എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

November 20th, 2025

al-dhafra-excellence-global-school-in-al-dhannah-ruwais-ePathram

അബുദാബി : റുവൈസിലെ അൽ-ധന്നയിൽ എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്കൂൾ കാമ്പസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി, സ്കൂൾ ചെയർമാൻ പാറയിൽ കുഞ്ഞി മുഹമ്മദ് അൻസാരി, മാനേജിംഗ് ഡയറക്ടർ ഡോ. മുനീർ അൻസാരി പാറയിൽ, അഡ്‌നോക്ക് ഉദ്യോഗസ്ഥർ, പൗര പ്രമുഖർ, രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

excellence-global-school-al-dhannah-ruwais-ePathram

വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ പ്രീ-കെ. ജി. മുതൽ ഗ്രേഡ് 6 വരെയുള്ള ക്ലാസ്സുകളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. മേഖലയിലെ ആദ്യത്തെ ബ്രിട്ടീഷ് കരിക്കുലം സ്കൂൾ എന്ന പ്രത്യേകതയുമുണ്ട്.

അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ റുവൈസിലെ (അൽ-ദഫ്ര) അൽ-ധന്ന സിറ്റിയിൽ ഇത്രയും മഹത്തരമായുള്ള വിദ്യാഭ്യാസ ദൗത്യം ഏറ്റെടുത്തു പ്രാവർത്തികം ആക്കിയതിനു ഗ്ലോബൽ എജ്യുക്കേഷണൽ സൊല്യൂഷൻസ് (GES) നേതൃത്വ ത്തിനെ അഡ്‌നോക്ക് അൽ ദഫ്ര മേഖല മേധാവി മുബാറക് അൽ മൻസൂരി അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു

ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

November 12th, 2025

ekwa-uae-felicitate-rainbow-basheer-ePathram
അബുദാബി : എമിറേറ്റ്സ്‌ കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) മുഖ്യ രക്ഷാധികാരി ബഷീർ ഇബ്രാഹിമിനെ (റെയിൻബോ) ആദരിച്ചു. അബുദാബിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ വെച്ചാണ് ഇഖ്‌വ പ്രവർത്തകർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചത്.

യു. എ. ഇ. യിലെ സാമൂഹിക സാംസ്കാരിക പൊതു രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ പ്രവർത്തകനും വ്യവസായിയും കൂടിയാണ് റെയിൻബോ ബഷീർ.

സി. പി. അബൂബക്കർ ഉത്ഘാടനം ചെയ്തു. ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. നവാസ്, ട്രഷറർ മുസ്തഫ, സിദ്ധീഖ് ഹാജി, കെ. ശംസുദ്ധീൻ, പി. ഫസൽ, സി. പി. സിറാജ്, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ, ഹസ്ബി, ഷിറാസ്, ഷാഫി, റഹീസ്, റഊഫ് തുടങ്ങയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു

അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ

November 3rd, 2025

ahalia-global-ayurveda-meet-agam-2025-ePathram

അബുദാബി: അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം 2025) നവംബർ 5 ബുധനാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ മുസഫ യിലെ അഹല്യ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും എന്ന് അഹല്യ ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന അഗം മീറ്റിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറിൽ അധികം ആയുർവ്വേദ-ഹോമിയോ ഡോക്ടർമാരും തെറാപ്പിസ്റ്റു കളും പങ്കെടുക്കും. യു. എ. ഇ. യിലെ ആദ്യ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതി (സി. എം.ഇ.) കൂടിയാണിത്.

ഓട്ടിസവും ആയുർവ്വേദവും, മാനസികാരോഗ്യ പരിപാലനം, നൂതന ഹോമിയോ ചികിത്സാ രീതികൾ, സന്ധിരോഗ ചികിത്സയിൽ റേഡിയോളജിയുടെ പങ്ക്, സ്ത്രീരോഗ പരിപാലനം, ത്വക് രോഗങ്ങളും പഞ്ച കർമയും തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിക്കും. ആധുനിക ലോകത്ത് വ്യത്യസ്ത ചികിത്സാ രീതികൾ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഗവേഷണവും സമ്മേളനം ചർച്ച ചെയ്യും.

ഉദ്ഘാടന ചടങ്ങിൽ സായിദ് ഹെർബൽ സെന്റർ ആക്ടിംഗ് ഡയറക്ടർ ഡോ. ഗാനിം അലി മുഹമ്മദ് അൽബസ്സനി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും എം. ഡി. യുമായ ഡോ. വി. എസ്. ഗോപാൽ, ഇന്ത്യൻ എംബസി പ്രതിനിധി തുടങ്ങിയവർ പങ്കെടുക്കും.

ഈ വർഷത്തെ മികച്ച ക്ലിനിക്കൽ ആൻഡ് വെൽനസ് സെന്റർ ഓഫ് ദ് ഇയർ പുരസ്കാരം യു. എ. ഇ. സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമ്മാനിച്ചതായും അധികൃതർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ ഓപ്പറേ ഷൻസ് സൂരജ് പ്രഭാകരൻ, ആൾട്ടർ നേറ്റിവ് മെഡിസിൻസ് മാനേജർ സജീഷ് കൃഷ്ണ, ഡോ. പ്രജിഷ ഷരീഷ്, ഡോ. ഷിജി സന്തോഷ്, ഡോ. അഹല്യ രത്നാകരൻ, ഡോ. നാദിയ അബ്ദുൽ റഫീഖ്, മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ

ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്

October 29th, 2025

siras-abu-dhabi-chapter-convention-rainbow-basheer-ePathram
അബുദാബി : കോഴിക്കോട് തിക്കോടിയിലെ പുറക്കാട് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ് സ്റ്റഡീസ് (siras) സിറാസ് അബുദാബി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മുസഫ സനയ്യയിലെ റെയിൻബോ ഹോട്ടലിൽ കൺവെൻഷൻ സംഘടിപ്പിച്ചു.

ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെയും ഭിന്ന ശേഷി ക്കാരുടെയും പുനരധിവാസത്തിനും സമഗ്ര വികസന ത്തിനും വേണ്ടിയുമുള്ള വിവിധ പദ്ധതികൾ ഏകോപിപ്പിച്ചു കൊണ്ട് പ്രവർത്തിക്കാൻ ഗൾഫിലെ എല്ലാ പ്രദേശങ്ങളിലും സിറാസിന്റെ കൂട്ടായ്മകൾ രൂപീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അബുദാബി യിൽ കൺവെൻഷൻ സംഘടിപ്പിച്ചത്.

siras-santhisadanam-institute-of-rehabilitation-and-advanced-studies-for-differently-abled-ePathram
മുതിർന്ന സാമൂഹിക പ്രവർത്തകനും സിറാസ് ചെയർമാനുമായ പി. എം. മൊയ്തു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ റെയിൻബോ ബഷീർ ഉൽഘാടനം ചെയ്തു. സിറാസ് സെക്രട്ടറി ഹമീദ് എം. ടി., സിറാസ് ദുബായ് കോഡിനേറ്റർ മൊയ്തീൻ പട്ടായി എന്നിവർ സിറാസിന്റെ പ്രവർത്തനങ്ങളെ വിശദീകരിച്ചു.

വിവിധ സാമൂഹിക കൂട്ടായ്മകളെ പ്രതിനിധീകരിച്ച് ഷാജുമോൻ പുലാക്കൽ, Dr. ഷീബ അനിൽ, ജിഷാ മുഹമ്മദ്‌, അബ്ദുൽ ബാസിത്, സി. വി. ഷാഫി, അമീർ കല്ലമ്പലം, പി. എം. അബ്ദുൽ റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സിറാസ്നെ കുറിച്ച് കൂടുതൽ അറിയുവാനും ഇതോടൊപ്പം ചേർന്ന് പ്രവർത്തിക്കുവാനും താല്പര്യമുള്ളവർ ബന്ധപ്പെടുക : +971 55 872 5806 (P. M. Moidu).

- pma

വായിക്കുക: , , , , , , , , , ,

Comments Off on ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്

നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം

October 20th, 2025

norka-care-pravasi-health-insurance-ePathram

ഷാർജ : പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ തുടക്കം കുറിച്ച നോർക്ക കെയർ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പദ്ധതിയിൽ ചേരുവാൻ സഹായങ്ങൾ നൽകുവാനായി നോർക്ക ആസ്ഥാനത്ത് സഹായ കേന്ദ്രം ആരംഭിച്ചു.

ഇതിനായി നോർക്ക-റൂട്ട്സ്  വെബ് സൈറ്റ് സന്ദർശിച്ച് അതിലെ വീഡിയോ കോൾ വഴി (zoom meet) യാണ് ബന്ധപ്പെടേണ്ടത്.

നോർക്ക കെയർ എൻറോൾ മെന്റിനുള്ള അവസാന തീയ്യതിയായ 20225 ഒക്ടോബർ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചക്കു ശേഷം 3 മണി മുതൽ മുതൽ 3.45 വരെ ഈ സംവിധാനം പ്രവർത്തിക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം

Page 1 of 7312345...102030...Last »

« Previous « കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
Next Page » നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha