ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

November 23rd, 2014

shaikh-zayed-merit-award-epathram
അബുദാബി : വിവിധ പരീക്ഷ കളിൽ ഉയർന്ന മാര്‍ക്ക് വാങ്ങി വിജയിച്ച കുട്ടി കൾക്ക് ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാര ങ്ങള്‍ സമ്മാനിച്ചു. അബുദാബി കേരളാ സോഷ്യൽ സെന്ററിൽ ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം സംഘടിപ്പിച്ച പൊതു സമ്മേളന ത്തിൽ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം പുരസ്കാര ങ്ങൾ വിതരണം ചെയ്തു.

സി. ബി. എസ്. ഇ. കേരളാ സിലബസു കളില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷ കളില്‍ എല്ലാ വിഷയ ങ്ങളിലും എ പ്ലസ്, എ വണ്‍ വിജയം നേടിയ 140 ഓളം വിദ്യാര്‍ഥി കളാണ് പുരസ്‌കാര ത്തിന് അര്‍ഹരായത്.

വിദ്യാഭ്യാസ ത്തോടൊപ്പം നിശ്ചയ ദാര്‍ഢ്യവും ഒത്തു ചേരു മ്പോഴാണ് ഉന്നത വിജയ ത്തിലേക്ക് എത്താന്‍ സാധിക്കുക എന്ന് പുരസ്കാര ങ്ങൾ വിതരണം ചെയ്തു കൊണ്ട് അംബാസഡര്‍ പറഞ്ഞു. എന്ത് പഠിക്കുന്നു എന്നതല്ല, പഠിച്ചത് എങ്ങനെ ജീവിത ത്തില്‍ പ്രാവര്‍ത്തിക മാക്കുന്നു എന്നതി ലാണ് ജീവിത വിജയം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ദലാല്‍ അല്‍ ഖുബൈസി മുഖ്യ പ്രഭാഷണം നടത്തി. ഉന്നത വിജയ ത്തിന് കുട്ടി കളെ പ്രാപ്ത രാക്കിയ സ്‌കൂളു കള്‍ക്കുള്ള പ്രത്യേക പുരസ്‌കാര ങ്ങള്‍ അല്‍ നൂര്‍ ഇസ്ലാമിക് സ്‌കൂള്‍, മോഡല്‍ സ്‌കൂള്‍, എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി, സണ്‍ റൈസ് സ്‌കൂള്‍, സെന്റ് ജോസഫ്‌സ് സ്‌കൂള്‍, അബുദാബി ഇന്ത്യന്‍ സ്‌കൂള്‍, ഇന്ത്യന്‍ ഇസ്ലിഹി ഇസ്ലാമിക് സ്‌കൂള്‍ എന്നിവ യ്ക്ക് വേണ്ടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇന്ത്യന്‍ അംബാസിഡറില്‍നിന്ന് ഏറ്റു വാങ്ങി.

വീക്ഷണം ഫോറം സംഘടിപ്പിച്ച സാഹിത്യ മത്സര ങ്ങളിലെ വിജയി കള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം വനിതാ വിഭാഗം പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ചു. വീക്ഷണം പ്രസിഡന്റ് സി. എം. അബ്ദുള്‍ കരിം, ജനറല്‍ സെക്രട്ടറി ടി. എം. നിസാര്‍, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിച്ചു. വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സുഹറ കുഞ്ഞഹമ്മദ് സ്വാഗതവും റീജ അബൂബക്കര്‍ നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ശൈഖ് സായിദ് സ്മാരക വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

October 21st, 2014

pt-usha-medals-epathram

കോഴിക്കോട്: ലോക കായിക വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ടിന്റു ലൂക്ക ഉള്‍പ്പെടെ നിരവധി പേരെ പരിശീലിപ്പിച്ച കായിക കേരളത്തിന്റെ അഭിമാനമായ പി. ടി. ഉഷ സ്കൂള്‍ ഓഫ് അത്‌ലറ്റിക്സിനെതിരെ സി. പി. എം. സമരം. കെ. എസ്. ഐ. ഡി. സി. യുടെ ഇന്‍‌ഡ്സ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്താണ് സ്കൂള്‍. സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന് ആരോപിച്ചാണ് സമരം. എന്നാല്‍ കെ. എസ്. ഐ. ഡി. സി. അടുത്ത കാലത്തു നടത്തിയ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് വെള്ളക്കെട്ടെന്നാണ് ഉഷ സ്കൂളിന്റെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ അവഗണയും ഒപ്പം സി. പി. എമ്മിന്റെ സമരവും മൂലം സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ഗുജറാത്തിന്റെ കായിക വികസനത്തിനായി ഉള്ള ക്ഷണം സ്വീകരിക്കുവാന്‍ പി. ടി. ഉഷ തീരുമാനിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ഉഷയെ ക്ഷണിച്ചിരുന്നു. അന്ന് പക്ഷെ ഉഷ ഗെയിംസുകളുടെ തിരക്കുകളില്‍ ആയിരുന്നു. ഇതിനിടെ നരേന്ദ്ര മോദി പ്രധാന മന്ത്രിയാകുകയും ചെയ്തു. ഗുജറാ‍ത്ത് സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച പി. ടി. ഉഷ അടുത്ത മാസം 9ന് ഗുജറാത്തിലെത്തി സ്പോര്‍ട്സ് അതോറിറ്റി ഡയറക്ടര്‍ സന്ദീപ് പ്രതാപുമായി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ഗുജറാത്ത് സ്പോര്‍ട്സ് അതോറിറ്റിയുമായി ധാരണാ പത്രത്തില്‍ ഒപ്പിടും. ഇപ്പോള്‍ സമരം നടക്കുന്ന കിനാലൂരിലെ ഉഷ സ്കൂള്‍ പോലെ മികച്ച അത്‌ലറ്റുകളെ വാര്‍ത്തെടുക്കുവാന്‍ ഉതകുന്ന ഒരു സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. 9 മുതല്‍ 14 വരെ ആറ്‌ കേന്ദ്രങ്ങളില്‍ സെലക്ഷന്‍ ട്രയലും നടത്തും.

ഗുജറാത്തിലെ സ്പോര്‍ട്സിന്റെ വികസനത്തിനായി ഞാന്‍ സഹകരിക്കും. എന്നാല്‍ താന്‍ കേരളം വിട്ട് എങ്ങും പോകുന്നില്ലെന്ന് ഉഷ വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on പി.ടി. ഉഷയുടെ സ്കൂളിനു മുമ്പില്‍ സി.പി.എം. സമരം

കൈലാശ് സത്യാർത്ഥിക്കും മലാല യൂസുഫ്സായിക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

October 11th, 2014

kailash-satyarthi-malala-yousafzai-nobel-peace-prize-epathram

ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യാക്കാരനായ കൈലാശ് സത്യാർത്ഥി, പാക്കിസ്ഥാൻകാരി മലാല യൂസുഫ്സായി എന്നിവർക്ക് നൽകുമെന്ന് നൊബേൽ പുരസ്കാര സമിതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് നേരെയുള്ള അടിച്ചമർത്തലിന് എതിരെയും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിന് വേണ്ടിയും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.

മദ്ധ്യപ്രദേശ് സ്വദേശിയായ കൈലാശ് സത്യാർത്ഥി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തുടങ്ങിയ ബച്പൻ ബചാവോ ആന്ദോളൻ 80,000 ത്തിലേറെ കുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകരമായി.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ താലിബാൻ ഭീകരവാദികൾ തലയ്ക്ക് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു.

എപ്പോള്‍ വേണമെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്ര ഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായി, ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ് മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. മലാലയോടുള്ള ആദരവിന്റെ ഭാഗമായി ലോകമെമ്പാടും നവമ്പര്‍ 10ന് മലാല ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കൈലാശ് സത്യാർത്ഥിക്കും മലാല യൂസുഫ്സായിക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

September 25th, 2014

model-school-destiny-club-inauguration-ePathram
അബുദാബി : മുസ്സഫ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ നേതൃത്വ ത്തില്‍ തുടക്കം കുറിച്ച ഡസ്റ്റിനി ക്ളബ്ബിന്റെ ഉത്ഘാടനം യൂണി വേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് നിര്‍വ്വഹിച്ചു.

സാമൂഹിക പ്രതിബദ്ധത യുള്ള വിഷയ ങ്ങള്‍ കുട്ടികളുടെ ശ്രദ്ധ യിലേക്ക് എത്തിക്കുന്ന തിനും പൊതു പ്രവര്‍ത്തന രംഗത്ത്‌ കൃത്യമായ ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക ജീവ കാരുണ്യ മനോഭാവം വളര്‍ത്തുക യുമാണ് ഡസ്റ്റിനി ക്ളബ്ബിന്റെ ലക്ഷ്യം.

സാമൂഹിക പ്രവര്‍ത്ത കനായ എം. കെ. അബ്ദുള്ള, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ്‌ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി. ഡി. റസ്സല്‍, ആഷിക് താജുദ്ധീന്‍, സലിം സുലൈമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , , ,

Comments Off on ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍

September 20th, 2014

blood-donation-save-a-life-give-blood-ePathram
അബുദാബി : രക്തദാനം മഹാദാനം എന്ന മുദ്രാവാക്യ വുമായി മുസ്സഫ യിലെ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അബുദാബി ബ്ളഡ് ബാങ്കു മായി സഹകരിച്ചു കൊണ്ട് സെപ്തംബര്‍ 25ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാലു മണി വരെ സ്കൂളില്‍ വെച്ച് രക്തദാന ക്യാമ്പ് നടത്തും.

ഇതോട് അനുബന്ധിച്ച് സ്കൂളിലെ 11, 12 ക്ളാസു കളിലെ വിദ്യാര്‍ത്ഥി കള്‍ രൂപം നല്‍കിയ ‘ഡെസ്റ്റിനി ക്ലബ്ബി’ ന്റെ പ്രവര്‍ത്തന ഉദ്ഘാടനം 24 ന് ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും. ചടങ്ങില്‍ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

കുട്ടികളില്‍ സാമൂഹിക ജീവകാരുണ്യ മനോഭാവം വളര്‍ത്തുക യാണ് ക്ലബ്ബിന്റെ ലക്ഷ്യം. രക്തദാന ത്തില്‍ പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും മറ്റു പൊതു ജനങ്ങള്‍ക്കും സ്കൂളുമായി ബന്ധപ്പെടാം.

വിവരങ്ങള്‍ക്ക് 050 541 42 09, 052 84 61 466.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on രക്തദാന ക്യാമ്പ് മോഡല്‍ സ്കൂളില്‍

Page 30 of 51« First...1020...2829303132...4050...Last »

« Previous Page« Previous « അര്‍ബുദ ചികില്‍സ : അന്താരാഷ്ട്ര സമ്മേളനം അബുദാബിയില്‍ നടന്നു
Next »Next Page » ചൊവ്വാ ദൌത്യത്തിന് വിഘ്നേശ്വരൻ തുണ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha