പൊതു മാപ്പ് : രാജ്യം വിടുന്നവര്‍ക്ക് തിരിച്ചു വരാം

August 14th, 2024

logo-indian-association-sharjah-ias-ePathram

ഷാര്‍ജ : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പിലൂടെ രാജ്യം വിടുന്നവര്‍ക്ക് യു. എ. ഇ. യിലേക്കുള്ള മടക്ക യാത്ര തടസ്സമാവില്ല. യാത്രാ രേഖകള്‍ ശരിപ്പെടുത്തി നിയമാനുസൃതം അവര്‍ക്ക് വീണ്ടും യു. എ. ഇ. യിലേക്ക് തിരിച്ച് വരാനുള്ള അവസരമുണ്ടാവും.

സന്ദര്‍ശക വിസക്കാര്‍ക്കും പൊതുമാപ്പ് അവസരം ഉപയോഗപ്പെടുത്താം. കേസുകൾ ഉണ്ടെങ്കിൽ രാജ്യം വിടുന്നതിന് മുമ്പ് അതെല്ലാം തീര്‍പ്പാക്കണം എന്നും അധികൃതർ. സെപ്തംബര്‍ ഒന്ന് മുതൽ യു. എ. ഇ. യില്‍ തുടക്കമാവുന്ന പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യന്‍ അസോസ്സിയേഷന്‍ പ്രസിഡണ്ട് നിസാർ തളങ്കര, മന്ത്രാലയം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ച യിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെല്ലാം താമസ കുടിയേറ്റ രേഖകള്‍ കൃത്യത വരുത്താനുള്ള ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പൊതു മാപ്പ് പ്രഖ്യാപനം എന്നും മന്ത്രാലയ മേധാവികള്‍ പറഞ്ഞു. കാലാവധി തീര്‍ന്ന റെസിഡന്‍സ് വിസ, കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകളില്‍ യു. എ. ഇ. യില്‍ തങ്ങുന്നവര്‍ക്കും പൊതു മാപ്പ് പ്രയോജന പ്പെടുത്തി പിഴയില്ലാതെ രാജ്യം വിടുകയോ പുതിയ റെസിഡന്‍സ് വിസയിലേക്ക് മാറുകയോ ചെയ്യാം.

എമിഗ്രേഷന്‍ അംഗീകൃത ടൈപ്പിംഗ് സെൻ്ററുകൾ മുഖേന പൊതു മാപ്പ് സംബന്ധിച്ച അപേക്ഷകള്‍ സമർപ്പിക്കാം. സിവില്‍, തൊഴില്‍, വാണിജ്യ കേസുകള്‍ നേരിടുന്നവര്‍ അതാത് വകുപ്പുകളുമായി ബന്ധപ്പെട്ട് കേസുകള്‍ തീര്‍പ്പാക്കിയ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്.

പൊതു മാപ്പ് വിഷയ സംബന്ധമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്, വിവിധ യു. എ. ഇ. മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍ക്കൊള്ളുന്ന യോഗം സംഘടിപ്പിക്കാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍കയ്യെടുക്കും എന്നും പ്രസിഡണ്ട് നിസാർ തളങ്കര അറിയിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പൊതു മാപ്പ് : രാജ്യം വിടുന്നവര്‍ക്ക് തിരിച്ചു വരാം

ആഗസ്റ്റ് 26 അപകട രഹിത ദിനം : യു. എ. ഇ. യില്‍ പ്രത്യേക കാമ്പയിന്‍

August 14th, 2024

school-re-open-on-august-26-ministry-announce-accident-free-day-ePathram
അബുദാബി : പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്ന ആഗസ്റ്റ് 26 ന് ‘അപകട രഹിത ദിനം’ എന്ന പേരില്‍ ഒരു ദേശീയ ബോധ വല്‍ക്കരണ കാമ്പയിന്‍ ഒരുക്കി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം. സ്‌കൂളുകള്‍ തുറന്നാല്‍ പൊതുവെ ഗതാഗത ക്കുരുക്ക് സാധാരണമാണ് മാത്രമല്ല അപകടങ്ങളും അധികരിക്കും. ഇതിന് തടയിടാൻ കൂടിയാണ് ഈ ബോധ വല്‍ക്കരണ കാമ്പയിന്‍.

രണ്ടു മാസത്തെ വേനലവധിക്കു ശേഷം യു. എ. ഇ. യിലെ സ്കൂളുകൾ തുറക്കുന്ന ആദ്യ ദിനം ട്രാഫിക് അപകട രഹിതമായി ഉറപ്പാക്കുവാൻ ഈ കാമ്പയിനില്‍ പങ്കെടുക്കുന്ന ഡ്രൈവർമാര്‍ക്ക് തങ്ങളുടെ ട്രാഫിക് ഫൈനുകളിലെ നാല് ബ്ലാക്ക് പോയിന്റുക ളിൽ കിഴിവ് നേടിയെടുക്കാം.

ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പോർട്ടൽ സന്ദർശിക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ മന്ത്രാലയ ത്തിൻ്റെ  സോഷ്യല്‍ മീഡിയ പേജ് വിസിറ്റ് ചെയ്യാം.

- pma

വായിക്കുക: , , , , , , , ,

Comments Off on ആഗസ്റ്റ് 26 അപകട രഹിത ദിനം : യു. എ. ഇ. യില്‍ പ്രത്യേക കാമ്പയിന്‍

അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

August 5th, 2024

ahalia-hospital-group-adopt-orphans-from-wayanad-ePathram
അബുദാബി : വയനാട് ഉരുള്‍പ്പൊട്ടലില്‍ അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കുവാനും അവരെ വളര്‍ത്തുവാനും അവര്‍ക്കു വേണ്ടതായ വിദ്യാഭ്യാസം അവര്‍ ആഗ്രഹിക്കുന്ന തലം വരെ നല്‍കുവാനും അബുദാബി ആസ്ഥാനമായ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചു.

അഹല്യയുടെ പാലക്കാട് ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന അഹല്യ ചില്‍ഡ്രന്‍സ് വില്ലേജ് ഇതിനായി ഒരുങ്ങി ക്കഴിഞ്ഞു എന്നാണു റിപ്പോർട്ട്.

അഹല്യ ചില്‍ഡ്രന്‍സ് വില്ലേജുമായി +91 95440 00122 (ശരത് എം. എസ്) ഈ നമ്പറിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on അനാഥരായ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ്

വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ്

August 4th, 2024

ksc-logo-epathram
അബുദാബി : വയനാട് മേപ്പാടി ഗ്രാമ പഞ്ചായ ത്തിലെ മുണ്ടക്കൈ, ചൂരല്‍ മല, വെള്ളാര്‍ മല, പുഞ്ചിരി മറ്റം എന്നീ ഗ്രാമങ്ങളിലെ ഉരുള്‍ പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും നാമാവശേഷമായ ഗ്രാമങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായ മായി ആദ്യഗഡു എന്ന നിലയില്‍ കേരള സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ പത്ത് ലക്ഷം രൂപ സംഭാവന നൽകും.

കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ വിളിച്ചു ചേര്‍ത്ത മലയാളി സംഘടനകളുടെ സംയുക്ത യോഗമാണ് ഈ തീരുമാനം എടുത്തത്. മുപ്പതോളം സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

കേരള സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനവും അതിന്റെ ഏകോപനവും അഭിനന്ദാര്‍ഹമാണ്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൈനികര്‍ അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതായും ജീവന്‍ പൊലിഞ്ഞവരുടെ വേര്‍ പാടില്‍ അനുശോചനം രേഖപ്പെടുത്തി.

കെ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ആര്‍. ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി ധനേഷ് കുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സെക്രട്ടറി പ്രകാശ് പല്ലികാട്ടില്‍ നന്ദിയും പറഞ്ഞു. FB PAGE

- pma

വായിക്കുക: , , , , , , , , , , ,

Comments Off on വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ്

വയനാട് ദുരന്തം : വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം നൽകും

August 2nd, 2024

vps-lakeshore-announces-assistance-for-wayanad-disaster-ePathram

അബുദാബി : വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും മറ്റ് നാശ നഷ്ടങ്ങള്‍ നേരിട്ടവർക്കും വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുവാൻ അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് ദുരിത ബാധിത മേഖലയില്‍ എത്തിക്കുക.

അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സക്കും ആവശ്യമായ മരുന്നുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നീ അവശ്യ വസ്തുക്കളും പാക്കേജില്‍ ഉള്‍പ്പെടുന്നു. വിവിധ മേഖലകളില്‍ വര്‍ഷങ്ങളായി നടപ്പാക്കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വയനാടിന് കൈത്താങ്ങ് എത്താനുള്ള വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പിൻ്റെ ഇടപെടൽ.

- pma

വായിക്കുക: , , , , , ,

Comments Off on വയനാട് ദുരന്തം : വി. പി. എസ്. ലേക്‌ ഷോര്‍ ഗ്രൂപ്പ് ഒരു കോടി രൂപയുടെ സഹായം നൽകും

Page 4 of 69« First...23456...102030...Last »

« Previous Page« Previous « വയനാട് ദുരന്തം : ഡയസ്പോറ സമ്മിറ്റ് മാറ്റി വെച്ചു
Next »Next Page » വയനാട് : ദുരന്ത ബാധിതർക്ക് അബുദാബി മലയാളികളുടെ കൈത്താങ്ങ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha