ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു

March 11th, 2025

logo-sharjah-jwala-kala-samskarika-vedhi-ePathram

അജ്മാൻ : ജ്വാല കലാ സാംസ്കാരിക വേദി, ജ്വാല ഉത്സവ് 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷ പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ നടന്ന ജ്വാല വാർഷിക ജനറൽ ബോഡി യോഗത്തിൽ ജനറൽ കൺവീനർ മാധവൻ, പബ്ലിസിറ്റി കൺവീനർ അരവിന്ദൻ, ഗംഗാധരൻ എന്നിവരാണ്   ജ്വാല ഉത്സവ് 2025 ബ്രോഷർ പുറത്തിറക്കിയത്.

2025 മെയ് 10 ന് അജ്മാൻ ഇന്ത്യ സോഷ്യൽ സെന്ററിൽ സംഘടിപ്പിക്കുന്ന ജ്വാല ഉത്സവ് എന്ന പരിപാടിയിൽ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബുവിന്റെ പ്രഭാഷണം, ഗായകന്‍ അലോഷിയുടെ ഗസല്‍ സന്ധ്യ എന്നിവയാണ് മുഖ്യ ആകർഷണം. കൂടാതെ ട്രിബ്യൂട്ട് ടു ലെജന്റ്‌സ് എന്ന പേരില്‍ തയ്യാറാക്കിയ നൃത്ത-ഗാനാര്‍ച്ചന, കഥകളി, നാടകം, വിവിധ നൃത്ത നൃത്യങ്ങളും അരങ്ങിലെത്തും.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം

March 4th, 2025

saheer-babu-in-nammal-chavakkattukar-saudi-chapter-ePathram
റിയാദ് : ലോകമെമ്പാടുമുള്ള ചാവക്കാട്ടുകാരുടെ സൗഹൃദക്കൂട്ടായ്മ ‘നമ്മൾ ചാവക്കാട്ടുകാർ:ഒരാഗോള സൗഹൃദക്കൂട്ട്’ സൗദി ചാപ്റ്റർ പുനഃസംഘടിപ്പിച്ചു. റിയാദ് ബത്ഹയിലെ ലുഹാ മാർട്ട് ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് സയ്യിദ് ജാഫർ തങ്ങൾ (പ്രസിഡണ്ട്), ഫെർമിസ് മടത്തൊടിയിൽ (ജനറൽ സെക്രട്ടറി), മനാഫ് അബ്ദുള്ള (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

nammal-chavakkattukar-saudi-chapter-new-committee-2025-ePathram

ഷാജഹാൻ ചാവക്കാട്, ഷാഹിദ് അറക്കൽ, അഷ്‌കർ അബൂബക്കർ, ഷെഫീഖ് മുഹമ്മദ്, സുബൈർ, ഫവാദ് മുഹമ്മദ്, അലി പുത്താട്ടിൽ, സിറാജുദ്ധീൻ ഓവുങ്ങൽ, യൂനസ് പടുങ്ങൽ, ഖയ്യൂം അബ്ദുള്ള, സലിം പാവറട്ടി, സലിം അകലാട്, പ്രകാശൻ, റിൻഷാദ് അബ്ദുള്ള, ഫിറോസ്, സുരേഷ് വലിയ പറമ്പിൽ, നസീർ നൗഫൽ തങ്ങൾ, അൻവർ ഖാലിദ്, ഷാഹിദ് സയ്യിദ്, സലിം പെരുമ്പിള്ളി, സാലിഹ് പാവറട്ടി, ഉണ്ണിമോൻ, നേവൽ കോട്ടപ്പടി, ഫാറൂഖ് പൊക്കുളങ്ങര, ഫായിസ് ബീരാൻ, മുഹമ്മദ് ഇക്ബാൽ, ആരിഫ് വൈശ്യം വീട്ടിൽ, കബീർ വൈലത്തൂർ, സഹീർ ബാബു എന്നിവരാണ് മറ്റു ഭരണ സമിതി അംഗങ്ങൾ.

ഹ്രസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ ചാവക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പി. എം. അബ്ദുൽ ജാഫർ യോഗം ഉദ്‌ഘാടനം ചെയ്തു. സുധാകരൻ ചാവക്കാട് ഭരണ സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു.

ഷാഹിദ് അറക്കൽ അദ്ധ്യക്ഷത വഹിച്ചു. റസാഖ് മാട്ടുമ്മൽ, അബ്ദുൽ ഹമീദ് അഞ്ചങ്ങാടി, മജീദ് അഞ്ഞൂർ, സൈഫുദ്ധീൻ എന്നിവർ സംസാരിച്ചു. സുബൈർ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. TAG: ePathram  Image Credit : FB PAGE

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും

February 26th, 2025

roads-transport-authority-dubai-logo-rta-ePathram
ദുബായ് : എമിറേറ്റിലെ 17 ബസ്സ് സ്റ്റേഷനുകളിലും 12 മറൈന്‍ ട്രാന്‍സ്‌ പോര്‍ട്ട് സ്റ്റേഷനുകളിലും ആര്‍. ടി. എ. യുടെ സൗജന്യ വൈ-ഫൈ സൗകര്യം ലഭ്യമാക്കുന്നു. ടെലികോം കമ്പനിയായ ഇത്തിസലാത്തുമായി ചേർന്നാണ് ഇത് യാഥാര്‍ത്ഥ്യം ആക്കുന്നത്.

യാത്രക്കാർക്ക് സ്മാര്‍ട്ട്‌ ഫോണുകള്‍, ടാബുകള്‍, ലാപ്‌ ടോപ്പുകള്‍ എന്നിവ ഉപയോഗിക്കാം. നഗരത്തിലെ 29 ബസ്സ് – മറൈന്‍ ട്രാന്‍സ്‌ പോര്‍ട്ട് സ്റ്റേഷനുകളില്‍ വൈ-ഫൈ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

2025 രണ്ടാം പാദത്തോടെ ഈ സൗകര്യങ്ങൾ ബാക്കിയുള്ള സ്റ്റേഷനുകളിലും ലഭ്യമാക്കും എന്നും ആര്‍. ടി. എ. അറിയിച്ചു. RTA

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

February 20th, 2025

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram
അബുദാബി : പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി നഗര സഭ. പൊതു സ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കാനും നഗര സൗന്ദര്യം കാത്തു സൂക്ഷിക്കാനുമാണ് പിഴത്തുക പുതുക്കിയത്.

സിഗരറ്റ് കുറ്റികള്‍ കാലിക്കപ്പുകൾ / ബോട്ടിലുകൾ തുടങ്ങി ഭക്ഷണ അവശിഷ്ടങ്ങൾ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.

നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ പിഴ ചുമത്തും. സിഗരറ്റ് കുറ്റി കളിടുക, ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുക എന്നിവ 500 ദിര്‍ഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ വർദ്ധിപ്പിക്കും.

ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇത്തരം പ്രവര്‍ത്തികള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

നഗര ഭംഗിയും പൊതു ജനാരോഗ്യവും സംരക്ഷിക്കാന്‍ മാലിന്യങ്ങളിടുന്നത് അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ ആയിരിക്കണം എന്നും അധികൃതർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. Twitter 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ

February 20th, 2025

ima-pravasi-bhavanam-indian-media-minister-ganesh-kumar-announce-home-ePathram
അബുദാബി : വർഷങ്ങളോളം പ്രവാസ ലോകത്ത് അദ്ധ്വാനിച്ചിട്ടും വീട് എന്ന സ്വപ്‍നം സഫലീകരി ക്കാതെ പോയ പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുവാൻ ‘കരുതൽ’ പദ്ധതി പ്രഖ്യാപിച്ച് അബു ദാബി യിലെ ഇന്ത്യൻ മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ (ഇമ). നിർദ്ധനരും നിരാലംബരുമായവർക്ക് കൈത്താങ്ങ് ആയിട്ടുള്ള പദ്ധതിയുടെ വിവരങ്ങൾ ഗതാഗത വകുപ്പ്‌ മന്ത്രി കെ. ബി. ഗണേഷ്‌ കുമാർ അനാവരണം ചെയ്‌തു.

ima-indian-media-members-minister-ganesh-kumar-pma-rahiman-ePathram

ഇമ അംഗങ്ങൾ മന്ത്രി കെ. ബി. ഗണേഷ് കുമാറിനോടൊപ്പം

ഇന്ത്യൻ മീഡിയ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ച പദ്ധതിയിലൂടെ നാട്ടിൽ വീടില്ലാതെ ബുദ്ധി മുട്ടുന്ന കുടുംബത്തിന്‌ വീട്‌ നിർമ്മിച്ചു നൽകുക യാണ് ലക്‌ഷ്യം.

വി. പി. എസ്. ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്റെ പിന്തുണ യോടെയാണ് ആദ്യ വീട് നിർമ്മിക്കുക. ഏറെ ക്കാലത്തെ പ്രവാസ ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയിൽ കഴിയുന്നവരുടെ കുടുംബത്തി നാണ് മുൻഗണന നൽകുക.

ഭൗതികമായി തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതാണ് ജീവകാരുണ്യ പ്രവർത്തനമെന്ന് പദ്ധതി നടപ്പാക്കു ന്നതിൽ ഇന്ത്യൻ മീഡിയയെ അഭിനന്ദിച്ച മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ പറഞ്ഞു. സഹായം നല്‍കുന്ന വ്യക്തി അല്ലെങ്കില്‍ കുടുംബം പ്രത്യേക നിമിഷത്തില്‍ അനുഭവിക്കുന്ന സംതൃപ്തിയും സുരക്ഷാ ബോധവും ആയിരിക്കും നമുക്ക് കിട്ടുന്ന പ്രതിഫലം.

അടച്ചുറപ്പില്ലാത്ത കൂരയില്‍ യാതൊരു സുരക്ഷയും ഇല്ലാതെ പ്രായമായ പെണ്‍ മക്കളുമായി കഴിയുന്ന ഒരു സ്ത്രീക്ക് സഹായമായി വീട് നല്‍കിയാൽ അവര്‍ക്കുണ്ടാവുന്ന സംതൃപ്തി വിവരിക്കുവാൻ കഴിയില്ല. സ്വന്തം മക്കളുമായി രാത്രിയില്‍ കതകടച്ച് സുരക്ഷിതമായി കിടക്കുമ്പോൾ അവർക്കു ലഭിക്കുന്ന സന്തോഷവും അതിന്റെ ആശ്വാസം അവർ ദൈവത്തോട് പങ്കു വയ്ക്കുന്ന നിമിഷവുമാണ് ജീവ കാരുണ്യ പ്രവർത്തന ത്തിന് ലഭിക്കുന്ന അനുഗ്രഹം. സഹായം ലഭിക്കുന്നവരുടെ മനസ്സറിഞ്ഞുള്ള പ്രാര്‍ത്ഥന യിലെ പുണ്യമാണ് ഏറ്റവും വലുതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

യു. എ. ഇ. യിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്‌, ബുർജീൽ ഹോൾഡിംഗ്സ് ഡയറക്ടർ ഡോ. പദ്മനാഭൻ , വി. പി. എസ്‌. ഗ്രൂപ്പ് മീഡിയ & കമ്മ്യൂണിക്കേഷൻ മാനേജർ എം. ഉണ്ണി കൃഷ്ണൻ, അംഗീകൃത സംഘടനാ നേതാക്കളായ ജയറാം റായ്‌, എ. കെ. ബീരാൻ കുട്ടി, സലിം ചിറക്കൽ, എം. ഹിദായത്തുള്ള, ഇന്ത്യൻ മീഡിയ അബുദാബി ഭാര വാഹികളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
Next » — Next Page » പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine