രേഖകള്‍ ഇല്ലാതെ കൊണ്ടു പോയ റിയാല്‍ പിടിച്ചെടുത്തു

October 23rd, 2012

അബൂദാബി : അതിര്‍ത്തി വഴി രേഖകള്‍ ഇല്ലാതെ കടത്തുക യായിരുന്ന 13 ദശ ലക്ഷം സഊദി റിയാല്‍ അബൂദാബി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

സഊദി – യു. എ. ഇ. അതിര്‍ത്തി പങ്കിടുന്ന ഗുവൈഫാത്ത് വഴി കരമാര്‍ഗം എത്തിച്ച തുകയാണ് പിടികൂടിയത്. അതിര്‍ത്തി യില്‍ പതിവു പരിശോധന ക്കിടെ 39 കാരനായ ആഫ്രിക്കന്‍ വംശജന്‍ ഓടിച്ച കാറിനുള്ളില്‍ വന്‍ തോതില്‍ പണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുക യായിരുന്നു.

സീറ്റുകള്‍ക്കടി യിലും അറകള്‍ക്കുള്ളിലു മായിരുന്നു തുകയുണ്ടായിരുന്നത്. പണം എണ്ണി ത്തിട്ടപ്പെടുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണ ത്തിനായി പ്രതിയെയും വാഹന ത്തിലുണ്ടായിരുന്ന കൂട്ടാളിയെയും പബ്‌ളിക് പ്രോസിക്യൂഷനു കൈമാറി.

വിദേശത്തു നിന്ന് രാജ്യത്ത്‌ എത്തുന്നവര്‍ക്കും പോകുന്നവര്‍ക്കും പരമാവധി പണമായി കൈവശം വെക്കാവുന്ന തുക ഒരു ലക്ഷം ദിര്‍ഹമായി യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം പരിമിത പ്പെടുത്തിയിരുന്നു. ഇതില്‍ കവിഞ്ഞ തുക കരുതുന്നവര്‍ കൃത്യമായ രേഖ സഹിതം മുന്‍കൂര്‍ അനുമതി യോടെ മാത്രമേ കൊണ്ടുവരാവൂ.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on രേഖകള്‍ ഇല്ലാതെ കൊണ്ടു പോയ റിയാല്‍ പിടിച്ചെടുത്തു

ആറുമാസത്തിനിടെ 2437 കൊലപാതകങ്ങള്‍; യു.പി.കൊലപാതക പ്രദേശ്?

September 17th, 2012
ലഖ്നോ: അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി ഭരണമേറ്റതിനു ശേഷം ആറുമാസത്തിനിടെ ഉത്തര്‍ പ്രദേശില്‍ 2437 കൊലപാതകങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു കൂടാതെ 1100-ല്‍ അധികം ലൈംഗിക പീഢന കേസുകളും 450-ല്‍ അധികം വന്‍‌കിട കൊള്ളയും സംസ്ഥാനത്തു നടന്നു. ചെറുകിട കവര്‍ച്ചകളും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതും സംസ്ഥാനത്ത് സര്‍വ്വ സാധാരണമാണ്.   യു.പിയിലെ ക്രമസമാധാന രംഗം ആകെ താറുമാറായിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് യാദവ് തികഞ്ഞ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് സേനയുടെ നിലവാരത്തകര്‍ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും താന്‍ അധികാരമേറ്റതിനു ശേഷം മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് അഖിലേഷിന്റെ വാദം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ആറുമാസത്തിനിടെ 2437 കൊലപാതകങ്ങള്‍; യു.പി.കൊലപാതക പ്രദേശ്?

Page 28 of 28« First...1020...2425262728

« Previous Page « നാട്ടിലിറങ്ങിയ കാട്ടാന തിരികെ പോകാനാകാതെ കുടുങ്ങി; ജനങ്ങള്‍ പരിഭ്രാന്തിയില്‍
Next » കല്‍ക്കരി വിവാദം: ഷിന്‍‌ഡേയുടെ പ്രസ്ഥാവനയ്ക്കെതിരെ ബി.ജെ.പി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha