നിയമാനുസൃതം അല്ലാത്ത ബല പ്രയോഗം പാടില്ല : ഡി. ജി. പി.

October 26th, 2022

dgp-anil-kant-ips-state-police-chief-ePathram
തിരുവനന്തപുരം : നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണ വശാലും ബല പ്രയോഗം പാടില്ല എന്ന് പോലീസുകാർക്ക് ഡി. ജി. പി. അനിൽ കാന്തിന്‍റെ കർശ്ശന നിർദ്ദേശം. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി ബല പ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ. വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കുമ്പോള്‍ നിയമ പരമായ നടപടികള്‍ ഉറപ്പാക്കണം.

വൈദ്യ പരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതല സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവര്‍ക്ക് ആയിരിക്കും. കസ്റ്റഡി മർദ്ദനം ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ പൊലീസിന് നേരെ ഉയരുന്ന സാഹചര്യത്തിലാണ് ഡി. ജി. പി.യുടെ നിർദ്ദേശം.

ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണം. പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ വിലയിരുത്തണം.

വിവിധ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തി പ്പെടുത്തണം. ജില്ലാ പൊലീസ് മേധാവികളുടേയും റേഞ്ച് ഡി. ഐ. ജി. മാരുടെയും സോൺ ഐ. ജി. മാരുടെയും ഓൺ ലൈൻ യോഗത്തിലാണ് ഡി. ജി. പി. ഈ നിർദ്ദേശങ്ങൾ നൽകിയത്.

- pma

വായിക്കുക: , , , , ,

Comments Off on നിയമാനുസൃതം അല്ലാത്ത ബല പ്രയോഗം പാടില്ല : ഡി. ജി. പി.

ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ്

October 5th, 2022

new-logo-kerala-police-ePathram
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി (പി. എഫ്. ഐ.) കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ബന്ധം എന്നുള്ള റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) കൈമാറി എന്ന രീതിയിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതം എന്ന് കേരള പോലീസ്. ഔദ്യോഗിക വാര്‍ത്താ ക്കുറിപ്പ് ആയിട്ടാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന്‍റെ സോഷ്യല്‍ മീഡിയാ പേജുകളിലും ഇക്കാര്യം പ്രസിദ്ധ പ്പെടുത്തിയിട്ടുണ്ട്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുമായി 873 ഉദ്യോഗസ്ഥര്‍ക്ക് ബന്ധം ഉണ്ടെന്നും നടപടി എടുക്കാൻ ദേശീയ അന്വേഷണ ഏജന്‍സി (എന്‍. ഐ. എ.) ഡി. ജി. പി. യോട് ശുപാർശ ചെയ്തു എന്നുള്ള രീതിയില്‍ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാന രഹിത വാര്‍ത്തകള്‍ എന്നാണ് പോലീസ് അറിയിച്ചത്.

പി. എഫ്. ഐ. യുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ഡി. ജി. പി. ക്ക് കൈമാറി എന്നും പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയ ശേഷം എന്‍. ഐ. എ. നടത്തുന്ന തുടര്‍ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയത് എന്നും വാർത്തകളില്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , , ,

Comments Off on ഉദ്യോഗസ്ഥര്‍ക്ക് പി. എഫ്. ഐ. ബന്ധം എന്ന വാർത്ത അടിസ്ഥാന രഹിതം : കേരള പോലീസ്

മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

August 19th, 2022

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram

അബുദാബി : വാഹനങ്ങളിൽ നിന്നും റോഡിലേക്ക് മാലിന്യങ്ങൾ എറിഞ്ഞ 162 പേരെ പിടി കൂടി പിഴ നല്‍കി എന്ന് അബുദാബി പോലീസ്. ഈ വർഷം ജനുവരി മുതല്‍ ജൂണ്‍ വരെയുളള 6 മാസങ്ങളില്‍ കണ്ടെത്തിയ 162 നിയമ ലംഘകര്‍ക്ക് 1,000 ദിർഹം വീതം പിഴയും ലൈസൻസിൽ 6 ബ്ലാക്ക് പോയിന്‍റു കളും ശിക്ഷ നല്‍കി. പിടിക്കപ്പെട്ടവർ റോഡ് വൃത്തിയാക്കുകയും വേണം.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഭക്ഷണ അവശിഷ്ടങ്ങളും പാനീയങ്ങളും സിഗരറ്റ് കുറ്റികളും വലിച്ചെറിയുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് പങ്കു വെച്ചു.

പരിസ്ഥിതി മലിനീകരണം, പൊതു ജനാരോഗ്യം, ശുചിത്വം എന്നിവയെ മുന്‍ നിറുത്തി തെരുവില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചെറിഞ്ഞ 162 പേർ പിടിയിൽ

സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

August 15th, 2022

cyber-pulse-beware-e-fraud-hacker-attack-ePathram
അബുദാബി : സൈബര്‍ ഇടങ്ങളിലെ അപകട സാദ്ധ്യതകൾ മനസ്സിലാക്കുന്നതിന് പൊതു ജനങ്ങളെ പ്രാപ്തരാക്കുവാന്‍ അബുദാബി ഡിജിറ്റൽ അഥോറിറ്റി ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു. ഓൺ ലൈൻ തട്ടിപ്പിന് ഇരകള്‍ ആവാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്നും നിയമപരവും സുരക്ഷിതവുമായ രീതികൾ പിന്തുടരണം. സൈബർ തട്ടിപ്പുകളിൽപ്പെട്ടു പോകാതിരിക്കുവാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണം എന്നും അധികൃതർ.

ബാങ്ക് എക്കൗണ്ട് വിവരങ്ങൾ ഓൺ ലൈനിൽ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തുക, പാസ്സ് വേർഡുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക, അജ്ഞാത ഫോൺ വിളികൾ ലഭിക്കുമ്പോള്‍ അവര്‍ക്ക് നമ്മുടെ വ്യക്തി ഗത വിവരങ്ങള്‍ നല്‍കരുത്. അത്തരം ഫോണ്‍ വിളി കൾ നിരുത്സാഹപ്പെടുത്തുക, സംശയാസ്പദമായ വെബ് സൈറ്റുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സൂക്ഷമത പാലിച്ചാല്‍ സൈബർ ഇടങ്ങളിൽ സുരക്ഷിതര്‍ ആകുവാന്‍ സാധിക്കും എന്നും അധികൃതർ ഓര്‍മ്മിപ്പിച്ചു.

തട്ടിപ്പുകൾക്ക് ഇരയാകുന്നവർ 8002626 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണം എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സൈബർ തട്ടിപ്പുകൾ : ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

August 8th, 2022

back-seat-safest-place-for-children-to-sit-dubai-police-ePathram
അബുദാബി : പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റില്‍ ഇരുത്തിയാൽ ഡ്രൈവറിൽ നിന്നും 400 ദിർഹം പിഴ ഈടാക്കും എന്ന് അബുദാബി പോലീസ്. കുറ്റകൃത്യത്തിന് വാഹന ഉടമയിൽ നിന്നും 5,000 ദിർഹം പിഴ ഈടാക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടയിൽ 180 ഡ്രൈവർമാർക്ക് ഇത്തരത്തിൽ പിഴ ചുമത്തി എന്നും പോലീസ് അറിയിച്ചു.

പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ വാഹന ങ്ങളുടെ പിൻ സീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിനു താഴെയുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ ചൈൽഡ് സീറ്റുകളിൽ ഇരുത്തണം. കുട്ടികളെ മടിയില്‍ ഇരുത്തി യാത്ര ചെയ്യുന്നത് കുറ്റകരമാണ്.

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തു പോയാൽ 10 ലക്ഷം ദിർഹം പിഴയും 10 വർഷം തടവും ശിക്ഷ ലഭിക്കും എന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

- pma

വായിക്കുക: , , , ,

Comments Off on വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ്

Page 3 of 3512345...102030...Last »

« Previous Page« Previous « ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം
Next »Next Page » ഇന്ത്യൻ സ്വാതന്ത്ര്യ സമരം ; ചരിത്ര നാൾ വഴികളിലൂടെ – ഇസ്ലാമിക് സെന്‍ററില്‍ മത്സരങ്ങള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha