വനിതാ കൂട്ടായ്മ യായ അക്വാ അംഗ ങ്ങളുടെ കുട്ടികളെ ആദരിച്ചു

February 5th, 2016

all-kerala-women's-collage-alumni-akwca-ePathram
അബുദാബി : സ്കൂൾ തല ത്തിൽ ഉന്നത വിജയം നേടിയ ‘അക്വാ’ അംഗ ങ്ങളുടെ കുട്ടി കളെ ആദരിച്ചു.

അബു ദാബി യിലെ സാംസ്കാരിക രംഗത്ത്‌ സജീവ മായി പ്രവർത്തി ക്കുന്ന വനിതാ കൂട്ടായ്മ യായ ആൾ കേരള വിമൻസ് കോളെജ് അലംനെ (AKWCA) യുടെ പുതു വത്സര ആഘോഷ പരിപാടി യിൽ വെച്ചാണ് പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം നേടിയ വിദ്യാർ ത്ഥി കളെ ആദരിച്ചത്.

അബുദാബി ഇന്ത്യൻ സോഷ്യൽ സെന്റ റിൽ സംഘടി പ്പിച്ച സാംസ്കാരിക സമ്മേളന ത്തിൽ പ്രസിഡണ്ട് ഷൈലാ സമദ് അദ്ധ്യക്ഷത വഹിച്ചു.

വിവിധ സമൂഹ്യ സാംസ്കാരിക സംഘട നാ പ്രതി നിധി കളും അക്വാ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും ചടങ്ങിൽ സംബ ന്ധിച്ചു. അക്വ ജനറൽ സെക്രട്ടറി അംബികാ ദേവി സ്വാഗത വും ബിന്ദു അജയ് നന്ദി യും പറഞ്ഞു.

വനിത കൾ അവതരി പ്പിച്ച ‘വൃദ്ധ സദനം’ എന്ന ചിത്രീ കരണം, വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറി.

* പുതുവത്സര ആഘോഷം സംഘടിപ്പിച്ചു

* വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

* വിമന്‍സ് കോളജ് അലൂംനെ പുതു വത്സരാ ഘോഷം

- pma

വായിക്കുക: , ,

Comments Off on വനിതാ കൂട്ടായ്മ യായ അക്വാ അംഗ ങ്ങളുടെ കുട്ടികളെ ആദരിച്ചു

ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ 2016 ഫെബ്രുവരി 3 മുതൽ

February 2nd, 2016

al-hosn-fort-in-1964-qasr-al-hosn-festival-ePathram
അബുദാബി : യു. എ. ഇ. യുടെ സാംസ്‌കാരിക പൈതൃ കോത്സവ മായ ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ ഫെബ്രുവരി 3 മുതൽ 13 വരെ അബു ദാബി യിൽ നടക്കും.

യു. എ. ഇ. യുടെ ഭരണ നേതാക്കൾ നേതൃത്വം നൽകുന്ന ഘോഷ യാത്ര യോടെ ബുധനാഴ്ച തുടക്ക മാവുന്ന ഖസർ അൽ ഹോസ്ൻ ആഘോഷ ങ്ങളിൽ വിവിധ എമിരേറ്റു കളിലെ ഭരണാധി കാരികളും മന്ത്രി മാരും പൌര പ്രമുഖരും വിദ്യാർത്ഥി കളും അടക്കം വൻ ജനാവലി സംബ ന്ധിക്കും.

ഇമാറാത്തി ചരിത്ര ത്തിന്റെ സമ്പന്ന മായ ഭൂത കാല ത്തിന്റെ പ്രതീകവും അബു ദാബി യുടെ സാംസ്‌കാരിക പൈതൃക ത്തിന്റെ കേന്ദ്ര സ്ഥാന വുമാണ് ഖസർ അൽ ഹോസ്ൻ എന്ന പുരാതന കോട്ട.

തലസ്ഥാന നഗരി യുടെ ആദ്യ കെട്ടിട മായി അറിയ പ്പെടുന്ന ഖസർ അൽ ഹോസ് നിന്‍െറ പുനരു ദ്ധാരണ പ്രവർ ത്തന ങ്ങൾ നടക്കു ന്ന തിനിടെ യാണ്‍ ഈ മഹോ ത്സവം എത്തുന്നത്.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽ നോട്ട ത്തിലാണ് ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ നടക്കു ന്നത്.

യു. എ. ഇ. യുടെ സ്ഥാപക രെയും ഭരണ നേതൃത്വ ത്തെയും ബഹു മാനി ക്കുന്ന തും കോട്ട യുടെ ചരിത്ര പ്രാധാന്യം വിലിച്ചറി യിക്കു ന്നതു മാണ് ഈ വർഷ ത്തെ ഫെസ്റ്റിവെൽ.

അബുദാബി വിനോദ സഞ്ചാര – സംസ്കാരിക വകുപ്പും പൈതൃക ആഘോഷ കമ്മറ്റി യുമാണ് ഇത് ഒരുക്കു ന്നത്.

പത്തു ദിവസ ങ്ങളി ലായി രാജ്യ ത്തിന്റെ സാംസ്‌കാ രിക പരി പാടി കളും പരമ്പരാ ഗത കലാ രൂപ ങ്ങളും അരങ്ങേറും. മുൻ വർഷ ങ്ങളിൽ നിന്നും വിത്യസ്ഥമായി കൂടുതൽ മികവോടെ സംഘടി പ്പിക്കുന്ന ഖസർ അൽ ഹോസ്ൻ മഹോത്സവ ത്തിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള കലാ കാരന്മാരും കലാ കാരികളും പങ്കെ ടുക്കും.

രാജ്യത്തി ന്റെ സാംസ്കാരിക ചരിത്രം വിശദമാക്കുന്ന ചിത്ര പ്രദർശനം അടക്കം വിവിധ എക്സിബിഷനുകൾ ഉണ്ടാവും. യു. എ. ഇ. യിലെ വിവിധ കോളേജു കളിലെ വിദ്യാർത്ഥി കൾ പ്രദർശന ങ്ങളെ ക്കുറി ച്ചുള്ള വിശദീ കരണം നൽകു ന്നതിനായി സന്നിഹിതരാവും.

ഫെബ്രുവരി 3 മുതൽ 13 വരെ എല്ലാ ദിവസ ങ്ങളിലും വൈകു ന്നേരം നാല് മണി മുതൽ രാത്രി പതിനൊന്ന് മണി വരെ യാണ് പ്രദർശനം നട ക്കുക. ഈ മാസം ഏഴാം തിയ്യതി ഞായറാഴ്ച, സ്ത്രീ കൾക്കും കുട്ടി കൾക്കും മാത്ര മായി രിക്കും പ്രവേശനം അനുവദിക്കുക.

- pma

വായിക്കുക: , , ,

Comments Off on ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ 2016 ഫെബ്രുവരി 3 മുതൽ

കോലായ ബുധനാഴ്ച വീണ്ടും ഒത്തു ചേരുന്നു

January 25th, 2016

asmo-remembering-kolaya-new-logo-ePathram
അബുദാബി : അസ്മോ പുത്തഞ്ചിറ യുടെ ഓര്‍മ്മ കളു മായി കോലായ, ബുധനാഴ്ച രാത്രി വീണ്ടും ഒത്തു കൂടുന്നു.

poet-asmo-puthenchira-ePathram

അസ്മോ പുത്തഞ്ചിറയുടെ ഓര്‍മ്മകളുമായി കോലായ

അബുദാബി യിലെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്ത കരുടെ കൂടിച്ചേര ലിനായി കവി അസ്മോ പുത്തഞ്ചിറ നേതൃത്വം നല്‍കി യിരുന്ന  ‘കോലായ’ എന്ന കൂട്ടായ്മ അദ്ദേഹ ത്തിന്റെ മരണ ശേഷം സജീവ മായി രുന്നില്ല. ഇപ്പോള്‍ അസ്മോ യുടെ സുഹൃത്തുക്കളും കോലായ പ്രവര്‍ത്തകരും കൂടെ ഈ കൂട്ടായ്മയെ പുന രുജ്ജീ വിപ്പിക്കുന്നു.

കോലായ യുടെ പുന:സ്സ മാഗമം ജനുവരി 27 ബുധനാഴ്ച രാത്രി എട്ടു മണിക്ക് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും എന്നും കോലായ യിലേക്ക് എല്ലാ സാഹിത്യ – സാംസ്കാരിക പ്രവര്‍ത്ത കരും എത്തി ച്ചേരണം എന്നും സംഘാടകര്‍ അറിയിച്ചു.

വിശദ വിവര ങ്ങള്‍ക്ക് : 055 – 431 68 60, 056 – 79 31 300.

* കോലായയുടെ 25 മത് കൂട്ടായ്മ നടന്നു

- pma

വായിക്കുക: , ,

Comments Off on കോലായ ബുധനാഴ്ച വീണ്ടും ഒത്തു ചേരുന്നു

വനിതാ നേതൃത്വ വുമായി ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്

January 17th, 2016

annual-meeting-friends-of-kssp-abudhabi-ePathram
അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂണിറ്റ്  പതി  നൊന്നാം വാര്‍ഷി ക​വും ഈ പ്രവർത്തന വർഷ ത്തേക്കു ള്ള പുതിയ കമ്മിറ്റി  യുടെ തെരഞ്ഞെ ടുപ്പും ​​അബുദാബി കേരളാ സോഷ്യല്‍ സെന്ററിലെ അസ്മോ നഗറില്‍ നടന്നു.  പരിഷത്ത് പ്രവർത്ത ന ങ്ങളിൽ സജീവ മായ ഇടപെട ലുകൾ നടത്തിയ കവിയും എഴുത്തു കാരനു മായിരുന്ന അസ്മോ പുത്തഞ്ചിറ യുടെ സ്മരണ ക്കായി ഒരുക്കിയ തായിരുന്നു അസ്മോ നഗർ.

eid-kamal-sindhu-rajesh-friends-kssp-new-commitee-2016-ePathram

പ്രസിഡന്റ് ഈദ് കമൽ, ട്രഷറർ സിന്ധു രാജേഷ്

പുതിയ പ്രസിഡ ണ്ടായി ഈദ് കമലി നെയും ട്രഷറർ ആയി സിന്ധു രാജേഷി നെയും തെരഞ്ഞെടുത്തു. അബു ദാബി യിലെ സംഘടനാ ചരിത്ര ത്തിൽ ആദ്യ മായി ട്ടാണ് പ്രധാന ഉത്തര വാദിത്വ ങ്ങ ളിലേക്ക് വനിത കളെ തെരഞ്ഞെ ടുക്കുന്നത്.

ജനറൽ സെക്രട്ടറി കെ. മണി കണ്ഠൻ, വൈസ് പ്രസി ഡന്റ് ഷെറിൻ വിജയൻ, ജോയിന്റ് സെക്രട്ടറി സ്മിത ധനേഷ്, മീഡിയ സെക്രട്ടറി അഷറഫ് ചമ്പാട് എന്നിവ രാണ്.

പൊതു സമ്മേളന ത്തില്‍ പരിഷത്ത് പതാക, മുതിര്‍ന്ന പ്രവര്‍ത്ത​ ​കരില്‍ നിന്നും ബാല​ ​വേദി പ്രവര്‍ത്തകര്‍ ഏറ്റു വാങ്ങി ക്കൊണ്ടാണ് ഉല്‍ഘാടനം നിര്‍വ്വ ഹിച്ചത്. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന വര്‍ഗ്ഗീയ – സാംസ്കാരിക ഫാസിസ​ ​ത്തിന് എതിരെ ആശങ്ക പ്രകടിപ്പിച്ചും വന്‍ സാമ്പത്തിക ബാദ്ധ്യത വരുത്തി വെക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്നുമുള്ള പ്രമേയ ങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ശാസ്ത്ര പഠന ക്ലാസ്സിൽ ഡോക്ടർ. അബ്ദുൽ ഖാദർ ‘പൊതു ആപേക്ഷിക സിദ്ധാന്തം ഒരു സാന്ദ്ര ദർശനം’ എന്ന വിഷയം അവതരി പ്പിച്ചു. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്മിത ധനേഷ് സ്വാഗതവും മണി​ ​കണ്ഠൻ റിപ്പോർട്ടും അവതരിപ്പിച്ചു. ഇ.​ ​പി. സുനിൽ നന്ദി രേഖ പ്പെടുത്തി.

- pma

വായിക്കുക: , , , , ,

Comments Off on വനിതാ നേതൃത്വ വുമായി ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്

യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

December 14th, 2015

yuva-kala-sandhya-2015-kanam-rajendran-ePathram
ദുബായ് : യുവ കലാ സാഹിതി സംഘടിപ്പിച്ച യുവ കലാ സന്ധ്യ 2015 സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേള നത്തില്‍ സുഭാഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാജേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എം. എല്‍. എ.പി.രാജു, യുവ കലാ സാഹിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വില്‍സണ്‍ തോമസ്, അജി കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

യുവ കലാ സാഹിതി ദുബായ് യൂണിറ്റ് നടത്തിയ നാടക രചനാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ പ്രദീപ് മണ്ടൂര്‍, രണ്ടാം സമ്മാനം നേടിയ ജിഷ അഭിനയ എന്നിവര്‍ക്ക് കാനം രാജേന്ദ്രന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. യുവ കലാ സാഹിതി യുടെ മുതിര്‍ന്ന അംഗം വേണു ഗോപാല്‍, ആദ്യ കാല ഭാര വാഹി ഷക്കീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യൂനിറ്റ് സെക്രട്ടറി കെ. വി. വിനോദന്‍ റിപ്പോര്‍ട്ട് അവതരി പ്പിച്ചു. ജയശീലന്‍ കൊല്ലം സ്വാഗതവും ജോണ്‍ ബിനോ കാര്‍ലോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അവതരിപ്പിച്ച ‘പാട്ടിന്റെ പാലാഴി’ എന്ന സംഗീത നിശയില്‍ പ്രമുഖ ഗായകരായ പന്തളം ബാലന്‍, സുമി അരവിന്ദ്, ലേഖ അജയ്, ഫിറോസ് മാറഞ്ച്ചേരി എന്നിവര്‍ അണി നിരന്നു. ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോ യുവ കലാ സന്ധ്യയെ കൂടുതല്‍ മികവുറ്റ താക്കി.

- pma

വായിക്കുക: , , , , ,

Comments Off on യുവ കലാ സന്ധ്യ 2015 : കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Page 31 of 57« First...1020...2930313233...4050...Last »

« Previous Page« Previous « കേരള പുരോഗതിക്ക് അടിസ്ഥാനം പ്രവാസികള്‍ : മന്ത്രി ഇബ്രാഹീം കുഞ്ഞ്
Next »Next Page » ഭരത് മുരളി നാടകോത്സവം : ചൊവ്വാഴ്ച തിരശ്ശീല ഉയരും »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha