ഇന്ത്യന്‍ രാഷ്ട്രീയം « e പത്രം – ePathram.com

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

August 16th, 2016

india-pak-kashmir_epathram

കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യയെ പാക്കിസ്ഥാൻ ഔദ്യോഗികമായി ക്ഷണിച്ചു. പാക്കിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അസീസ് ചൗധരിയാണ് ഈ കാര്യം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറെ അറിയിച്ചത്. എന്നാൽ ഇന്ത്യ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറിന് നേരിട്ടാണ് പാക്ക് വിദേശകാര്യ മന്ത്രാലയം കത്ത് കൈമാറിയത്. കാശ്മീർ പ്രശ്നം പരിഹരിക്കേണ്ടത് രണ്ട് രാജ്യങ്ങളുടെയും ബാധ്യത ആണെന്ന് കത്തിൽ പറയുന്നു. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് പാക്കിസ്ഥാൻ.

- അവ്നി

വായിക്കുക: ,

Comments Off on കാശ്മീർ പ്രശ്നം ചർച്ച ചെയ്യാൻ ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഔദ്യോഗിക ക്ഷണം

അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു

August 14th, 2016

india-pak-epathram

അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചു കൊണ്ട് പാക് സൈന്യം ഇന്ത്യക്ക് നേരെ വെടിയുതിർത്തു. ഇന്ത്യൻ കേന്ദ്രങ്ങൾക്കു നേരെ ലൈറ്റ് മെഷീൻ ഗണ്ണുമായി തുടങ്ങിയ ആക്രമണം പിന്നീട് ഷെൽ ആക്രമണത്തിലേക്ക് വഴിമാറി. ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ച് ആക്രമിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസം നടന്ന ആക്രമണം ഭീതി ഉളവാക്കുന്നതാണ്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

- അവ്നി

വായിക്കുക: ,

Comments Off on അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു

അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു

August 14th, 2016

india-pak-epathram

അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചു കൊണ്ട് പാക് സൈന്യം ഇന്ത്യക്ക് നേരെ വെടിയുതിർത്തു. ഇന്ത്യൻ കേന്ദ്രങ്ങൾക്കു നേരെ ലൈറ്റ് മെഷീൻ ഗണ്ണുമായി തുടങ്ങിയ ആക്രമണം പിന്നീട് ഷെൽ ആക്രമണത്തിലേക്ക് വഴിമാറി. ഇതിനെ തുടർന്ന് ഇന്ത്യൻ സൈന്യം തിരിച്ച് ആക്രമിച്ചു.

സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസം നടന്ന ആക്രമണം ഭീതി ഉളവാക്കുന്നതാണ്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

- അവ്നി

വായിക്കുക: ,

Comments Off on അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചു

കാശ്മീർ തർക്കം : രാഷ്ട്രീയ പാർട്ടികളുമായി മോദിയുടെ കൂടിക്കാഴ്ച

August 11th, 2016

rajnath_singh_epathram

ന്യൂഡൽഹി : കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താനുള്ള പാക്കിസ്ഥാന്റെ ശ്രമം വെറുതെയാകുമെന്നും ഇതെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച്ച നടത്തുമെന്നും രാജ് നാഥ് സിങ്. കാശ്മീരിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇതിനായി പ്രതിനിധികളെ കാശ്മീരിലേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചേർന്ന യോഗത്തിലാണ് ആഭ്യന്തരമന്ത്രി തീരുമാനങ്ങൾ അറിയിച്ചത്. എം.പി മാർ എല്ലാവരും ഒറ്റക്കെട്ടോടെ തീരുമാനത്തെ പിന്തുണച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയോടുള്ള വിയോജിപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പ്രകടമായിരുന്നു.

- അവ്നി

വായിക്കുക: ,

Comments Off on കാശ്മീർ തർക്കം : രാഷ്ട്രീയ പാർട്ടികളുമായി മോദിയുടെ കൂടിക്കാഴ്ച

വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു

August 7th, 2016

VIJAY_RUPANI_epathram

ഗുജറാത്തിന്റെ 16-ആം മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ മഹാത്മ മന്ദിർ കോൺഫറൻസ് ഹാളിൽ വെച്ച് ഗവർണർ ഒ.പി.കൊഹ്ലിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനി,അരുൺ ജെയ്റ്റ്ലി,മധ്യപ്രദേശ്,ഗോവ,രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി കഴിഞ്ഞ ദിവസം രൂപാനി ഗുജറാത്ത് ബി.ജെ.പി പ്രസിഡന്റ് സ്ഥാനം രാജി വെച്ചിരുന്നു.

- അവ്നി

വായിക്കുക:

Comments Off on വിജയ് രൂപാനി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റു

Page 20 of 39« First...10...1819202122...30...Last »

« Previous Page« Previous « ജാസ്സിം അല്‍ ബലൂഷിനു ആദരാഞ്ജലി കള്‍ അര്‍പ്പിച്ച് കേരള ത്തില്‍ ഉയര്‍ത്തിയ ബാനര്‍ വൈറലായി
Next »Next Page » ശൈഖ് സായിദ് : സ്ഥാനാരോഹണത്തിനു അര നൂറ്റാണ്ട് »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha