പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത

April 5th, 2019

Jacinda-Ardern-epathram

വെല്ലിംഗ്ടണ്‍: പഴ്‌സ് എടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍. അവരും ഒരമ്മയായതു കൊണ്ടാണ് താന്‍ സഹായിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് ജസീന്ത പ്രതികരിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ രണ്ട് മക്കളുമായി ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്‌സ് വീട്ടില്‍ നിന്നെടുത്തില്ലെന്ന് മനസ്സിലായത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച യുവതിയെ അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സഹായിക്കുകയായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് അവരുടെ പണമടച്ചു.

ആ യുവതി തന്നെയാണ് സംഭവം ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗും നടത്തിയ ശേഷം കയ്യില്‍ പണമില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. പിന്നീട് ജസീന്ത തന്നെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , ,

Comments Off on പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത

നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

March 19th, 2019

nederland gunshoot-epathram

ആസ്റ്റർഡാം : നെതർലാൻഡിലെ യൂട്രെച്ച് നഗരത്തിൽ തോക്കുധാരി ട്രാമിനുള്ളിൽ നടത്തിയ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണ സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതർ അറിയിച്ചു.നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

വെടിവെപ്പ് നടത്തിയ തോക്കുധാരി കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്. പ്രദേശം ഇപ്പോൾ പൊലീസിന്റെ നിയന്ത്രണത്തിലാണ് . സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്രാം സർവീസ് താത്കാലികമായി നിർത്തിവെച്ചതായാണ് റിപ്പോർട്ട്.തുർക്കി സ്വദേശിയായ ഗോക്മെൻ ടാനിസ് എന്നയാളെയാണ് സംശയിക്കുന്നത്. ഇയാളെ എവിടെവെച്ചു കണ്ടാലും വിവരം അറിയിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

- അവ്നി

വായിക്കുക: , , , ,

Comments Off on നെതർലാൻഡിൽ വെടിവെപ്പ് ; ഭീകരാക്രമണമെന്ന് സംശയം

എത്യോപ്യൻ വിമാനം തകര്‍ന്നു : 157 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

March 11th, 2019

plane-crash-epathram

അഡിസ് അബാബ : 149 യാത്രക്കാരും എട്ട് ജീവനക്കാരുമായി കെനിയയിലെ നയ്റോബിയിലേക്കു പോയ എത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 157 യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. 737– 800 എംഎഎക്സ് വിമാനമാണ് അപകടത്തിൽപെട്ടത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടമുണ്ടായതെന്ന് വിമാനക്കമ്പനിയുടെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. അഡിസ് അബാബയിലെ ബോലെ വിമാനത്താവളത്തിൽനിന്ന് പ്രാദേശിക സമയം രാവിലെ 8.38നാണ് വിമാനം പറന്നുയർന്നത്. 8.44 കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടങ്ങിയതായും ആരെങ്കിലും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , ,

Comments Off on എത്യോപ്യൻ വിമാനം തകര്‍ന്നു : 157 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

March 5th, 2019

missile-epathram

റഷ്യ : ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന് റഷ്യ. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യ അവകാശപ്പെടുന്നത്.

റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.

- അവ്നി

വായിക്കുക: , , , ,

Comments Off on ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

ബ്രിട്ടൻ തളളി; ഐഎസ് യുവതിയെ നെതർലാൻഡിൽ എത്തിക്കാന്‍‌ ഭർത്താവിന്റെ ശ്രമം

March 5th, 2019

shamima-begum-yago-riedijk-epathram

സിറിയ : സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയതിനു പിന്നാലെ ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. ഷമീമയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചതോടെയാണ് ഷമീമയെ നെതർലാൻഡിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍, ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായിരുന്ന യാഗോയുടെ നീക്കം.

യാഗോയ്ക്കും 23 വയസും ഷമീമയ്ക്ക് 15 വയസ് മാത്രം പ്രായമുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.

ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതർലാൻഡ് റദ്ദാക്കിയിരുന്നില്ല.തിരിച്ചെത്തിയാൽ തീവവ്രാദ പ്രവർത്തനം നടത്തിയതിന് ചുരുങ്ങിയത് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും.

- അവ്നി

വായിക്കുക: , , ,

Comments Off on ബ്രിട്ടൻ തളളി; ഐഎസ് യുവതിയെ നെതർലാൻഡിൽ എത്തിക്കാന്‍‌ ഭർത്താവിന്റെ ശ്രമം

Page 2 of 41234

« Previous Page« Previous « കാലാവസ്ഥാ മാറ്റം : ഡ്രൈവര്‍ മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » വസന്ത കുമാറിന്റെ സ്മരണയില്‍ മെഡിക്കൽ ക്യാമ്പ് ഒരുക്കി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha