ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്

April 3rd, 2023

police-warning-about-online-fraud-adhaar-pan-card-link-ePathram
കൊച്ചി : ആധാര്‍ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന്‍റെ പേരിലുള്ള തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരളാ പോലീസ്.

തട്ടിപ്പുകാര്‍, വ്യാജ ലിങ്കുകൾ അയച്ചു നൽകി ആധാർ / പാൻ ലിങ്ക് ചെയ്യാം എന്ന് തെറ്റിദ്ധരിപ്പിക്കുകയും പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ വിവരങ്ങൾ നല്കുന്നതോടുകൂടി വ്യക്തികളുടെ സ്വകാര്യ / ബാങ്ക് വിവരങ്ങൾ തട്ടിപ്പുകാർ കരസ്ഥമാക്കും.

തുടര്‍ന്ന് മൊബൈലിൽ അയച്ചു കിട്ടുന്ന ഒ. ടി. പി. നമ്പർ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളിൽ പ്പെടാതെയും ശ്രദ്ധിക്കുക എന്നാണ് സാമൂഹിക മാധ്യമ ങ്ങളിലൂടെ നല്‍കിയിരിക്കുന്ന ജാഗ്രതാ മുന്നറിയിപ്പ്.

ഇന്‍കം ടാക്സിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലൂടെ മാത്രമേ ആധാർ / പാൻ കാർഡ് ലിങ്ക് ചെയ്യാന്‍ പാടുള്ളൂ എന്ന് പോലീസ് ഓര്‍മ്മിപ്പിക്കുന്നു.  FB Page

- pma

വായിക്കുക: , , , , ,

Comments Off on ആധാര്‍ – പാന്‍ കാര്‍ഡ് ബന്ധിപ്പിക്കല്‍ : തട്ടിപ്പുകളില്‍ പെടരുത് എന്ന് പോലീസ്

ഇന്ത്യക്ക് വഴി കാട്ടിയ സമരം ആയിരുന്നു വൈക്കം സത്യഗ്രഹം : എം. കെ. സ്റ്റാലിന്‍

April 1st, 2023

tamilnadu-cm-stalin-with-pinarayi-vijayan-in-vaikkom-sathyagraham-annual-meet-ePathram
വൈക്കം : അയിത്തത്തിന് എതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പോരാട്ടം ആയിരുന്നു വൈക്കം സത്യഗ്രഹം എന്ന് തമിഴ്‌ നാട് മുഖ്യ മന്ത്രി എം. കെ. സ്റ്റാലിന്‍. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടന ച്ചടങ്ങില്‍ സംസാരിക്കുക യായിരുന്നു എം. കെ. സ്റ്റാലിന്‍.

രാജ്യത്തെ അയിത്ത വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനമായ വൈക്കം സത്യഗ്രഹം ഇന്ത്യക്ക് വഴി കാട്ടിയായ ഒരു സമരം കൂടി ആയിരുന്നു. തമിഴ്‌ നാട്ടിലും വൈക്കം സത്യഗ്രഹം മാറ്റങ്ങളുണ്ടാക്കി എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കേരള, തമിഴ്‌ നാട് മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം. കെ. സ്റ്റാലിനും പെരിയാര്‍ സ്മാരക ത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടന ച്ചടങ്ങിന് എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യക്ക് വഴി കാട്ടിയ സമരം ആയിരുന്നു വൈക്കം സത്യഗ്രഹം : എം. കെ. സ്റ്റാലിന്‍

കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

January 28th, 2023

monsoon-rain-school-holidays-ePathram

പാലക്കാട് : സ്കൂളുകള്‍ക്ക് സമീപത്തും കടകളിലും വില്പന നടത്തുന്ന നിറങ്ങള്‍ ചേര്‍ത്ത മിഠായികള്‍ ഭക്ഷ്യ വിഷ ബാധക്കു കാരണം ആവുന്നതി നാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നല്‍കി.

ജില്ലയിലെ കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിലെ കുട്ടി കള്‍ മിഠായി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ ത്തുടര്‍ന്ന് പരിസര പ്രദേശങ്ങ ളിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന യില്‍ ഗുണ നിലവാരം ഇല്ലാതെ കണ്ടെത്തിയ മിഠായി കള്‍ നശിപ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും കടകളില്‍ നിന്നും മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലേബല്‍ ഉള്ളവ മാത്രം വാങ്ങുക. പാക്കിംഗ് തീയ്യതി, എക്‌സ്പയറി ഡേറ്റ് എന്നിവയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ എന്നിവ മിഠായി കളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക.

കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ വാങ്ങി കഴിക്കരുത്. ഭരണി കളില്‍ നിറച്ച് കൊണ്ടു നടന്നു വില്‍ക്കുന്ന റോസ്, പിങ്ക് നിറങ്ങളില്‍ ഉള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.

നിരോധിച്ച റോഡമിന്‍ – ബി എന്ന ഫുഡ് കളര്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യ ത്തിന് ഹാനികരം ആണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്  മുന്നറിയിപ്പു നല്‍കുന്നു. Press Release &  Food Safety Kerala

- pma

വായിക്കുക: , , , , ,

Comments Off on കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

January 26th, 2023

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2023 ഫെബ്രുവരി 27 തിങ്കളാഴ്ച മുതൽ മാർച്ച് 3 വെള്ളിയാഴ്ച വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്.

ഫെബ്രുവരി 27 തിങ്കൾ രാവിലെ 9.45 ന് മലയാളം ഒന്നാം പേപ്പർ, ഉച്ചക്ക് 2 മണിക്ക് മലയാളം സെക്കൻഡ് പേപ്പർ, ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 9.45 ന് ഇംഗ്ളീഷ്, ഉച്ചക്ക് 2 മണിക്ക് ഹിന്ദി, മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ 9.45 ന് ഫിസിക്‌സ്, ഉച്ചക്ക് 2 :30ന് കെമിസ്ട്രി, മാർച്ച് 2 വ്യാഴം രാവിലെ 9.45 ന് സോഷ്യൽ സയൻസ്, ഉച്ചക്ക് 2 മണിക്ക് ബയോളജി, മാർച്ച് 3 വെള്ളിയാഴ്ച രാവിലെ 9.45 ന് ഗണിതം എന്നിങ്ങനെയാണ് മോഡൽ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എസ്. എസ്. എൽ. സി. പൊതു പരീക്ഷ മാർച്ച് 9 വ്യാഴം മുതൽ മാർച്ച് 29 ബുധൻ വരെയും നടത്തും. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

January 22nd, 2023

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയും ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തിന്‍റെ ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ പുതിയ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഹോട്ടലു കളില്‍ നിന്നും ഭക്ഷണം പാര്‍സല്‍ ചെയ്യുമ്പോള്‍ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഉള്ള സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കറുകള്‍ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് നിരോധിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി. ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും ഭക്ഷണം എത്ര സമയത്തിന് ഉള്ളില്‍ കഴിക്കണം എന്നിവ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തി ലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം.

mapranam-toddy-shop-food-epathram

ഇത്തരം ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്ര യിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണി ക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികര വും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യത യുണ്ട്. അതിനാല്‍ ചില നിയന്ത്രണ ങ്ങള്‍ അത്യാവശ്യം എന്നു കണ്ടെത്തിയ സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

Page 13 of 117« First...1112131415...203040...Last »

« Previous Page« Previous « സമദാനിയുടെ ‘മദീനയിലേക്കുള്ള പാത’ ഇസ്‌ലാമിക് സെന്‍ററില്‍
Next »Next Page » 2023 : ഇയർ ഓഫ് സസ്റ്റൈനബിലിറ്റി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha