വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

October 9th, 2013

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : വോട്ടു യന്ത്ര ത്തില്‍ രേഖ പ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് ലഭിച്ചത് എന്ന് ഉറപ്പു വരുത്തുന്ന ‘വോട്ടു രസീത് ‘ സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം.

സമ്മതി ദായകന്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥി യുടെ ബാലറ്റ് പേപ്പറിലെ ക്രമ നമ്പര്‍, പേര്, ചിഹ്നം എന്നിവ യാണ് വോട്ടു രസീതി യില്‍ ഉണ്ടാവുക. ഒരാള്‍ വോട്ട് രേഖ പ്പെടുത്തിയാല്‍ ഉടന്‍ തന്നെ ഏതു സ്ഥാനാര്‍ഥി ക്കാണ് വോട്ട് വീണത് എന്ന് വോട്ടിംഗ് യന്ത്ര ത്തോടൊപ്പം ബന്ധി പ്പിച്ചിരിക്കുന്ന സ്ക്രീനില്‍ തെളിയും. ഇതോടൊപ്പം പ്രിന്‍റ് ചെയ്ത രസീതും പുറത്തു വരും. രസീത് വോട്ടര്‍ക്ക് ലഭിക്കില്ല. അതിനു പകരം മിഷ്യനിലെ പെട്ടി യില്‍ രസീത് വന്നു വീഴും.

താന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്കു തന്നെ യാണ് വോട്ട് ലഭിച്ചത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാം. വോട്ടെണ്ണല്‍ സമയ ത്ത് യന്ത്ര ത്തില്‍ കാണിച്ച എണ്ണ ത്തില്‍ തര്‍ക്കം വന്നാല്‍ രസീത് എണ്ണി നോക്കി തര്‍ക്കം പരിഹരി ക്കാനാവും.

ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പി ലുള്ള വിശ്വാസം ഇതിലൂടെ വര്‍ദ്ധിക്കും. വോട്ടു രസീത് സംവിധാനം നടപ്പാക്കുന്ന തിനുള്ള ഫണ്ട്, തെരഞ്ഞെടുപ്പ് കമീഷന് നല്‍കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

2013 ഫെബ്രുവരി യില്‍ നാഗാലാന്‍ഡ് നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 21 സ്റ്റേഷനു കളില്‍ വോട്ടു രസീത് സംവിധാനം പരീക്ഷി ച്ചിരുന്നു. അവിടെ വോട്ടു രസീത് സംവിധാനം വിജയകരം ആണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

2014 ലോക് സഭാ തെരഞ്ഞെടുപ്പു മുതല്‍ ഇത് ഘട്ടം ഘട്ടമായി രാജ്യത്ത് ആകമാനം നടപ്പാക്കണം എന്നാണു കോടതി ഉത്തരവ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on വോട്ടു രസീത് സംവിധാനം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി

October 9th, 2013

national-id-of-india-aadhaar-card-ePathram
ന്യൂദല്‍ഹി : നിയമ ത്തിന്റെ പിന്‍ബല മില്ലാതെ ആധാര്‍ നടപ്പാക്കുന്ന തിന് എതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യ ത്തില്‍ ആധാര്‍ നമ്പറിന് നിയമ പരിരക്ഷയും അവ വിതരണം ചെയ്യുന്ന യുണീക്ക് ഐഡന്റി ഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ക്ക് നിയമ പരമായ പദവിയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കേന്ദ്ര മന്ത്രി സഭ അനുമതി നല്‍കി.

ബില്ല് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളന ത്തില്‍ അവതരിപ്പിക്കും.

2010 ല്‍ ഈ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സാമ്പത്തിക കാര്യ ങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യുടെ പരിഗണനക്ക് അയച്ചു ബില്ല് സമിതി തള്ളുക യായിരുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ആധാര്‍ ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അനുമതി

ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധമെന്ന പ്രമുഖ മത പഠന കേന്ദ്രത്തിന്റെ ഫത്‌വ

September 12th, 2013

ന്യൂഡല്‍ഹി: ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധവും തിന്മയുമാണെന്നും മുസ്ലിം മത വിശ്വാസികള്‍ ചിത്രം പകര്‍ത്തുവാന്‍ പാടില്ലെന്നും ഇന്ത്യയിലെ പ്രമുഖ മുസ്ലിം മത പഠന കേന്ദ്രമായ ദാറുല്‍ ഉലൂം ദേവ്ബന്ദിന്റെ ഫത്‌വ. ദാറുല്‍ ഉലൂ ദേവ് ബന്ദിന്റെ വൈസ് ചാന്‍സിലര്‍ മുഫ്തി അബ്ദുള്‍ ഖാസിം നുമാനിയാണ് ഇത് സംബന്ധിച്ച് ഫത്‌വ ഇറക്കിയത്. ഫോട്ടോ ഗ്രാഫി തൊഴില്‍ ആയി സ്വീകരിക്കാമോ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീയത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോ ഗ്രാഫി ഇസ്ലാമിക നിയമത്തിനു വിരുദ്ധമാണെന്നും അതിനാല്‍ മറ്റു തൊഴില്‍ തേടുന്നത് ഉചിതമാണെന്നും മുഫ്തി അബ്ദുള്‍ ഖാസിം പറഞ്ഞു. പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയ്ക്ക് അല്ലാതെ വിവാഹം വീഡിയോയില്‍ പകര്‍ത്തുന്നതിനോ വരും തലമുറയ്ക്കായി ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഇസ്ലാം അനുവദിക്കുന്നില്ലെന്നും വ്യക്തമാക്കി. സൌധിയില്‍ ഫോട്ടോ ഗ്രാഫി അനുവദിക്കുന്നുണ്ടല്ലോ എന്ന

ചോദ്യത്തിനു അവര്‍ അതു ചെയ്യുന്നുണ്ടെങ്കിലും അതിനെ “അനുവദിക്കുന്നില്ല” എന്നാണ് മറുപടി നല്‍കിയത്.

മനുഷ്യരേയും മൃഗങ്ങളേയും ചിത്രീകരിക്കുന്നത് ഇസ്ലാം വിലക്കുന്നതായും അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവത്തോട് മറുപറയേണ്ടിവരുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മുഫ്തി ഇര്‍ഫാന്‍ ഖാദ്രി റസാഖി പറഞ്ഞു.

ശിഷാ വിഭാഗം ഇതിനു വിരുദ്ധമായ നിലപാടുമായി രംഗത്തെത്തി. ശിയാ ചാന്ദ് കമ്മറ്റി പ്രസിഡണ്ട് മുഫ്തി സൈഫ് അബ്ബാസ് പറയുന്നത് ഫോട്ടോ ഗ്രാഫി അനുവദനീയമാണെന്നാണ്. മുസ്ലിം ചാനലുകള്‍ ഹജ്ജ്, നമസ്കാരം എന്നിവ സം‌പ്രേക്ഷണം ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ഫോട്ടോഗ്രാഫി ഇസ്ലാമിക വിരുദ്ധമെന്ന പ്രമുഖ മത പഠന കേന്ദ്രത്തിന്റെ ഫത്‌വ

രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ

August 28th, 2013

മുംബൈ:
ഡോളറിനെതിരെ ഉള്ള രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഇന്നലെ 66 രൂപയിലെത്തിയ രൂപ ഇന്ന് വീണും ഇടിഞ്ഞ് 68 രൂപ 72 പൈസ എന്ന നിലയില്‍ എത്തി. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂപയുടെ തകര്‍ച്ച തുടരാന്‍ സാധ്യതയുണ്ടെന്നാണ്‍` സാമ്പത്തിക വിഗദര്‍ ഭയപ്പെടുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഈ ആഴ്ചയില്‍ എട്ടുശതമാനത്തിലധികമാണ് രൂപയുടെ തകര്‍ച്ച രേഖപ്പെടുത്തിയത്. തര്‍കര്‍ച്ചയെ പിടിച്ചു നിര്‍ത്തുവാന്‍ ആര്‍.ബി.ഐ നടപടിയെടുത്തിരുന്നു എങ്കിലും കാര്യമായ ഫലം കണ്ടില്ലെന്ന് വേണം കരുതുവാന്‍. ഓഹരിവിപണിയിലും കനത്ത ഇടിവാണ് സംഭവിച്ചുകൊണ്ടിര്‍ക്കുന്നത്. ഇന്നലെ 590 പോയന്റോളം സെന്‍സെക്സ് തകര്‍ന്നു. ഇന്ന് വ്യാപാരം ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ 300 പോയന്റോളം സെന്‍സെക്സ് താഴേക്ക് പോയി. നിഫ്റ്റിയിലും തകര്‍ച്ച തുടരുകയാണ്.രൂപ തിരിച്ചു കയറുവാന്‍ ക്ഷമയോടെ കാത്തിരിക്കുവാനാണ് ധനകാര്യ മന്ത്രി പി.ചിതംബരത്തിന്റെ ഉപദേശം.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on രൂപയുടെ ഇടിവ് തുടരുന്നു; 1 ഡോളറിന് 68 രൂപ72 പൈസ

രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു

August 27th, 2013

ന്യൂഡെല്‍ഹി: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 66.09 എന്ന നിലയിലേക്ക് എത്തി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ച് അധികം താമസിയാതെ 104 പൈസയുടെ ഇടിവ് സംഭവിച്ചു. തുടര്‍ന്ന് 66.09 ലേക്ക് ഇടിയുകയായിരുന്നു. 65.56 എന്ന കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് ഇതോടെ മറികടന്നത്. ചരിത്രത്തില്‍ എങ്ങുമില്ലാത്തവിധം വന്‍ തോതിലുള്ള ഇടിവാണ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. മാസാന്ത്യമായതോടെ ഇറക്കുമതിക്കാരില്‍ നിന്നും വലിയ തോതില്‍ ഉള്ള ഡിമാന്റ് ഉണ്ടായതാണ് പെട്ടെന്നുള്ള തിരിച്ചടിക്ക് കാരണം എന്ന് കരുതുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍‌വലിയുന്നതും ഇടിവിന്റെ ആഘാതം കൂട്ടി. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയേയും സാരമായി ബാധിച്ചു. സെന്‍സെക്സ് 600 പോയന്റിന്റെ നഷ്ടം രേഖപ്പെടുത്തി. വലിയ വില്പന സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രകടമായത്. ബാങ്കിങ്ങ് ഓഹരികള്‍ക്ക് കനത്ത പ്രഹരമാണ് ഉണ്ടായത്. ഏഷ്യന്‍ ഓഹരിവിപണികളില്‍ ഉണ്ടായ ഇടിവും ഇന്ത്യന്‍ ഓഹരിവിപണിയുടെ തകര്‍ച്ചക്ക് കാരണമായി.

രൂപയുടെ മൂല്യത്തകര്‍ച്ച വന്‍ വിലക്കയറ്റത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് പ്രത്യക്ഷത്തില്‍ ആഹ്ലാദം പകരുന്ന വാര്‍ത്തയാണെങ്കിലും ഇന്ത്യയിലെ കമ്പോളത്തില്‍ നിത്യോപയഓഗ സാധനങ്ങള്‍ക്കുണ്ടായ വന്‍ വിലവര്‍ദ്ധനവ് നാട്ടിലുള്ള കുടുമ്പങ്ങളുടെ ബഡ്ജറ്റിനെ സാരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും വന്‍ തോതിലാണ് ഇന്ത്യയിലേക്ക് പണം ഒഴുകുന്നത്. കടം വാങ്ങിയും മറ്റുമാണ് പലരും പണം നാട്ടിലേക്ക് അയക്കുന്നത്. മാസാവസാനമായിട്ടു പോലും പല വിദേശ പണമിടപാടു സ്ഥാപനങ്ങളിലും നാട്ടിലേക്ക് പണമയക്കാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 28 മുതല്‍ പല കമ്പനികളിലും ശമ്പളം നല്‍കും. ഇതോടെ പണമയക്കുന്നതിന്റെ തിരക്ക് വര്‍ദ്ദിക്കും.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on രൂപ 66 ലേക്ക് കൂപ്പുകുത്തി:സെന്‍സെക്സ് ഇടിഞ്ഞു

Page 40 of 49« First...102030...3839404142...Last »

« Previous Page« Previous « വേണ്ടി വന്നാല്‍ വിവസ്ത്ര യായി അഭിനയിക്കാനും തയ്യാര്‍ : ശ്വേതാ മേനോന്‍
Next »Next Page » പാര്‍ളമെന്റില്‍ സഹപ്രവര്‍ത്തകയെ പിടിച്ച് മടിയിലിരുത്തിയ എം.പി.മാപ്പു പറഞ്ഞു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha