ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

September 3rd, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്റര്‍ നെറ്റ് – ഫോണ്‍ സേവന ങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയം തടയു ന്നതിന് എന്ന് വിദേശകാര്യ മന്ത്രി എസ്. ജയ ശങ്കര്‍. മുഴുവന്‍ കശ്മീരിനെയും ബാധിക്കാത്ത തരത്തില്‍, ഭീകര വാദികള്‍ തമ്മിലുള്ള ആശയ വിനിമയത്തെ മാത്രം തടയുക എന്നത് സാദ്ധ്യമല്ല.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന നടപടിയുമായി ബന്ധപ്പെട്ടാണ് ഇന്റര്‍ നെറ്റ് – മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് പലപ്പോഴായി ചില ഭാഗ ങ്ങളില്‍ ഈ നിയന്ത്രണ ങ്ങള്‍ പിന്‍വലി ച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍, ജമ്മു കശ്മീരി ലെ നിയന്ത്രണ ങ്ങളില്‍ ഇളവു വരുത്തും എന്നും ജയശങ്കര്‍ സൂചിപ്പിച്ചു.

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഇന്റര്‍നെറ്റ് സേവന ങ്ങള്‍ റദ്ദാക്കിയത് ഭീകര വാദി കളുടെ ആശയ വിനിമയം തടയാന്‍

പാക് പ്രസ്താവന ; പ്രതിഷേധം അറിയിച്ച് ഇന്ത്യ , സൈന്യം സർവ്വ സജ്ജമാണെന്ന് മുന്നറിയിപ്പ്

August 29th, 2019

india-pakistan_epathram

ന്യൂഡൽഹി : ഒക്ടോബറിൽ യുദ്ധമുണ്ടാകുമെന്ന പാകിസ്ഥാന്റെ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ . നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാകിസ്ഥാന്റേതെന്ന് വിദേശകാര്യവക്താവ് രവീഷ്കുമാർ പറഞ്ഞു .

ഇത്തരം പ്രകോപനപരമായ പ്രസ്താവനകൾ നേതാക്കന്മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് തെറ്റാണ് .വ്യോമപാതകൾ അടക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിട്ടില്ല .

കച്ചിൽ ഭീകരർ നുഴഞ്ഞു കയറിയതായി ഔദ്യോഗിക സ്ഥിരീകരണമില്ല . അതേ സമയം ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു .

- അവ്നി

വായിക്കുക: , , , ,

Comments Off on പാക് പ്രസ്താവന ; പ്രതിഷേധം അറിയിച്ച് ഇന്ത്യ , സൈന്യം സർവ്വ സജ്ജമാണെന്ന് മുന്നറിയിപ്പ്

പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു

August 5th, 2019

indian-government-revoked-article-370-in-jammu-kashmir-ePathram
ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണ ഘടന യുടെ അനുച്ഛേദം 370 കേന്ദ്ര സർക്കാർ റദ്ദാക്കി. ജമ്മു കശ്മീർ സംസ്ഥാനം രണ്ടായി വിഭജി ക്കുവാനും തിങ്കളാഴ്ച രാവിലെ ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു.

രാജ്യസഭ യില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പ്രഖ്യാപന ത്തി നു പിന്നാലെ പ്രത്യേക ഭരണ ഘടന പദവി റദ്ദാക്കിയ ഉത്തര വിൽ രാഷ്ട്ര പതി ഒപ്പു വെച്ചു. രാഷ്ട്ര പതി യുടെ ഉത്തരവും പുറത്തിറങ്ങി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാവുന്നതോടെ ജമ്മു കശ്മീ രിന് പ്രത്യേക പദവിയും അധി കാരവും അനുവദി ക്കുന്ന ആര്‍ട്ടിക്കിള്‍ 35 A യും ഇല്ലാതെ ആവും. ഇനി മുതല്‍ ജമ്മു കശ്മീർ – ലഡാക് എന്നിങ്ങനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശ ങ്ങള്‍ ആയി രിക്കും.

ജമ്മു കശ്മീ രിന് സംസ്ഥാന പദവി നഷ്ടമായി. എന്നാൽ ഡൽഹി മാതൃക യിൽ നിയമ സഭ ഉണ്ടാകും. ലഡാ ക്കിൽ നിയമ സഭ ഉണ്ടാവുകയില്ല.

- pma

വായിക്കുക: , , , , ,

Comments Off on പ്രത്യേക പദവി ഇല്ലാതായി : ജമ്മു കശ്‍മീർ വിഭജിച്ചു

ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

August 5th, 2019

jammu-kashmir-line-of-control-map-ePathram
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്ക ലിൽ ആക്കി. കശ്മീര്‍ താഴ് വര യിലെ  എല്ലാ സ്‌കൂളുകളും അടച്ചി ടുവാനും പൊതു പരി പാടി കളും റാലി കളും നടത്തരുത് എന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മൊബൈല്‍, ഇന്റര്‍ നെറ്റ് സംവിധാന ങ്ങള്‍ ഭാഗിക മായി റദ്ദാക്കി.

ജമ്മുകശ്മീർ മുഖ്യമന്ത്രിമാർ ആയിരുന്ന മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുള്ള തുടങ്ങി യവരും രാഷ്ട്രീയ നേതാ ക്ക ളായ സജ്ജാദ് ലോണ്‍, സി. പി. എം. നേതാ വും എം. എല്‍. എ. യു മായ മുഹമ്മദ് യൂസഫ് തരിഗാമി അടക്ക മുള്ള വരെ യും വീട്ടു തടങ്കലി ലാക്കി. കാരണം വെളി പ്പെടു ത്താതെ യാണ് നേതാക്കളെ വീട്ടു തടങ്കലില്‍ ആക്കി യിട്ടുള്ളത്.

ഞായാറാഴ്ച അര്‍ദ്ധ രാത്രി മുതല്‍ താന്‍ അടക്കമുള്ള നേതാക്കള്‍ വീട്ടു തട ങ്കലില്‍ ആണെന്നും ജന ങ്ങള്‍ സംയ മനം പാലിക്കണം, നിയമം കൈയ്യില്‍ എടുക്ക രുത് എന്നും ആഹ്വാനം ചെയ്തു കൊണ്ട് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ജമ്മു കശ്മീരില്‍ നിരോധനാജ്ഞ : നേതാക്കള്‍ വീട്ടു തടങ്കലില്‍

സോഷ്യല്‍ മീഡിയ യില്‍ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

July 15th, 2019

regulations-on-social-media-for-central-government-staff-ePathram
ന്യൂഡൽഹി : സർക്കാര്‍ ഉദ്യോഗസ്ഥർക്ക് സോഷ്യല്‍ മീഡിയ യില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഔദ്യോഗിക ആവശ്യ ങ്ങള്‍ക്ക് ഉപ യോഗി ക്കുന്ന മൊബൈൽ ഫോൺ, കമ്പ്യൂട്ടര്‍ തുടങ്ങി യവ വഴി സമൂഹ മാധ്യമങ്ങൾ ഉപയോഗി ക്കരുത് എന്നും ഇന്റർ നെറ്റു മായി ബന്ധിപ്പി ച്ചിരി ക്കുന്ന കമ്പ്യൂട്ടറു കളിൽ രഹസ്യ സ്വഭാവ മുള്ള ജോലി കൾ ചെയ്യരുത് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാ ലയം സർക്കാര്‍ ഉദ്യോഗ സ്ഥർക്ക് മുന്നറിയിപ്പു നല്‍കി.

സർക്കാർ വെബ്‌ സൈറ്റു കളിൽ നുഴഞ്ഞു കയറി രഹസ്യ വിവരങ്ങൾ ചോർത്തി എടു ക്കാൻ വിദേശത്തു നിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കരാർ ജീവന ക്കാരും ഔദ്യോ ഗിക വിവര ങ്ങൾ സോഷ്യല്‍ മീഡിയ യില്‍ ഷെയര്‍ ചെയ്യരുത് എന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പിൽ പറയുന്നു.

സുരക്ഷാ വീഴ്ച പ്രതി രോധി ക്കു വാനും സർക്കാര്‍ വിവര ങ്ങൾ ഒന്നും തന്നെ ചോര്‍ന്നു പോകുന്നില്ല എന്നും ഉറപ്പു വരുത്തുവാന്‍ ആയിട്ടാണ് ഈ നടപടി.

- pma

വായിക്കുക: , , , ,

Comments Off on സോഷ്യല്‍ മീഡിയ യില്‍ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

Page 9 of 18« First...7891011...Last »

« Previous Page« Previous « വേനൽ ത്തുമ്പി കൾക്ക് വർണ്ണാഭമായ തുടക്കം
Next »Next Page » വരും ദിവസ ങ്ങളില്‍ ശക്ത മായ മഴക്കു സാദ്ധ്യത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha