
ന്യൂഡൽഹി : പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചു ദിവസമായി നിജപ്പെടുത്തണം എന്ന ആവശ്യവുമായി ജനുവരി 27 ചൊവ്വാഴ്ച നടക്കുന്ന ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണി മുടക്കിൽ പൊതു മേഖലാ ബാങ്കു കളുടെ പ്രവർത്തനം തടസ്സപ്പെടും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയുടെ പ്രവർത്തനങ്ങളെ പണി മുടക്ക് ബാധിക്കും. ഒമ്പത് യൂണിയനുകളുടെ കൂട്ടായ്മ UFBU (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ലേബർ കമീഷണറുമായി ജനുവരി 23 ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 2026 ജനുവരി 24 മുതൽ 26 വരെയുള്ള (നാലാം ശനി, ഞായർ, റിപ്പബ്ലിക് ദിനം) അവധികൾക്ക് തുടർച്ചയായി നടത്തുന്ന ചൊവ്വാഴ്ചയിലെ പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ കാര്യമായി ബാധിക്കും.
ജീവനക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഉണ്ടായ കാല താമസമാണ് പണി മുടക്കിലേക്ക് എത്തിച്ചത് എന്നാണു റിപ്പോർട്ടുകൾ. Image Credit : P T I



























