സംസ്ഥാന സ്കൂൾ കലോൽസവം ; കിരീടത്തിൽ മുത്തമിട്ടത് കോഴിക്കോട്

January 10th, 2018

youth festival_epathram

അമ്പത്തെട്ടാമത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ 895 പോയിന്റോടെ കോഴിക്കോട് കിരീടം സ്വന്തമാക്കി. 893 പോയിന്റുമായി പാലക്കാടാണ് തൊട്ടുപിന്നിൽ. ഹയർ അപ്പീലുകൾ പരിഗണിച്ചതിനുശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.

875 പോയിന്റ് സ്വന്തമാക്കിയ മലപ്പുറം ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാന ദിവസം നടന്ന മൽസരങ്ങളിൽ വിജയം സ്വന്തമാക്കിയ കോഴിക്കോട് ഫോട്ടോ ഫിനിഷിലൂടെയാണ് പാലക്കാടിനെ മറികടന്നത്. പ്രധാന വേദിയായ നീർമാതളത്തിൽ ബുധനാഴ്ച വൈകുന്നേരം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും

January 6th, 2018

school-youth-festival-kerala-epathram

തൃശൂർ : സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തില്ല. പകരം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കലോൽസവം ഉദ്ഘാടനം ചെയ്യും. സി.പി.എമ്മിന്റെ കൊല്ലം ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനാൽ എത്തിക്കാൻ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പതിവുള്ള ഘോഷയാത്രയില്ലാതെയാണ് ഇത്തവണ കലോൽസവത്തിന് അരങ്ങുണരുന്നത്.

അപ്പീൽ പ്രവാഹത്തിന് കോടതി വഴി സർക്കാർ തടയണ കെട്ടി എന്നതാണ് ഇക്കുറി ഏറ്റവും ശ്രദ്ധേയം. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങൾ ഒന്നിച്ച് തുടങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മോഹിനിയാട്ടം, ഒപ്പന, ഭരതനാട്യം തുടങ്ങിയ ഇനങ്ങളുടെ മൽസരം ഇന്നു വേദികളിൽ നടക്കും.

- അവ്നി

വായിക്കുക: , , ,

Comments Off on സ്കൂൾ കലോൽസവം : മുഖ്യമന്ത്രി എത്തില്ല ; സ്പീക്കർ ഉദ്ഘാടനം ചെയ്യും


« എടിഎം ഇടപാട് നിരക്ക് ബാങ്കുകൾ ഉയർത്തിയേക്കും
സംസ്ഥാന സ്കൂൾ കലോൽസവം ; കിരീടത്തിൽ മുത്തമിട്ടത് കോഴിക്കോട് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha