എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം

March 28th, 2014

sudhir-kumar-shetty-epathram
അബുദാബി : യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സാമൂ ഹിക പ്രവര്‍ത്തക നുമായ വൈ. സുധീര്‍ കുമാര്‍ ഷെട്ടി, എസ്. എഫ്. സി. ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. മുരളീ ധരന്‍ എന്നിവര്‍ എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടി.

കോര്‍പ്പറേറ്റ് മേഖല യില്‍ സ്ഥാപനത്തെ ആഗോള പ്രശസ്തി യിലേക്ക് ഉയര്‍ത്തിയ നേതൃ പാടവം പരിഗണി ച്ചാണ് സുധീര്‍ കുമാര്‍ ഷെട്ടി ക്ക് പുരസ്‌കാരം. ജീവ കാരുണ്യപ്രവര്‍ത്തന ങ്ങളെ അടിസ്ഥാന മാക്കി യാണ് മുരളീധരനുള്ള പുരസ്‌കാരം.

ഐ. സി. ഐ. സി. ഐ. ബാങ്കും ടൈംസ് നൗ ചാനലും ഏണസ്റ്റ് ആന്‍ഡ് യംഗും സംയുക്ത മായി ഏര്‍പ്പെടുത്തി യതാണ് പുരസ്‌കാരം.

1991 ല്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ സാരഥി യായി ചുമതല യേറ്റ ശേഷം സ്ഥാപനത്തെ 31 രാജ്യ ങ്ങളിലായി എഴുനൂറില്‍ പരം ശാഖ കളോടെ വളര്‍ത്തു കയും ആറര ദശ ലക്ഷം പ്രവാസി ഉപഭോക്താക്ക ള്‍ക്ക് നല്‍കി വരുന്ന സേവനവും പരിഗണിച്ച് ഓണ്‍ലൈന്‍ വോട്ടിങ്ങി ലൂടെ യായിരുന്നു പുരസ്‌കാരം നിശ്ചയിച്ചത്.

കാസര്‍കോട് ജില്ല യിലെ എന്‍മകജെ സ്വദേശി യായ സുധീര്‍ കുമാര്‍ ഷെട്ടി തന്റെ കലാലയ മായ മംഗലാ പുരം സെന്റ് അലോഷ്യസ് കോളേജിന്റെ എമിനന്റ് അലോഷ്യന്‍ അലംമ്‌നി അവാര്‍ഡ് കഴിഞ്ഞ ദിവസമാണ് ഏറ്റു വാങ്ങിയത്.

തിരുവനന്തപുരം ആസ്ഥാന മായി പ്രവര്‍ത്തി ക്കുന്ന മുരളീയ ഫൗണ്ടേഷ നിലൂടെ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളാണ് കെ. മുരളീധരനെ പുരസ്‌കാര ത്തിന് അര്‍ഹനാക്കിയത്.

- pma

വായിക്കുക: , , , ,

Comments Off on എന്‍. ആര്‍. ഐ. ഓഫ് ദി ഇയര്‍ പുരസ്‌കാരം

ഗോൾഡൻ ക്രിക്കറ്റ് ലീഗ് : ഐക്കാഡ് ജേതാക്കള്‍

March 26th, 2014

അബുദാബി : ഗോള്‍ഡന്‍ ഗ്രൂപ്പ് ഓഫ് കമ്പനി യുടെ ആഭിമുഖ്യ ത്തില്‍ നടന്ന രണ്ടാമത്ഗോ ള്‍ഡന്‍ ക്രിക്കറ്റ് ലീഗില്‍ ഐക്കാഡ് സേറ്റോം ജേതാക്കളായി.

ശൈഖ് സായിദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ അബുദാബി ഡ്രാഗണ്‍സിനെ 35 റണ്‍സിന് പരാജയ പ്പെടുത്തിയാണ് ഐക്കാഡ്സേറ്റോം കിരീടം നേടിയത്.

ഫൈനലിലെ മികച്ച താര മായി ഐക്കാഡ് അഷ്‌റഫും ടൂര്‍ണമെന്റിലെ താര മായി അബു ദാബി ഡ്രാഗണ്‍സിന്റെ നൗഫലും മികച്ച ബാറ്റ്‌സ്മാനും ബൗളറു മായി ഐകാഡിന്റെ ജുനൈദും തെ രഞ്ഞെടുക്കപ്പെട്ടു.

ഗോള്‍ഡന്‍ ഗ്രൂപ്പിനുവേണ്ടി ഓക്‌സിജന്‍ മീഡിയ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റിലെ വിജയി കള്‍ക്ക് ഗോള്‍ഡന്‍ ഗ്രൂപ്പ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സമീര്‍, ഗ്രൂപ്പ് സി. ഇ. ഒ. മുഹമ്മദ് റഫീഖ്, ഫ്രഷ് ആന്‍ഡ് മോര്‍ മാനേജര്‍മാരായ സക്കറിയ, സൈനുല്‍ ആബിദ്, മുഹമ്മദ് അനസ് അല്‍താഫ് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.

ഓക്‌സിജന്‍ മീഡിയ മാനേജര്‍ ആബിദ് പാണ്ട്യാല ഗോള്‍ഡന്‍ ക്രിക്കറ്റ് കമ്മിറ്റി അംഗ ങ്ങളായ റിയാ സുദ്ധീന്‍ നജീബ്, അബ്ദുറഹ്മാന്‍ ജഫ്‌സിര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on ഗോൾഡൻ ക്രിക്കറ്റ് ലീഗ് : ഐക്കാഡ് ജേതാക്കള്‍

വില്ലാ സ്കൂളുകള്‍ മുസ്സഫയിലേക്ക് : രക്ഷിതാക്കളുടെ ആശങ്ക ഒഴിഞ്ഞു

March 25th, 2014

abudabi-indian-islahi-islamic-school-closing-ePathram
അബുദാബി : നഗരത്തിലെ വില്ലാ സ്കൂളുകൾ അടച്ചു പൂട്ടാൻ അബുദാബി എജ്യൂക്കേഷന്‍ കൗണ്‍സില്‍ നിര്‍ദ്ദേശം നല്‍കിയതു പ്രകാരം നിർത്ത ലാക്കിയ സ്കൂളുകൾ ഏപ്രിൽ അവസാന വാരം മുതൽ മുസ്സഫ യിൽ പ്രവർത്തിച്ചു തുടങ്ങും.

സുരക്ഷാ നടപടി കളുടെ ഭാഗ മായി വില്ല കളിലെ സ്കൂളു കളുടെ പ്രവര്‍ത്തനം അവസാനി പ്പിക്കാൻ നിർദ്ദേശം നല്കിയ അബുദാബി എജ്യൂക്കേഷന്‍ കൌണ്‍സില്‍, കുട്ടികളുടെ പഠനം നിലക്കാതിരി ക്കാൻ പുതിയ സര്‍ക്കാര്‍ സ്കൂള്‍ അനുവദിച്ചു.

ഷൈനിംഗ് സ്റ്റാര്‍ ഇന്‍റര്‍ നാഷനല്‍ സ്കൂള്‍ എന്ന പേരിൽ മുസഫ M 12 ലാണ് മോഡൽ സ്കൂളിനു സമീപം സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടം അനുവദിച്ചത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാഹി ഇസ്ലാമിക് സ്കൂളി ലെയും ലിറ്റില്‍ ഫ്ളവര്‍ സ്കൂളി ലെയും 1400 ഓളം വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാ ക്കുന്ന തിനായിട്ടാണ് ഈ നടപടി.

കുട്ടികള്‍ക്ക് അവർ പഠിച്ചിരുന്ന സ്കൂളില്‍ ലഭിച്ചിരുന്ന സൗകര്യ ങ്ങള്‍ തുടരുന്ന തിന്‍െറ ഭാഗമായി അധ്യാപകരെയും പുതിയ മാനേജ്മെന്‍റ് ഏറ്റെടുക്കും.

പുതിയ സ്കൂളു മായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഏതാനും ദിവസ ങ്ങള്‍ക്കുള്ളില്‍ ഇ – മെയില്‍ മുഖേന രക്ഷിതാക്കളെ അറിയിക്കും.

- pma

വായിക്കുക: , , ,

Comments Off on വില്ലാ സ്കൂളുകള്‍ മുസ്സഫയിലേക്ക് : രക്ഷിതാക്കളുടെ ആശങ്ക ഒഴിഞ്ഞു

ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

March 24th, 2014

batch-chavakkad-logo
അബുദാബി : തൃശൂര്‍ ജില്ല യിലെ ചാവക്കാട് നിവാസി കളുടെ അബുദാബി കൂട്ടായ്മ യായ ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു.

പ്രസിഡന്റ് എം. കെ. ഷറഫുദ്ധീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കുറുപ്പത്ത്, ട്രഷറര്‍ ബാബു രാജ് എന്നിവരുടെ നേതൃത്വ ത്തില്‍ ഇരുപത്തി ഒന്നംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

കക്ഷി രാഷ്ട്രീയവും ജാതി മത ചിന്തകള്‍ക്കും അതീത മായി, പ്രവാസ ലോകത്തെ ചാവക്കാട്ടു കാരുടെ ഉന്നമനം ലക്ഷ്യ മാക്കി രൂപീകരിച്ച ബാച്ച് ചാവക്കാട് കൂട്ടായ്മ യുടെ വാര്‍ഷിക ജനറല്‍ ബോഡി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. ബഷീര്‍ കുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അബുദാബി യിലെ സാംസ്കാരിക സംഘടനകളുടെ തലപ്പത്ത് ചാവക്കാട്ടു കാരുടെ സജീവമായ സാന്നിദ്ധ്യ മുള്ളത് പ്രശംസ നീയമാണ് എന്നും ഗുരുവായൂര്‍ നിയോജക മണ്ഡല പരിധി യില്‍ ഉള്ള എല്ലാ പ്രവാസി കളും ഈ കൂട്ടായ്മ യുടെ അംഗങ്ങള്‍ ആവാന്‍ അര്‍ഹത യുള്ളവരാണ് എന്നും യോഗം വിലയിരുത്തി.

- pma

വായിക്കുക: , ,

Comments Off on ബാച്ച് ചാവക്കാട് പുനസ്സംഘടിപ്പിച്ചു

ഇന്ത്യാ ഫെസ്റ്റ് ശ്രദ്ധേയമാവുന്നു

March 23rd, 2014

അബുദാബി : ഇന്ത്യാ ഫെസ്റ്റ്2014 എന്ന പേരില്‍ അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന ഭാരതോത്സവം ശ്രദ്ധേയ മാകുന്നു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം വ്യാഴാഴ്ചയാണ് ഭാരതോത്സവ ത്തിന് തിരി തെളിയിച്ചത്. മാറി വരുന്ന സാമ്പത്തിക, രാഷ്ട്രീയ സാഹചര്യ ത്തില്‍ ഇന്ത്യ യു. എ. ഇ. യുടെ പ്രധാന വ്യാപാര പങ്കാളി യായി മാറുന്ന തായി അംബാസഡര്‍ ഉദ്ഘാടന പ്രസംഗ ത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ സാംസ്‌കാരിക ത്തനിമയും പാരമ്പര്യവും വിളിച്ചോതുന്ന ഈ മേള യിലേക്ക് വിദേശികള്‍ അടക്കമുള്ള നൂറു കണക്കിന് ആളു കളാണ് ദിനംപ്രതി എത്തി ച്ചേരുന്നത്.

സമാപന ദിവസ മായ തിങ്കളാഴ്ച നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി മിറ്റ്സുബിഷി കാര്‍ അടക്കം ഇരുപതു സമ്മാന ങ്ങള്‍ നല്‍കുമെന്നും ഐ. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യാ ഫെസ്റ്റ് ശ്രദ്ധേയമാവുന്നു

Page 300 of 307« First...102030...298299300301302...Last »

« Previous Page« Previous « പൊതുഗതാഗത സംവിധാനം : പുതിയ കണക്കെടുപ്പ്
Next »Next Page » ട്രാഫിക് ബോധവല്‍കരണ ക്യാമ്പ് »പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha