വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

October 30th, 2013

തിരുവനന്തപുരം : സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനി യാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും കമ്പനി വത്കരണം.

2003 ലെ കേന്ദ്ര വൈദ്യുതി നിയമ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ് പുതിയ തീരുമാനം. ബോര്‍ഡിനെ മൂന്നു സബ് കമ്പനി കള്‍ ആക്കി വിഭജിക്കും. ബോര്‍ഡിന്റെ ആസ്തി ബാധ്യത കള്‍ ഇപ്പോള്‍ സര്‍ക്കാരില്‍ നിക്ഷിപ്ത മാക്കിയിരിക്കുക യാണ്. ഇത് തിരികെ കമ്പനി യില്‍ നിക്ഷിപ്തമാക്കും.

ബോര്‍ഡ് കമ്പനി ആക്കാനുള്ള നടപടികള്‍ 2008 ല്‍ തുടങ്ങി എങ്കിലും പല തവണ യായി നീട്ടി വെച്ചു. നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കും എന്ന്‍ ഉറപ്പു നല്‍കുന്നുണ്ട് എങ്കിലും ജീവനക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന താണ് കമ്പനി വത്കരണം. കമ്പനി ആയാല്‍ ബോര്‍ഡിന് സാമൂഹ്യ ബാധ്യത കളില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരും എന്നതാണ് കമ്പനി വത്കരണ ത്തെ എതിര്‍ക്കുന്ന വരുടെ വാദം.

നിലവിലുള്ള പെന്‍ഷന്‍കാര്‍ക്കും ഇനി വിരമിക്കുന്ന വര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പ്രത്യേക ട്രസ്റ്റ് രൂപീകരിക്കും. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത് ഈ ട്രസ്റ്റായിരിക്കും. ഏഴായിരം കോടിയാണ് പെന്‍ഷന്‍ ഫണ്ടിനു വേണ്ടത്. ഇതില്‍ 3000 കോടി 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കും.

- കറസ്പോണ്ടന്റ്

വായിക്കുക: , , , ,

Comments Off on വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കുന്നു

കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ

October 25th, 2013

uae-exchange-celebrate-33-birthday-ePathram

ദുബായ് : പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് മുപ്പത്തി മൂന്നാം വാര്‍ഷിക ആഘോഷങ്ങള്‍ വ്യത്യസ്ത മായ രീതിയില്‍ ആഘോഷിച്ചു.

കമ്പനി യുടെ ദുബായ് ആസ്ഥാനത്ത്‌ അല്‍ നൂര്‍ ട്രെയിനിംഗ് ആന്‍ഡ്‌ സ്പെഷ്യല്‍ സ്കൂളിലെ നാല്‍പതോളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാ യിരുന്നു വാര്‍ഷിക ആഘോഷം. പ്രത്യേക ശ്രദ്ധ ആവശ്യ മുള്ള കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുന്ന സ്ഥാപനമാണ് അല്‍ നൂര്‍ ട്രെയിനിംഗ് ആന്‍ഡ്‌ സ്പെഷ്യല്‍ സ്കൂള്‍.

33-th-anniversary-of-uae-exchange-ePathram

കുട്ടികള്‍ക്കൊപ്പം യു. എ. ഇ. എക്സ്ചേഞ്ച് ഉദ്യോഗസ്ഥരും ആഘോഷ ങ്ങളില്‍ പങ്കു ചേര്‍ന്നു.

33 വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി ആസ്ഥാന മായി ഒരു ശാഖ യോടെ പ്രവര്‍ത്തനമാരംഭിച്ച യു. എ. ഇ. എക്‌സ്‌ചേഞ്ച് ഇന്ന് 5 വന്‍കര കളിലായി മുപ്പത് രാജ്യ ങ്ങളില്‍ 700-ല്‍ അധികം സ്വന്തം ശാഖകളു മായി കറന്‍സി എക്‌സ്‌ചേഞ്ച് മേഖല യില്‍ പ്രവര്‍ത്തി ക്കുന്നു. 150-ഓളം പ്രമുഖ ബാങ്കു കളുമായി ബിസിനസ് ബന്ധം തുടരുന്ന യു. എ. ഇ. എക്‌സ്‌ ചേഞ്ചിന് യു. എ. ഇ. യില്‍ മാത്രം 125-ല്‍ അധികം ശാഖകള്‍ ഉണ്ട്.

ബാങ്ക് ട്രാന്‍സ്ഫര്‍, തത്സമയ അക്കൗണ്ട് ക്രെഡിറ്റ് സംവിധാനം, ഫ്ലാഷ് റെമിറ്റ്, ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍ ആയ എക്‌സ്പ്രസ് മണി, ഡബ്ല്യു. പി. എസ്. അധിഷ്ടിത വേതന വിതരണ സംവിധാനമായ സ്മാര്‍ട്ട് പേയ്‌മെന്‍റ്, ഒരേ സമയം ആറ് കറന്‍സികള്‍ ഉള്‍പ്പെടുത്തി അയയ്ക്കാവുന്ന ഗോ ക്യാഷ്‌ പ്രീ പെയ്ഡ്‌ ട്രാവല്‍ കാര്‍ഡ്, യൂട്ടിലിറ്റി ബില്‍ പേയ്‌മെന്‍റ് തുടങ്ങിയ പണമിടപാട് സേവന ങ്ങള്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് നടപ്പാക്കിയിട്ടുണ്ട്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ

ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി

October 21st, 2013

അബുദാബി: അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ട ‘സബ്പ്രൈം’ പ്രതി സന്ധിയും യൂറോപ്പില്‍ വീശിയടിച്ച ‘സോവറിന്‍ ടെബ്റ്റ്’ പ്രതി സന്ധിയും ഇന്‍ഡ്യന്‍ രൂപ യുടെ മൂല്യ ശോഷണ വുമെല്ലാം ലോക മുതലാളിത്ത ചങ്ങല യുടെ വിവിധ കണ്ണി കളില്‍ പ്രത്യക്ഷ പ്പെടുന്ന പ്രതി സന്ധികളാണ് എന്നു ഡോ. വി. വേണു ഗോപാല്‍ അഭിപ്രായപ്പെട്ടു.

പ്രമുഖ സാംസ്‌കാരിക സംഘടന യായ പ്രസക്തി, അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ആഗോള സാമ്പത്തിക പ്രതിസന്ധി : എന്ത്? എന്തു കൊണ്ട്? എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു കൊണ്ടു സംസാരിക്കുക യാരുന്നു കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി ഡോ. വി. വേണു ഗോപാല്‍.

ആഗോള സാമ്പത്തിക പ്രതിസന്ധി അടിസ്ഥാന പരമായി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി യാണ്. ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും പ്രദാനം ചെയ്യാന്‍ ശേഷി യില്ലാത്ത വ്യവസ്ഥയായി കൊടിയ മത്സര ത്തില്‍ അധിഷ്ടിതമായ മുതലാളിത്ത്വം മാറി യിരിക്കുന്നു. മുതലാളിത്ത ത്തിന്റെ ഈ ആന്തരിക പ്രതിസന്ധി കമ്പോള വികസന ത്തിനുള്ള ശക്തി ക്ഷയിപ്പിച്ചിരിക്കുന്ന തിനാല്‍ സാധാരണ ക്കാരായ ജനങ്ങളെ കൂടുതല്‍ ദുരിത ത്തിലാഴ്ത്താനും സാമൂഹിക സുരക്ഷാ നടപടി കള്‍പോലും കവര്‍ന്നെടുക്കാനും സര്ക്കാരുകളെ പ്രേരിപ്പിക്കുക യാണ് ഡോ. വി. വേണുഗോപാല്‍ തുടര്‍ന്നു പറഞ്ഞു.

ഫൈസല്‍ ബാവ അദ്ധ്യക്ഷനായ സെമിനാര്‍ വി. ടി. വി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ റ്റി. പി. ഗംഗാധരന്‍, എം. സുനീര്‍, കെ. വി. ധനേഷ് കുമാർ, ടി. കൃഷ്ണകുമാര്‍, അഷ്‌റഫ് ചമ്പാട്, ജോഷി ഒഡേസ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ തന്നെ പ്രതിസന്ധി

സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

October 14th, 2013

nobel-prize-for-economics-2013-ePathram
സ്റ്റോക്ക്‌ ഹോം : സാമ്പത്തിക ശാസ്ത്ര ത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ സാമ്പത്തിക വിദഗ്ദരായ യുജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ ഹാന്‍സെന്‍, റോബര്‍ട്ട് ജെ ഷില്ലര്‍ എന്നിവര്‍ക്ക് ലഭിച്ചു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാന ത്തില്‍ ആസ്തി കളുടെ വില നിശ്ചയി ക്കുന്നതിനുള്ള പഠന ത്തിനാണ് ബഹുമതി. ഇവരുടെ പഠനം ഓഹരി കളുടെയും കടപ്പത്ര ങ്ങളുടെയും ഭാവി മൂല്യനിര്‍ണയ ത്തിനു വഴി തുറന്നതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി. ആസ്തികള്‍ക്ക് തെറ്റായ മൂല്യ നിര്‍ണയം നടക്കുന്നതു സാമ്പത്തിക പ്രതിസന്ധി ക്ക് കാരണമാകും. എന്നാല്‍ ഇത്തവണത്തെ സാമ്പത്തിക നൊബേല്‍ ജേതാക്കളുടെ പഠനം ആസ്തികളുടെ ശരിയായ മൂല്യ നിര്‍ണയത്തിന് സഹായിക്കും.

ഷിക്കാഗോ സര്‍വ കലാ ശാല യിലെ പ്രൊഫസര്‍മാരാണ് യൂജിന്‍ എഫ്. ഫാമ, ലാര്‍സ് പീറ്റര്‍ എന്നിവര്‍. യേല്‍ സര്‍വ കലാ ശാല യിലെ പ്രൊഫസറാണ് റോബര്‍ട്ട് ജെ. ഷില്ലര്‍.

- കറസ്പോണ്ടന്റ്

വായിക്കുക: , , ,

Comments Off on സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു

സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

October 6th, 2013

uae-exchange-winner-of-service-olympian-award-2013-ePathram
ദുബായ് : ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ സർവീസ് ഒളിംപ്യൻ പുരസ്കാര ത്തിന്, ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ.എക്സ്ചേഞ്ച് അർഹമായി.

ദുബായിൽ നടന്ന ചടങ്ങിൽ, ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌ ഫിൽ ഫോറസ്റ്റിൽ നിന്ന് യു. എ. ഇ.എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വർഗീസ്‌ മാത്യു അവാർഡ്‌ ഏറ്റുവാങ്ങി.

ഉപഭോക്തൃ സേവന ത്തിൽ ആഗോള മാനദണ് ഡങ്ങൾ ഏറ്റവും ഫല പ്രദമായി നടപ്പി ലാക്കിയതിനുള്ള ‘പീപ്പിൾ ചോയ്സ്’ അവാർഡാണ് യു. എ. ഇ. എക്സ്ചേഞ്ച് നേടിയത്.

- കറസ്പോണ്ടന്റ്

വായിക്കുക: ,

Comments Off on സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

Page 87 of 88« First...102030...8485868788

« Previous Page« Previous « ഇശല്‍ വിരുന്ന് ബ്രോഷര്‍ പ്രകാശനം
Next »Next Page » ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha