വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും

October 14th, 2026

തിരുവനന്തപുരം : കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്ത സീറ്റുകൾ അവർക്ക് ലഭ്യമാക്കുന്നതിനുള്ള കർശ്ശന നടപടികൾ സ്വീകരിക്കും എന്നും ബസ്സുകളിൽ നിലവിലുള്ള ഓൺ ലൈൻ രജിസ്ട്രേഷനുകളിൽ വയോജനങ്ങൾക്കായി സീറ്റ് റിസർവ്വ് ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കും എന്നും കെ. എസ്. ആർ. ടി. സി. മാനേജിംഗ് ഡയറക്ടർ ഡോ. പ്രമോജ് ശങ്കർ ഉറപ്പു നൽകി.

വയോജന സൗഹൃദമായി സ്വീകരിക്കേണ്ട പരിഷ്‌കരണ നടപടികളെ സംബന്ധിച്ച് സംസ്ഥാന വയോജന കമ്മിഷനുമായി നടത്തിയ ചർച്ചയിലാണ് ഡോ. പ്രമോജ് ശങ്കർ ഈ ഉറപ്പ് നൽകിയത്.

കെ. എസ്. ആർ. ടി. സി. ബസ്സുകളിൽ വാതിൽ പ്പടികളുടെ ഉയരം കുറക്കുക, ബസ്സുകളിൽ വയോജനങ്ങൾക്കായി റിസർവ്വ് ചെയ്തിരിക്കുന്ന സീറ്റുകളുടെ സ്ഥാനം ടയറിനു മുകളിൽ നിന്നും മാറ്റുക എന്നീ നിർദ്ദേശങ്ങൾ പരിശോധിക്കും എന്നും അധികൃതർ വ്യക്തമാക്കി. P. R. D.

- pma

വായിക്കുക: , , , , , , , ,

Comments Off on വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും

വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു

October 14th, 2026

തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബില്ല് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമ സഭയിൽ അവതരിപ്പിച്ചു. പ്രായം ചെന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നു വർഷം വരെ തടവും 50,000 രൂപ പിഴയും ‘മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ല്’ ശുപാർശ ചെയ്യുന്നു. വൃദ്ധരെ ഉപേക്ഷിക്കണം എന്ന ഉദ്ദേശത്തിൽ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമ പരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ അവരുടെ അനുമതി ഇല്ലാതെ എത്തിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്.

മക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, പരിചരണ കേന്ദ്ര ത്തിലെ ജീവനക്കാർ ശാരീരികമായോ മാനസികമായോ വൃദ്ധരെ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കണം. പരിചരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ അന്തേവാസിയുടെ സ്വത്ത് കൈവശ പ്പെടുത്തിയാലും മൂന്നു വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

രജിസ്‌ട്രേഷൻ ഇല്ലാതെ പരിചരണ കേന്ദ്രം പ്രവർത്തിപ്പിച്ചാൽ ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.

വയോജന നിയമ പ്രകാരമുള്ള എല്ലാ കുറ്റ കൃത്യ ങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആയിരിക്കും. പരിചരണ സ്ഥാപനങ്ങളിലെ കുറ്റ കൃത്യങ്ങൾക്ക് അവിടത്തെ ഡയറക്ടർ, ട്രസ്റ്റി, മാനേജർ ഇവരിൽ ആര് ഉത്തരവാദി ആയാലും അവരും ശിക്ഷിക്കപ്പെടും.

- pma

വായിക്കുക: , , ,

Comments Off on വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു

വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു

October 14th, 2026

ksrtc-buses-with-special-facilities-for-senior-citizens-in-kerala-ePathram
തിരുവനന്തപുരം : മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന വയോജന ക്ഷേമ ബില്ല് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമ സഭയിൽ അവതരിപ്പിച്ചു. പ്രായം ചെന്നവർക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

വീട്ടുകാർ ഉപേക്ഷിച്ചാൽ മൂന്നു വർഷം വരെ തടവും 50,000 രൂപ പിഴയും ‘മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബില്ല്’ ശുപാർശ ചെയ്യുന്നു. വൃദ്ധരെ ഉപേക്ഷിക്കണം എന്ന ഉദ്ദേശത്തിൽ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങൾ, നിയമ പരമായ അവകാശികൾ എന്നിവർ പരിചരണ കേന്ദ്രത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ അവരുടെ അനുമതി ഇല്ലാതെ എത്തിക്കുന്നതും കുറ്റകരവും ശിക്ഷാർഹവുമാണ്.

മക്കൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ, പരിചരണ കേന്ദ്ര ത്തിലെ ജീവനക്കാർ ശാരീരികമായോ മാനസികമായോ വൃദ്ധരെ പീഡിപ്പിച്ചാലും ഇതേ ശിക്ഷ അനുഭവിക്കണം. പരിചരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ അന്തേവാസിയുടെ സ്വത്ത് കൈവശ പ്പെടുത്തിയാലും മൂന്നു വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

രജിസ്‌ട്രേഷൻ ഇല്ലാതെ പരിചരണ കേന്ദ്രം പ്രവർത്തിപ്പിച്ചാൽ ഒരു വർഷം വരെ തടവ്, അല്ലെങ്കിൽ 25,000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ.

വയോജന നിയമ പ്രകാരമുള്ള എല്ലാ കുറ്റ കൃത്യ ങ്ങളുടെയും വിചാരണ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ആയിരിക്കും. പരിചരണ സ്ഥാപനങ്ങളിലെ കുറ്റ കൃത്യങ്ങൾക്ക് അവിടത്തെ ഡയറക്ടർ, ട്രസ്റ്റി, മാനേജർ ഇവരിൽ ആര് ഉത്തരവാദി ആയാലും അവരും ശിക്ഷിക്കപ്പെടും.

- pma

വായിക്കുക: , , ,

Comments Off on വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു

ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു

September 24th, 2026

national-ayurveda-day-2026-ayurveda-for-a-healthy-tomorrow-ePathram
തൃശ്ശൂർ : ദേശീയ ആയുർവ്വേദ ദിനാചരണത്തോട് അനുബന്ധിച്ച് തൃശ്ശൂരിൽ ജില്ലാ തല ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുർവ്വേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആയുർ വ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ ചേർന്ന് ‘ആരോഗ്യ പൂർണ്ണമായ നാളേക്കായി ആയുർവ്വേദം’ എന്ന സന്ദേശം നൽകിയാണ് ദിനാചരണം സംഘടിപ്പിച്ചത്.

ആയുഷ് മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരം 2016 മുതല്‍ ആയുർ വ്വേദത്തിന്റെ പ്രചരണാര്‍ത്ഥം ദേശീയ ആയുർവ്വേദ ദിനം ആചരിച്ചു വരുന്നു. ഓരോ ഇന്ത്യക്കാരനും ആയുര്‍വ്വേദത്തെ അറിയുക, പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ദിനാചരണത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ഒരു സന്ദേശം സമൂഹത്തിന് നല്‍കാറുണ്ട്. ‘ആരോഗ്യ പൂർണ്ണമായ നാളേക്കായി ആയുർവ്വേദം’ എന്നതാണ് ഇത്തവണത്തെ സന്ദേശം.

തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുഖ്യാതിഥിയായി.

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷീല ജോർജ്ജ്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ. അഗസ്റ്റിൻ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബീന കുമാരി, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി. എം. ഒ. ഡോ. സുജ അലോഷ്യസ്, ഹോമിയോ വകുപ്പ് ഡി. എം. ഒ. ഡോ. ലീന റാണി, നാഷണൽ ആയുഷ് മിഷൻ ഡി. പി. എം. ഡോ. ജാസ് ലക്ഷ്മി, ഐ. എസ്. എം. സീനിയർ സൂപ്രണ്ട് വിനോദ് കുമാർ, പ്രോഗ്രാം കൺവീനർ ഡോ. ലെസ്ലി വില്ലി, എ. എം. എ. ഐ. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഡോ. ഗോപിദാസ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ആയുർവ്വേദ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ ബോധവൽക്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണം, ജ്യൂസ് നിർമ്മാണം, സ്‌കൂൾ കുട്ടികൾക്കായി ക്വിസ്, ചിത്ര രചന, റീൽസ് എന്നീ മത്സരങ്ങളും നടത്തി വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. PRD, Ayush

- pma

വായിക്കുക: , , , , , ,

Comments Off on ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു

ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു

August 5th, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
തൃശൂർ : ജൂബിലി മിഷൻ ആശുപത്രിയിൽ നടന്നു വരുന്ന നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ ധാരണയായി. തൃശൂർ ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ സമരക്കാരായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി കളും ആശുപത്രി മാനേജ് മെന്റും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.

സമരം ചെയ്ത ജീവനക്കാർക്ക് എതിരെ യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ല എന്ന് സമ്മതിച്ച് മാനേജ്‌ മെന്റും ധാരണാ പത്രത്തിൽ ഒപ്പു വച്ചിട്ടുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഈ അനുരഞ്ജന ചർച്ച. തൃശൂർ സിറ്റി അസി.പോലീസ് കമ്മീഷണർ ടി. ആർ. രാജേഷും സന്നിഹിതനായിരുന്നു.

സമരത്തിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടം ഘട്ടമായി, അവർ മുൻപ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും.

മേൽപ്പറഞ്ഞ ജീവനക്കാരെ ആദ്യത്തെ ഒന്നര മാസത്തിനുള്ളിൽ 40% ജീവനക്കാരെയും തുടർന്ന് ബാക്കി 40% ജീവന ക്കാരെയും അവർ മുൻപ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളിൽ തന്നെ പ്രവേശിപ്പിക്കും എന്നുള്ള മാനേജ്മന്റ് തീരുമാനം യൂണിയൻ അംഗീകരിച്ചു.

കരാർ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള നഴ്‌സിംഗ് ജീവനക്കാരെ ആദ്യം 1 വർഷത്തേക്കും പിന്നീട് 3 വർഷത്തേക്കും തുടർന്ന് 5 വർഷത്തേക്കും നിയമിക്കും എന്നും മാനേജ്‌ മെന്റ് സമ്മതിച്ചു. ശമ്പള വർദ്ധനവ് അടക്കമുള്ള മറ്റ് തർക്ക വിഷയങ്ങളിൽ ആശുപത്രി മാനേജ് മെന്റും യൂണിയനും തമ്മിൽ തൊഴിൽ വകുപ്പിന്റെ മധ്യസ്ഥതയിൽ തുടർ ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കും എന്നും ഇരു വിഭാഗങ്ങളും സമ്മതിച്ചു.

2026 ആഗസ്ത് നാലിന് നടന്ന ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധി ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഫാദർ. ജസ്റ്റിൻ പൂഴിക്കുന്നേൽ, ജോഷി പാവിൽ, യൂണിയൻ പ്രതിനിധികളായ എം. ജാസ്മിൻ ഷാ, ലിജോ ജോസഫ് എന്നിവരും സംബന്ധിച്ചു. P R D 

- pma

വായിക്കുക: , , , , ,

Comments Off on ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു

Page 1 of 5112345...102030...Last »

« Previous « വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
Next Page » കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha