കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

December 12th, 2023

cpi-leader-kanam-rajendran-ePathram
അബുദാബി : സി. പി. ഐ. സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന ഇടതു പക്ഷ നേതാവുമായ കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അബുദാബി കേരള സോഷ്യൽ സെൻറർ, യുവ കലാ സാഹിതിയും സംയുക്തമായി നടത്തിയ അനുശോചന യോഗത്തിൽ കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ksc-yks-remembering-cpi-leader-kanam-rajendran-ePathram

ചന്ദ്രശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് റജി ഉലഹന്നാൻ, കെ. എസ്. സി. വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, ആക്ടിംഗ് ജനറൽ സെക്രട്ടറി അഭിലാഷ് തറയിൽ, ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡണ്ട് ടി. കെ. മനോജ്, നാടക സംവിധായകൻ വൈശാഖ് അന്തിക്കാട്, സുനിൽ ബാഹുലേയൻ, യുവ കലാ സാഹിതി പ്രസിഡണ്ട് ആർ. ശങ്കർ, സെക്രട്ടറി രഞ്ജിത്ത് പരിയാരം തുടങ്ങി അബുദാബിയിലെ വിവിധ സംഘടനാ നേതാക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കെ. എസ്. സി. കേരളോത്സവം വെള്ളിയാഴ്ച മുതൽ

November 23rd, 2023

ksc-keralotsav-2023-ePathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റർ (കെ. എസ്. സി.) സംഘടിപ്പിക്കുന്ന കേരളോത്സവം 2023 നവംബർ 24, 25, 26 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ കെ. എസ്. സി. അങ്കണത്തിൽ നടക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യു. എ. ഇ. യിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ കേരളോത്സവം ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി മുഖ്യാതിഥിയാവും.

press-meet-ksc-keralolsavam-2023-ePathram

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ, നാടൻ ഭക്ഷ്യ വിഭങ്ങളുടെ തട്ടു കടകൾ, വിൽപ്പന ശാലകൾ, ശാസ്ത്ര പ്രദർശനം, പുസ്തക ശാലകൾ എന്നിവയുണ്ടാവും.

മുഖ്യ പ്രായോജകരായ ബുർജീൽ – എൽ. എൽ. എച്ച് ഗ്രൂപ്പിന്റെയും അഹല്യ ആശുപത്രിയുടെയും നേതൃത്വത്തിൽ മെഡിക്കൽ പരിശോധനാ ക്യാമ്പ്, ആവശ്യക്കാർക്ക് സൗജന്യ ഫ്ലൂ വാക്സീൻ ക്യാമ്പ് (ആദ്യ ദിവസം മാത്രം) എന്നിവയും ലഭ്യമാണ്. മൂന്നു ദിവസ ങ്ങളിലായി മുപ്പതിനായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

തിരക്കു നിയന്ത്രിക്കുന്നതിനായി കേരളോത്സവ നഗരിയിലേക്കുള്ള പ്രവേശനത്തിന് പാസ്സുകൾ ഏർപ്പാട് ചെയ്തിട്ടുണ്ട്.

സമാപന ദിവസമായ നവംബർ 26 വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ പ്രവേശന കൂപ്പൺ നറുക്കെടുത്ത്, പ്രായോജകരായ അൽ മസ്ഊദ് ഓട്ടോ മൊബീൽസ് നൽകുന്ന നിസാൻ കാർ ഒന്നാം സമ്മാനമായും വിലപിടിപ്പുള്ള മറ്റു നൂറു സമ്മാനങ്ങളും നൽകും.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, വൈസ് പ്രസിഡണ്ട് റോയ് ഐ. വർഗീസ്, സെക്രട്ടറി അഭിലാഷ് തറയിൽ, അൽ മസ്ഊദ് സെയിൽസ് മാനേജർ ഫിറാസ് ഗാനം, എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ഡപ്യൂട്ടി ഡയറക്ടർ ലോണ ബ്രിന്നർ, അഹല്യ ഗ്രൂപ്പ് ഓഫ് ഫാർമസീസ് മാനേജർ അച്യുത് വേണു ഗോപാൽ, അഡ്വാൻസ്‌ഡ്‌ ട്രാവൽസ് കോർപ്പറേറ്റ് മാനേജർ പ്രകാശ് പല്ലിക്കാട്ടിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

* KSC Twitter  & FB PAGE

- pma

വായിക്കുക: , , , , ,

Comments Off on കെ. എസ്. സി. കേരളോത്സവം വെള്ളിയാഴ്ച മുതൽ

സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് മത്സരം

October 28th, 2023

ksc-dazzling-stars-dance-competition-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റർ സംഘടിപ്പിക്കുന്ന യു. എ. ഇ. തല സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് മത്സരം ‘DAZZLING STARS’ എന്ന പേരിൽ ഒക്ടോബർ 28 ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ സെൻറർ അങ്കണത്തിൽ അരങ്ങേറും.

പരിപാടിയിൽ മുഖ്യ അതിഥിയായി പ്രശസ്ത നർത്തകനും സിനിമാ താരവുമായ റംസാൻ മുഹമ്മദ്, നർത്തകിയും വേൾഡ് റെക്കോഡ് ജേതാവുമായ വീണ ശ്രീധർഷ് എന്നിവർ സംബന്ധിക്കും.

വിവിധ എമിറേറ്റുകളിൽ നിന്നുള്ള 38 ടീമുകൾ പങ്കെടുക്കുന്ന ഈ മത്സരം കാണികൾക്ക് വേറിട്ട അനുഭവം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on സിനിമാറ്റിക് ഗ്രൂപ്പ് ഡാൻസ് മത്സരം

കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു

October 26th, 2023

ksc-keralotsavam-2023-coupon-release-ePathram

അബുദാബി: കേരള സോഷ്യൽ സെന്‍റർ ഒരുക്കുന്ന കേരളോത്സവം-2023 നവംബർ 24, 25, 26 തീയ്യതികളില്‍ സെന്‍റര്‍ അങ്കണത്തില്‍ നടക്കും. നാട്ടുത്സവത്തിന്‍റെ സകല ചേരുവകളും കോർത്തിണക്കി ഒരുക്കുന്ന കേരളോത്സവത്തിൽ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കുന്ന തട്ടു കടകൾ, വിവിധ വാണിജ്യ സ്റ്റാളുകൾ, പുസ്തക ശാലകൾ, ശാസ്ത്ര പ്രദർശനം, മെഡിക്കൽ ക്യാമ്പ്‌ തുടങ്ങിയവ ഉണ്ടായിരിക്കും.

കേരളോത്സവത്തിന്‍റെ പ്രവേശന കൂപ്പണ്‍ നറുക്കിട്ട് ഒന്നാം സമ്മാനമായി കാര്‍, കൂടാതെ നൂറോളം വൈവിധ്യമാര്‍ന്ന സമാശ്വാസ സമ്മാനങ്ങളും നല്‍കും.

കേരളോത്സവം പ്രവേശന കൂപ്പണ്‍ വില്പനയുടെ ഉദ്‌ഘാടനം കെ. എസ്. സി. യില്‍ നടന്നു. പ്രായോജക പ്രതി നിധികള്‍, സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സംഘടനാ സാരഥികളും സംബന്ധിച്ചു. KSC FB PAGE

- pma

വായിക്കുക: , , , ,

Comments Off on കേരളോത്സവം 2023 : ടിക്കറ്റ് വില്പന ആരംഭിച്ചു

ജനകീയോത്സവമായി കെ. എസ്. സി. ഓണ സദ്യ

October 19th, 2023

ksc-onam-celebration-2023-onasadhya-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഓണസദ്യ ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട്‌ ജനകീയോത്സവമായി. കുരുത്തോലയില്‍ തീര്‍ത്ത തോരണങ്ങളും വാഴക്കുലകളും കൊണ്ട്‌ അലങ്കരിച്ച സെന്‍റര്‍ അങ്കണത്തില്‍ തികച്ചും കേരളീയ അന്തരീക്ഷ ത്തില്‍ ഒരുക്കിയ ഓണ സദ്യയിൽ 3000 ത്തോളം പേര്‍ പങ്കെടുത്തു. വനിതകൾ ഉൾപ്പെടെ ഇരുനൂറ്റി അമ്പതോളം പ്രവര്‍ത്തകര്‍ ഓണ സദ്യയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ്, അബുദാബി പോലീസ് പ്രതിനിധികൾ, വ്യാപാര പ്രമുഖർ, പൊതു പ്രവർത്തകർ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തു.

അബുദാബിയിലെ പ്രശസ്ത പാചക വിദഗ്‌ദൻ കണ്ണൻ നായരാണ് സദ്യ ഒരുക്കിയത്. സെന്‍റര്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, വളണ്ടിയേഴ്‌സ്, വനിതാ വിഭാഗം, ബാലവേദി അംഗങ്ങളും നേതൃത്വം നൽകി.

- pma

വായിക്കുക: , , , , , ,

Comments Off on ജനകീയോത്സവമായി കെ. എസ്. സി. ഓണ സദ്യ

Page 7 of 41« First...56789...203040...Last »

« Previous Page« Previous « കേരള സോക്കർ ലീഗ് സെവൻസ് ഫുട് ബോള്‍ ചാമ്പ്യന്‍ ഷിപ്പ് : ലോഗോ പ്രകാശനം ചെയ്തു
Next »Next Page » എൻ. എം. അബൂബക്കര്‍, ഷിനോജ് ഷംസുദ്ദീൻ എന്നിവര്‍ക്ക് മാധ്യമ പുരസ്കാരങ്ങൾ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha