യു. എ. ഇ. എക്സ് ചേഞ്ചും ബ്ലോ​ക്ക് ചെ​യി​ൻ കമ്പനി റി​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു

February 15th, 2018

promoth-manghat-uae-exchange-sign-with-dilip-rao-ripple-ePathram
അബുദാബി : ആഗോള പണമിടപാട് ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ചും സാൻഫ്രാൻസിസ്കോ ആസ്ഥാന മായ പ്രമുഖ ബ്ലോക്ക് ചെയിൻ കമ്പനി റിപ്പിളും തമ്മിൽ പണ മിട പാടു സംബന്ധ മായ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. മിഡിൽ ഈസ്റ്റിൽ ഇതാദ്യ മായാണ് ഒരു ബ്ലോക്ക് ചെയിൻ കമ്പനി യും ധന വിനിമയ സ്ഥാപന വും തമ്മിൽ ധാരണയിലെത്തുന്നത്.

നവ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോ ജന പ്പെടുത്തുന്ന ബ്ലോക്ക് ചെയിൻ ടെക്‌നോ ളജി ഉപ യോ ഗിച്ച്, ഉപയോക്താക്കൾ നടത്തുന്ന ഏതൊരിടപാടും യാതൊരു സമയ നഷ്ടവും തടസ്സ വും കൂടാതെ നിർവ്വ ഹിക്കുവാൻ ഈ സഹകരണം വഴി സാധിക്കും.

കൂടാതെ ആഗോള തല ത്തിലുള്ള നൂറിലധികം ബാങ്കു കളും ഇതര ധന വിനിമയ സ്ഥാപന ങ്ങളു മായുള്ള ശൃംഖല ശക്തി പ്പെടു ത്തുവാനും ഉപയോക്താ ക്കൾക്ക് പരമാവധി മെച്ച പ്പെട്ട നിരക്കു കൾ, തത്സമയ സന്ദേശം, വേഗത, സുതാര്യത, കാര്യ ക്ഷമത എന്നിവ ഉറപ്പു വരു ത്തു വാനും റിപ്പിളു മായുള്ള ഈ കരാറിനു സാധിക്കും.

ഉപഭോക്താ ക്കളുടെ സൗകര്യവും സമയ മൂല്യവും പരിഗണിച്ച് ഇപ്പോഴും സാങ്കേതിക നവീകരണം പാലി ക്കുന്ന യു. എ. ഇ. എക്സ് ചേഞ്ച്, റിപ്പിളു മായി കൈ കോർക്കുമ്പോൾ ഈ മേഖല യിലെ ആദ്യ സഹകരണം എന്ന നിലക്ക് ചരിത്ര പര മായ ഒരു പുതിയ ചുവട് കൂടി സൃഷ്ടിക്കുക യാണ് എന്ന് യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മാങ്ങാട് പറഞ്ഞു.

പണമിടപാടു രംഗത്ത് ഫിൻ – ടെക്ക് യുഗം പിറന്ന ഇന്നത്തെ സാഹ ചര്യ ത്തിൽ വിപണി മേധാവി ത്തവും സർവ്വ സ്വീകാര്യത യുമുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി യിൽ മികവുറ്റ റിപ്പിളും യോജിച്ചു പ്രവർത്തി ക്കുമ്പോൾ സാധാരണ ക്കാർക്കും പ്രശ്ന ങ്ങളി ല്ലാതെ ഇട പാടു കൾക്ക് വേഗം കൂട്ടുവാൻ സാധിക്കും എന്ന് ഇൻഫ്രാ സ്ട്രക്ച്ചർ ഇന്നൊവേഷൻ ഗ്ലോബൽ ഹെഡ് ദിലീപ് റാവു പറഞ്ഞു.

യു. എ. ഇ. എക്സ് ചേഞ്ചിനെ റിപ്പിൾ നെറ്റ് പോലുള്ള സംവിധാന ത്തിൽ ഉൾപ്പെടു ത്തുമ്പോൾ പണം അയ ക്കുന്ന യു. എ. ഇ. യിലെ ദശ ലക്ഷ ക്കണക്കിന് ചെറുകിട ഉപയോ ക്താ ക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാ ക്കുവാൻ കഴിയും എന്നും അദ്ദേഹം അഭി പ്രായപ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on യു. എ. ഇ. എക്സ് ചേഞ്ചും ബ്ലോ​ക്ക് ചെ​യി​ൻ കമ്പനി റി​പ്പി​ളും കൈ​കോ​ർ​ക്കു​ന്നു

മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

February 14th, 2018

ksrtc-bus-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ്സ് ചാര്‍ജ്ജ് മിനിമം നിരക്ക് എട്ടു രൂപയാക്കി വര്‍ദ്ധിപ്പി ക്കുന്നു. മാർച്ച് ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. സ്വകാര്യ ബസ്സു കളുടെയും കെ. എസ്. ആര്‍. ടി. സി. ബസ്സു കളുടെയും നിരക്കിൽ വർദ്ധനവ് വന്നിട്ടുണ്ട്.

ഓര്‍ഡിനറി ബസ്സു കളുടെ കുറഞ്ഞ നിരക്ക് ഏഴു രൂപ യില്‍ നിന്നും എട്ടു രൂപ യാക്കിയും ഫാസ്റ്റ് പാസഞ്ചര്‍ മിനിമം നിരക്ക് പത്തു രൂപ യില്‍ നിന്നും 11 രൂപയാക്കി യുമാണ് വര്‍ദ്ധി പ്പിച്ചി രിക്കു ന്നത്.

എക്സിക്യൂട്ടിവ് – സൂപ്പർ ഫാസ്റ്റ് കുറഞ്ഞ നിരക്ക് 13 രൂപ യിൽ നിന്നും 15 രൂപ യായും സൂപ്പർ ഡീലക്സ് നിരക്ക് 20 രൂപ യിൽ നിന്നും 23 രൂപ യായും ഹൈടെക്, ലക്ഷ്വറി ബസ്സു കളുടെ നിരക്ക് 40 രൂപ യിൽ നിന്നും 44 രൂപ യായും വോൾവോ നിരക്ക് 40 ൽ നിന്നും 45 ആയും വര്‍ദ്ധിപ്പിച്ചു.

വിദ്യാർ ത്ഥികളുടെ മിനിമം ചാര്‍ജ്ജ് പഴയ പോലെ തുടരും എന്നാല്‍ കണ്‍സഷന്‍ നിരക്ക് കിലോ മീറ്റ റിന് ആനുപാതിക മായി വര്‍ദ്ധി ക്കും. ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗ മാണ് നിരക്ക് വര്‍ദ്ധനക്ക് അംഗീകാരം നല്‍ കി യത്.

- pma

വായിക്കുക: , , ,

Comments Off on മിനിമം നിരക്ക് എട്ടു രൂപ യാക്കി ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു

ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ

February 13th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : ട്രാഫിക് പിഴ നിരക്കിലെ 50% ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസം ബർ ഒന്നിനും ഇട യിലെ ഗതാഗത നിയമ ലംഘന ങ്ങൾ ക്കാണ് ഇളവ് നൽകി വന്നിരുന്നത്.

അബു ദാബി പൊലീസിന്റെ കസ്റ്റമർ ഹാപ്പി നസ് സെന്റ റുകളി ലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ട്രാഫിക് നിയമ ലംഘന ങ്ങളെ ക്കുറിച്ച് അറിയുവാനും പിഴ അട ക്കു വാനും സാധിക്കും എന്ന് അബു ദാബി പൊലീസ് ട്രാഫിക് ആൻഡ്പട്രോൾ ഡയറക്ടറേറ്റ് സെൻട്രൽ ഓപ്പറേ ഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ

ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ

February 13th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : ട്രാഫിക് പിഴ നിരക്കിലെ 50% ഇളവ് മാർച്ച് ഒന്നിന് അവസാനിക്കും. 2016 ആഗസ്റ്റ് ഒന്നിനും 2017 ഡിസം ബർ ഒന്നിനും ഇട യിലെ ഗതാഗത നിയമ ലംഘന ങ്ങൾ ക്കാണ് ഇളവ് നൽകി വന്നിരുന്നത്.

അബു ദാബി പൊലീസിന്റെ കസ്റ്റമർ ഹാപ്പി നസ് സെന്റ റുകളി ലൂടെയോ സ്മാർട്ട് ആപ്പ് വഴിയോ ട്രാഫിക് നിയമ ലംഘന ങ്ങളെ ക്കുറിച്ച് അറിയുവാനും പിഴ അട ക്കു വാനും സാധിക്കും എന്ന് അബു ദാബി പൊലീസ് ട്രാഫിക് ആൻഡ്പട്രോൾ ഡയറക്ടറേറ്റ് സെൻട്രൽ ഓപ്പറേ ഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ മുഹമ്മദ് അൽ ഖൈലി അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ട്രാഫിക് പിഴയിലെ ഇളവ് : കാലാവധി മാർച്ച് ഒന്നു വരെ

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ അവശ്യ സേവന ങ്ങള്‍ നിഷേധിക്കരുത്

February 11th, 2018

national-id-of-india-aadhaar-card-ePathram
ന്യൂഡൽഹി : ആധാർ കാർഡ് ഇല്ലാത്തതിനാല്‍ അവശ്യ സേവന ങ്ങളോ ആനുകൂല്യങ്ങളോ നിഷേധി ക്കരുത് എന്ന് ആധാർ അഥോറിറ്റി.

മെഡിക്കൽ സേവനം, സ്കൂൾ പ്രവേശനം, പൊതു വിത രണ സമ്പ്ര ദായം തുടങ്ങിയ കാര്യങ്ങളിൽ ആധാർ നിർബ്ബ ന്ധം ഇല്ല എന്നും എല്ലാ സർക്കാർ വകുപ്പുകളും ഉറപ്പു വരുത്തണം എന്നും നിര്‍ദ്ദേശിച്ചു കൊണ്ട് ഔദ്യോഗിക വിശദീകരണവു മായി ആധാർ അഥോറിറ്റി വീണ്ടും വാർത്താ ക്കുറിപ്പ് ഇറക്കി.

ആധാർ ഇല്ല എന്ന കാരണത്താൽ സേവന ങ്ങളോ ആനു കൂല്യ ങ്ങളോ നിഷേധി ക്കപ്പെട്ടാൽ ബന്ധ പ്പെട്ട ഏജൻ സികൾ അത് അന്വേഷിക്കണം എന്നും കർശന നടപടി കൾ സ്വീകരിക്കണം എന്നും കുറിപ്പിൽ പറയുന്നു.

വിഷയ വുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന ങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശ ങ്ങൾക്കും അഥോറിറ്റി രേഖാ മൂലം അറിയിപ്പു നല്‍ കിയി ട്ടുണ്ട്. ഇത് ഉറപ്പു വരുത്താന്‍ എല്ലാ സർക്കാർ വകുപ്പു കളും ശ്രദ്ധിക്കണം എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷം ഒക്ടോബർ 24 ന് ഇതു സംബന്ധിച്ച് സർക്കുലർ പുറപ്പെടു വിച്ചി രുന്നു. വീണ്ടും പരാതികൾ ഉണ്ടായ തിന്റെ പേരിലാണ് ഇക്കാര്യം ആവർത്തിച്ചു കൊണ്ട് വീണ്ടും വാർത്താ ക്കുറിപ്പ് ഇറക്കിയത്.

- pma

വായിക്കുക: , , ,

Comments Off on ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ അവശ്യ സേവന ങ്ങള്‍ നിഷേധിക്കരുത്

Page 86 of 123« First...102030...8485868788...100110120...Last »

« Previous Page« Previous « നരേന്ദ്ര മോഡിക്ക് ഫലസ്തീനിന്റെ പരമോന്നത ബഹുമതി
Next »Next Page » മാണിക്യ മലരായ പൂവി : ഒരു അഡാറ് ലൗ വിലെ ഗാനവും സൂപ്പർ ഹിറ്റ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha