ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പ് : ഇൻസൈറ്റ് 2023 ജൂലായ് ഏഴു മുതല്‍

June 25th, 2023

insight-islamic-center-summer-camp-2023-ePathram

അബുദാബി: കെ. ജി. തലം മുതൽ ബിരുദ തലം വരെയുള്ള വിദ്യാർത്ഥികൾക്കായി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ ജൂലായ് 7 മുതല്‍ ജൂലായ് 16 വരെ ‘ഇൻസൈറ്റ്-2023’ എന്ന പേരില്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വൈകുന്നേരം 5:30 മുതൽ 9:30 വരെ നടക്കുന്ന ക്യാമ്പിൽ വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിദഗ്ദര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നൽകും. റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 02 6424488, 050 119 5750, 050 167 6745.

അബുദാബി സിറ്റിയിൽ നിന്നും ബനിയാസ്, മുസ്സഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഇസ്ലാമിക് സെന്‍റര്‍ സമ്മര്‍ ക്യാമ്പ് : ഇൻസൈറ്റ് 2023 ജൂലായ് ഏഴു മുതല്‍

പ്ലസ് വണ്‍ പ്രവേശനം : ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

June 19th, 2023

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഏകജാലകം വഴി പ്ലസ് വണ്‍ ക്ലാസ്സിലേക്ക് അപേക്ഷിച്ചവര്‍  ഈ ലിങ്ക് ക്ലിക്ക് ചെയ്താല്‍ വിവരങ്ങള്‍ അറിയുവാന്‍ കഴിയും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം ജൂണ്‍ 19 രാവിലെ 11 മണി മുതൽ ജൂണ്‍ 21 വരെയാണ്. അഡ്മിഷന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാര്‍ത്ഥിയും രക്ഷിതാവും ഹാജരാവണം.

- pma

വായിക്കുക: , ,

Comments Off on പ്ലസ് വണ്‍ പ്രവേശനം : ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു

ചേറ്റുവോത്സവം ഞായറാഴ്ച

June 16th, 2023

chettuwa-association-chettuwoltavam-2023-ePathram
ഷാർജ : തൃശ്ശൂർ ജില്ലയിലെ ചേറ്റുവ സ്വദേശികളുടെ യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മ ചേറ്റുവ അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 18-ാമത് ‘ചേറ്റുവോത്സവം-2023’ ജൂൺ 18 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഷാർജ മുവൈലയിലെ ഡൽഹി പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

സാംസ്‌കാരിക സമ്മേളനം, ശിങ്കാരി മേളം, സ്റ്റാർ സിംഗേഴ്സ്‌ നൈറ്റ്‌, ‘അപ്പൂപ്പൻ താടി’ മ്യൂസിക്‌ ബാൻഡ് അവതരണം, കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും എന്ന് മുഖ്യ രക്ഷാധികാരി പി. ബി. ഹുസൈൻ, പ്രസിഡണ്ട് ബഷീർ കന്നത്ത് പടി, സെക്രട്ടറി നിസാർ, ട്രഷറർ ഇയ്യാസ് എന്നിവർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ചേറ്റുവോത്സവം ഞായറാഴ്ച

ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു

June 13th, 2023

priya-manoj-bharathanjali-prayukthi-rama-samyathi-ePathram

അബുദാബി : മുസ്സഫ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭരതാഞ്ജലി നൃത്ത പരിശീലന കേന്ദ്രം വാര്‍ഷിക ആഘോഷ പരിപാടി പ്രയുക്തി – രാമസംയതി എന്ന നൃത്ത രൂപങ്ങളായി മുസ്സഫ ഭവന്‍സ് സ്കൂളിലും അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിലും അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2023 ജൂണ്‍ 24 ശനിയാഴ്ച വൈകുന്നേരം 3:30 മുതല്‍ 9:30 വരെ ഭവൻസിലും ജൂലായ് 1 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ ഐ. എസ്. സി. യിലും പ്രയുക്തിയും രാമസംയതിയും അവതരിപ്പിക്കും.

പ്രമുഖ നൃത്ത അദ്ധ്യാപിക പ്രിയ മനോജിന്‍റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച നൂറോളം വിദ്യാര്‍ത്ഥികള്‍ വൈവിധ്യമാര്‍ന്ന ഈ നൃത്ത രൂപങ്ങളുടെ ഭാഗമാകും.

രാമായണത്തിലൂടെ ഒരു യാത്രയാണ് രാമസംയതി എന്നും എല്ലാ വിഭാഗം പ്രേക്ഷകർക്കും അനുഭവ ഭേദ്യമാകും വിധമായിരിക്കും അവതരിപ്പിക്കുക എന്നും പരിപാടിയെ കുറിച്ച് വിശദീകരിക്കുവാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിയാ മനോജ് അറിയിച്ചു.

ഭാരതത്തിൽ ഉടനീളമുള്ള ശാസ്ത്രീയ നൃത്ത രൂപങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാനും ഭരതാഞ്ജലി ശ്രമിക്കുന്നു എന്നതിന്‍റെ ഭാഗമായിട്ടാണ് പ്രയുക്തിരാമസംയതി എന്നീ വേദികൾ ഒരുക്കുന്നത് എന്നും അവർ പറഞ്ഞു.

പ്രിയാ മനോജ്, കൂടാതെ കലാ ക്ഷേത്ര ഫൗണ്ടേഷൻ പൂർവ്വ വിദ്യാർത്ഥികളായ ആര്യ സുനിൽ, ശാശ്വതി ശ്രീധർ, കാർത്തിക നാരായണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു

സമാജം വനിതാ വിഭാഗം – ബാല വേദി പുതിയ കമ്മിറ്റി

June 13th, 2023

malayalee-samajam-ladies-wing-2023-24-committee-ePathram
അബുദാബി : മലയാളി സമാജം 2023-24 പ്രവര്‍ത്തന വർഷത്തേക്കുള്ള വനിതാ വിഭാഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഷഹനാ മുജീബ് (കൺവീനർ), അമൃത അജിത്ത്, സൂര്യ, രാജലക്ഷ്മി (ജോയിന്‍റ് കൺവീനർമാർ) എന്നിവരാണ് ഭാരവാഹികൾ.

യോഗത്തിൽ വെച്ച് അബുദാബി മലയാളി സമാജം ബാല വേദി കമ്മിറ്റിയും വളണ്ടിയർ ടീമിനേയും തെരഞ്ഞെടുത്തു.

സുധീഷ് (വളണ്ടിയർ ക്യാപ്റ്റൻ) അഭിലാഷ്, സാജൻ (വൈസ് ക്യാപ്റ്റൻമാർ). സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമാജം വനിതാ വിഭാഗം – ബാല വേദി പുതിയ കമ്മിറ്റി

Page 22 of 94« First...10...2021222324...304050...Last »

« Previous Page« Previous « പെരിയ സൗഹൃദ വേദി കമ്മിറ്റി പുന:സ്സംഘടിപ്പിച്ചു
Next »Next Page » ഭരതാഞ്ജലി യുടെ പ്രയുക്തി – രാമ സംയതി അരങ്ങിലെത്തുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha