കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം

December 26th, 2024

ksc-drama-writing-competition-ePathram
അബുദാബി : പതിമൂന്നാമത് കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തോട് അനുബന്ധിച്ച് കേരള സോഷ്യൽ സെന്റർ ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. യു. എ. ഇ. യിലെ പ്രവാസികളായ നാടക രചയിതാക്കൾക്കു പങ്കെടുക്കാം. 30 മിനുട്ട് അവതരണ ദൈർഘ്യമുള്ള രചനകളാണ് പരിഗണിക്കുക.

മൗലിക രചനകൾ ആയിരിക്കണം. ഏതെങ്കിലും കഥ, നോവൽ എന്നിവയെ അധികരിച്ചുള്ള രചനകൾ, മറ്റു നാടകങ്ങളുടെ വക ഭേദങ്ങൾ, വിവർത്തനങ്ങൾ എന്നിവ പാടില്ല. മതം, രാഷ്ട്രീയം എന്നീ വിഷയങ്ങളെ പരാമർശിക്കാത്തതും യു. എ. ഇ. നിയമങ്ങൾക്ക് അനുസൃതം ആയിരിക്കണം.

രചയിതാവിൻ്റെ പേര്, പ്രൊഫൈൽ, പാസ്സ് പോർട്ട്-എമിറേറ്റ്സ് ഐ. ഡി. കോപ്പികൾ എന്നിവ അറ്റാച്ച് ചെയ്ത് 2025 ജനുവരി 10 നു മുൻപായി കേരള സോഷ്യൽ സെന്റർ ഓഫീസിൽ ലഭിക്കണം.

കൂടുതൽ വിവരങ്ങൾക്ക് : 02 631 44 55 (KSC Office), 055 5520683, 050 5806557. e-Mail : kscmails@gmail.com

- pma

വായിക്കുക: , , , ,

Comments Off on കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം

കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

December 23rd, 2024

ksc-13-th-bharath-murali-drama-fest-2024-inauguration-ePathram
അബുദാബി : കേരളാ സോഷ്യൽ സെൻറർ ഒരുക്കുന്ന പതിമൂന്നാമത് ഭരത്‌ മുരളി നാടകോത്സവത്തിനു തുടക്കമായി. സെന്റർ അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ എം. ഡി. ഗണേഷ് ബാബു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കെ. എസ്. സി. പ്രസിഡണ്ട്‌ എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. വി. ബഷീർ, നാസർ വിളഭാഗം, ഹിദായത്തുള്ള, രജിതാ വിനോദ്, ഷെൽമ സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു. കെ. എസ്. സി. സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് ശങ്കർ നന്ദിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധി കർത്താക്കളെ പരിചയപ്പെടുത്തി .

ആദ്യ അവതരണം ഡിസംബർ 23 തിങ്കളാഴ്ച രാത്രി എട്ടര മണിക്ക്, ഡോ. ശ്രീജിത്ത് രമണൻ സംവിധാനം ചെയ്ത ‘അബദ്ധങ്ങളുടെ അയ്യരു കളി’ എന്ന നാടകം അബുദാബി ശക്തി തിയറ്റേഴ്സ് അവതരിപ്പിക്കും.

തുടർന്ന് വിവിധ ദിവസങ്ങളിലായി സീക്രട്ട്, നീലപ്പായസം, സിദ്ധാന്തം അഥവാ യുദ്ധാന്ത്യം, ഫെമിനിസ്റ്റ് മാനിഫെസ്റ്റോ, ജീവൻ്റെ മാലാഖ, രാഘവൻ ദൈ, ചാവുപടികൾ, ശംഖു മുഖം എന്നിങ്ങനെ പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ അരങ്ങിൽ എത്തും. ജനുവരി 18 ന് നാടകോത്സവം സമാപിക്കും.

ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. വിവിധ വിഭാഗങ്ങളിലായി 17 പുരസ്കാരങ്ങളും ക്യാഷ് പ്രൈസുകളും വിജയികൾക്ക് സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു

മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു

December 16th, 2024

v-t-balaram-distribute-samajam-merit-award-2024-ePathram
അബുദാബി : മലയാളി സമാജത്തിൻ്റെ 2024 ലെ മെറിറ്റ് അവാർഡ് കെ. പി. സി. സി. വൈസ് പ്രസിഡണ്ടും മുൻ എം. എൽ. എ. യുമായ വി. ടി. ബലറാം വിതരണം ചെയ്തു. മലയാളി സമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത വഹിച്ചു.

വിവിധ സ്‌കൂളുകളിൽ നിന്നും 10 – 12 ക്ലാസ്സുകളിൽ മികച്ച വിജയം നേടിയ 44 വിദ്യാർത്ഥികൾ മെറിറ്റ് അവാർഡുകൾ സ്വീകരിച്ചു. ചടങ്ങിൽ വെച്ച് മലയാളം മിഷൻ്റെ കണിക്കൊന്ന, സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

സമാജം വൈസ് പ്രസിഡണ്ട് ടി. എം. നിസാർ, എ. എം. അൻസാർ, സുരേഷ് പയ്യന്നൂർ എന്നിവർ ആശംസകൾ നേർന്നു. സമാജം ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി അതിഥികളെ പരിചയപ്പെടുത്തി. സമാജം ലേഡീസ് വിംഗ് കൺവീനർ ചിലു സൂസൺ മാത്യു അവതാരകയായിരുന്നു.

സമാജം ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, അഭിലാഷ്, ലാലി സാംസൺ, ശ്രീജ പ്രമോദ്, ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി. FB PAGE

- pma

വായിക്കുക: , , , , ,

Comments Off on മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു

ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി

December 16th, 2024

oman-sulthaniyya-conclave-2024-ePathram
മസ്കറ്റ് : മത വിദ്യാഭ്യാസമല്ല ദൈവിക മാർഗ്ഗങ്ങളാണ് മനുഷ്യന് അന്യമായിക്കൊണ്ടിരിക്കുന്നത് എന്ന് സുൽത്വാനിയ ഫൗണ്ടേഷൻ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്. ഒമാനിലെ മബേലയിൽ സുൽത്വാനിയ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

മത കലാലയങ്ങളും മത പഠനങ്ങളും എവിടെയും ലഭ്യമാണിന്ന്. എന്നാൽ, കർമ്മങ്ങളുടെ സ്വീകാര്യത ദൈവ മാർഗ്ഗം സ്വീകരിച്ചവർക്ക് മാത്രമാണ്. സംഘടന വളർത്തലും മതം വളർത്തലും വർഗ്ഗീയത, കലാപങ്ങൾ എന്നിവയിലേക്കാണ് ലോകത്തെ എത്തിക്കുന്നത്. വിശുദ്ധരായ ആളുകളുടെ കൈകളിലാണ് ദൈവ മാർഗ്ഗം നില കൊള്ളുന്നത്.

തിരുനബി (സ്വ) യുടെ അനന്തരാവകാശികളായ പ്രതിനിധികളെയാണ് അല്ലാഹു അതിന് നിയോഗിച്ചിട്ടുള്ളത്. അബ്ദുൽ ഖാദിർ ജീലാനി, സ്വാഹിബുൽ മിർബാത് എന്നിവരെപ്പോലുള്ള മഹാന്മാരുടെ പിന്തുടർച്ചക്കാരിലാണ് ഇന്ന് അതുള്ളത്.

ഒമാൻ അടക്കമുള്ള അറബ് രാഷ്ട്രങ്ങളോട് ലോകം കടപ്പെട്ടവരാണ്. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ഏഷ്യൻ രാജ്യങ്ങൾ പലതും അറബ് രാഷ്ട്രങ്ങളെ കൊണ്ട് ഉയർന്നു വന്നവരാണ്. മലയാളികളായ നമ്മുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ അറബ് ദേശങ്ങൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു പറ കൊയ്ത് മെതിച്ചു കിട്ടുന്ന ഒരു നാരായം നെല്ല് കൊണ്ട് ജീവിതം പുലർത്തിയിരുന്ന നാടുകൾ ആയിരുന്നു നമ്മുടേത്. നമ്മുടെ പ്രാർത്ഥനകളിൽ അറബ് നാടുകളും ഉണ്ടായിരിക്കണം. അതേസമയം ജീവിതത്തിൻ്റെ ലക്ഷ്യം മറന്ന് നാം സുഖ സൗകര്യ ങ്ങളെ ലക്ഷ്യം വെക്കുന്നവരായി മാറി പ്പോകുന്നതിനെ സൂക്ഷിക്കണം എന്നും ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു.

ഒമാനിലെ ഖാദിരിയാ സൂഫീ മാർഗ്ഗത്തിലെ ഖലീഫ ശൈഖ് അബ്ദുൽ മജീദ് അൽ-മൈമനി അൽ ഖാദിരി മുഖ്യ അതിഥിയായിരുന്നു. സയ്യിദ് അബ്ദുൽ കരീം അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.

ഡോ. ശൈഖ് അബ്ദുൽ നാസിർ മഹ്ബൂബി, ജാസിം മഹ്ബൂബി, സ്വാലിഹ് മഹ്ബൂബി, ആരിഫ് സുൽത്വാനി, അബ്ദുൽ അസീസ് അസ്ഹരി, അസീം മന്നാനി, താജുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ഹകീം കോട്ടയം, ജൈസൽ തിരൂർ സംസാരിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി

കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി

December 13th, 2024

nammal-sneholsavam-2024-ep-moosa-haji-ePathram
അബുദാബി : ചാവക്കാട്ടുകാരുടെ സൗഹൃദക്കൂട്ടായ്മ ‘നമ്മൾ ചാവക്കാട്ടുകാർ – ഒരാഗോള സൗഹൃദക്കൂട്ട്’ യു. എ. ഇ. ചാപ്റ്റർ സംഘടിപ്പിച്ച കുടുംബ സംഗമം ’നമ്മൾസ് സ്നേഹോത്സവം’ എന്ന പേരിൽ ഷാർജ മദാമ്മിലുള്ള ഫാം ഹൗസ്സിൽ നടന്നു. കൂട്ടായ്മയുടെ രക്ഷാധികാരികൾ ആയിരുന്ന ഇ. പി. മൂസ ഹാജി, അഷ്‌റഫ്‌ കാനാമ്പുള്ളി, കെ. എച്ച്. താഹിർ എന്നിവ ർ മുഖ്യഅതിഥികളായി സംബന്ധിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് ഇ. പി. അബ്ദു റഹ്‌മാൻ കൂട്ടായ്മ യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി അലാവുദ്ധീൻ സ്വാഗതം പറഞ്ഞു.

ഗ്ലോബൽ കൺവീനർ അബൂബക്കർ ഗ്ലോബൽ തല പ്രവർത്തനങ്ങൾ വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ ഷാജഹാൻ സിംഗം, ട്രഷറർ ടി. വി. ഫിറോസ്, സെക്രട്ടറിമാരായ അൻവർ ഹുസൈൻ, ശറഫുദ്ധീൻ മങ്ങാട്ട്, തുടങ്ങിയവർ സംസാരിച്ചു.

അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ആവേശകരമായ രീതിയിൽ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. കമ്പ വലി, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങിവ ഏറെ ശ്രദ്ധേയമായി. തരംഗ് ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.

എക്സിക്യൂട്ടീവ് അംഗങ്ങളായ മുബാറക്ക് ഇമ്പാറക്ക്, സാദിഖ് അലി, മുസ്തഫ കണ്ണാട്ട്, ഷുക്കൂർ ചാവക്കാട്, കമറുദ്ധീൻ, അഷ്‌റഫ്‌ കാസിം, സക്കരിയ, അസ്ഗർ അലി, അബ്ദുൽ സലാം, അബ്ദുൽ നാസർ, ഷാഹു മോൻ, മുജീബ് റഹ്മാൻ, ഷാജി എം. അലി, ഫിറോസ് അലി, മുഹമ്മദ്‌ അക്ബർ, ഹാറൂൺ, അഭിലാഷ്, മുഹാദ്, നൗഷാദ് ടി. വി., ഉണ്ണി പുന്നാര, ആഷിഫ് റഹ്‌മാൻ, ആഷിക്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. FB PAGE  : ePathram TAG

- pma

വായിക്കുക: , , , , , ,

Comments Off on കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി

Page 19 of 150« First...10...1718192021...304050...Last »

« Previous Page« Previous « കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
Next »Next Page » ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha