അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് വത്തി ക്കാന്‍ സന്ദര്‍ശിച്ച് മാർ പ്പാപ്പ യുമായി കൂടി ക്കാഴ്ച നടത്തി.
ലോകത്ത് സമാധാനവും സുരക്ഷയും സുസ്ഥിര തയും വികസനവും പ്രോത്സാഹി പ്പിക്കുവാ ന് യു. എ. ഇ. ദൃഢ നിശ്ചയ ത്തോടെ നില കൊള്ളും എന്നും പോപ്പ് ഫ്രാന്‍സിസു മായി നടത്തിയ കൂടി ക്കാഴ്ച യിൽ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന് അറിയിച്ചു.
സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ ഉറപ്പാക്കു വാനും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ സമാ ധാനം, സഹ വർത്തിത്വം, നീതി തുടങ്ങി യവ പ്രോൽ സാഹി പ്പി ക്കുവാ നും രാജ്യാന്തര സമൂഹ വുമായി ചേർന്നു പ്രവർ ത്തി ക്കുവാനും യു. എ. ഇ. സന്നദ്ധ മാണ് എന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.
ലോകം നേരിടുന്ന പ്രശ്ന ങ്ങ ളായ ദാരിദ്ര്യം, അജ്ഞത, അക്രമം, വിദ്വേഷ സംസ്കാരം എന്നിവ നേരിടാൻ മാർ പാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജീവ കാരുണ്യ പ്രവർത്തന ങ്ങളി ലൂടെ യു. എ. ഇ. യും ഈ വഴി യിലൂടെ യാണു നീങ്ങുന്നത്.
ഇസ്ലാം സഹിഷ്ണുത യുടെയും മിതത്വ ത്തി ന്റെയും മത മാണ്. സമാധാനം, ചർച്ച, സഹ കരണം എന്നിവ യാണ് ഇസ്ലാം ആവശ്യ പ്പെടു ന്നത്. അക്രമം നടത്തു ന്നവരെ ഇസ്ലാം, അറബ് മേൽ വിലാസ ങ്ങളില്‍ കാണു ന്നത് അനീതി യാണ് എന്നും ഇത്തര ക്കാരെ ക്രിമിനൽ സംഘ ങ്ങളായി കാണുക യാണു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.