കെ. എ. ജബ്ബാരി അന്തരിച്ചു

July 30th, 2025

salafi-times-editor-k-a-jabbari-passed-away-ePathram
ദുബായ്‌ : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ. എ. ജബ്ബാരി അന്തരിച്ചു. സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായ് വായനക്കൂട്ടം (സഹൃദയ സാംസ്കാരിക വേദി) യുടെ അമരക്കാരനും കൂടിയായി രുന്നു കൊടുങ്ങല്ലൂർ എറിയാട് കറുക പ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ എന്ന പ്രിയപ്പെട്ടവരുടെ ജബ്ബാരിക്ക.

2025 ജൂലായ് 30 (ബുധൻ) പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 78 വയസ്സ് ആയിരുന്നു.

അക്ഷരങ്ങൾക്ക് എന്തിനേക്കാളും വില കല്പിച്ചിരുന്ന ജബ്ബാരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ദുബായിൽ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു വന്നിരുന്നു.

തൃശൂർ ജില്ലാ സർഗ്ഗധാര ചെയർമാൻ, കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട്, കൂടാതെ നിരവധി സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവും  ആയിരുന്നു.

വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് യു. എ. ഇ. യിലെയും നാട്ടിലെയും പ്രതിഭകൾക്ക് വായനക്കൂട്ടം പുരസ്കാരങ്ങൾ ജബ്ബാരിക്കയുടെ നേതൃത്വത്തിൽ സമ്മാനിച്ചിട്ടുണ്ട്. ശാരീരിക പ്രയാസങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ പോയി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

JABBARI : Personalities & ePathram Tag

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on കെ. എ. ജബ്ബാരി അന്തരിച്ചു

സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്

July 27th, 2025

seethi-sahib-foundation-uae-chapter-committee-2025-ePathram
ദുബായ് : തൃശ്ശൂർ മണ്ഡലം ദുബായ് കെ. എം. സി. സി. കമ്മിറ്റിയുടെ പ്രഥമ സീതി സാഹിബ് സ്മാരക പുരസ്കാരം മുസ്‌ലിം ലീഗ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പി. കെ. ഷാഹുൽ ഹമീദ് അർഹനായി. സാമൂഹിക പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം. സെപ്റ്റംബറിൽ തൃശ്ശൂരിൽ നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്

വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

July 26th, 2025

accident-graphic

ദുബായ് : റോഡ് അപകടങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് പോലീസിൽ വിവരം അറിയിക്കണം എന്നും അപകടത്തിൽപ്പെട്ട വാഹനം അധികൃതരുടെ അനുമതിയോടെ കൂടെ മാത്രം അപകട സ്ഥലത്ത് നിന്നും മാറ്റിയിട്ട് ഗതാഗത തടസ്സം ഒഴിവാക്കുകയും വേണം എന്നും ദുബായ് ട്രാഫിക് പോലീസ്.

കഴിഞ്ഞ ദിവസം ദുബായ് ഹോർ അൽ അൻസ് എന്ന പ്രദേശത്തു ഗുരുതരമായ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ ഡ്രൈവറെയും ഈ വാഹനം അധികൃതരുടെ അനുമതി ഇല്ലാതെ റിപ്പയർ ചെയ്ത ഗ്യാരേജ് ഉടമയെയും അറസ്റ്റ് ചെയ്തു.

ഒരാളെ ഇടിച്ചിട്ട ശേഷം ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നു. ഗ്യാരേജ് ഉടമ കേസിൽ രണ്ടാം പ്രതിയാണ്.

അശ്രദ്ധമായ ഡ്രൈവിംഗ്, അലംഭാവം, റോഡ് ഉപയോഗിക്കുന്നവരെ പരിഗണിക്കാത്തത് എന്നിവയാണ് അപകടത്തിന് കാരണം എന്നും അധികൃതർ അറിയിച്ചു. വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ട്രാഫിക് നിയമങ്ങളും സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം. ഒരു കാരണവശാലും അപകടത്തിൽപ്പെട്ട വാഹനവുമായി കടന്നു കളയരുത് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ അപകട വിവരം പോലീസിൽ അറിയിക്കുകയും വേണം എന്നും പോലീസ് ഓർമ്മപ്പെടുത്തി. DXB POLICE

- pma

വായിക്കുക: , , , ,

Comments Off on വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി

തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

July 16th, 2025

ink-pen-literary-ePathram
ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , ,

Comments Off on തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

June 16th, 2025

mohre-implementation-of-the-mid-day-break-for-workers-in-direct-sunlight-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചക്ക് 12 : 30 മുതൽ 3 മണി വരെ യാണ് പുറം ജോലിക്കാർക്ക് വിശ്രമം നൽകുക.

മാത്രമല്ല തൊഴിലാളികൾക്ക് വിശ്രമിക്കാൻ കമ്പനികള്‍ ജോലി സ്ഥലങ്ങളിൽ തണൽ ഒരുക്കണം. തണുപ്പിക്കല്‍ ഉപകരണങ്ങള്‍, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം, പ്രഥമ ശുശ്രൂഷ ഉപകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടു.

നിരോധിത സമയങ്ങളിൽ ഇത്തരം പുറം ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും കരാറുകാർക്കും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും സെപ്റ്റംബർ 15 വരെ മൂന്ന് മാസമാണ് ഉച്ച വിശ്രമ നിയമം. കഴിഞ്ഞ 21 വർഷമായി തുടർച്ചയായി ഈ നിയമം നടപ്പിലാക്കി വരുന്നു.

അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ നീക്കുക, ജല – വൈദ്യുതി വിതരണത്തിലെ തടസങ്ങള്‍ നീക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങി സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജോലിക്കാരെ ഉച്ച വിശ്രമ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത് അതു കൊണ്ടു തന്നെ നിത്യ ജീവിതത്തിൽ സൂര്യാഘാതം ഏൽക്കാതെ ഓരോ വ്യക്തികളും സ്വയം സംരക്ഷണം ഏറ്റെടുക്കണം എന്നും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.

അധികരിച്ച ചൂടു കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടാനും ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനും മടിക്കരുത് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Image Credit : MoHRE_UAE

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

Page 4 of 54« First...23456...102030...Last »

« Previous Page« Previous « ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
Next »Next Page » ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha