ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

August 19th, 2017

train-accident-epathram

മുസാഫര്‍ നഗര്‍ : ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ട്രെയില്‍ പാളം തെറ്റി 23 പേര്‍ മരിച്ചു. പാളം തെറ്റിയ മൂന്നു ബോഗികളില്‍ ഒന്നിനു മുകളില്‍ ഒന്നു കയറിക്കിടക്കുന്ന അവസ്ഥയിലാണുള്ളത്. പുരി-ഹരിദ്വാര്‍-കലിംഗ ഉതകല്‍ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വൈകിട്ട് 5.40 നാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു

അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

August 16th, 2017

blue-wale-game-ePathram
ന്യൂഡല്‍ഹി : ഓണ്‍ ലൈന്‍ ഗെയിം ‘ബ്ലൂ വെയ്ല്‍’ ചാലഞ്ച് ഇന്ത്യ യില്‍ നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ബ്ലൂ വെയ്ല്‍ ചാലഞ്ചിന്റെ ലിങ്കു കള്‍ നീക്കം ചെയ്യു വാൻ ഇന്റര്‍നെറ്റ് – സോഷ്യല്‍ മീഡിയ സേവന ദാതാ ക്കളായ മൈക്രോ സോഫ്റ്റ്, യാഹു, ഗൂഗിള്‍, ഫേയ്സ് ബുക്ക്, വാട്ട്‌സ്ആ പ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ആത്മ ഹത്യക്കു കുട്ടി കളെ പ്രേരി പ്പിക്കുന്ന ബ്ലൂ വെയ്ല്‍ പോലെ യുള്ള ഗെയിമു കള്‍ രാജ്യത്ത് ഒരു തര ത്തിലും അംഗീകരി ക്കുവാൻ കഴിയില്ലാ എന്ന് കേന്ദ്ര ഐ. ടി – ഇലക്ട്രോ ണിക്സ് മന്ത്രി രവി ശങ്കര്‍ പ്രസാദ് അറിയിച്ചു.

ആത്മഹത്യാ ഗെയിം എന്നു വിശേഷി പ്പിക്ക പ്പെടുന്ന ബ്ലൂ വെയ്ല്‍ ചാലഞ്ചില്‍, ഒരു അഡ്മിനി സ്‌ട്രേറ്റർ ആണ് കളി നിയന്ത്രി ക്കുന്നത്. കളിക്കുന്ന യാള്‍ ഈ അഡ്മിനി സ്‌ട്രേറ്റ റുടെ നിര്‍ദ്ദേശ ങ്ങള്‍ പാലിക്കണം.

അമ്പത് ദിവസം നീളുന്ന കളി യിൽ നിര്‍ദ്ദേ ശ ങ്ങള്‍ എല്ലാം പാലിക്ക പ്പെട്ടു കഴിഞ്ഞാലേ വിജയി യാവുക യുള്ളൂ. അമ്പതാം ദിവസം ആത്മ ഹത്യ ചെയ്യുവാ നാണ് ‘ബ്ലൂ വെയ്ല്‍’ അഡ്മിനി സ്‌ട്രേറ്റർ ആവശ്യ പ്പെടുക.

- pma

വായിക്കുക: , , , , , , , , , ,

Comments Off on അപകട കര മായ ‘ബ്ലൂ വെയ്ല്‍’ ഇന്ത്യ യില്‍ നിരോധിച്ചു

എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട്

August 7th, 2017

emirates-ek-521-flight-catches-fire-in-dubai-ePathram
ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്സ് ബോയിംഗ് വിമാനം തീപ്പിടിച്ച് അപകട ത്തില്‍ പ്പെട്ടത് യന്ത്ര ത്തകരാർ മൂലമല്ല എന്ന് റിപ്പോർട്ട്.

2016 ആഗസ്റ്റ് മൂന്നിനു ദുബായ് അന്താ രാഷ്ട്ര വിമാന ത്താവള ത്തില്‍ ലാന്റിംഗി നിടെ യാണ് ഇ. കെ. 521 വിമാന ത്തിന്നു തീപ്പിടിച്ചത്. വിമാന ത്താവള ത്തിൽ ഇറക്കു വാന്‍ കഴി യാതെ വീണ്ടും ഉയർ ത്തുവാൻ ശ്രമി ക്കുന്ന തിനിടെ റൺവേ യില്‍ ഉരഞ്ഞ് മുന്നോട്ടു നീങ്ങി.

282 യാത്ര ക്കാരും 18 ജീവന ക്കാരും സഞ്ചരിച്ച വിമാനം തകർന്നു കത്തിയ തിന്റെ കാരണം സംബന്ധിച്ച വിശദ മായ അന്വേ ഷണ ങ്ങൾ വിമാന യന്ത്ര നിർമ്മാ താക്കളുടെ സഹ കരണ ത്തോടെ പുരോഗമി ക്കുക യാണ്.

ഈ അപകട ത്തില്‍ യാത്ര ക്കാര്‍ എല്ലാവരും രക്ഷ പ്പെടു കയും. രക്ഷാ പ്രവര്‍ത്ത നത്തിന് ഇട യില്‍ യു. എ. ഇ. അഗ്നി ശമന സേനാംഗം ജാസ്സിം അല്‍ ബലൂഷി മരണ പ്പെടുകയും ചെയ്തു.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്‌സ് വിമാന അപകടം യന്ത്ര ത്തകരാർ മൂലമല്ല : റിപ്പോർട്ട്

തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു

July 23rd, 2017

news-epathram
മുംബൈ : തെങ്ങ് തലയിൽ വീണ് ദൂര ദർശൻ മുൻ അവതാരക മരിച്ചു. മുംബൈ സ്വദേശിനി കാഞ്ചന്‍ നാഥ് (58) ആണ് പ്രഭാത സവാരി നടത്തുന്നതിനിടെ തല യിലേക്ക് തെങ്ങ് വീണ് മരിച്ചത്. റോഡി ലേക്ക് ചാഞ്ഞ് നില്‍ക്കുക യായിരുന്ന തെങ്ങ്, കാഞ്ചന്‍ നാഥ് പ്രഭാത സവാരി നടത്തു ന്നതിനിടെ തല യിലേക്ക് വീഴുക യായിരുന്നു.

അപകടം ഉണ്ടായ ഉടൻ തന്നെ സമീപ ത്തെ കട കളില്‍ നിന്നും ആളു കൾ ഓടി ക്കൂടി തെങ്ങിന് അടി യില്‍ നിന്നും ഇവരെ എടുത്ത് ആശുപത്രി യില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷി ക്കുവാനായില്ല. അപകട ത്തിന്‍റെ സി. സി. ടി. വി. ദൃശ്യ ങ്ങൾ പുറത്തു വന്നി ട്ടുണ്ട്.

അപകടത്തിനു കാരണം ബ്രിഹൻ മുംബൈ മുനി സിപ്പൽ കോർപ്പ റേഷന്‍ ആണെന്നും അപകടം ഉണ്ടാക്കിയ തെങ്ങ് മുറിച്ചു മാറ്റാന്‍ മുമ്പ് അനുമതി തേടിയിരുന്നു എങ്കിലും കോർപ്പ റേഷൻ അനുമതി നൽകിയില്ല എന്നും ബന്ധു ക്കൾ ആരോപിച്ചു.

- pma

വായിക്കുക: , ,

Comments Off on തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു

കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക്​ നാ​ല്​ കോ​ടി രൂ​പ ന​ഷ്​​ടപ ​രി​ഹാ​രം

July 23rd, 2017

accident-epathram
ദുബായ് : വാഹന അപകട ത്തിൽ പരിക്കു പറ്റിയ പ്രവാസി മലയാളിക്ക് കോടതി ചെലവ് അടക്കം 23 ലക്ഷം ദിർഹം (ഏക ദേശം നാലു കോടി രൂപ) നഷ്ട പരിഹാരം നല്‍കു വാന്‍ ദുബായ് കോടതി വിധി.

അൽഐനിലെ ജിമി യിൽ കഫെറ്റീരിയ ജീവന ക്കാര നായ മട്ടന്നൂർ തില്ലങ്കേരി യിലെ അബ്ദു റഹിമാൻ, 2015 ഡിസംബറിൽ ജോലി കഴിഞ്ഞു വീട്ടി ലേക്കു മടങ്ങു മ്പോൾ യു. എ. ഇ. പൗരൻ ഓടിച്ച വാഹനം തട്ടി ഗുരു തര മായി പരിക്കേറ്റ് അൽ ഐൻ ആശുപത്രി യിലും പിന്നീട് തുടർ ചികിത്സ കൾക്ക് വേണ്ടി കോഴി ക്കോട് മിംസ് ആശുപത്രി യിലും പ്രവേശി പ്പിക്കുക യായിരുന്നു.

അബ്ദു റഹിമാൻ അശ്രദ്ധ മായി റോഡ് മുറിച്ചു കടന്നതി നാലാണ് അപകടം ഉണ്ടായത് എന്നും അതിനാൽ യു. എ. ഇ. പൗരനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി വെറുതേ വിടണം എന്നും അദ്ദേഹ ത്തിന്‍റെ അഭി ഭാഷ കൻ കോടതി യിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഈ വാദം തള്ളു കയും യു. എ. ഇ. പൗരന്‍റെ ഭാഗത്ത് തെറ്റ് കണ്ടെത്തു കയും 2000 ദിർഹം പിഴ ചുമത്തുക യുമാ യിരുന്നു.

salam-pappinisseri-epathram

സലാം പാപ്പിനിശ്ശേരി

കേസുമായി ബന്ധപ്പെട്ട് അബ്ദു റഹിമാന്റെ ബന്ധു ക്കളും അൽ ഐൻ മലയാളി സമാജം പ്രവർത്തകരും ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിലെ നിയമ പ്രതി നിധിയും സാമൂഹ്യ പ്രവർത്ത കനു മായ സലാം പാപ്പിനിശ്ശേരിയെ കേസ് ഏൽപ്പി ക്കുക യായിരുന്നു. തുടർന്ന് ദുബായ് കോടതിയിൽ അപകടം ഉണ്ടാക്കിയ യു. എ. ഇ. പൗരനേയും ഇൻഷ്വറൻസ് കമ്പനി യേയും പ്രതി ചേർത്ത് 30 ലക്ഷം ദിർഹം നഷ്ട പരിഹാരം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി.

- pma

വായിക്കുക: , , , , ,

Comments Off on കാ​റി​ടി​ച്ച്​ പ​രി​ക്കേ​റ്റ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്ക്​ നാ​ല്​ കോ​ടി രൂ​പ ന​ഷ്​​ടപ ​രി​ഹാ​രം

Page 22 of 27« First...10...2021222324...Last »

« Previous Page« Previous « സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പനക്കുള്ള ശ്രമം തകര്‍ത്തു
Next »Next Page » തെങ്ങ് തലയില്‍ വീണ് ദൂരദര്‍ശന്‍ മുന്‍ അവതാരക മരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha