ദുബായ് : വൈവിദ്ധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ – 2020 യിലെ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു. ഒക്ടോബർ ഒന്നിന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു.
Hosting Expo 2020 Dubai during the current challenging situation across the globe shows the resilience of the UAE and its people, Piyush Goyal, Indian Minister tells @WAMNEWS_ENG#Expo2020#WamNews pic.twitter.com/997Ut1PMbR
— WAM English (@WAMNEWS_ENG) October 1, 2021
ഇന്ത്യയിലെ യു. എ. ഇ. സ്ഥാനപതി ഡോ. അഹമദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, സ്പെഷ്യൽ സെക്രട്ടറി എസ്. കിഷോർ, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി, ലുലു ഫിനാൻഷ്യൻ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമദ്, മറ്റു വ്യവസായ വാണിജ്യ രംഗ ത്തെ പ്രമുഖര്‍, എംബസ്സി പ്രതി നിധികൾ, സംഘടനാ സാരഥി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.
Indian pavilion inaugurated today at the historic Dubai Expo 2020 by CIM Shri Piyush Goyal is a great symbol of the friendship between both our countries. pic.twitter.com/0BiYbfsTaJ
— vipul (@vipulifs) October 1, 2021
450 കോടി രൂപ ചെലവില്‍ നാലു നിലകളില്‍ ഒരുക്കി യിരിക്കുന്ന ഇന്ത്യന്‍ പവിലിയൻ, ദുബായ് എക്സ്പോ യിലെ ഏറ്റവും വലിയ പവിലിയനു കളില്‍ ഒന്നാണ്. സ്വയം തിരിയുന്ന അറുനൂറില്‍ അധികം ഡിജിറ്റൽ ബ്ലോക്കുകള്‍ കൊണ്ടാണ് പവിലിയൻ കെട്ടിട ത്തിന്റെ പുറം ഭാഗം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.