ഉന്നത വിജയം നേടിയ സഹർ സലാം, നൗറിൻ സൈനുദ്ദീന്‍ എന്നിവരെ ആദരിച്ചു

April 6th, 2023

dr-sahar-salam-received-memento-of-kmcc-thrishur-committee-ePathram
ദുബായ് : എം. ബി. ബി. എസ്. ബിരുദം ഉയർന്ന മാർക്കോടെ വിജയിച്ച സഹർ സലാം, നൗറിൻ സൈനുദ്ദീൻ എന്നിവർക്ക് ദുബായ് കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആദരം. ദുബായിൽ ചേർന്ന അനുമോദന യോഗത്തിൽ മുസ്ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സി. എ. മുഹമ്മദ്‌ റഷീദ്, വിജയികൾക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു.

dubai-kmcc-thrishur-committee-memento-presented-dr-nourin-sainudheen-ePathram

ജില്ലാ പ്രസിഡണ്ട് ജമാൽ മനയത്ത്, ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കിള്ളിമംഗലം, ഓർഗ: സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ സമദ് ചാമക്കാല, ബഷീർ എടശ്ശേരി, മുസ്തഫ വടുതല, മുൻ സംസ്ഥാന കമ്മിറ്റി നേതാക്കള്‍ ഉബൈദ് ചേറ്റുവ, മുഹമ്മദ്‌ വെട്ടുകാട്, അബു ഷമീർ, അസ്‌കർ പുത്തഞ്ചിറ , സത്താർ മാമ്പ്ര എന്നിവർ സംബന്ധിച്ചു.

ദുബായിലെ വ്യവസായ പ്രമുഖരായ ഫൈൻ ടൂൾസ് ഗ്രൂപ്പ് ഡയറക്ടർ അബ്ദുൽ സലാമിന്‍റെയും ഹോട്ട് പാക്ക് ഗ്രൂപ്പ് ഡയറക്ടർ പി. ബി. സൈനുദ്ദീന്‍റെയും മക്കളാണ് ഈ യുവ ഡോക്ടർമാർ.

- pma

വായിക്കുക: , , , ,

Comments Off on ഉന്നത വിജയം നേടിയ സഹർ സലാം, നൗറിൻ സൈനുദ്ദീന്‍ എന്നിവരെ ആദരിച്ചു

സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

February 8th, 2023

samajam-kala-thilakam-2023-aishwarya-shyjith-ePathramഅബുദാബി : മലയാളി സമാജം സംഘടിപ്പിച്ച യുവജനോത്സവത്തിൽ ഐശ്വര്യ ഷൈജിത് കലാ തിലകം കരസ്ഥമാക്കി. ഭരതനാട്യം കുച്ചുപ്പുടി, നാടോടി നൃത്തം, മോണോ ആക്ട്, എന്നിവയിൽ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തിൽ രണ്ടാം സ്ഥാനവും ഉൾപ്പെടെ 23 പോയിന്‍റുകള്‍ നേടിയാണ് ഐശ്വര്യ ഷൈജിത് സമാജം കലാതിലക പട്ടം സ്വന്തമാക്കിയത്. ശിവാനി സജീവ് (6-9), ജേനാലിയ ആൻ (9-12), നന്ദകൃഷ്ണ (15-18) എന്നിവരാണ് മറ്റു ഗ്രൂപ്പ് ജേതാക്കൾ.

samajam-youth-festival-2023-kala-thilakam-trophy-ePathram

സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, ഡോ. ജസ്‌ലിൻ ജോസ് എന്നിവര്‍ ചേർന്ന് കലാ തിലകം ട്രോഫി സമ്മാനിച്ചു. എൽ. എൽ. എച്ച്. ആശുപത്രി മാർക്കറ്റിംഗ് മാനേജർ നിവിൻ വർഗ്ഗീസ്‌, എമിറേറ്റ്സ് ഫ്യൂച്ചർ അക്കാദമി പ്രിൻസിപ്പൽ സജി ഉമ്മൻ, സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, കലാ വിഭാഗം സെക്രട്ടറി പി. ടി. റിയാസുദ്ദീൻ തുടങ്ങി സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു. കലാമണ്ഡലം ഡോ. ധനുഷാ സന്യാൽ, കലാമണ്ഡലം പി. ലതിക എന്നിവര്‍ വിധി കർത്താക്കൾ ആയിരുന്നു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on സമാജം യുവജനോത്സവം : ഐശ്വര്യ ഷൈജിത് കലാ തിലകം

കണ്ടൽ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു

February 7th, 2023

mangrove-plantation-german-gulf-engineering-consultants-sunilan-ePathram
അബുദാബി : ദേശീയ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ജർമ്മൻ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സും യു. എ. ഇ. യൂണിവേഴ്സിറ്റിയും സംയുക്തമായി ജുബൈല്‍ മാന്‍ഗ്രോവ് പാര്‍ക്കില്‍ കണ്ടല്‍ ചെടികള്‍ നട്ടു.

പാരിസ്ഥിതിക, സസ്റ്റൈനബിള്‍, കാലാവസ്ഥാ പ്രവര്‍ത്തന പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരുന്നു പരിസ്ഥിതി ദിനം ആചരിച്ചത്.

mangrove-plantation-uae-environment-day-ePathram

എനര്‍ജി വോയ്സസ് 2023 ന്‍റെ കണ്ടല്‍ക്കാട് സംരക്ഷണ കാമ്പയിനായ ‘GREEN LUNGS’ ഉടന്‍ ആരംഭിക്കുവാന്‍ പോകുന്നതിനിടെയാണ് പരിസ്ഥിതി ദിനാചരണവും നടക്കുന്നത്. ഇമാറാത്തി വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ‘GREEN LUNGS’ ഒരുക്കും.

uae-emarati-students-plantation-of-mangroves-ePathram

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയ ത്തിന്‍റെ പിന്തുണയോടെ നട്ടു പിടിപ്പിക്കേണ്ട 1,000 കണ്ടല്‍ തൈകള്‍ വിതരണം ചെയ്യും എന്നും ജര്‍മന്‍ ഗള്‍ഫ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍റ്സ് മാനേജിംഗ് ഡയറക്ടര്‍ സുനിലന്‍ മേനോത്തു പറമ്പില്‍ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണം, ഊര്‍ജ്ജ ലാഭം, കാര്യക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതി യാന ലഘൂ കരണത്തിന് സംഭാവന നല്‍കുക തുടങ്ങി സമൂഹത്തിന് പ്രയോജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പിന്തുടരുവാൻ ഉള്ള സുസ്ഥിരതയും അര്‍പ്പണ ബോധ വും ഉള്ള സ്വദേശി യുവത്വത്തിന്‍റെ പ്രതിബദ്ധത യുമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എനര്‍ജി വോയ്സസ് 2023 ന്‍റെ തുടര്‍ സംരംഭക ഭാഗമായി സ്വദേശി വിദ്യാർത്ഥികൾക്കും സന്നദ്ധ പ്രവർത്ത കർക്കും എനർജി മാനേജ്‌മെന്‍റ്, ഓഡിറ്റ് എന്നിവയില്‍ പരിശീലനം നല്‍കും.

- pma

വായിക്കുക: , , , ,

Comments Off on കണ്ടൽ ചെടികള്‍ നട്ടു പിടിപ്പിച്ച് പരിസ്ഥിതി ദിനം ആചരിച്ചു

കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

January 28th, 2023

monsoon-rain-school-holidays-ePathram

പാലക്കാട് : സ്കൂളുകള്‍ക്ക് സമീപത്തും കടകളിലും വില്പന നടത്തുന്ന നിറങ്ങള്‍ ചേര്‍ത്ത മിഠായികള്‍ ഭക്ഷ്യ വിഷ ബാധക്കു കാരണം ആവുന്നതി നാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണം എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശം നല്‍കി.

ജില്ലയിലെ കിഴക്കഞ്ചേരി മൂലങ്കോട് സ്കൂളിലെ കുട്ടി കള്‍ മിഠായി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റതിനെ ത്തുടര്‍ന്ന് പരിസര പ്രദേശങ്ങ ളിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന യില്‍ ഗുണ നിലവാരം ഇല്ലാതെ കണ്ടെത്തിയ മിഠായി കള്‍ നശിപ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു.

സ്‌കൂള്‍ പരിസരങ്ങളില്‍ നിന്നും കടകളില്‍ നിന്നും മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ലേബല്‍ ഉള്ളവ മാത്രം വാങ്ങുക. പാക്കിംഗ് തീയ്യതി, എക്‌സ്പയറി ഡേറ്റ് എന്നിവയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നമ്പര്‍ എന്നിവ മിഠായി കളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഉറപ്പു വരുത്തുക.

കൃത്രിമ നിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവ അടങ്ങിയ മിഠായികള്‍ വാങ്ങി കഴിക്കരുത്. ഭരണി കളില്‍ നിറച്ച് കൊണ്ടു നടന്നു വില്‍ക്കുന്ന റോസ്, പിങ്ക് നിറങ്ങളില്‍ ഉള്ള പഞ്ഞി മിഠായി ഒരിക്കലും വാങ്ങി കഴിക്കരുത്.

നിരോധിച്ച റോഡമിന്‍ – ബി എന്ന ഫുഡ് കളര്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഇത്തരം പഞ്ഞി മിഠായികള്‍ ആരോഗ്യ ത്തിന് ഹാനികരം ആണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്  മുന്നറിയിപ്പു നല്‍കുന്നു. Press Release &  Food Safety Kerala

- pma

വായിക്കുക: , , , , ,

Comments Off on കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ്

പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

January 26th, 2023

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്. എസ്. എൽ. സി. മോഡൽ പരീക്ഷ 2023 ഫെബ്രുവരി 27 തിങ്കളാഴ്ച മുതൽ മാർച്ച് 3 വെള്ളിയാഴ്ച വരെ എന്ന് വിദ്യാഭ്യാസ വകുപ്പ്.

ഫെബ്രുവരി 27 തിങ്കൾ രാവിലെ 9.45 ന് മലയാളം ഒന്നാം പേപ്പർ, ഉച്ചക്ക് 2 മണിക്ക് മലയാളം സെക്കൻഡ് പേപ്പർ, ഫെബ്രുവരി 28 ചൊവ്വാഴ്ച രാവിലെ 9.45 ന് ഇംഗ്ളീഷ്, ഉച്ചക്ക് 2 മണിക്ക് ഹിന്ദി, മാർച്ച് ഒന്ന് ബുധനാഴ്ച രാവിലെ 9.45 ന് ഫിസിക്‌സ്, ഉച്ചക്ക് 2 :30ന് കെമിസ്ട്രി, മാർച്ച് 2 വ്യാഴം രാവിലെ 9.45 ന് സോഷ്യൽ സയൻസ്, ഉച്ചക്ക് 2 മണിക്ക് ബയോളജി, മാർച്ച് 3 വെള്ളിയാഴ്ച രാവിലെ 9.45 ന് ഗണിതം എന്നിങ്ങനെയാണ് മോഡൽ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എസ്. എസ്. എൽ. സി. പൊതു പരീക്ഷ മാർച്ച് 9 വ്യാഴം മുതൽ മാർച്ച് 29 ബുധൻ വരെയും നടത്തും. ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ആരംഭിക്കും.

- pma

വായിക്കുക: , , ,

Comments Off on പത്താം തരം മോഡൽ പരീക്ഷ ഫെബ്രുവരി 27 നും പൊതു പരീക്ഷ മാർച്ച് 9 നും തുടങ്ങും

Page 13 of 87« First...1112131415...203040...Last »

« Previous Page« Previous « അൽ തവക്കൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
Next »Next Page » ഇ- നെസ്റ്റ് പുന:സ്സംഘടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha