ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം

August 29th, 2025

osseo-integrated-prosthetic-limb-treatment-in-burjeel-medical-city-ePathram

അബുദാബി : അപകടത്തിൽ കാൽ നഷ്ടമായ കോട്ടയം ചിങ്ങവനം സ്വദേശി ഷാരോൺ ചെറിയാൻ എന്ന യുവാവിന് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി യിൽ (ബി. എം. സി.) നടന്ന സർജറിയിലൂടെ അത്യാധുനിക കൃത്രിമക്കാൽ വെച്ച് പിടിപ്പിച്ചു കൊണ്ട് ബുർജീൽ മേധാവി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’  തുടക്കം കുറിച്ചു.

ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലന ശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണ ഭോക്താക്കൾ.

sharon-cherian-osseo-integrated-prosthetic-limb-treatment-ePathram

ഷാരോൺ ചെറിയാൻ – ഓസിയോ ഇന്റഗ്രേഷനു ശേഷം

ഷാരോണിനെ കൂടാതെ ഫലസ്തീനിൽ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയിൽ നിന്നുള്ള ജോഷ്വ അർനോൾഡ് എന്നിവരും ശസ്ത്ര ക്രിയക്ക് വിധേയരായി.

പ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസിന്റെ നേതൃത്വത്തിൽ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വിജയകരമായ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്ര ക്രിയകൾ പൂർത്തിയാക്കിയത്. വരും മാസങ്ങളിൽ ഏഴു പേർക്ക് കൂടി ’10 ജേർണീസ്’ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു

August 17th, 2025

ajman-bans-e-scooters-on-public-roads-to-tackle-road-safety-concerns-ePathram
അജ്മാൻ : എമിറേറ്റിലെ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ അടക്കമുള്ള എല്ലാ ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ്.

മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ, ഇരുചക്ര വാഹനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെ മാത്രം സൈക്കിൾ ഓടിക്കണം. ഏതെങ്കിലും തരത്തിൽ  അപകടം  ഉണ്ടായാൽ ഉടനെ പോലീസിൽ വിവരം അറിയിക്കണം.

police-ban-two-wheelers-on-public-roads-in-ajman-ePathram

ഇരു ചക്രവാഹന യാത്രക്കാരും e-സ്കൂട്ടറുകൾ ഓടിക്കുന്നവരും സുരക്ഷക്കായി ഹെൽമറ്റ്, റിഫ്ലക്ടറുകൾ ഉള്ള ജാക്കറ്റുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മാത്രമല്ല അധികൃതരുടെ അനുമതി ഇല്ലാതെ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.

പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എന്ന് പോലീസ് അറിയിച്ചു. നിയമ ലംഘകർക്ക് എതിരേ കർശ്ശന നിയമ നടപടികൾ സ്വീകരിക്കും എന്നും അധികൃതർ വ്യക്തമാക്കി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം

August 11th, 2025

abudhabi-air-port-city-terminal-by-morafik-aviation-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ മിനാ ക്രൂയിസ് ടെര്‍മിനലില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിറ്റി ചെക്ക്-ഇന്‍ സൗകര്യം ആഗസ്റ്റ് 11 മുതൽ ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.

അബുദാബി മുസ്സഫ ഷാബിയ 11 ലെ അൽ മദീന ഹൈപ്പർ മാർക്കറ്റിനു സമീപം, യാസ് മാളിലെ ഫെരാരി വേള്‍ഡ് എന്‍ട്രന്‍സ്, അല്‍ ഐന്‍ കുവൈറ്റാറ്റ് ലുലു മാള്‍ എന്നിവിടങ്ങളില്‍ രാവിലെ10 മണി മുതല്‍ രാത്രി 10 മണി വരെയും സിറ്റി ചെക്ക്-ഇന്‍ സൗകര്യം ഉപയോഗപ്പെടുത്താം.

ഇന്ത്യയിലെ 16 എയർ പോർട്ടുകളിലേക്ക് നിലവിൽ അബുദാബിയിൽ നിന്നും ഇന്‍ഡിഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്. യാത്രയുടെ 24 മണിക്കൂർ മുതൽ 4 മണിക്കൂർ മുൻപ് വരെ സിറ്റി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാം.

ബാഗേജുകള്‍ ഇവിടെ നല്‍കി ബോഡിംഗ്‌ പാസ്സ് എടുക്കുന്നവര്‍ക്ക് വിമാന ത്താവളത്തിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ, നേരെ എമിഗ്രഷനിലേക്ക് പോകാനാകും എന്നതാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം കൂടുതൽ ജനപ്രിയമാക്കിയത്.

അടുത്ത മാസം (സെപ്റ്റംബര്‍ ഒന്ന്) മുതലാണ് അല്‍ ഐനിലെ ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക്-ഇൻ സൗകര്യം ആരംഭിക്കുക. അവിടെ സിറ്റി ചെക്ക്-ഇന്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ സമയം ഏഴ് മണിക്കൂർ ആയിരിക്കും.

12 വയസ്സിനു മുകളിൽ ഉള്ളവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും രണ്ടു വയസ്സിനു താഴെ ഉള്ളവർക്ക് 15 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. വിവരങ്ങള്‍ക്ക് 800 6672347 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം

August 11th, 2025

logo-royal-oman-police-announce-3-year-validity-resident-cards-in-oman-ePathram
മസ്കത്ത് : ഒമാനിൽ വിദേശികൾക്ക് നൽകി വരുന്ന റെസിഡന്റ് കാർഡ് കാലാവധി 3 വർഷം വരെ ഉയർത്തി എന്ന് റോയൽ ഒമാൻ പൊലീസ്. പുതിയ ഉത്തരവു പ്രകാരം ഇനി റെസിഡന്റ് കാർഡ് ലഭിക്കുന്നതിന് ഒന്നു മുതൽ മൂന്നു വർഷം വരെ എന്നുള്ള ഒപ്ഷൻസ്‌ ഉണ്ടാകും. കാലഹരണ തീയ്യതി മുതൽ 30 ദിവസത്തിനുള്ളിൽ കാർഡ് പുതുക്കണം

ഒരു വർഷത്തേക്ക് 5 റിയാൽ, രണ്ട് വർഷത്തേക്ക് 10 റിയാൽ മൂന്ന് വർഷത്തേക്ക് 15 റിയാൽ എന്നീ നിരക്കുകളിൽ ഫീസ്  ഈടാക്കും.

നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാര്‍ഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാൽ ഈടാക്കും.

അതോടൊപ്പം ഒമാൻ പൗരന്മാർക്കുള്ള ഒമാനി ഐ. ഡി. കാർഡുകളുടെ സാധുത 10 വർഷമായി പുതുക്കിയിട്ടുണ്ട്. OMAN NEWS   ePathram Tag : OMAN

ഒമാൻ ദേശീയ ദിനം നവംബർ 20 ന്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു

August 6th, 2025

anria-angamaly-nri-dubai-onam-2025-ePathram
ദുബായ് : അങ്കമാലി സ്വദേശികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ആൻറിയ (അങ്കമാലി എൻ. ആർ. ഐ. അസ്സോസ്സിയേഷൻ-ANRIA) യുടെ ഈ വർഷത്തെ ഓണാഘോഷം ‘അങ്കമാലി പൊന്നോണം’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളോടെ 2025 സെപ്റ്റംബർ 28 ഞായറാഴ്ച ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടക്കും.

ആൻറിയ അംഗങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിര-കൈ കൊട്ടിക്കളി, ശിങ്കാരി മേളം, ഘോഷ യാത്ര, മ്യൂസിക്കൽ ഷോ മറ്റു വിവിധ കലാ പരിപാടികൾ എന്നിവയും ഓണ സദ്യയും ഉൾപ്പെടുത്തിയുള്ള ആൻറിയ ഇരുപതാം വാർഷിക ആഘോഷം കൂടി ആയിരിക്കും ‘അങ്കമാലി പൊന്നോണം’ എന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു. ആൻറിയ മുൻ പ്രസിഡണ്ട് ലിജി റെജി, റീത്തു ജോബിൻ, ലൈജു കൊച്ചാട്ട്, ജിജി പാണ്ഡവത്ത് തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
Next »Next Page » ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ് »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine