അഞ്ചങ്ങാടി ഗ്രാമ വേദി യു. എ. ഇ. ചാപ്റ്റർ

May 29th, 2017

anchangadi-grama-vedhi-uae-committee-ePathram.
അബുദാബി : തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ച ങ്ങാടി സ്വദേശിക ളുടെ പ്രവാസി കൂട്ടായ്മ യായ ‘അഞ്ചങ്ങാടി ഗ്രാമ വേദി’ യുടെ യു. എ. ഇ. ചാപ്റ്റർ പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു.

അബൂബക്കർ ടി. എസ്. (പ്രസിഡണ്ട്), നസിബുദ്ധീൻ എ. കെ. (ജനറൽ സെക്രട്ടറി), ജലാൽ പി. വി. (ട്രഷറർ), രജിറ്റ് സി. കെ, ഉണ്ണി കൃഷ്ണൻ വി. സി. (വൈസ് പ്രസിഡണ്ടുമാർ ), കബീർഷാ എ. പി., ആഷിഫ് (സെക്രട്ടറി മാർ), ചിത്രൻ സി. കെ, നാസർ കെ. എച്ച്, ജൗഹർ, സബൂർ പി. സി, ആർ. ടി. ഷബീർ, പി. എ. നൗഫൽ, ആർ. ടി. ജലീൽ, മുഹമ്മദ് ഗസ്സാലി, തൗഫീഖ് പി. വി.(എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

അഞ്ചങ്ങാടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തും ജീവകാരുണ്യ മേഖലയിലും മികച്ച സംഭാവനകൾ നൽകിയ ഈ കൂട്ടായ്മ, തുടർന്നും നാട്ടിലെ പൊതു ആവശ്യ ങ്ങളിൽ സജീവമായി ഇടപെടും എന്നും പുതിയ കമ്മിറ്റി തീരുമാനിച്ചു.

ശുദ്ധ ജല ലഭ്യത ഉറപ്പു വരുത്തി വാട്ടർ ഫിൽറ്റർ സംവിധാനം, കടപ്പുറം ഗവന്മേന്റ് സ്കൂളിൽ സ്റ്റേജ് നിർമ്മാണം തുടങ്ങി അഞ്ചങ്ങാടി ഗ്രാമ ത്തിൽ വിവിധ സേവന വികസന പദ്ധതി കൾ ആവിഷ്കരിച്ച് നടപ്പിലാക്കുക യാണ് സംഘടന യുടെ അടുത്ത ലക്ഷ്യം എന്നും ഭാര വാഹി കൾ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അഞ്ചങ്ങാടി ഗ്രാമ വേദി യു. എ. ഇ. ചാപ്റ്റർ

കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു

May 28th, 2017

logo-navadhara-kodungalloor-pravasi-ePathram
അബുദാബി : കൊടുങ്ങലൂർ സ്വദേശി കളായ സി. പി. ഐ. (എം) പ്രവർത്ത കരുടെ പ്രവാസി കൂട്ടായ്മ യായ നവധാര യുടെ ലോഗോ പ്രകാശനം അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ വെച്ച് നടന്നു.

navadhara-logo-release -by-kodiyeri-ePathram

സി. പി. ഐ.(എം) പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി യുമായ കോടിയേരി ബാല കൃഷ്ണ നാണ് നവ ധാര കൂട്ടായ്മ യുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചത്. കൊടുങ്ങലൂർ നിവാസി കളായ യു. എ. ഇ. യിലെ പ്രവർത്തകർ ഭാരവാ ഹി കളു മായി ബന്ധ പ്പെടണം.

വിവരങ്ങൾക്ക് : സുൽഫീക്കർ കൂളിമുട്ടം (പ്രസിഡന്റ് ), ഷബീർ നാസർ കോതപറമ്പ് (സെക്രട്ടറി). ഫോൺ : 050 27 89 229, 055 26 51 265.

- pma

വായിക്കുക: , , , , ,

Comments Off on കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു

ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

March 28th, 2017

sheikh-muhammed-bin-zayed-visit-flooded-area-ePathram
അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേന ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഹെലി കോപ്റ്ററിൽ സഞ്ചരിച്ച് മല യോര പ്രദേശ ങ്ങളിൽ നിരീക്ഷണം നടത്തി യതി ന്റെ ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡി യ കളില്‍ വൈറ ലായി.

കനത്ത മഴയെ ത്തുടര്‍ന്ന് കര കവിഞ്ഞൊഴുകിയ വാദി കളും വെള്ള ക്കെട്ടു കളു മാണ് ശൈഖ് മുഹമ്മദ് ഹെലി കോപ്റ്റ റില്‍ സന്ദര്‍ശി ച്ചത്. ഹെലി കോപ്റ്റർ സ്വയം പറ പ്പിച്ചു കൊണ്ടാ യിരുന്നു ഭരണാധി കാരി യുടെ നിരീ ക്ഷണം.

ഇൻസ്റ്റഗ്രാമിൽ ഞായ റാഴ്ച പോസ്റ്റ് ചെയ്ത ഇതിെൻറ വീഡിയോ വളരെ പെട്ടെന്നു തന്നെ ആയിര ക്കണ ക്കിന് ആളുകള്‍ കാണുകയും പങ്കു വെക്കു കയും ചെയ്തു.

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം സാമൂഹിക മാധ്യമ ങ്ങളില്‍ വൈറലായി

ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

March 26th, 2017

p-bava-haji-karappath-usman-indian-islamic-center-office-bearers-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ ലാമിക് സെന്റർ വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2017 – 18 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പു നടന്നു.

പ്രസിഡണ്ട്. പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, ട്രഷറര്‍ ടി. കെ. അബ്‌ദുൽ സലാം.

മറ്റു ഭാരവാഹികൾ: ഡോക്ടര്‍. അബ്‌ദുൽ റഹ്‌മാൻ ഒളവട്ടൂർ, എം. ഹിദാ യ ത്തുല്ല (വൈസ് പ്രസി ഡണ്ടു മാര്‍), സയ്യിദ് അബ്‌ദുൽ റഹ്‌മാൻ തങ്ങൾ (അഡ്‌ മിനി സ്‌ട്രേഷൻ സെക്ര ട്ടറി), വി. എം. ഉസ്‌മാൻ ഹാജി (മത കാര്യ വിഭാഗം), എം. എ. മുസ്‌താഖ് (വിദ്യാ ഭ്യാസ വിഭാഗം), സി. എച്ച്. ജാഫർ തങ്ങൾ (സാം സ്‌കാ രിക വിഭാഗം), പി. വി. ഉമ്മർ (പബ്ലിക് റിലേഷന്‍), എം. എം. നാസർ കാഞ്ഞ ങ്ങാട് (ജീവ കാരുണ്യം).

കൂടാതെ അബ്‌ദുല്ല അബൂബക്കർ നദ്‌വി, പി. കെ. അബ്‌ദുൽ കരീം ഹാജി, ഹംസ ഹാജി മരക്കര, താഴത്ത് കോയ എന്നി വരെ എക്‌സി ക്യൂട്ടീവ് മെമ്പര്‍ മാരായും തെരഞ്ഞെ ടുത്തു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

പള്ളികളിലെ അഗ്നി ശമന ഉപകരണങ്ങൾ ലുലു വിന്റെ സഹകരണ ത്തോടെ സ്ഥാപിക്കും

March 8th, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി :പള്ളികളിൽ അഗ്നി ശമന ഉപകരണ ങ്ങൾ സ്‌ഥാപി ക്കുവാനുള്ള കരാറില്‍ ലുലു ഗ്രൂപ്പ് ഒപ്പു വെച്ചു.ആഭ്യന്തര മന്ത്രാ ലയം, ജനറൽ അതോറിറ്റി ഫൊർ ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്, സിവിൽ ഡിഫൻസ് ജനറൽ ഡയറ ക്‌ടറേറ്റ് എന്നിവ യുമാ യിട്ടാണ് കരാർ.

lulu-group-contract-with-civil-defense-ePathram
ആഭ്യന്തര മന്ത്രാലയം ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ജനറൽ കമാൻഡർ ഓഫ് സിവിൽ ഡിഫൻസ് മേജർ ജന റൽ ജാസിം മുഹമ്മദ് അൽ മർ സൂകി, ജനറൽ അഥോ റിറ്റി ഓഫ് ഇസ്‌ലാ മിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്റ്‌സ് ചെയർമാൻ ഡോ. മുഹ മ്മദ് മത്തർ അൽ കാബി, സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ ഈദ അല്‍ മസ്‌റോയി എന്നി വരും ചടങ്ങില്‍ സംബ ന്ധിച്ചു.

പള്ളികളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യ ത്തോടെ ലുലു നല്‍കുന്ന സഹായങ്ങള്‍ ഏറെ സന്തോഷം നല്‍കു ന്നു എന്ന് ഡോ. മുഹമ്മദ് മത്തർ അൽ കാബി പറഞ്ഞു.

ഇയർ ഓഫ് ഗിവിംഗ് എന്ന പേരില്‍ രാജ്യം നന്മ യുടെ വര്‍ഷം ആചരി ക്കുമ്പോൾ ഇത്തരം ഒരു സംരംഭ ത്തിൽ പങ്കു ചേരു വാൻ കഴിഞ്ഞത് ലുലു വിനുള്ള അംഗീ കാര മായി കാണുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: , , , , , , , ,

Comments Off on പള്ളികളിലെ അഗ്നി ശമന ഉപകരണങ്ങൾ ലുലു വിന്റെ സഹകരണ ത്തോടെ സ്ഥാപിക്കും

Page 71 of 72« First...102030...6869707172

« Previous Page« Previous « യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേക്ക് അഞ്ചു വര്‍ഷത്തെ വിസ ഏപ്രില്‍ മുതല്‍
Next »Next Page » ഓണ്‍ലൈന്‍ ഷോപ്പിംഗ് എത്രമാത്രം ഭദ്രമാണ് – സെമിനാര്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha