രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

April 7th, 2014

അബുദാബി : ഹോസ്പിറ്റാലിറ്റി കാറ്ററിംഗ് ഗ്രൂപ്പിന്റെ നേതൃത്വ ത്തിലുള്ള രുചി റസ്റ്റോറണ്ട് രണ്ടാമത് ശാഖ അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ളക്സില്‍ പ്രവര്‍ത്തനം തുടങ്ങി.

യുവനടന്മാരില്‍ ശ്രദ്ധേയനായ താരം ഫഹദ് ഫാസില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് തന്റെ ആരാധക രുമായി നടത്തിയ സംവാദ ത്തില്‍ ഫഹദ്, തന്റെ പുതിയ സിനിമയെ ക്കുറിച്ചും രുചികരമായ ഭക്ഷണ ങ്ങളില്‍ തനിക്കുള്ള ഇഷ്ടങ്ങളെ ക്കുറിച്ചും സംസാരിച്ചു.

ഉല്‍ഘാടന ചടങ്ങിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍മാരായ കെ. പി. ജയപ്രകാശ്, ഏ. വി. നൗഷാദ്, സോമന്‍ എന്നിവരും വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖരും സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on രുചി റസ്റ്റോറന്റ് ഫഹദ് ഫാസില്‍ ഉല്‍ഘാടനം ചെയ്തു

അദീബ് അഹമ്മദിന് ഐ. ടി. പി. അവാര്‍ഡ്

February 25th, 2014

അബുദാബി : മികച്ച സാമ്പത്തിക സേവന ങ്ങള്‍ക്കുള്ള ഐ. ടി. പി. സി ഇ ഒ അവാര്‍ഡ് ലുലു ഫിനാന്‍സ് ഗ്രൂപ്പ് സി ഇ ഒ അദീബ് അഹമ്മദ്, ഐ. ടി. പി. മാനേജിംഗ് ഡയറക്ടര്‍ കരം അവധില്‍ നിന്ന് സ്വീകരിച്ചു.

ലുലു ഇന്റര്‍നാഷനല്‍ എക്സ്ചേഞ്ച് വഴി മധ്യപൂര്‍വ ദേശത്തു നല്‍കിയ മികച്ച സാമ്പത്തിക സേവന ങ്ങള്‍ മുന്‍നിര്‍ത്തി യാണ് പുരസ്കാരം.

ആറു വര്‍ഷം കൊണ്ട് ലുലു എക്സ്ചേഞ്ചിന് അഭൂത പൂര്‍വ വളര്‍ച്ച നല്‍കാന്‍ അദീബിനു കഴിഞ്ഞ തായി വിലയിരുത്തി. ഇപ്പോള്‍ ഏഴ് രാജ്യ ങ്ങളില്‍ ലുലു എക്സ്ചേഞ്ചിന് 80 ശാഖക ളുണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അദീബ് അഹമ്മദിന് ഐ. ടി. പി. അവാര്‍ഡ്

പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തണം : എം. എ. യൂസഫലി

February 5th, 2014

ma-yousufali-epathram
അബുദാബി : കണ്ണൂര്‍ വിമാന ത്താവള ത്തില്‍ പ്രവാസി മലയാളി കള്‍ ഓഹരി പങ്കാളിത്തം ഉറപ്പ് വരുത്തണം എന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറു മായ പത്മശ്രീ എം. എ. യൂസഫലി ആവശ്യ പ്പെട്ടു.

കണ്ണൂര്‍ വിമാന ത്താവളം വടക്കെ മലബാറു കാരുടെ സ്വപ്ന മാണ്. എത്രയും പെട്ടെന്ന് ആ സ്വപ്നം യാഥാര്‍ത്ഥ്യം ആവണം.

അബുദാബി മുസ്സഫ യിലെ കാപിറ്റല്‍ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന ത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കേരള ത്തിന്റെ ഭൂ പ്രകൃതിയും ജന സാന്ദ്രത യും വന്‍കിട പദ്ധതി കള്‍ക്ക് അനുയോജ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, വാണിജ്യ രംഗ ത്തെ വളര്‍ച്ചയും വന്‍കിട മാളു കളും കേരള ത്തിന്റെ വികസന വും തൊഴില്‍ സാധ്യത യും വര്‍ദ്ധി പ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തണം : എം. എ. യൂസഫലി

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാപ്പിറ്റല്‍ മാളില്‍ തുറന്നു

February 4th, 2014

sheikh-nahyan-inaugurate-lulu-hyper-market-in-capital-mall-ePathram
അബുദാബി : മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ ക്യാപിറ്റല്‍ മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. സാംസ്‌കാരിക – യുവജന കാര്യ – സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

ലുലു വിന്റെ108 – ആമതു ഷോറൂം ആണിത്.

230,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ താഴത്തെ നിലയില്‍ ഫുഡ് – ഗ്രോസറി വിഭാഗവും ഒന്നാം നില യില്‍ ലൈഫ് സ്‌റ്റൈല്‍ ഉല്‍പന്ന ങ്ങളുമാണ് ഒരുക്കിയിരി ക്കുന്നത്.

ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി തുടങ്ങിയ വരും വ്യാപാര – വാണിജ്യ മേഖല കളിലെ പ്രമുഖരും സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് കാപ്പിറ്റല്‍ മാളില്‍ തുറന്നു

പെപ്പര്‍മില്‍ രണ്ടാമത് ശാഖ ഈസ്റ്റേണ്‍ മാംഗ്രൂവ്സില്‍

January 22nd, 2014

yousuf-ali-peppermill-opening-ePathram
അബുദാബി : ടേബിള്‍സ് ഫുഡ് കമ്പനി യുടെ പെപ്പര്‍മില്‍ റെസ്റ്റൊറന്റ് അബുദാബി സലാം സ്ട്രീറ്റിലെ ഈസ്റ്റേണ്‍ മാംഗ്രോവ്സ് റിസോര്‍ട്ടില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

പത്മശ്രീ എം. എ. യൂസഫലി ഉല്‍ഘാടനം ചെയ്തു. ലുലു എക്സ്ചേഞ്ച് സി. ഇ. ഓ. അദീബ് അഹ്മദ്, ബര്‍ജീല്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍ വയലില്‍, ടേബിള്‍സ് ഫുഡ് കമ്പനി സി. ഇ. ഓ. ഷഫീന യൂസഫലി തുടങ്ങിയവ ര്‍ സന്നിഹിത രായിരുന്നു.

പെപ്പര്‍മില്‍ റെസ്റ്റൊറന്റ് അബുദാബി യില്‍ ഇതു രണ്ടാമത്തെ ശാഖയാണ്.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on പെപ്പര്‍മില്‍ രണ്ടാമത് ശാഖ ഈസ്റ്റേണ്‍ മാംഗ്രൂവ്സില്‍

Page 41 of 46« First...102030...3940414243...Last »

« Previous Page« Previous « സ്നോഡനെ വധിക്കാൻ അമേരിക്കയുടെ ഗൂഢാലോചന
Next »Next Page » വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha