അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം രണ്ടാം ദിവസം അൽ ഖൂസ് തിയേറ്റർ അവതരിപ്പിച്ച ജീവലത എന്ന നാടകം അരങ്ങിലെത്തി. എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാ മേനോൻ്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിയിലെ ‘മീൻ പാടും തേൻ രാജ്യം’ എന്ന അദ്ധ്യായത്തിലെ തമിഴ് – സിംഹള വംശീയ ലഹള യുടെ ഇരയായ ‘ജീവലത’ എന്ന സ്ത്രീ യുടെ അനുഭവ സാക്ഷ്യത്തിനാണ് രംഗ ഭാഷ ഒരുക്കിയത്.
തമിഴ് ഈഴത്തിൻ്റെ മനുഷ്യത്വ വിരുദ്ധ നിലപാടു കളുടെയും അതോടൊപ്പം ഭരണകൂട ക്രൂരത കളുടെയും പ്രതീകമാണ് കൊക്കടിച്ചോല യിലെ ജീവലത എന്ന സ്ത്രീ. വംശീയ കലാപത്തിന്ന് എതിരെയും യുദ്ധത്തിന്ന് എതിരെയും നാടകം ശബ്ദം ഉയർത്തുന്നുണ്ട്. യു. എ. ഇ. യിലെ നാടക പ്രവർത്തകൻ അജയ് അന്നൂർ സംവിധാനം നിർവ്വഹിച്ച ജീവലത യുടെ രചന കെ. യു. മണി.
ദിവ്യ ബാബുരാജ്, വിനയൻ, ഏലിയാസ് പി. ജോയ്, ജിനേഷ്, വൈഷ്ണവി വിനയൻ, അദ്വയ് ദിലീപ്, അവ്യയ് ദിലീപ്, അഞ്ജന രാജേഷ്, അരുൺ പാർത്ഥൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. FB