സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന

November 16th, 2013

sachin-tendulkar-epathram
ന്യൂഡല്‍ഹി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന.

ഭാരത രത്ന നേടുന്ന ആദ്യത്തെ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി യുമാണു സച്ചിന്‍. വിരമിച്ച ദിവസം തന്നെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് സച്ചിന്‍ അര്‍ഹനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരമാണ് സച്ചിൻ എന്ന് അടിവര ഇട്ടു പറയുന്ന താണ് ഈ പുരസ്കാരം.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കു ഭാരത രത്ന

എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

November 2nd, 2013

കൊച്ചി : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്. ഒന്നര ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതി യായ എഴുത്തച്ഛന്‍ പുരസ്കാരം. മലയാള സാഹിത്യ ത്തിനു നല്‍കിയ സമഗ്ര സംഭാവന കളെ പരിഗണിച്ചാണ് എഴുത്തച്ഛന്‍ പുരസ്കാരം അദ്ദേഹ ത്തിനു സമ്മാനി ക്കുന്നത് എന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

അടുത്ത മാസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്കാരം സമ്മാനിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും പ്രൊഫസര്‍ എം. തോമസ് മാത്യു, സി. പി. നായര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതി യാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാഹിത്യ അക്കാദമി യുടെ നിരൂപണ ത്തിനുള്ള അവാര്‍ഡ്, സമഗ്ര സംഭാവന ക്കുള്ള പുരസ്കാരം, വിശിഷ്ടാംഗത്വം, എസ്. പി. സി. എസ്. അവാര്‍ഡ്, ശ്രീനാരായണ ജയന്തി അവാര്‍ഡ്, പി. കെ. പരമേശ്വരന്‍ നായര്‍ സ്മാരക അവാര്‍ഡ്, വയലാര്‍ രാമവര്‍മ സ്മാരക ട്രസ്റ്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ആശാന്‍ അവാര്‍ഡ് തുടങ്ങിയ പത്മപ്രഭ പുരസ്കാരം, എ. എന്‍. സി. ശേഖര്‍ പുരസ്കാരം, മാനവ ശ്രേഷ്ഠ പുരസ്കാരം എന്നിവയും അദ്ദേഹ ത്തിനു ലഭിച്ചിട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on എഴുത്തച്ഛന്‍ പുരസ്കാരം പ്രൊഫസര്‍ എം. കെ. സാനുവിന്

ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിന് കലാരത്ന പുരസ്കാരം

October 30th, 2013

kala-rathna-2013-award-for-yesudas-ePathram
അബുദാബി : കല അബുദാബിയുടെ ഈ വര്‍ഷത്തെ കലാ രത്ന പുരസ്കാരം ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന് മാധ്യമശ്രീ പുരസ്കാര വും സമ്മാനിക്കും. നവംബര്‍ 21 വ്യാഴാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന കലാഞ്ജലിയില്‍ വെച്ചാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുക.

ഇന്ത്യന്‍ സംഗീത രംഗത്ത്‌ ഡോക്ടര്‍. കെ. ജെ. യേശുദാസ്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് കലാരത്ന പുരസ്കാരം നല്‍കുന്നത് എന്ന് അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ കല ഭാരവാഹികള്‍ അറിയിച്ചു.

press-meet-kalanjali-2013-ePathram

രാത്രി 8 മണിക്ക് തുടങ്ങുന്ന കലാഞ്ജലിയില്‍ ഗന്ധര്‍വ്വ നാദം എന്ന പേരില്‍ യേശുദാസിന്റെ സംഗീത കച്ചേരിയും അരങ്ങേറും. ഒരു മണിക്കൂര്‍ ശാസ്ത്രീയ സംഗീത കച്ചേരി യെ തുടന്ന് പഴയ കാല സിനിമാ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഗാനമേളയും അവതരിപ്പിക്കും. തുടര്‍ന്ന് അബുദാബി യിലെ എഴുപതോളം സംഗീത വിദ്യാര്‍ത്ഥി കള്‍ യേശുദാസിന് ഗുരു വന്ദനം അര്‍പ്പിക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് ജോയ്‌ തോമസ്‌ ജോണ്‍, കല പ്രസിഡന്റ് സുരേഷ് പയ്യന്നൂര്‍, ജനറല്‍ സെക്രട്ടറി പ്രകാശ്‌ വര്‍ക്കല, ജൂറി ചെയര്‍മാന്‍ ടി. പി. ഗംഗാധരന്‍, വനിതാ വിഭാഗം പ്രസിഡന്റ് സായിദാ മെഹബൂബ്‌, പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ പ്രതിനിധി വിനോദ് നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗന്ധര്‍വ്വ നാദം പരിപാടി യിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും. വിവരങ്ങള്‍ക്ക് : 050 570 21 40, 050 61 77 945.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on ഗാനഗന്ധര്‍വ്വന്‍ കെ. ജെ. യേശുദാസിന് കലാരത്ന പുരസ്കാരം

വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

October 19th, 2013

കൂറ്റനാട്: പ്രസിദ്ധ അഷ്ടവൈദ്യന്‍ മേഴത്തൂര്‍ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ വന്‍ ജനാവലിയുടെ സാന്നിദ്ധ്യതില്‍ ഔദ്യോഗിക ബഹുമതികളോടെ സ്വന്തം വീട്ടു വളപ്പില്‍ ആയിരുന്നു സംസ്കാരം. ആരോഗ്യ മന്ത്രി ശിവകുമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയ നാരായണന്‍ നമ്പൂതിരി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ ആണ് അന്തരിച്ചത്.

1930 ഏപ്രിലില്‍ അഷ്ടവൈദ്യന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടേയും ഉണിക്കാളി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ച ചെറിയ നാരായണന്‍ നമ്പൂതിരി ചെറുപ്പം മുതലേ ആയുര്‍വ്വേദവും സംസ്കൃതവും അഭ്യസിച്ചു. മുത്തച്‌ഛന്‍ വൈദ്യമഠം വലിയ നാരായണന്‍ നമ്പൂതിരിയുടെ കീഴില്‍ ആയിരുന്നു ആയുര്‍വ്വേദത്തില്‍ ഉപരിപഠനം നടത്തിയത്. മികച്ച ആയുര്‍വ്വേദ ഭിഷഗ്വരന്‍ എന്ന നിലയില്‍ മാത്രമല്ല എഴുത്തുകാരന്‍ എന്ന നിലയിലും ചെറിയ നാരായണന്‍ നമ്പൂതിരി പ്രസിദ്ധനാണ്. ദീര്‍ഘായുസ്സും ആയുര്‍വ്വേദവും എന്ന ഗ്രന്ഥം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. നിരവധി വിവര്‍ത്തനങ്ങളും ലേഖനങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്. ആന ചികിത്സയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാലകാപ്യത്തിന്റെ വിവര്‍ത്തനം ഹസ്ത്യായുര്‍വ്വേദം എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ആയുര്‍വ്വേദാചാര്യ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ശാന്ത അന്തര്‍ജ്ജനമാണ് ഭാര്യ. വി.എം. നാരായണന്‍ നമ്പൂതിരി, വി.എന്‍.നീലകണ്ഠന്‍ നമ്പൂതിരി, ഡോ.വി.എന്‍ പ്രസന്ന, വി.എം.ലത, ഡോ.വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മക്കളാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയുടെ മൃതദേഹം സംസ്കരിച്ചു

ഫാ. ഡേവിസ് ചിറമേലിനെ ആദരിക്കുന്നു

October 18th, 2013

ദുബായ് : കൊയ്ത്തുത്സവ ത്തോട് അനുബന്ധിച്ച് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന ബഹുമതിക്ക് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ അര്‍ഹനായി. പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാര്‍ഡുമാണ് പുരസ്‌കാരം.

ഒക്ടോബര്‍ 25 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കത്തീഡ്രല്‍ അങ്കണ ത്തില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ പുരസ്‌കാരം സമ്മാനിക്കും എന്ന് ഇടവക വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലെനി ചാക്കോ, കണ്‍വീനര്‍ മാരായ കെ. സി. ജോസഫ്, ബാബു വര്‍ഗീസ്, ഇടവക ട്രസ്റ്റി റ്റി. സി. ജേക്കബ് എന്നിവര്‍ അറിയിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on ഫാ. ഡേവിസ് ചിറമേലിനെ ആദരിക്കുന്നു

Page 84 of 86« First...102030...8283848586

« Previous Page« Previous « കറ്റാനം അസോസിയേഷന്‍ ഓണം ഈദ് ആഘോഷങ്ങള്‍
Next »Next Page » വടകര എന്‍. ആര്‍. ഐ. ഫോറം ഈദ്‌ ആഘോഷം ശ്രദ്ധേയമായി »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha