വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു

April 14th, 2024

abudhabi-shakthi-vishu-eid-easter-2024-celebrations-at-ksc-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് അബുദാബി ഒരുക്കിയ വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ കേരള സോഷ്യൽ സെൻ്ററിൽ അരങ്ങേറി. ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി നികേഷ് വലിയ വളപ്പിൽ സ്വാഗതം ആശംസിച്ചു.

audiance-shakthi-vishu-eid-easter-2024-celebrations-at-ksc-ePathram

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശക്തി വനിതാ വേദി കൺവീനർ ബിന്ദു നഹാസ്, കലാ വിഭാഗം സെക്രട്ടറിമാരായ അജിൻ, സൈനു എന്നിവർ സംസാരിച്ചു. ശക്തി കലാ വിഭാഗവും ബാലസംഘം കുട്ടികളും വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു

കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

April 14th, 2024

ksc-eid-vishu-easter-celebrations-2024-ePathram
അബുദാബി : വൈവിധ്യമാർന്ന പരിപാടികളോടെ അബുദാബി കേരള സോഷ്യൽ സെന്‍റ ഈദ് – വിഷു – ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു. രണ്ടാം ഈദ് ദിനത്തിൽ സെന്‍റർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ആഘോഷത്തിൽ കെ. എസ്. സി. ബാലവേദി, വനിതാ വിഭാഗം, കലാ വിഭാഗം എന്നിവർ അവതരിപ്പിച്ച വേറിട്ട വിവിധ കലാ പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടി.

കെ. എസ്. സി. ജനറൽ സെക്രട്ടറി കെ. സത്യൻ, മുൻ പ്രസിഡണ്ട് കെ. ബി. മുരളി എന്നിവർ സംസാരിച്ചു. ട്രഷറർ ഷബിൻ പ്രേമരാജൻ, വനിതാ വിഭാഗം ആക്ടിംഗ് കൺവീനർ ചിത്ര ശ്രീവത്സൻ, ബാലവേദി പ്രസിഡണ്ട് അഥീന ഫാത്തിമ, വളണ്ടിയർ ക്യാപ്റ്റൻ അരുൺ കൃഷ്ണൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനു ജോൺ പരിപാടിയുടെ അവതാരകയായി.

കേരള സോഷ്യൽ സെന്‍റർ നടത്തിയ യു. എ. ഇ. തല യുവ ജനോത്സവത്തിൽ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. കലാ വിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി ബാദുഷ നന്ദിയും പറഞ്ഞു. F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി

ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ

April 2nd, 2024

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിച്ച 24-ആമത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണ മെന്റിൽ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കളായി.

അബുദാബി അൽ ജസീറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏക പക്ഷീയ മായ മൂന്നു സെറ്റുകൾക്ക് ലിറ്റിൽ സ്കോളർ ദുബായിയെ പരാജയപ്പെടുത്തിയാണ് എൽ. എൽ. എച്ച്. ഹോസ്പിറ്റൽ വിജയികളായത്.

എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. റണ്ണേഴ്‌സ് അപ്പിന് അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും സമ്മാനിച്ചു.

llh-hospital-wins-ksc-jimmy-george-memorial-volley-ball-tournament-ePathram

മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനം എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് മുൻ വോളിബോൾ താരവും എം. എൽ.എ. യുമായ മാണി സി. കാപ്പനു സമ്മാനിച്ചു. ബുർജീൽ ഹോൾഡിംഗ്സിൻ്റെ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളിബോൾ ടൂർണ്ണ മെൻ്റ് സംഘടിപ്പിച്ചത്.

ഇന്ത്യ, യു. എ. ഇ, ഈജിപ്ത്, ബ്രസീൽ, കൊളംബിയ, ലെബനോൺ, ക്യൂബ, റഷ്യ, സെർബിയ, യു. എസ്. എ., ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ – അന്തർ ദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.

എൽ. എൽ. എച്ച്. ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായ്, പാല സിക്സ് മദിന ദുബായ്, ശ്രീലങ്കൻ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായ്, ഖാൻ ക്ലബ്ബ് എന്നീ ആറ് ടീമുകളാണ് മാറ്റുരച്ചത്.

ഡോ. നരേന്ദ്ര (റീജണൽ ഡയറക്ടർ, ബുർജീൽ ഹോൾഡിംഗ്സ്), ഡോ. പത്മനാഭൻ (ഡയറക്ടർ, ക്ലിനിക്കൽ എക്സലന്റ്), വി. നന്ദ കുമാർ (ഡയറക്ടർ , മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ, ലുലു ഗ്രൂപ്പ്) തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യൻ, സ്പോര്‍ട്സ് സെക്രട്ടറിമാരായ റഷീദ് അയിരൂർ, സുഭാഷ് മടേക്കടവ്, കൺവീനർ സലീം ചിറക്കൽ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ

ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം

March 24th, 2024

jimmy-george-volley-ball-epathram

അബുദാബി : കേരള സോഷ്യൽ സെൻ്റർ ഇരുപത്തി നാലാമത് ജിമ്മി ജോർജ്ജ് സ്മാരക അന്താ രാഷ്ട്ര റമദാൻ വോളി ബോൾ ടൂർണ്ണ മെൻ്റ് 2024 മാർച്ച് 27 മുതൽ 31 വരെ നടക്കും. എല്ലാ ദിവസവും രാത്രി എട്ടു മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.

അബുദാബി എയർ പോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് സമീപം ലിവ ഇൻ്റർ നാഷണൽ സ്കൂൾ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ബുർജീൽ ഹോൾഡിംഗ്സിൻ്റെ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ചു കൊണ്ടാണ് വോളി ബോൾ ടൂർണ്ണ മെൻ്റ് സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

press-meet-llh-ksc-24-th-jimmi-george-ramadan-volly-ePathramമാർച്ച് 27 ന് രാത്രി 8 മണിക്ക് ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ടൂർണ്ണ മെൻ്റ് ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ കെ. എസ്. സി. കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും അരങ്ങേറും.

ഇന്ത്യ, യു. എ. ഇ, ഈജിപ്ത്, ബ്രസീൽ , കൊളംബിയ, ലെബ നോൺ, ക്യൂബ, റഷ്യ, സെർബിയ, യു. എസ്. എ, ഇറാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ – അന്തർ ദേശീയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

എൽ. എൽ. എച്ച്. ഹോസ്പിറ്റൽ, ഓൺലി ഫ്രഷ് ദുബായ്, പാല സിക്സ് മദിന ദുബായ്, ശ്രീലങ്കൻ ഇർൻ്റ നാഷണൽ ടീം, ലിറ്റിൽ സ്കോളർ നഴ്സറി ദുബായ്, ഖാൻ ക്ലബ്ബ് എന്നീ ആറ് ടീമുകളാണ് കളിക്കളത്തിൽ ഇറങ്ങുക.

എൽ. എൽ. എച്ച്. ഹോസ്പിറ്റൽ എവർ റോളിങ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിക്കുക. അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും റണ്ണേഴ്സപ്പിന് ലഭിക്കും.

മികച്ച കളിക്കാരൻ, ഒഫെന്‍ഡര്‍, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനം എന്നിവർക്കും വ്യക്തിഗത പുരസ്കാരങ്ങൾ സമ്മാനിക്കും.

കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ബുർജീൽ ഹോൾ ഡിംഗ്സ് സി. ഒ. ഒ. സഫീർ അഹമ്മദ്, കോഡിനേറ്റർ ടി. എം. സലിം, ജനറൽ സെക്രട്ടറി കെ. സത്യൻ, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , , ,

Comments Off on ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം

മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം

March 17th, 2024

shakthi-nayanar-memorial-football-third-tournament-opening-ePathram
അബുദാബി : ശക്തി തിയ്യറ്റേഴ്‌സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ ഫുട് ബോൾ ടൂർണ്ണ മെൻ്റ് ഉദ്ഘാടനം അബുദാബി സൺ റൈസ് സ്‌കൂൾ പ്രിൻസിപ്പാൾ രാജേന്ദ്രൻ നായർ നിർവ്വഹിച്ചു.

ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. എൽ. സിയാദ് സ്വാഗതം ആശംസിച്ചു. അഹല്യ ഹോസ്പിറ്റലിൽ സീനിയർ മാനേജർ സൂരജ് പ്രഭാകർ മുഖ്യാതിഥിയായി.

കെ. എസ്‌. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ടൂർണ്ണ മെൻ്റ് കോഡിനേറ്റർ ടി. കെ. മനോജ്, ശക്തി തിയ്യറ്റേഴ്‌സ് മുഖ്യ രക്ഷാധികാരി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, വി.പി. കൃഷ്ണ കുമാർ, ഗോവിന്ദൻ നമ്പൂതിരി, ശക്തി കായിക വിഭാഗം സെക്രട്ടറി ഉബൈദുല്ല എന്നിവർ സംസാരിച്ചു.

52 ടീമുകൾ മാറ്റുരക്കുന്ന ഫുട് ബോൾ ടൂർണ്ണ മെൻ്റ് ഉദ്ഘാടന വേദിയിൽ അഞ്ഞൂറോളം പേർ അണി നിരന്ന മാർച്ച് പാസ്റ്റ് ഏറെ ശ്രദ്ധേയമായി. മുസഫയിലെ അബുദാബി യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലാണ് മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക റമദാന്‍ ഫുട് ബോൾ ടൂർണ്ണ മെൻ്റ് നടക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം

Page 1 of 4412345...102030...Last »

« Previous « ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
Next Page » അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha