ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

February 4th, 2015

efia-emirates-future-international-academy-graduation-2015-ePathram
അബുദാബി : മുസ്സഫയിലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമി യിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി കളുടെ ബിരുദ ധാരണ ചടങ്ങ് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്നു.

ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (adnoc) എഞ്ചിനീയറിംഗ് ഡിവിഷന്‍ മാനേജര്‍ അലി അല്‍ ഹബ്ഷി മുഖ്യ അതിഥി ആയിരുന്നു.

അബുദാബിയിലെ സാമൂഹ്യ- സാംസ്കാരിക – വിദ്യാഭ്യാസ – മേഖല യിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തി യാക്കിയ വിവിധ വിഷയ ങ്ങളില്‍ ഉന്നത വിജയം കരസ്ഥ മാക്കിയ 112 വിദ്യാര്‍ത്ഥികളെ ആദരിച്ചു.

തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും സംഗീത നിശയും ആകര്‍ഷകങ്ങളായ കലാ പരിപാടി കളും അരങ്ങേറി.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു

ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം

February 1st, 2015

color-splash-2015-llh-hospital-ePathram
അബുദാബി : സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി മുസ്സഫ എല്‍. എല്‍. എച്ച്. ആശുപത്രി സംഘടിപ്പിക്കുന്ന ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം ‘സ്പ്ലാഷ് 2015’ എന്ന പേരില്‍ ഫെബ്രുവരി 28ന് മുസ്സഫയിലെ എല്‍. എല്‍. എച്ച്. ആശുപത്രി യില്‍ വെച്ചു നടത്തും.

ഒന്നു മുതല്‍ അഞ്ചാം ക്ളാസ് വരെ യുള്ള കുട്ടികള്‍ക്കായി ജൂനിയര്‍ വിഭാഗത്തിലും ആറ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കള്‍ക്കായി മിഡില്‍ വിഭാഗത്തിലും പത്ത് മുതല്‍ പന്ത്രണ്ടു വരെ യുള്ള കുട്ടികള്‍ക്കായി സീനിയര്‍ വിഭാഗത്തിലും മത്സരം നടക്കും.

ജൂനിയര്‍ വിഭാഗ ത്തിന് ഹെല്‍ത്ത് ഹാബിറ്റ്സ്, മിഡില്‍ വിഭാഗത്തിന് ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍, സീനിയര്‍ കുട്ടികള്‍ക്ക് ഹെല്‍ത്ത് അവേര്‍നെസ് (ക്യാംപെയിന്‍ പോസ്റ്റര്‍) എന്നിങ്ങനെ യാണ് വിഷയം നല്‍കി യിരിക്കുന്നത്. വിജയി കള്‍ക്ക് യഥാക്രമം 5,000, 7,000, 10,000 ദിര്‍ഹം വീതം സ്കോളര്‍ഷിപ്പു നല്‍കും.

ചിത്രം വരയ്ക്കുന്ന വെളുത്ത ഡ്രോയിംഗ് ഷീറ്റില്‍ പങ്കെടുക്കുന്ന കുട്ടിയുടെ പേര്, വയസ്സ്, ക്ളാസ്, പഠിക്കുന്ന സ്കൂള്‍, ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ രേഖപ്പെടുത്തണം.

തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും പ്രധാന അധ്യാപകന്റെ സാക്ഷ്യ പത്രവും സഹിതം പെയിന്റിങ്ങുകള്‍ ഫെബ്രുവരി 20 നകം ഡിപ്പാര്‍ട്മെന്റ് ഒാഫ് പീഡിയാട്രിക്സ്, മുസഫ എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍, പി. ഒ. ബോക്സ്: 92313, മുസഫ, അബുദാബി, യു. എ. ഇ. എന്ന പോസ്റ്റല്‍ വിലാസ ത്തില്‍ ലഭിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളെ ഫെബ്രുവരി 27ന് നടക്കുന്ന ഫൈനല്‍ മത്സര ത്തില്‍ പങ്കെടുപ്പിക്കും. ഫൈനലില്‍ എത്തുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. പൊതു ജനങ്ങള്‍ സെലക്ട്‌ ചെയ്യുന്ന ഏറ്റവും മികച്ച പെയിന്റിങ്ങിന് പ്രത്യേക സമ്മാനം നല്‍കും.

ഫെബ്രുവരി 28ന് നടക്കുന്ന പരിപാടി യില്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്:02 555 77 11 .

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം

കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

January 22nd, 2015

thottavadi-prasakthi-environmental-camp-ePathram
ദുബായ്: കുട്ടികള്‍ക്ക് കൃഷിയില്‍ ആഭിമുഖ്യം വളര്‍ത്തുന്ന കൃഷി പാഠ ങ്ങളുമായി കുണ്ടറ കള്‍ച്ചറല്‍ ആന്‍ഡ് എന്‍.ആര്‍. ഐ. വെല്‍െഫയര്‍ അസോസിയേഷനും പ്രസക്തിയും ചേര്‍ന്ന് ദുബായില്‍ ‘തൊട്ടാവാടി’ ക്യാമ്പ് സംഘടിപ്പിച്ചു. നേഴ്‌സറി തലം മുതല്‍ പത്താം ക്ലാസ്സു വരെ യുള്ള കുട്ടികളാണ് പരിസ്ഥിതി ക്യാമ്പില്‍ പങ്കെടുത്തത്.

കുട്ടികളുടെ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഡോ. ഷീജ ഇക്ബാലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ ഷേബ രഞ്ജന്റെ ഗാനാലാപന ത്തോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.

തുടര്‍ന്ന് കുട്ടി കള്‍ക്കായി ചിത്ര രചന ശില്പ ശാലനടന്നു. ആര്‍ട്ടിസ്റ്റ് ആര്‍ട്ട് ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍, ഡോ. നിഷ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.

‘നന്മയോടൊപ്പം ഒന്നായി മുന്നോട്ട്’ എന്ന ആശയ വുമായി സംഘടി പ്പിച്ച ക്യാമ്പില്‍ എഴുപ തോളം കുട്ടികള്‍ പങ്കെടുത്തു. വിവിധ സ്‌കൂളു കളില്‍ നിന്നു മെത്തിയ കുട്ടി കള്‍ക്ക് വിത്തു വിതയ്ക്കല്‍, ചെടി നടീല്‍ തുടങ്ങിയ പ്രായോഗിക പ്രവര്‍ത്തന ങ്ങളും കൃഷി ശാസ്ത്രം വിശദീ കരി ക്കുന്ന ക്ലാസ്സും പൂമ്പാറ്റ നിര്‍മാണവും അക്ഷര മരവു മെല്ലാം നവ്യാനുഭവ മായി.

കുട്ടികളുടെ ക്യാമ്പ് ‘നെല്ലി’ എന്ന പേരില്‍ പത്രവും തയ്യാറാക്കി. റൂഷ് മെഹര്‍, ജാസിര്‍ ഇരമംഗലം, റഷീദ് അയിരൂര്‍, നജി ചന്ദ്രന്‍, മുഹമ്മദ് അസ്ലാം, വേണു ഗോപാല്‍ മാധവ് തുടങ്ങിയവർ നേതൃത്വം നല്‍കി. സമാപന സമ്മേളനം കെ. സി. എ. പ്രസിഡന്റ് ജുബില്‍ ജിയോ മാത്യൂസ് ഉദ്ഘാടനം ചെയ്തു. അജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കെ. സി. എ. ജനറല്‍സെക്രട്ടറി ജിബു ഐ. ജോണ്‍, പ്രസക്തി ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ നവാസ്, രഞ്ജന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.

പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റു കളും ചെടി കളും ജോണ്‍ പി. ചാണ്ടി, രേഷ്മ സൈനുലബ്ദീന്‍, ഷിബീജ ഇക്ബാല്‍, വിജി ജുബില്‍, ബാബു തോമസ്, മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ വിതരണം ചെയ്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on കൃഷിയെ തൊട്ടറിഞ്ഞ് ‘തൊട്ടാവാടി’ ക്യാമ്പ്‌

സയന്‍സ് ഇന്ത്യാ ഫോറം ഗാല അബുദാബിയില്‍

January 15th, 2015

അബുദാബി : വിദ്യാഭ്യാസ രംഗത്തെ ഉന്നമന ത്തിനായി പ്രവര്‍ത്തി ക്കുന്ന സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. യിലെ ശാസ്ത്ര പ്രതിഭ കളെ ആദരിക്കുന്ന തിനായി സംഘടി പ്പിക്കുന്ന ‘സയന്‍സ് ഇന്ത്യാ ഫോറം ഗാല’ അബുദാബി ആംഡ് ഫോഴ്‌സസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ ജനുവരി 16 വെള്ളിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ നടക്കും.

യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസി യുടെയും വിജ്ഞാന്‍ ഭാരതി യുടെയും ഐ. എസ്. ആര്‍. ഒ. യുടെയും സഹകരണ ത്തോടെ സംഘ ടിപ്പി ക്കുന്ന ചടങ്ങില്‍ ‘സയന്‍സ് ഇന്ത്യാ ഫോറം ഗാല’യില്‍12 ശാസ്ത്ര പ്രതിഭ കളെയും ശാസ്ത്ര പ്രതിഭാ മത്സര ത്തി ലെ എ പ്ലസ് നേടിയ വരില്‍ മികച്ച മാര്‍ക്ക് നേടിയ 55 പേരെ യും ആദരിക്കും.

ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സഹമന്ത്രി വൈ. എസ്. ചൗധരി മുഖ്യ അതിഥി യായി ആയിരിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എന്‍. എം. സി. ഗ്രൂപ്പ് ചെയര്‍ മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എം. രാധാ കൃഷ്ണ പിള്ള, ദുബായ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. ഈസ ബസ്താകി, വിജ്ഞാന്‍ ഭാരതി യുടെ ദേശീയ സംഘാടക സെക്രട്ടറി ജയന്ത് സഹസ്ര ബുദ്ധെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

യു. എ. ഇ. യിലെ 60 ഓളം സ്‌കൂളു കളില്‍ നിന്നുള്ള 23,000 കുട്ടി കളില്‍ നിന്നു മാണ് 12 ശാസ്ത്ര പ്രതിഭ കളെ തിരഞ്ഞെടു ത്തി ട്ടുള്ളത്. ഇന്ത്യയില്‍ നടക്കുന്ന കുട്ടി കളുടെ ദേശീയ ശാസ്ത്ര സമ്മേളന ത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി കളെയും ചടങ്ങില്‍ അനു മോദി ക്കും. പുരസ്‌കാര ദാന ചടങ്ങിനു ശേഷം ഡോ. രാധാ കൃഷ്ണ പിള്ള യുടെ ‘ബയോ ടെക്‌നോളജി യില്‍ ഇന്ത്യയുടെ സംഭാവനകള്‍’ എന്ന വിഷ യ ത്തിലുള്ള അവതരണം നടക്കും.

ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സയന്‍സ് ഇന്ത്യ ഫോറം പ്രസിഡന്റ് ടി. എം. നന്ദകുമാര്‍, മഹേഷ് നായര്‍, വൈസ് പ്രസിഡന്റ് രാജീവ് നായര്‍, ട്രഷറര്‍ രാമചന്ദ്രന്‍ കൊല്ലത്ത്, മോഹനന്‍ പിള്ള, യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി അസ്ഹറുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on സയന്‍സ് ഇന്ത്യാ ഫോറം ഗാല അബുദാബിയില്‍

അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം

December 2nd, 2014

അബുദാബി : ക്വിസ് മാസ്റ്റര്‍ ജി. എസ്. പ്രദീപ്‌ നേതൃത്വം കൊടു ക്കുന്ന ”അറേബ്യൻ ജീനിയസ് ഹണ്ട്” എന്ന ക്വിസ് പരിപാടി ഗൾഫിലെ ഇന്ത്യൻ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിവിധ ഗൾഫ് രാജ്യങ്ങളിൽ വെച്ച് നടത്തും.

ഈ ക്വിസ് പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ പതിനഞ്ചിന് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടക്കു മെന്ന് ജി. എസ്. പ്രദീപ്‌ അബുദാബി യിൽ നടത്തിയ വാര്‍ത്താ സമ്മേളന ത്തിൽ അറിയിച്ചു.

യു. എ. ഇ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, ബഹറിൻ എന്നീ രാജ്യ ങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്ക പ്പെടുന്ന വരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ക്വിസ് പ്രോഗ്രാം നടത്തുക.

ഫൈനൽ റൗണ്ടിൽ വിജയി ക്കുന്ന വിദ്യാർത്ഥിക്ക് ഒരു മില്ല്യന്‍ രൂപ സമ്മാന മായി നല്‍കും. ഫൈനൽ റൗണ്ടില്‍ എത്തുന്ന വിദ്യാർത്ഥി കൾക്ക് ഒരു വർഷം നീണ്ട് നിൽക്കുന്ന ആറു വര്‍ക്കു ഷോപ്പു കളിലും പങ്കെടുപ്പിക്കും. മാത്രമല്ല അഞ്ചു ഗള്‍ഫു രാജ്യങ്ങളില്‍ നിന്നുള്ള കുട്ടി കള്‍ക്കും ഇന്ത്യയിലെ ശാസ്ത്ര ജ്ഞൻമാരെ കാണു വാനുള്ള അവസര ങ്ങളും സൃഷ്ടി ക്കുമെന്ന് ജി. എസ്. പ്രദീപ്‌ അറിയിച്ചു.

ക്വിസ് പരിപാടിയുടെ സംഘാടകരായ ഡോക്ടര്‍ സിജി അബ്ദീസോ, തനു താരിഖ് എന്നിവരും വാര്‍ത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on അറേബ്യൻ ജീനിയസ് ഹണ്ട് : അബുദാബിയിൽ ഉത്ഘാടനം

Page 20 of 44« First...10...1819202122...3040...Last »

« Previous Page« Previous « സൗഹൃദ സന്ധ്യ 2014 ശ്രദ്ധേയമായി
Next »Next Page » തിരുവാതിരക്കളി : കെ. എസ്.സി. ക്ക് ഒന്നാം സ്ഥാനം »ശാസ്ത്രജ്ഞർ കൃത്രിമ നേത്ര...
കേരളത്തില്‍ ജനിതകമാറ്റം വ...
ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha