ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു

August 5th, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
തൃശൂർ : ജൂബിലി മിഷൻ ആശുപത്രിയിൽ നടന്നു വരുന്ന നഴ്‌സുമാരുടെ സമരം അവസാനിപ്പിക്കാൻ ധാരണയായി. തൃശൂർ ജില്ലാ ലേബർ ഓഫീസർ സി. വിനോദ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ സമരക്കാരായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി കളും ആശുപത്രി മാനേജ് മെന്റും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.

സമരം ചെയ്ത ജീവനക്കാർക്ക് എതിരെ യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ല എന്ന് സമ്മതിച്ച് മാനേജ്‌ മെന്റും ധാരണാ പത്രത്തിൽ ഒപ്പു വച്ചിട്ടുണ്ട്. എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചയുടെ തുടർച്ചയായിരുന്നു ഈ അനുരഞ്ജന ചർച്ച. തൃശൂർ സിറ്റി അസി.പോലീസ് കമ്മീഷണർ ടി. ആർ. രാജേഷും സന്നിഹിതനായിരുന്നു.

സമരത്തിൽ പങ്കെടുത്ത മുഴുവൻ ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടം ഘട്ടമായി, അവർ മുൻപ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും.

മേൽപ്പറഞ്ഞ ജീവനക്കാരെ ആദ്യത്തെ ഒന്നര മാസത്തിനുള്ളിൽ 40% ജീവനക്കാരെയും തുടർന്ന് ബാക്കി 40% ജീവന ക്കാരെയും അവർ മുൻപ് ജോലി ചെയ്തിരുന്ന അതേ വിഭാഗങ്ങളിൽ തന്നെ പ്രവേശിപ്പിക്കും എന്നുള്ള മാനേജ്മന്റ് തീരുമാനം യൂണിയൻ അംഗീകരിച്ചു.

കരാർ വ്യവസ്ഥയിൽ നിയമിച്ചിട്ടുള്ള നഴ്‌സിംഗ് ജീവനക്കാരെ ആദ്യം 1 വർഷത്തേക്കും പിന്നീട് 3 വർഷത്തേക്കും തുടർന്ന് 5 വർഷത്തേക്കും നിയമിക്കും എന്നും മാനേജ്‌ മെന്റ് സമ്മതിച്ചു. ശമ്പള വർദ്ധനവ് അടക്കമുള്ള മറ്റ് തർക്ക വിഷയങ്ങളിൽ ആശുപത്രി മാനേജ് മെന്റും യൂണിയനും തമ്മിൽ തൊഴിൽ വകുപ്പിന്റെ മധ്യസ്ഥതയിൽ തുടർ ചർച്ചകൾ നടത്തി രമ്യമായി പരിഹരിക്കും എന്നും ഇരു വിഭാഗങ്ങളും സമ്മതിച്ചു.

2026 ആഗസ്ത് നാലിന് നടന്ന ചർച്ചയിൽ മാനേജ്മെന്റ് പ്രതിനിധി ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, ഫാദർ. ജസ്റ്റിൻ പൂഴിക്കുന്നേൽ, ജോഷി പാവിൽ, യൂണിയൻ പ്രതിനിധികളായ എം. ജാസ്മിൻ ഷാ, ലിജോ ജോസഫ് എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു

സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

June 23rd, 2026

strengthening-cyber-security-state-data-p-k-kunhalikutty-ePathram
തിരുവനന്തപുരം : ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന മുൻഗണന എന്നും സൈബർ ഭീഷണികളെ നേരിടാൻ ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ അനിവാര്യം എന്നും വ്യവസായ-വിവര സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടി.

‘സംസ്ഥാന ഡാറ്റക്കായുള്ള സൈബർ സുരക്ഷാ ചട്ട ക്കൂടുകൾ ശക്തിപ്പെടുത്തൽ’ എന്ന വിഷയത്തിൽ തിരുവനന്ത പുരത്ത് സംഘടിപ്പിച്ച സംസ്ഥാന തല കൺസൾട്ടേറ്റീവ് ശില്പ ശാല ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.

കേരളത്തിൽ ഡിജിറ്റൽ ഭരണ സംവിധാനങ്ങളും ഓൺ ലൈൻ സർക്കാർ സേവനങ്ങളും വ്യാപകം ആവുന്ന സാഹചര്യത്തിൽ റാൻസംവെയർ ആക്രമണങ്ങൾ, ഡാറ്റ ചോർച്ചകൾ, ഫിഷിംഗ് തട്ടിപ്പുകൾ, ഡിജിറ്റൽ സംവിധാനങ്ങൾക്ക് എതിരായ ആക്രമണങ്ങൾ തുടങ്ങിയ സൈബർ ഭീഷണികൾ വർദ്ധിച്ചു വരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിന് കേന്ദ്ര-സംസ്ഥാന ഏകോപനവും ആധുനിക സൈബർ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേറ്റ് ഐ. ടി. മിഷൻ, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ, കേന്ദ്ര ഇലക്ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി.

സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സർക്കാർ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ദേശീയ തല കൺസൾട്ടേറ്റീവ് പ്രക്രിയയുടെ ഭാഗമായാണ് ശിൽപ്പ ശാല ഒരുക്കിയത്.  P R D – LIVE

- pma

വായിക്കുക: , , , , , ,

Comments Off on സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

May 26th, 2026

mangottu-aup-school-old-students-ormma-cheppu-distribute-education-equipments-ePathram

ഒരുമനയൂർ : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു കൊണ്ട് ഒരുമനയൂർ മാങ്ങോട്ട് എ. യു. പി. സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ ‘ഓർമ്മച്ചെപ്പ്’ മാതൃകയായി.

തങ്ങൾ പഠിച്ചിറങ്ങിയ വിദ്യാലയത്തിലെ നിലവിലെ വിദ്യാർത്ഥികളിൽ നിർദ്ധനർ ആയവരെ തേടിപ്പിടിച്ചു കൊണ്ടാണ് സ്‌കൂൾ ബാഗും കുടയും വാട്ടർ ബോട്ടിലും ഉൾപ്പെടെ പഠന സഹായ ഉപകരണങ്ങൾ സമ്മാനിച്ചത്.

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടും മാങ്ങോട്ടു സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി. എം. താഹിർ ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ഷിനി ഫ്ലവർ മുഖ്യാതിഥി ആയിരുന്നു. അഡ്മിൻ ഷെബീർ അദ്ധ്യക്ഷത വഹിച്ചു.

പി. ടി. എ. പ്രസിഡണ്ട് ഹനീഫ, ചീഫ് അഡ്‌മിൻ ലിയാഖത്ത്, കൺവീനർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ചെയർമാൻ കബീർ, ബഷീർ ഖാൻ ഇബ്രാഹിം, അജയൻ, സുബൈദ, രഞ്ജനി, സുധീർ, ഷാഹിന അക്ബർ, സരള, ഹൈദ്രോസ്, നൗഷാദ്, സുബൈർ, ജസീന കരീം തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു

ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും

May 18th, 2026

kerala-s-13-th-chief-minister-v-d-satheesan-ePathram
തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരണ്ടിയിൽ പറഞ്ഞിരുന്ന രണ്ടു കാര്യങ്ങള്‍ ഉടൻ നടപ്പാക്കും എന്നുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായി വി. ഡി. സതീശന്‍ മന്ത്രി സഭയുടെ ആദ്യ യോഗം ചേർന്നു.

സ്ത്രീകള്‍ക്ക് കെ. എസ്. ആർ. ടി. സി. യില്‍ സൗജന്യ യാത്ര പദ്ധതി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും എന്നും മുഖ്യ മന്ത്രി വ്യക്തമാക്കി. വയോജനങ്ങൾക്കു വേണ്ടി യുള്ള പ്രത്യേക വകുപ്പ് സംസ്ഥാനത്ത് രൂപീകരിക്കും.

‘രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജന ങ്ങൾക്കു വേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പിലാക്കിയത് ജപ്പാനിലാണ്. അവരുടെ മോഡൽ പരിശോധിച്ച് കൊണ്ടായിരിക്കും ഇവിടെ ആ വകുപ്പ് പ്രാവർത്തിക മാക്കുക. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌ന തുല്യമായ ലക്ഷ്യമുണ്ട്. പ്രായമായ വരെ കരുതലോടെ ചേര്‍ത്തു നിര്‍ത്തുന്ന സമീപനം ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം മൂവായിരം രൂപ വർദ്ധിപ്പിക്കും. അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വർദ്ധിപ്പിക്കും. പ്രീ-പ്രൈമറി ടീച്ചര്‍മാരുടെയും ആയമാരുടെയും ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും. പാചക തൊഴിലാളികളുടെ വേതനം ആയിരം രൂപ വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും എന്നും മുഖ്യമന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും

കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്

May 11th, 2026

kerala-government-hospital-e-health-registration-facilities-ePathram
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ‘MeHealth’ ആപ്പിൽ വിപുലമായ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കി.

MeHealth ആപ്പിൽ ‘നിയർ ബൈ സർവ്വീസ് ഓപ്ഷൻ’ സജ്ജമാക്കി. ഇ-ഹെൽത്ത് (e-Health) സംവിധാനം നടപ്പാക്കിയ ആശുപത്രികളിൽ മുൻ കൂട്ടി ഒ. പി. ടിക്കറ്റു എടുക്കാം.

സമീപത്തുള്ള സർക്കാർ ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, കാരുണ്യ ഫാർമസികൾ, ഹോമിയോ ക്ലിനിക്കുകൾ എന്നിവയുടെ വിവരങ്ങളും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം, ലാബ് പരിശോധന, നിരക്ക്, രക്ത ബാങ്ക്, പേ-വാർഡ്, റേഡിയോളജി സേവനം, ഫാർമസി തുടങ്ങിയവയും അറിയാൻ കഴിയും.

ഫോണിൽ MeHealth App ഇൻസ്റ്റാൾ ചെയ്ത്, ആക്റ്റീവ് ആയിട്ടുള്ള ഫോൺ നമ്പറും ഒ. ടി. പി. യും നൽകി ലോഗിൻ ചെയ്യുക. തുടർന്ന് ആധാർ നമ്പർ നൽകി നിങ്ങൾക്കായി യുണീക് ഹെൽത്ത് ഐ. ഡി. സൃഷ്ടിച്ചാൽ ഓൺ ലൈനായി ഒ. പി. ടിക്കറ്റ് എടുക്കാം.

തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാൻ ‘MeHealth’ ഹോം പേജിലെ ‘നിയർ ബൈ സർവ്വീസ്’ (അടുത്തുള്ള സേവനങ്ങൾ) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ‘ഫൈൻഡ് ഇൻസ്റ്റിറ്റിയൂഷൻ’ ക്ലിക്ക് ചെയ്താൽ 10 കിലോ മീറ്റർ ചുറ്റളവിലെ ആശുപത്രികളും അവിടേക്കുള്ള ദൂരവും വഴിയും അറിയാം.

‘ഫൈൻഡ് സ്‌പെഷ്യാലിറ്റി’യിൽ ക്ലിക്ക് ചെയ്‌താൽ കാർഡിയോളജി, സർജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഏത് ആശുപത്രിയിൽ ഉണ്ടാകും എന്നും അറിയാം. ‘ഫൈൻഡ് സർവ്വീസസ്’ ക്ലിക്ക് ചെയ്‌താൽ രക്ത ബാങ്ക്, ലബോറട്ടറി, ആംബുലൻസ്, പേ-വാർഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം.

മാത്രമല്ല ‘ഫൈൻഡ് ജെ. എ. കെ.’ ക്ലിക്ക് ചെയ്തു തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ, ‘ഫൈൻഡ് ഫാർമസി’ യിലൂടെ തൊട്ടടുത്തുള്ള ഫാർമസിയും ‘ഫൈൻഡ് ഹോമിയോപ്പതി’ യിലൂടെ ഹോമിയോ ക്ലിനിക്കുകളെയും അറിയാൻ സാധിക്കും. e-Health,  FB Page

- pma

വായിക്കുക: , , , , , ,

Comments Off on കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്

Page 2 of 5112345...102030...Last »

« Previous Page — « Previous « മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
Next » — Next Page » കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha