ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

June 25th, 2019

train-collapsed-epathram

ധാക്ക: ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 21 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. മോശം സിഗ്നല്‍ സംവിധാനം കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടം പതിവാണ്.

- അവ്നി

വായിക്കുക: , , ,

Comments Off on ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

ഹസീന വീണ്ടും

January 13th, 2014

sheikh-hasina-epathram

ധാക്ക : പ്രതിപക്ഷം ബഹിഷ്കരിച്ച പൊതു തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിനെ തുടർന്ന് ഷെയ്ൿ ഹസീന തുടർച്ചയായി രണ്ടാം തവണയും ബംഗ്ലാദേശിൽ അധികാരത്തിലെത്തി. പാർലമെന്റിലെ 300 സീറ്റുകളിൽ മൂന്നിൽ രണ്ടും നേടിയാണ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത്.

തെരഞ്ഞെടുപ്പ് വെറും ഒരു പ്രഹസനമാണ് എന്നും ഒരു സ്വതന്ത്ര ഏജൻസി തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നവംബറിൽ തുടങ്ങിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് നടന്ന അക്രമ സംഭവങ്ങളിൽ 160 ലേറെ പേരാണ് ബംഗ്ളാദേശിൽ ഇതു വരെ കൊല്ലപ്പെട്ടത്.

പ്രധാന പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ഇത് മൂന്നാം തവണയാണ് ഷെയ്ൿ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആവുന്നത്. 1996-2001 കാലഘട്ടത്തിലും ഇവർ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്നു.

- ജെ.എസ്.

വായിക്കുക:

Comments Off on ഹസീന വീണ്ടും


« നൃത്തോല്‍സവം ശ്രദ്ധേയമായി
ബിൽ ഗേറ്റ്സ് ഒന്നാം സ്ഥാനത്ത് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha