ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

September 26th, 2023

tv-kochubava-epathram

ദുബായ് : ഹരിതം ബുക്സിൻ്റെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ ഹരിതം – ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിന് ആധുനികത യുടെ പുതിയ ദിശാ ബോധം പകർന്നു നൽകിയ യു. എ. ഇ. യിൽ പ്രവാസി ആയിരുന്ന ടി. വി. കൊച്ചു ബാവ യുടെ സ്മരണ നില നിര്‍ത്തുവാന്‍ വേണ്ടിയാണ് അവാർഡ്.

tv-kochu-bava-memorial-haritham-book-award-2023-ePathram

കവിത : ഇസ്മായീൽ മേലടി (പുസ്തകം – വാർത്തകൾ ഓര്‍മ്മിക്കാനുള്ളതല്ല). ബാല സാഹിത്യം : സാദിഖ് കാവിൽ (ഖുഷി).

media-one-tv-news-mca-nazer-ePathram

എം. സി. എ. നാസർ

ലേഖന സമാഹാരം : എം. സി. എ. നാസർ, ഷാബു കിളിത്തട്ടിൽ, ബഷീർ തിക്കോടി (പുറംവാസം, ഗഫൂർക്കാ ദോസ്ത്, കൊല വിളി കൾക്കും നില വിളികൾക്കും ഇടയിൽ).

shabu-kilithattil-epathram

ഷാബു കിളിത്തട്ടിൽ

നോവൽ : സലീം അയ്യനത്ത്, ഹണി ഭാസ്കരൻ (ബ്രാഹ്മിൺ മൊഹല്ല, ഉടൽ രാഷ്ട്രീയം).

salim-ayyanath-ePathram

സലീം അയ്യനത്ത്

 

കഥാ സമാഹാരം : കെ. എം. അബ്ബാസ്, വെള്ളിയോടൻ (കെ. എം. അബ്ബാസിൻ്റെ സമ്പൂർണ്ണ കഥകൾ, ബർസഖ്).

ഓര്‍മ്മ : മനോജ് രാധാകൃഷ്ണൻ (പല കാലങ്ങളിൽ ചില മനുഷ്യർ) എന്നിവർക്കാണ് പുരസ്കാരങ്ങള്‍.

സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് ഷീലാ പോളിനു പുരസ്കാരം നൽകും.

2023 നവംബർ 1 മുതൽ 11 വരെ ഷാർജ എക്സ്പോ യില്‍ നടക്കുന്ന 42–ാം രാജ്യാന്തര പുസ്തക മേളയിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. മൊമെൻ്റോയും പ്രശസ്തി പത്രവും 5000 രൂപയുടെ പുസ്തകങ്ങളുമാണ് അവാർഡ്. FaceBook

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ടി. വി. കൊച്ചു ബാവ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു

September 13th, 2023

islamic-center-mujeeb-mogral-nano-cricket-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ, കെ. എം. സി. സി. എന്നിവയുടെ പ്രധാന പ്രവര്‍ത്തകനും ഭരണ സമിതി അംഗവുമായിരുന്ന മുജീബ് മൊഗ്രാലിന്‍റെ സ്മരണാര്‍ത്ഥം ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ സംഘടിപ്പിച്ച പ്രഥമ മുജീബ് മൊഗ്രാൽ നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്‍റില്‍ അബുദാബി എറണാകുളം ജില്ലാ കെ. എം. സി. സി. ജേതാക്കള്‍. പെരിന്തൽമണ്ണ മണ്ഡലം കെ. എം. സി. സി. യെ പരാജയപ്പെടുത്തി യാണ് ഇവര്‍ ജേതാക്കളായത്.

24 ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണ്ണമെന്‍റില്‍ പെരിന്തൽമണ്ണ മണ്ഡലം കെ. എം. സി. സി. യുടെ ഷാബു മികച്ച കളിക്കാരനായി. ശകീബ് ഇരിക്കൂർ മത്സരങ്ങൾ നിയന്ത്രിച്ചു. ജലീൽ മാന്യ, പി. ടി. റഫീഖ് എന്നിവർ കമന്‍ററി കൈകാര്യം ചെയ്തു.

സെന്‍റര്‍ ട്രഷറര്‍ ഹിദായത്തുള്ള ഉല്‍ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങള്‍ സെന്‍റര്‍ ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി നൽകി. സ്പോർട്സ് സെക്രട്ടറി അബ്ദുൽ ജലീൽ നന്ദി പറഞ്ഞു. മുഹമ്മദ് ഞൊക്ലി മത്സരങ്ങൾ കോഡിനേറ്റ് ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് വിവിധ സംഘടനാ സാരഥികളും കെ. എം. സി. സി. നേതാക്കളും സംസാരിച്ചു. FaceBook Page, Mujeeb Mogral

- pma

വായിക്കുക: , , , , , ,

Comments Off on മുജീബ് മൊഗ്രാൽ സ്മരണാര്‍ത്ഥം നാനോ ക്രിക്കറ്റ് ടൂർണ്ണമെന്‍റ് സംഘടിപ്പിച്ചു

സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു

September 11th, 2023

ഫുജൈറ : സെന്‍റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് സോഷ്യൽ സർവീസ് (സെസ്സ്) യു. എ. ഇ. സംഗമം ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു.

ഫുജൈറയിൽ നടന്ന സംഗമത്തിൽ ഗവേണിംഗ് ബോർഡ്‌ അംഗം മൊയ്തീൻ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. സി. വി. സൈനുൽ ആബിദ്, ഷാകിർ ഹുദവി, പി. സി. ഇല്യാസ്, ഇബ്രാഹിം ആലമ്പാടി, ഹബീബ് കടവത്ത്, നൗഷാദ് കൊല്ലം, റജബ് ഖാൻ ആലപ്പുഴ, ഫൈസൽ ഓവുങ്ങൽ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. വി. ടി. എം. മുസ്തഫ സ്വാഗതവും സി. കെ. അബൂബക്കർ നന്ദി യും പറഞ്ഞു.

നിരവധി ജീവ കാരുണ്യ – വിദ്യാഭ്യാസ പദ്ധതികൾ നടത്തി വരുന്ന സെസ്സ്, ജാർഖണ്ടിൽ ഖാഇദെ മില്ലത്ത് സെന്‍റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്‍റ് എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തി വരുന്നു. ബംഗാളിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി ഇതിനോടകം പൂർത്തീകരിച്ചു.

സെസ്സിന്‍റെ രണ്ടാമത്തെ വിദ്യാഭ്യാസ പദ്ധതിക്ക് തമിഴ് നാട്ടിലെ സേലത്തിനടുത്ത് കള്ള കുർച്ചിയിൽ ഈ മാസം 20 ന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ തറക്കല്ലിടും. മലപ്പുറം മിനി ഊട്ടി (2018), ആലപ്പുഴ ഹൌസ് ബോട്ട് (2019), വയനാട് ചെമ്പ്ര (2020), കാസർകോട് ഉപ്പള (2021), കണ്ണൂർ പയ്യാമ്പലം (2022), പത്തനം തിട്ട ചരൽ കുന്ന് (2023) എന്നിവിടങ്ങളിൽ നടന്ന വാർഷിക സംഗമങ്ങൾക്ക് പുറമെ 2020 ൽ ഫുജൈറ യിൽ ഒരു ഗ്ലോബൽ സമ്മിറ്റും സെസ്സ് സംഘടിപ്പിച്ചു.

(വാര്‍ത്ത : അഷ്റഫ് കൊടുങ്ങല്ലൂര്‍ – ദുബായ്)

- pma

വായിക്കുക: , , , , , ,

Comments Off on സെസ്സ് യു. എ. ഇ. സംഗമം സംഘടിപ്പിച്ചു

1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും

August 28th, 2023

1000-health-workers-create-pookkalam-for-onam-celebrate-in-burjeel-ePathram

അബുദാബി : സുസ്ഥിര സന്ദേശവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ സംഘടിപ്പിച്ച വേറിട്ട ഓണാഘോഷം ആരോഗ്യ പ്രവർത്തകരായ 31 രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീർ, പത്നി വന്ദന സുധീർ എന്നിവര്‍ മുഖ്യ അതിഥികളായി എത്തി ഓണാശംസകള്‍ നേര്‍ന്നു.

യു. എ. ഇ. യുടെ സുസ്ഥിരത വര്‍ഷാചരണവും രാജ്യം ആഥിത്യം അരുളുന്ന കാലാവസ്ഥാ ഉച്ച കോടിയും (കോപ്-28) പ്രമേയമാക്കി 250 ചതുരശ്ര മീറ്ററിൽ തീര്‍ത്ത മെഗാ പൂക്കളം ഏറെ ശ്രദ്ധേയമായി.

1000 ആരോഗ്യ പ്രവര്‍ത്തകര്‍ 15 മണിക്കൂര്‍ കൊണ്ട് ഒരുക്കിയ പൂക്കളം, ആഗോള തലത്തില്‍ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെ ക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്വം എന്നിവയെയും ഓര്‍മ്മപ്പെടുത്തലായി.

വിവിധ രാജ്യക്കാര്‍ പങ്കാളികളായ ഒപ്പന, മാർഗ്ഗംകളി, ദഫ്മുട്ട്, പുലിക്കളി, കൂടാതെ കഥകളി, ഓട്ടന്‍തുള്ളൽ, തിരുവാതിരക്കളി, വള്ളം കളിപ്പാട്ട്, ചെണ്ടമേളം മാവേലി എഴുന്നെള്ളത്ത്, കളരിപ്പയറ്റ് തുടങ്ങി കേരള ത്തിന്‍റെ തനതു കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

അറബ് പാര്‍ലിമെന്‍റ് ഡെപ്യൂട്ടി പ്രസിഡണ്ടും യു. എ. ഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍, ഇന്‍റര്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ടോളറന്‍സ് അംഗവുമായ മുഹമ്മദ് അഹമ്മദ് അല്‍ യമാഹി, ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം നെയ്മ അല്‍ ഷര്‍ഹാന്‍ എന്നിവര്‍ ഉള്‍പ്പെടെ വിശിഷ്ട അതിഥികളും പങ്കെടുത്തു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞത് പുതിയ അനുഭവം എന്നും സുസ്ഥിരതക്കു വേണ്ടി കൈ കോർക്കാനുള്ള മികച്ച അവസരം എന്നും അൽ യമാഹി പറഞ്ഞു.

ആഘോഷങ്ങൾ സുസ്ഥിരതക്കു വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ ആകുന്നതിലൂടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങും എന്ന് ബുർജീൽ ഹോൾഡിംഗ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സഫീർ അഹമ്മദ് പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങൾ, രോഗികൾ, ബുർജീൽ മാനേജ്‌ മെന്‍റ് പ്രതിനിധികൾ തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കെടുത്തു.

- pma

വായിക്കുക: , , , , , ,

Comments Off on 1000 പേര്‍ ചേര്‍ന്ന് ഒരുക്കിയ പൂക്കളവും 31 രാജ്യക്കാര്‍ അണി നിരന്ന് ഓണ ക്കളിയും

Page 10 of 90« First...89101112...203040...Last »

« Previous Page« Previous « ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ‘റോക്കട്രി : ദ നമ്പി എഫക്ട്’ മികച്ച ചിത്രം
Next »Next Page » ചന്ദ്രനിലെ ചൂട് അളന്നു : റോവറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തു വിട്ടു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha