബുദാബി കെ. എം. സി. സി. യുടെ ശ്രമം ഏറെ പ്രശംസനീയം എന്നു പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

മുസ്‌ലിം യൂത്ത്‌ ലീഗ് ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി. രചയിതാവ് ഷരീഫ് സാഗര്‍ പുസ്തകം പരിചയപ്പെടുത്തി.

ഇസ്‌ലാമിക് സെന്റ പ്രസിഡണ്ട് പി. ബാവാ ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ള കെ. എം. സി. സി. നേതാക്കൾ യു. അബ്ദുല്ല ഫാറൂഖി, സയ്യിദ് അബ്ദു റഹ്‌മാൻ തങ്ങള്‍, എം. പി. എം. റഷീദ്, വി. പി. കെ. അബ്ദുല്ല, അസീസ് കാളിയാടന്‍, സാംസ്കാരിക സംഘടനാ നേതാക്കൾ ടി. വി. സുരേഷ് കുമാര്‍, വി. ടി. വി. ദാമോദരന്‍, അൻസാർ, ബഷീര്‍ അഹമ്മദ്, മുഹമ്മദ് ആലം, ഹമീദ് അലി തുടങ്ങിയവർ സംബന്ധിച്ചു.

കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ടി. കെ. അബ്ദു സലാം സ്വാഗതവും പി. കെ. അഹമ്മ്ദ് ബല്ല കടപ്പുറം നന്ദിയും പറഞ്ഞു.

 

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും

May 27th, 2025

islamic-center-54-th-committee-p-bava-haji-b-hidayathullah-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റർ ഭരണ സമിതിയിൽ നിലവിലെ പ്രസിഡണ്ട് പി. ബാവാ ഹാജിയും ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുള്ളയും തല്‍സ്ഥാനങ്ങളില്‍ തുടരും. നസീര്‍ രാമന്തളിയാണ് പുതിയ ട്രഷറര്‍.

യു. അബ്ദുള്ള ഫാറൂഖി, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ആലുങ്ങല്‍ ഇബ്രാഹീം മുസ്ലിയാര്‍, മുഹമ്മദ് സമീര്‍ തൃക്കരിപ്പൂര്‍, അഷറഫ് ഹാജി വാരം, അഹമ്മദ് കുട്ടി തൃത്താല, കെ. മുസ്തഫ വാഫി, അഷറഫ് ബേക്കല്‍, നൗഷാദ് ഹാഷിം ബക്കര്‍, പി. പി. അബ്ദുള്ള, സിദ്ദീഖ് എളേറ്റില്‍, അനീഷ് മംഗലം, മുഹമ്മദ് കുഞ്ഞി കൊളവയല്‍, മുഹമ്മദ് ഷഹീം, മുഹമ്മദ് ബഷീര്‍ ചെമ്മുക്കന്‍, ഒ. പി. അലിക്കുഞ്ഞി എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.

അബുദാബി സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സെന്റര്‍ ഹാളില്‍ നടന്ന 54ാമത് വാര്‍ഷിക ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുത്തത്.

2004 മുതല്‍ തുടര്‍ച്ചയായി 21ാം തവണയാണ് പി. ബാവാ ഹാജി പ്രസിഡണ്ട് പദവിയിൽ എത്തുന്നത്. പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവായ പി. ബാവാ ഹാജി 12 തവണ ജനറല്‍ സെക്രട്ടറി പദവിയും അലങ്കരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം

May 23rd, 2025

malayalee-samajam-youth-fest-2025-anjali-bethore-kala-thilakam-ePathram
അബുദാബി : മൂന്ന് ദിവസങ്ങളിലായി നടന്നു വന്ന അബുദാബി മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും നേടി അഞ്ജലി ബേത്തൂർ കലാപ്രതിഭയായി.

വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കൾ മയൂഖ മനോജ് (6 മുതൽ 9 വയസ്സ്), പ്രാർത്ഥന നായർ (9 – 12) ധനിഷ്ക വിജേഷ് (12-15), അഞ്ജലി ബേത്തൂർ (15 -18) എന്നിവരാണ്.

anjali-beythore-abu-dhabi-malayalee-samajam-kala-thilakam-2025-ePathram

അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെൻ്റർ എന്നിവിട ങ്ങ ളിലെ രാഗം, താളം, പല്ലവി എന്നീ വേദി കളിലായി നടന്ന മൽസര ത്തിൽ മുന്നോറോളം കുട്ടികൾ വിവിധ ഇനങ്ങളിലായി മാറ്റുരച്ചു.

നർത്തകിമാരായ ഷൈജ മനീഷ്, വീണ പ്രകാശ്, സംഗീത സംവിധാ യകൻ മെജോ ജോസഫ്, ഗായിക മുക്കം സാജിത എന്നിവർ വിധി കർത്താക്കൾ ആയിരുന്നു

സമാപന സമ്മേളനത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ഇസ്‌ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, ആർട്സ് സെക്രട്ടറിമാരായ ജാസിർ, സാജൻ ശ്രീനി വാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബി. യേശു ശീലൻ, മില്ലേനിയം ആശുപത്രി പ്രതിനിധി ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ ആർ. നായർ, ടീന രാധാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.

സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി

May 20th, 2025

sharjah-jwala-kalaa-saamskaarika-vedhi-v-k-suresh-babu-inaugurate-ulsav-2025-ePathram

ഷാർജ : സാംസ്കാരിക കൂട്ടായ്മ ‘ജ്വാല’ കലാ സാംസ്കാരിക വേദി 12-ാം വാർഷിക ആഘോഷങ്ങൾ ‘ഉത്സവ് 2025’ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ഇന്ത്യൻ സോഷ്യൽ സെൻറർ അജ്‌മാൻ സെക്രട്ടറി ചന്ദ്രൻ ബേപ്പ്, ജ്വാല ചെയർമാൻ കെ. ടി. നായർ, ഓഡിറ്റർ സുധീഷ് കുണ്ടം പാറ, വനിതാ ജ്വാല പ്രസിഡണ്ട് ലതാ കുഞ്ഞി രാമൻ, മനോജ് ഇടപ്പണി, ബാല ജ്വാല പ്രസിഡണ്ട് വിനായക് സുന്ദരേശൻ, മാധവൻ അണിഞ്ഞ, ഗംഗാധരൻ രാവണേശ്വരം തുടങ്ങിയവർ സംസാരിച്ചു.

രാജ ശേഖരൻ വെടിത്തറക്കൽ അദ്ധ്യക്ഷത വഹിച്ചു. അനൂപ് മേലത്ത് സ്വാഗതവും സുനിൽ കമ്പിക്കാനം നന്ദിയും പറഞ്ഞു.

പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസൽ, വനിതാ ജ്വാലയുടെ ചെമ്പടമേളം അരങ്ങേറ്റം, നാടകം, കഥകളി, നൃത്ത-സംഗീത ആവിഷ്കാരം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

7 of 3826781020»|

« Previous Page« Previous « കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
Next »Next Page » ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine